Latest Updates
-
ഗണപതി വിഗ്രഹം വീട്ടിൽ എവിടെ വെക്കണം? വാസ്തു പ്രകാരം ഈ തെറ്റുകൾ ഒഴിവാക്കാം, ഐശ്വര്യം കൂടും -
ഐഫോൺ 18 പ്രോ പ്രീ-ഓർഡർ ഇന്ന്; ഓഫറുകളും വിലയും അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
സെപ്റ്റംബർ 12 രാഹുകാലം: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഈ സമയം ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി 2026: പൂജ മുഹൂർത്തം മുതൽ നിമജ്ജന നിയമങ്ങൾ വരെ; ഭക്തർ ശ്രദ്ധിക്കേണ്ടതെല്ലാം -
കേരളത്തിൽ മഴ മുന്നറിയിപ്പ്: മഴക്കാലത്തെ ചർമ്മ-മുടി പ്രശ്നങ്ങൾക്ക് പരിഹാരവുമായി ഈ ടിപ്സ് -
2026 സെപ്റ്റംബർ 12: ഇന്നത്തെ ഗുളികകാലവും യമകണ്ടവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ദീപിക കക്കർ വല്ലാതെ മെലിഞ്ഞു! ഷൊഐബിന്റെ വ്ലോഗിലെ ദൃശ്യങ്ങൾ കണ്ട് ആരാധകർ ആശങ്കയിൽ; സത്യം ഇതാണ് -
ആകാശത്ത് അപൂർവ്വ വിസ്മയം! 2026 സെപ്റ്റംബർ 14-ന് ചന്ദ്രനും ശുക്രനും ഒന്നിക്കുന്നു; കാണേണ്ട സമയം ഇതാ -
കന്നി രാശിയിൽ ചന്ദ്ര-ബുധ സംയോഗം: ഇന്നത്തെ ശുഭമുഹൂർത്തവും രാശിഫലവും; ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
2026 സെപ്റ്റംബർ 12: സാമ്പത്തിക ഇടപാടുകൾക്ക് ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ ഇതാ, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങാം!
മുഖക്കുരു ആര്‍ത്തവ സമയം കൂടുതലോ: നിസ്സാരമായി കാണല്ലേ
ആര്‍ത്തവ സമയം സ്ത്രീ ശരീരത്തില്‍ ധാരാളം മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട. ചിലരില്‍ അമിതമായ മുടി കൊഴിച്ചിലായിരിക്കും ചിലര്‍ക്ക് വിട്ടുമാറാത്ത മുഖക്കുരുവായിരിക്കും. എന്നാല്‍ ഇതെല്ലാം ആര്‍ത്തവത്തോടെ ഇല്ലാതാവുന്നു. സ്ത്രീകളില്‍ അവരുടെ ആര്‍ത്തവ ചക്രത്തിന് തൊട്ടു മുന്‍പാണ് ഇത്തരം മാറ്റങ്ങള്‍ തിരിച്ചറിയുന്നത്. ഹോര്‍മോണ്‍ മാറ്റങ്ങളാണ് ഇതിന് പിന്നിലെ പ്രധാന കാരണം. എങ്കിലും പലരും ഇതിനെ നിസ്സാരമായി കണക്കാക്കുന്നു. എന്നാല്‍ ആര്‍ത്തവ ചക്രം നിയന്ത്രിക്കുന്നതിന് ഉത്തരവാദികളായ ഈസ്ട്രജന്, പ്രൊജസ്ട്രോണ്‍ ഹോര്‍മോണുകളുടെ അനുപാതത്തിലുണ്ടാവുന്ന ചില മാറ്റങ്ങളാണ് മുഖക്കുരുവിന്റെ കാരണങ്ങള്‍.
ആര്‍ത്തവ സമയത്തെ മുഖക്കുരുവിനെ പ്രതിരോധിക്കുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ എന്തൊക്കെയെന്നും എന്താണ് പ്രതിരോധിക്കാന്‍ ശ്രദ്ധിക്കേണ്ട മാര്‍ഗ്ഗങ്ങള്‍ എന്നും നമുക്ക് നോക്കാം. പലപ്പോഴും ടെസ്റ്റോസ്റ്റിറോണ്‍ പോലുള്ളവയുടെ അളവിലുണ്ടാവുന്ന ഏറ്റക്കുറച്ചിലുകള്‍ ആണ് സെബാസിയസ് ഗ്രന്ഥികളില്‍ കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിന്റെ ഫലമായാണ് ഇത്തരം മാറ്റങ്ങള്‍ ചര്മ്മത്തിലുണ്ടാവുന്നത്.

ദിനചര്യയില്‍ മാറ്റം വരുത്താം
ആര്‍ത്തവ സമയത്തെ മുഖക്കുരു നിങ്ങളെ ബാധിക്കുമ്പോള്‍ ആദ്യം ദിനചര്യയില്‍ മാറ്റം വരുത്തുന്നതിന് ശ്രദ്ധിക്കണം. അധികമായി എണ്ണ, സോപ്പ്, മേക്കപ്പ് എന്നിവ ഉപയോഗിക്കുന്നവര്‍ വളരെയധികം ശ്രദ്ധിക്കണം. അതിന് പരിഹാരം കാണുന്നതിന് വേണ്ടി ക്ലെന്‍സര്‍ ഉപയോഗിക്കാവുന്നതാണ്. ഇത് മുഖക്കുരുവിനെ ഒരു പരിധി വരെ പ്രതിരോധിക്കാന്‍ സഹായിക്കുന്നു. എല്ലാ തരത്തിലും നിങ്ങളുടെ ചര്‍മ്മത്തെ ക്ലിയറാക്കി നിര്‍ത്തുന്നതിന് നിങ്ങളുടെ അമിത എണ്ണയെ പൂര്‍ണമായും ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം.
നോണ്‍-കോമഡോജെനിക് ഉല്‍പ്പന്നങ്ങള്‍
സൗന്ദര്യ സംരക്ഷണത്തിന് ശ്രമിക്കുന്നവരെങ്കില്‍ നിര്‍ബന്ധമായും കോമഡോജെനിക് അല്ലാത്ത സൗന്ദര്യ സംരക്ഷണ മാര്‍ഗ്ഗങ്ങള്‍ തിരഞ്ഞെടുക്കേണ്ടതാണ്. ഇത് ഉപയോഗിക്കുന്നത വഴി മുഖക്കുരുവിനെ പ്രതിരോധിക്കുന്നതിനും അതോടൊപ്പം തന്നെ മുഖക്കുരു പൊട്ടുന്നതിനെ തടയുന്നതിനും സാധിക്കുന്നു. മുഖക്കുരു ചര്‍മ്മത്തെ പ്രശ്നത്തിലാക്കുമ്പോള് അതിനെ പ്രതിരോധിക്കുന്ന തരത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ വേണം എപ്പോഴും പ്രയോഗിക്കുന്നതിന്. ഇത് വഴി പ്രശ്നങ്ങള്‍ ലഘൂകരിക്കാം.
നിങ്ങളുടെ മുഖത്ത് തൊടുന്നത് ഒഴിവാക്കുക
നിങ്ങള്‍ക്ക് എപ്പോഴും മുഖത്ത് തൊടുന്ന ഒരു ശീലം ഉണ്ടെങ്കില്‍ അത് പൂര്‍ണമായും ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. കാരണം കൈകളില്‍ നിന്ന് പലപ്പോഴും ചര്‍മ്മത്തിലേക്ക് ബാക്ടീരിയകളും എണ്ണകളും എത്തുന്നു. .ഇത് ചര്‍മ്മത്തില്‍ വീണ്ടും മുഖക്കുരു വര്‍ദ്ധിക്കുന്നതിലേക്ക് നിങ്ങളെ എത്തിക്കും. ചര്‍മ്മത്തിന് അസ്വസ്ഥതകള്‍ വര്‍ദ്ധിക്കുന്നതിനും മുഖക്കുരുവിനും കാരണമാകുന്നു. ഇത് കൂടാതെ ഫോണ്‍ സ്ക്രീന്‍ പതിവായി വൃത്തിയാക്കുന്നുണ്ടെന്ന് ഉറപ്പാക്കുക.
എണ്ണ രഹിത ഉത്പ്പന്നങ്ങള്‍ ഉപയോഗിക്കാം
അമിത എണ്ണമയം ചര്‍മ്മത്തില്‍ ഗുരുതരമായ പ്രതിസന്ധികള്‍ കൊണ്ട് വരുന്നു. എന്നാല്‍ സൗന്ദര്യ സംരക്ഷണ വസ്തുക്കള്‍ ഉപയോഗിക്കുമ്പോള്‍ എപ്പോഴും എണ്ണ കുറവുള്ള ഉത്പ്പന്നങ്ങള്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. ഇത് കൂടാതെ സുഗന്ധരഹിതമായ ഉത്പ്പന്നങ്ങളും ഉപയോഗിക്കുന്നതിന് ശ്രദ്ധിക്കണം. ഇതെല്ലാം പലപ്പോഴും മുഖക്കുരു പോലുള്ള പ്രശ്നങ്ങളില്‍ നിന്ന് നിങ്ങളെ സംരക്ഷിക്കുന്നു. മോയ്സ്ചുറൈസറുകള്‍, ക്ലെന്‍സറുകള്‍ എന്നിവയെല്ലാം ഉപയോഗിക്കുമ്പോള്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്.
തലയിണകളും ടവലുകളും പതിവായി മാറ്റുക
മുഖക്കുരു വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ പലപ്പോഴും തലയിണകള്‍, ടവ്വലുകള്‍, എന്നിവയെല്ലാം ഉപയോഗിക്കുന്നതിന് മുന്‍പ് വളരെയധികം ശ്രദ്ധിക്കണം. ഇത് പലപ്പോഴും ബാക്ടീരിയകള്‍ ഉണ്ടാവുന്നതിനും ചര്‍മ്മകോശങ്ങള്‍ നിര്‍ജ്ജീവമാക്കുന്നതിനും സഹായിക്കുന്നു. ഇത് പലപ്പോഴും മുഖക്കുരുവിനും പല വിധത്തിലുള്ള പ്രശ്നങ്ങള്‍ക്കും കാരണമാകുന്നു. ഇത്തരം അവസ്ഥയില്‍ വൃത്തിയുള്ള തലയിണ കവറുകളും ടവ്വലുകളും ഉപയോഗിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.



Click it and Unblock the Notifications
