Latest Updates
-
ജൂലൈ 14 മുതൽ ഗുരു അസ്തമയം: സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധിക്കണം, ഈ രാശിക്കാർക്ക് കടുത്ത വെല്ലുവിളി! -
കർക്കടക സംക്രാന്തി 2026: സൂര്യന്റെ രാശിമാറ്റം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
സർവാർത്ഥ സിദ്ധി യോഗം ഇന്ന്: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഈ സമയം പരമാവധി പ്രയോജനപ്പെടുത്തൂ! -
2026 ജൂലൈ 14: ചന്ദ്രൻ കർക്കടകത്തിലേക്ക്; ഈ 5 രാശിക്കാർക്ക് ഇന്ന് തൊഴിലിലും ധനത്തിലും വൻ നേട്ടം! -
ഇന്നത്തെ നക്ഷത്രഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
രാശിഫലം 2026 ജൂലൈ 13: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യുപി-ബിഹാറിലെ യാത്രക്കാർ അണുബാധ തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ -
മുംബൈയിൽ എലിപ്പനി ഭീഷണി: മഴവെള്ളത്തിൽ ഇറങ്ങുമ്പോൾ ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ശുക്ര-കേതു സംയോഗം: ഈ രാശിക്കാർക്ക് സാമ്പത്തിക പ്രതിസന്ധി, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ആകാശത്ത് അപൂർവ്വ ചന്ദ്ര-മംഗള യോഗം: ഇന്ന് രാത്രി ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
എത്ര വലിയ നരയും കറുപ്പിക്കും, ഡൈ വേണ്ട വെറും നെല്ലിക്ക
മുടിയുടെ ആരോഗ്യം എപ്പോഴും വെല്ലുവിളികള്‍ ഉയര്‍ത്തുന്ന ഒന്നാണ്. പലരേയും അലട്ടുന്ന നര, താരന് എന്നീ പ്രശ്നങ്ങള്‍ പലരിലും അസ്വസ്ഥത ഉണ്ടാക്കുന്നു. എന്നാല്‍ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ചില ഒറ്റമൂലികള്‍ പ്രയോഗിക്കാവുന്നതാണ്. എന്നാല്‍ ഇത് എപ്രകാരം ഉപയോഗിക്കണം എന്നതിനെക്കുറിച്ചും എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ എന്നും എന്തൊക്കെയാണ് ഒറ്റമൂലികള്‍ എന്നും നമുക്ക് നോക്കാം.
ആന്റി ഓക്സിഡന്റുകള്‍, വിറ്റാമിന്‍ സി, മറ്റ് ധാതുക്കള്‍ എന്നിവ കൊണ്ട് സമ്പുഷ്ടമാണ് നാരങ്ങയും നെല്ലിക്കയും മാത്രം മതി ഈ ഒറ്റമൂലി തയ്യാറാക്കാം. കേശസംരക്ഷണം എന്ന് പറയുമ്പോള്‍ തന്നെ ആദ്യം ഓര്‍മ്മ വരുന്നത് നെല്ലിക്ക തന്നെയാണ്. എന്നാല്‍ മുടിയുടെ ആരോഗ്യം വെല്ലുവിളിയാവുമ്പോള്‍ എപ്രകാരം അവ ഉപയോഗിക്കാം എന്ന് നോക്കാം.

ഗുണങ്ങള്‍ അറിയാം
കേശസംരക്ഷണത്തിന്റെ കാര്യത്തില്‍ നെല്ലിക്കയും നാരങ്ങയും ചേര്‍ത്ത മിശ്രിതം ഉപയോഗിക്കുന്നത് വഴി മുടിയുടെ ആരോഗ്യം നമുക്ക് വീണ്ടെടുക്കാവുന്നതാണ്. ഇത് തലയോട്ടിയിലെ അഴുക്കിനെ പൂര്‍ണമായും ഇല്ലാതാക്കുന്നതിനും അതോടൊപ്പം തന്നെ തലയോട്ടിയിലെ പി എച്ച് ബാലന്‍സ് നിലനിര്‍ത്തുന്നതിനും സഹായിക്കുന്നു. ഇത് മുടി വളര്‍ച്ചക്ക് സഹായിക്കുകയും മുടിക്ക് കരുത്ത് നല്‍കുകയും ചെയ്യുന്നു. തലയോട്ടിയിലെ അനാവശ്യമായ അണുബാധയെ ഇല്ലാതാക്കുകയും ചെയ്യുന്നു.
താരന് പ്രതിരോധം
പലരിലും താരന് എന്ന പ്രശ്നം വളരെയധികം ബുദ്ധിമുട്ടിക്കുന്നു. എന്നാല്‍ ഈ പ്രശ്നത്തിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഇനി പറയുന്ന ഒറ്റമൂലി ഉപയോഗിക്കാവുന്നതാണ്. അതിന് നാരങ്ങ നീരും നെല്ലിക്കയും ചേര്‍ന്ന മിശ്രിതം ഉപയോഗിക്കാവുന്നതാണ്. പലപ്പോഴും മോശം ഭക്ഷണക്രമവും അല്ലെങ്കില്‍ വൃത്തിയില്ലായ്മയും പലപ്പോഴും നിങ്ങളില്‍ താരന് വര്‍ദ്ധിപ്പിക്കുന്നു. അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി നമുക്ക് സ്ഥിരമായി ഇവ ഉപയോഗിക്കാം.
തലയോട്ടിയിലെ ആരോഗ്യം
തലയോട്ടിയിലെ എണ്ണ ഉല്പാദനത്തിനും നിയന്ത്രണത്തിനും നാരങ്ങ -നെല്ലിക്ക മിശ്രിതം എപ്പോഴും മികച്ചതാണ്. ഇത് നിങ്ങളുടെ മുടിയുടെ ആരോഗ്യത്തോടൊപ്പം തന്നെ തലയോട്ടിയുടെ ആരോഗ്യത്തേയും സഹായിക്കുന്നു. ഇത് വരണ്ട തലയോട്ടിക്ക് പരിഹാരം കാണുന്നതിനും അത് വഴി താരന് പൂര്‍ണമായും ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. നാരങ്ങയാണ് തലയോട്ടിയുടെ ആരോഗ്യത്തെ വളരെയധികം സഹായിക്കുന്നത്.
അധിക എണ്ണ കുറക്കും
പലപ്പോഴും മുടിയില്‍ അമിത എണ്ണ എന്നത് തന്നെയാണ് പലപ്പോഴും താരന് വര്‍ദ്ധിപ്പിക്കുന്നത്. നാരങ്ങ - നെല്ലിക്ക മിശ്രിതം തേക്കുന്നതിലൂടെ അത് പൊടി, അഴുക്ക് എന്നിവയെ ഇല്ലാതാക്കുന്നു. അത് വഴി നിങ്ങള്‍ക്ക് മികച്ച മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നു. കൂടാതെ എണ്ണമയം നിയന്ത്രിക്കുകയും തലയോട്ടിയിലെ അഴുക്കിനെ പൂര്‍ണമായും ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു.
നരക്ക് പരിഹാരം
നര പലരിലും ആത്മവിശ്വാസക്കുറവുണ്ടാക്കുന്നതാണ്. ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് സ്ഥിരമായി ഈ മിശ്രിതം ഉപയോഗിക്കാവുന്നതാണ്. മുടിയുടെ സ്വാഭാവിക നിറം തിരിച്ച് പിടിക്കുന്നതോടൊപ്പം തന്നെ ഇത് നിങ്ങളുടെ നരയെ പൂര്‍ണമായും ഇല്ലാതാക്കുന്നു. അതോടൊപ്പം തന്നെ മുടിക്ക് തിളക്കവും നല്‍കുന്നതിന് സഹായിക്കുന്നു. മുടിക്ക് ഉപയോഗിക്കാവുന്ന മാര്‍ഗ്ഗങ്ങളില്‍ എപ്പോഴും മികച്ചത് തന്നെയാണ് ഈ മിശ്രിതം എന്നതില്‍ സംശയം വേണ്ട.
എപ്രകാരം ഉപയോഗിക്കണം?
മുടിയുടെ ആരോഗ്യം സംരക്ഷിക്കുന്നതിന് വേണ്ടി എപ്രകാരം നാരങ്ങയും നെല്ലിക്ക നീരും ഉപയോഗിക്കണം എന്ന് നോക്കാം. ഇവ രണ്ടും തുല്യ അളവില്‍ എടുത്ത് നല്ലതുപോലെ മിക്സ് ചെയ്ത് മുടിയിലും തലയോട്ടിയിലും തേച്ച് പിടിപ്പിക്കണം. അതിന് ശേഷം പത്ത് മിനിറ്റ് കഴിഞ്ഞ് വേണം ഇത് കഴുകിക്കളയുന്നതിന്, ആഴ്ചയില്‍ രണ്ട് തവണയെങ്കിലും ഇത് ഉപയോഗിക്കാവുന്നതാണ്. ഇത്രയും ഗുണപ്രദമായ ഒരു ഹെയര്‍മാസ്ക് ഇല്ലെന്ന് തന്നെ പറയാം.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications