Latest Updates
-
തുലാം രാശിയില് ബുധാദിത്യ യോഗം: 12 രാശിക്കാര്ക്കും വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? അണുബാധ തടയാൻ ഈ മുൻകരുതലുകൾ നിർബന്ധം -
ആയുധപൂജ 2026: വാഹനപൂജയും വാസ്തുവും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ദസറ പൂജ: വീടിന്റെ എൻട്രൻസ് ഒരുക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും സുരക്ഷയും പ്രധാനം -
വിദ്യാരംഭം: വീട്ടിൽ കുഞ്ഞിനെ എഴുത്തിനിരുത്തുമ്പോൾ ഈ വാസ്തു നിയമങ്ങൾ ശ്രദ്ധിക്കൂ, പഠനത്തിൽ മിടുക്കരാക്കാം! -
ഡൽഹിയിൽ വായുമലിനീകരണം രൂക്ഷം; ചർമ്മത്തെയും ആരോഗ്യത്തെയും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ അനിവാര്യം -
വയറിലെ വീക്കം കുറച്ച് ക്യാമറയ്ക്ക് മുന്നിൽ തിളങ്ങാം; 24 മണിക്കൂർ കൊണ്ട് മാറ്റം വരുത്താൻ ഈ ടിപ്പുകൾ -
ശുക്രാസ്തമയം 2026: വിവാഹവും ശുഭകാര്യങ്ങളും മാറ്റിവെക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഒക്ടോബർ 17 രവി യോഗം: പുതിയ തുടക്കങ്ങൾക്ക് ഇന്ന് ശുഭസമയം, നഗരങ്ങളിലെ കൃത്യമായ സമയം അറിയാം
മുടി ഇടക്കിടെ വെട്ടുന്നത് ഗുണമാണോ, ദോഷമാണോ? മുടി വളര്ച്ചയുടെ പുറകില്
മുടിയുടെ ആരോഗ്യം എന്നത് വളരെയധികം ശ്രദ്ധിക്കേണ്ട ഒന്നാണ്. പലപ്പോഴും മുടി കൊഴിഞ്ഞ് പോവുന്നതും മുടിയുടെ അനാരോഗ്യവും എല്ലാം പ്രതിസന്ധികള് ഉണ്ടാക്കുന്നതാണ്. ചിലരില് ആത്മവിശ്വാസം പോലും ഇല്ലാതാക്കുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങളെത്തുന്നത്. എന്നാല് അതിനെ പരിഹരിക്കുന്നതിനായി പലരും മുടി ഇടക്കിടെ അറ്റം വെട്ടിക്കൊടുക്കുന്നു. ഇത് നിങ്ങളുടെ മുടിയുടെ ആരോഗ്യത്തിന് എത്രത്തോളം സഹായിക്കുന്നതാണ് എന്നത് ശ്രദ്ധേയമാണ്.
ഓരോ ആറ് മുതല് എട്ട് ആഴ്ചകളില് എങ്കിലും മുടിയുടെ അറ്റം വെട്ടിക്കൊടുക്കുന്നതിന് ശ്രദ്ദിക്കണം. ഇത് ആരോഗ്യകരവും നീളമുള്ളതുമായ മുടി വളരുന്നതിന് സഹായിക്കുന്നു. കൂടാതെ മുടിക്ക് മറ്റ് ചില ഗുണങ്ങള് കൂടി ഇത് വഴി ലഭിക്കുന്നു. പലപ്പോഴും മുടിയുടെ അറ്റം പിളരുന്നത് വഴി മുടിയുടെ ആരോഗ്യത്തെ മൊത്തത്തിലാണ് ഇല്ലാതാവുന്നത്. അതിന് പരിഹാരം കാണുന്നതിന് വേണ്ടി ഇടക്കിടെ മുടിയുടെ അറ്റം വെട്ടിക്കൊടുക്കുന്നത് നല്ലതാണ്.

മുടി വെട്ടുന്നതിന്റെ ഗുണങ്ങള്
മുടി പതിവായി വെട്ടുന്നതിന്റെ ഗുണങ്ങള് എന്തൊക്കെയെന്ന് നോക്കാം. പലപ്പോഴും മുടിയുടെ ആകൃതിയും ശൈലിയും നിലനിര്ത്തുന്നതിന് മുടി വെട്ടുന്നത് സഹായിക്കുന്നു. ഇത് മുടിയെ പൂര്ണമായും ആരോഗ്യകരമാക്കുന്നു. മാത്രമല്ല നിങ്ങളുടെ മുടി പൊട്ടുന്നത് പലപ്പോഴും മുടിയുടെ ആരോഗ്യത്തെ പൂര്ണമായും ഇല്ലാതാക്കുന്നു. അതിന് പരിഹാരം കാണുന്നതിന് ഇടക്കിടെ മുടി വെട്ടുന്നത് നല്ലതാണ്. ഇത് വഴി മുടിക്കുണ്ടാവുന്ന എല്ലാ പ്രശ്നങ്ങളേയും ഇല്ലാതാക്കുന്നു.
പതിവ് ഹെയര്കട്ടുകളുടെ പ്രയോജനങ്ങള്
ഇടയ്ക്കിടെ ട്രിം ചെയ്യുന്നത് നിങ്ങളുടെ മുടിയുടെ ആകൃതിയും ശൈലിയും നിലനിര്ത്താന് സഹായിക്കുന്നതോടൊപ്പം തന്നെ മുടി ആരോഗ്യമുള്ളതാക്കുന്നു. കൂടാതെ ഇത് കേടായ അറ്റങ്ങള് നീക്കം ചെയ്യുന്നതിനൊടൊപ്പം തന്നെ മുടി വളരുന്നതിന് തടസ്സങ്ങളില്ലാതാക്കുകയും ചെയ്യുന്നു. നല്ലതോ നേര്ത്തതോ ആയ മുടിയുള്ളവര്ക്ക് ഇത് വളരെ പ്രയോജനം ചെയ്യുന്നതാണ്. പലപ്പോഴും ആരോഗ്യം വര്ദ്ധിപ്പിക്കുന്ന തരത്തിലുള്ള ഗുണങ്ങളാണ് ഇത് മുടിയില് നല്കുന്നത്.
മുടി വളരുന്നത് മനസ്സിലാക്കുന്നു
പലപ്പോഴും മുടി വളരുന്നതിന്റെ ഓരോ ഘട്ടങ്ങളും വളരെയധികം മനസ്സിലാക്കാന് സാധിക്കുന്നു. നിങ്ങളുടെ മുടി പ്രതിമാസം അര ഇഞ്ച് വളരുന്നു. എന്നാല് പതിവായി ട്രിം ചെയ്യുന്നത് മുടിയുടെ വളര്ച്ചയെ ബാധിക്കുന്നില്ല. എന്ന് മാത്രമല്ല മുടിയുടെ പതിവ് ആരോഗ്യം നിലനിര്ത്തുന്നതിന് ഇത് സഹായിക്കുകയും ചെയ്യുന്നു. എന്നാല് ട്രിമ്മിംഗ് നിങ്ങളുടെ മുടി വേഗത്തില് വളരാന് ഇടയാക്കില്ല. എന്നിരുന്നാലും, ഇത് കൂടുതല് കേടുപാടുകള് ഇല്ലാതാക്കി ആരോഗ്യത്തോടെ സംരക്ഷിക്കുന്നു.
വീട്ടില് നിങ്ങളുടെ മുടി എങ്ങനെ ട്രിം ചെയ്യാം
വീട്ടില് തന്നെ നിങ്ങള്ക്ക് മുടിയുടെ അറ്റം മുറിക്കാവുന്നതാണ്. അതിനായി നല്ല കത്രിക അനിവാര്യമാണ് എന്നതാണ് പ്രധാന കാര്യം. പലപ്പോഴും കത്രികക്ക് മൂര്ച്ചയില്ലാത്തത് മുടിയുടെ അറ്റം മുറിക്കുമ്പോള് പിളര്ന്ന് പോരുന്നതിലേക്ക് എത്തിക്കുന്നു. അതുകൊണ്ട് മുറിക്കുമ്പോള് ഇത്തരം കാര്യങ്ങള് ശ്രദ്ധിക്കണം. എപ്പോഴും ഒരു പ്രൊഫഷണല് ഹെയര്സ്റ്റൈലിസ്റ്റുമായി കൂടിയാലോചിക്കുന്നത് നിങ്ങളുടെ മുടിയുടെ ആരോഗ്യം വര്ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു.
Disclaimer : ഇവിടെ നല്കിയിരിക്കുന്ന വിവരങ്ങള് ഇന്റര്നെറ്റില് നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള് ചെയ്യുന്നതിന് മുന്പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
