Latest Updates
-
വിദേശ സൗന്ദര്യവർദ്ധക വസ്തുക്കൾ വാങ്ങുന്നവർ സൂക്ഷിക്കുക; വ്യാജന്മാരെ തിരിച്ചറിയാൻ ഈ വഴികൾ -
ചൊവ്വ മൃഗശീർഷം നക്ഷത്രത്തിലേക്ക്: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ ഉറപ്പ്! -
ഇന്ന് രാത്രി 9:39-ന് ആകാശത്ത് അത്ഭുതം: ബുധൻ-ശുക്ര സംഗമം, ജീവിതത്തിൽ വരാനിരിക്കുന്ന മാറ്റങ്ങൾ ഇതാ -
2026 ജൂലൈ 24: സർവാർത്ഥ സിദ്ധി യോഗം; ഈ സമയത്ത് ഇത് ചെയ്താൽ വിജയം സുനിശ്ചിതം! -
2026 ജൂലൈ 24: ഈ 5 രാശിക്കാർക്ക് ഇന്ന് വൻ സാമ്പത്തിക നേട്ടം, ഭാഗ്യം കൂടെയുണ്ടാകും! -
ജൂലൈ 24: കരിയറിലും സാമ്പത്തിക നേട്ടങ്ങളിലും തിളങ്ങാൻ പോകുന്ന ആ 7 നക്ഷത്രക്കാർ ഇവർ! -
2026 ജൂലൈ 24: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക രംഗത്തും വൻ മാറ്റങ്ങൾ! -
സൺസ്ക്രീൻ വാങ്ങുമ്പോൾ ഇനി ഈ കാര്യങ്ങൾ ശ്രദ്ധിക്കണം; പുതിയ BIS നിയമങ്ങൾ ചർമ്മത്തിന് സുരക്ഷയേകുമോ? -
നൈക്ക സെയിലിൽ കുറഞ്ഞ ചിലവിൽ തിളങ്ങുന്ന ചർമ്മം സ്വന്തമാക്കാം; മഴക്കാല സ്കിൻകെയർ ടിപ്സ് ഇതാ! -
ശനി വക്രഗതി 2026: കരിയറിലും സാമ്പത്തിക ഇടപാടുകളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ!
കഴുകുമ്പോള്‍ തലയിലുള്ളതിനേക്കാള്‍ മുടി നിലത്തോ, ഈ തെറ്റുകള്‍ ആണ് കാരണം
മുടി കൊഴിച്ചില്‍, മുടിയുടെ അനാരോഗ്യം എന്നിവ പലപ്പോഴും നമ്മുടെ ആരോഗ്യത്തേയും ആത്മവിശ്വാസത്തേയും ഒരുപോലെ ബാധിക്കുന്നതാണ്. ചില അവസരങ്ങളില്‍ അല്പം കൂടുതല്‍ വെല്ലുവിളികള്‍ ആണ് പലരും നേരിടുന്നത്. എന്നാല്‍ ഇതില്‍ നല്ലൊരു ശതമാനം കാരണവും നമ്മുടെ തന്നെ ചില തെറ്റുകളാണ് എന്ന് പറഞ്ഞാല്‍ മാറ്റാന്‍ സാധിക്കില്ല. എന്നാല്‍ ചില തെറ്റുകള്‍ നമുക്ക് ഒഴിവാക്കാന്‍ സാധിക്കുന്നതേ ഉള്ളൂ. ഇത്തരം കാര്യങ്ങള്‍ അല്പം ശ്രദ്ധിക്കണം.
വൃത്തി നിലനിര്‍ത്തുന്നതിന് വേണ്ടി പലരും എല്ലാ ദിവസവും മുടി കഴുകുന്നു. എന്നാല്‍ ഇത് അത്ര നല്ല ശീലമാണോ? എന്താണ് നിങ്ങള്‍ക്ക് തോന്നുന്നത്. ദിവസവും മുടി കഴുകേണ്ടതുണ്ടോ? ഇത് അത്ര നല്ലതാണോ മുടിയുടെ ആരോഗ്യത്തിന് ഇത് വെല്ലുവിളിയാവുന്നോ തുടങ്ങി ഒരു നൂറ് ചോദ്യങ്ങള്‍ പലര്‍ക്കും ഉണ്ടാവും. എന്നാല്‍ ഇതിന് കൃത്യമായ ഉത്തരം ഈലേഖനത്തില്‍ ഉണ്ട്. അവയെക്കുറിച്ച് കൃത്യമായി അറിയാന്‍ ഈ ലേഖനം നിങ്ങളെ സഹായിക്കുന്നു.

എത്ര തവണ മുടി കഴുകണം?
ദിവസവും മുടി കഴുകുന്നത് നല്ലതാണോ എന്നത് നമുക്ക് നോക്കാവുന്നതാണ്. ദിനവും മുടി കഴുകുന്നത് അത്ര നല്ല ഫലമല്ല നിങ്ങള്‍ക്ക് നല്‍കുന്നത്. ഇത് നിങ്ങള്‍ക്ക് പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കിയേക്കാം. നിങ്ങള്‍ ദിനവും വ്യായാമം ചെയ്ത് വിയര്‍ക്കുന്ന വ്യക്തിയാണെങ്കില്‍ പോലും ദിനവും മുടി കഴുകുന്നത് നല്ലതല്ല എന്നാണ പറയുന്നത്. നിങ്ങള്‍ക്ക് ഇത്തരം അവസ്ഥയില്‍ രണ്ട് ദിവസം കൂടുമ്പോള്‍ മുടി കഴുകാവുന്നതാണ്. നിങ്ങള്‍ക്ക് ഇത് മൂലം യാതൊരു വിധത്തിലുള്ള പ്രശ്നവും മുടിയില്‍ ഉണ്ടാവുകയില്ല.
ഷാമ്പൂ ഉപയോഗിക്കുമ്പോള്‍
മുടി കഴുകുമ്പോള്‍ നല്ലൊരു ശതമാനം ആളുകളും ഷാമ്പൂ ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ ഇത് വീര്യം കൂടുതലുള്ളതാണെങ്കില്‍ അത് മുടിയില്‍ പ്രശ്നങ്ങളുണ്ടാക്കും. എന്നാല്‍ വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിക്കുകയാണെങ്കില്‍ മുടി പ്രശ്നം ഒരു പരിധി വരെ നമുക്ക് ഇല്ലാതാക്കാന്‍ സാധിക്കും. നിങ്ങള്‍ ഒരാഴ്ച കൂടുമ്പോഴാണ് മുടി കഴുകുന്നത് എന്നുണ്ടെങ്കില്‍ അത് അത്ര നല്ല ഒരു കാര്യമല്ല. രണ്ട് ദിവസം കൂടുമ്പോള്‍ എന്തായാലു മുടി കഴുകാന്‍ ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം മുടിയില്‍ അഴുക്കും പൊടിയും അടിഞ്ഞ് കൂടുകയും ഇത് ശക്തമായ മുടി കൊഴിച്ചിലിലേക്ക് എത്തിക്കുകയും ചെയ്യുന്നു.

സാധാരണ മുടി കഴുകുമ്പോഴുള്ള തെറ്റുകള്‍
മുടി കൊഴിച്ചിലിന് നിരവധി കാരണങ്ങളുണ്ട് എന്ന് നമുക്കറിയാം. നമ്മള് മുടി കഴുകുന്ന രീതി ഇതില്‍ ഒന്നാണ്. മുടി കൊഴിച്ചിലിന്റെ നിരവധി കാരണങ്ങളില്‍ പ്രധാനപ്പെട്ടതാണ് മുടി കഴുകുമ്പോള്‍ നമ്മള് വരുത്തുന്ന തെറ്റുകള്‍. മുടി കഴുകുന്ന രീതിയും മുടിയില്‍ ഉപയോഗിക്കുന്ന ഉത്പ്പന്നങ്ങളും എല്ലാം ഇത്തരത്തില്‍ മുടി കൊഴിച്ചിലിലേക്കും മുടിയുടെ അനാരോഗ്യത്തിലേക്കും എത്തിക്കുന്നു.
ഷാമ്പൂ ഉപയോഗിക്കുമ്പോള്‍
മുടിയില്‍ ഷാമ്പൂ ഉപയോഗിക്കുന്നവരാണ് നല്ലൊരു ശതമാനം പേരും. എന്നാല്‍ ഷ്ാമ്പൂ ഉപയോഗിക്കുമ്പോള്‍ നാം ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങള്‍ ഉണ്ട്. പലപ്പോഴും ശക്തമായ വീര്യം കൂടിയ ഷാമ്പൂ ഉപയോഗിക്കുന്നത് അത്ര നല്ല ഗുണങ്ങളല്ല നിങ്ങള്‍ക്ക് നല്‍കുന്നത്. അതുകൊണ്ട് തന്നെ ഷാമ്പൂ ഉപയോഗിക്കുമ്പോള്‍ വീര്യം കുറഞ്ഞ സള്‍ഫേറ്റ് രഹിത ഷാമ്പൂ ഉപയോഗിക്കുന്നതിന് ശ്രദ്ധിക്കുക. ഇത് മുടി വരണ്ടതാക്കാതെ സംരക്ഷിക്കുകയും ഇതോടൊപ്പം ഈര്പ്പംപ നിലനിര്‍ത്തുന്നതിന് സഹായിക്കുകയും ചെയ്യും.
ചൂടുവെള്ളം ഉപയോഗിക്കുന്നത്
പലരും പ്രത്യേകിച്ച് തണുപ്പ് കാലത്ത് മുടി കഴുകുന്നതിന് ചൂടുവെള്ളം ഉപയോഗിക്കുന്നു. എന്നാല്‍ ഇത് മുടിയുടെ ആരോഗ്യത്തെ പൂര്‍ണമായും നശിപ്പിക്കുന്നത്. കാരണം ഇത് നിങ്ങളുടെ മുടി വരണ്ടതാക്കുകയും ഇടക്ക് നിന്ന് പൊട്ടിപ്പോവുന്നതിന് കാരണമാകുകയും ചെയ്യുന്നു. കൂടാതെ മുടി തുവര്ത്തുന്നതിന് വേണ്ടി ഒരു ടവ്വലിന് പകരം രണ്ട് ടവ്വല്‍ ഉപയോഗിക്കുന്നതിന് ശ്രദ്ധിക്കണം. ഇത് വളരെ സോഫ്റ്റ് ആയതായിരിക്കണം എന്ന കാര്യം ശ്രദ്ധിക്കേണ്ടതാണ്.

കണ്ടീഷണര്‍ ഉപയോഗിക്കാത്തത്
പലപ്പോഴും കണ്ടീഷണര്‍ ഉപയോഗിക്കാതിരിക്കുന്നതും മുടിയുടെ ആരോഗ്യത്തെ നശിപ്പിക്കുന്നതിന് കാരണമാകുന്നു. കണ്ടീഷണര്‍ ഉപയോഗിക്കുന്നതിലൂടെ മുടിയുടെ കരുത്തും ആരോഗ്യവും നില നിര്‍ത്തുന്നതിന് സാധിക്കുന്നു. ഇത് കൂടാതെ മുടി മോയ്സ്ചുറൈസ് ആയി നിലനിര്‍ത്തുന്നതിനും മുടിയുടെ ആരോഗ്യത്തിനും കണ്ടീഷണര്‍ സഹായിക്കുന്നു. കണ്ടീഷണര്‍ നനഞ്ഞ മുടിയില്‍ വേണം ഉപയോഗിക്കാന്‍.
നമ്മളില്‍ നല്ലൊരു ശതമാനം ആളുകളും മുടിയില്‍ എണ്ണ തേക്കുകയും പിന്നീട് അത് മസ്സാജ് ചെയ്ത് കുറച്ച് സമയത്തിന് ശേഷം കഴുകിക്കളയുന്നതിനും വേണ്ടി തയ്യാറാവുന്നു. എന്നാല്‍ ഇത്തരത്തില്‍ കഴുകിക്കളയുമ്പോള്‍ പൂര്‍ണമായും എണ്ണ നീക്കം ചെയ്യുന്നതിന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് മുടിയില്‍ അഴുക്കും വിയര്‍പ്പും എല്ലാം പറ്റി പിടിക്കുന്നതിന് കാരണമാകുന്നു. അതുകൊണ്ട് തന്നെ മുടിയുടെ ആരോഗ്യം നിലനിര്‍ത്തുന്ന കാര്യത്തില്‍ എന്തുകൊണ്ടും കൂടുതല്‍ ശ്രദ്ധ അത്യാവശ്യമാണ്.



Click it and Unblock the Notifications
