Latest Updates
-
കത്തുന്ന വെയിൽ, ചർമ്മത്തിന് പൊള്ളലേൽക്കാം; ഇന്ന് ഉച്ചയ്ക്ക് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
ഗണേശ ചതുർത്ഥി 2026: വിഗ്രഹം വീട്ടിൽ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പൂജാ മുഹൂർത്തം അറിയാം -
ഐഫോൺ 18 പ്രോ ഇന്ത്യയിൽ; പ്രീ-ഓർഡർ നാളെ, വിലയും ഓഫറുകളും അറിയാൻ വൈകരുത് -
2026 സെപ്റ്റംബർ 11: ഇന്നത്തെ ഗുളികകാലവും യമകണ്ഡവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ഡൽഹിയിൽ ബ്രിക്സ് ഉച്ചകോടി: ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ; യാത്രക്കാർ അറിയേണ്ട പ്രധാന വിവരങ്ങൾ -
സെപ്റ്റംബർ 14-ന് ആകാശത്ത് വിസ്മയം! ചന്ദ്രനും ശുക്രനും ഒന്നിക്കുന്ന അപൂർവ കാഴ്ച കാണാൻ തയ്യാറാണോ? -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യെല്ലോ അലർട്ട് ജില്ലകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
30 കിലോ കുറച്ചു, ബിഗ് ബോസ് 20-ൽ തരംഗമായി കുശാൽ തൻവർ; ആ രഹസ്യം ഇതാ! -
2026 സെപ്റ്റംബർ 11: ഇന്നത്തെ രാഹുകാലം അറിയാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ! -
ചന്ദ്രദർശനം 2026: ഇന്ന് ആകാശത്ത് അത്ഭുതം കാണാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയക്രമം ഇതാ
അയേണ്‍ കുറഞ്ഞാല്‍ മുടിയും കുറയും, ശ്രദ്ധിക്കണം ഇതെല്ലാം
മുടിയുടെ ആരോഗ്യം എന്നത് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. പല കാരണങ്ങള്‍ കൊണ്ട് മുടി കൊഴിച്ചില്‍ ഉണ്ടാവാം. അതില്‍ പലപ്പോഴും അയേണ്‍ എന്നത് വളരെയധികം പ്രാധാന്യമുള്ള ഒന്നാണ്. മുടി കൊഴിച്ചിലിന് പരിഹാരം കാണുന്നതിനും മുടിയുടെ ആരോഗ്യം നിലനിര്‍ത്തുന്നതിനും വേണ്ടി ചില കാര്യങ്ങള്‍ നമുക്ക് ശ്രദ്ധിക്കാവുന്നതാണ്. മുടിക്ക് തിളക്കം നല്‍കുന്നതിനും ആരോഗ്യത്തോടെയുള്ള മുടിക്കും വേണ്ടി നമുക്ക് അയേണ്‍ ശരീരത്തില്‍ അനിവാര്യമാണ്.
അയേണ്‍ കുറവ് ശരീരത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. ഇത് ഒരിക്കലും നിസ്സാരമല്ല എന്ന കാര്യം കൂടി അറിഞ്ഞിരിക്കണം. രോഗപ്രതിരോധ ശേഷിക്കും മുടിയുടെ ആരോഗ്യത്തിനും വേണ്ടി എപ്രകാരം അയേണ്‍ ഉപയോഗിക്കാം എന്ന് നോക്കാം. അയേണിന്റെ കുവ് നിങ്ങളുടെ മുടിയുടെ പല പ്രതിസന്ധികളില്‍ നിന്നും പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

മുടിയുടെ ആരോഗ്യം
മുടിയുടെ ആരോഗ്യം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. പ്രത്യേകിച്ച് മുപ്പതുകള്‍ക്ക് ശേഷം നിര്‍ബന്ധമായും മുടിയുടെ ആരോഗ്യം ശ്രദ്ധിക്കണം. രോമകൂപങ്ങളുടെ വളര്‍ച്ചയില്‍ ഹിമോഗ്ലോബിന്‍ വളരെയധികം സഹായിക്കുന്നു. ഇത് നിങ്ങളുടെ ശരീരത്തിന് വളരെയധികം മാറ്റങ്ങള്‍ കൊണ്ട് വരുന്നു. എന്ന് മാത്രമല്ല ഇവയിലൂടെ ഫോളിക്കിളുകളുടെ ആരോഗ്യവും മികച്ചതാവുന്നു. ശരീരത്തിന് ആവശ്യത്തിന് ഓക്സിജന്‍ ലഭിക്കുന്നത് വഴി അത് മുടിയുടെ ആരോഗ്യത്തെ മികച്ചതാക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.
കോശങ്ങളുടെ വളര്‍ച്ച
ഡിഎന്‍എ സിന്തസിസില്‍ ഇരുമ്പ് ഒരു പ്രധാന പങ്ക് വഹിക്കുന്നു എന്ന് നമുക്കറിയാം. ഇത് നിങ്ങളുടെ മുടിയുടെ ആരോഗ്യത്തെ മികച്ചതാക്കുന്നു. എന്നാല്‍ മുടിയുടെ കോശങ്ങള്‍ വളര്‍ത്തുന്നതിനും ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിനും സഹായിക്കുന്നു അയേണ്‍. ഇതിന്റെ കുറവ് നിങ്ങളുടെ മുടിയുടെ ആരോഗ്യത്തെ നശിപ്പിക്കുന്നു. അതുകൊണ്ട് തന്നെ മുടിയുടെ ആരോഗ്യത്തിനും വളര്‍ച്ചയ്ക്കും വേണ്ടി നിങ്ങള്‍ക്ക് അയേണ്‍ അടങ്ങിയ ഭക്ഷണം ധാരാളം കഴിക്കാവുന്നതാണ്.
അനീമിയയിലേക്ക് നയിക്കും
ശരീരത്തിലെ വിളര്‍ച്ച പല വിധത്തിലുള്ള ബുദ്ധിമുട്ടുകളിലേക്ക് നിങ്ങളെ എത്തിക്കുന്നു. അയേണിന്റെ കുറവ് നിങ്ങളുടെ ആരോഗ്യത്തിന് പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. ശരീരത്തില്‍ അയേണ്‍ കുറയുന്നത് പലപ്പോഴും കേശ സംരക്ഷണ പ്രശ്നങ്ങളിലേക്ക് നയിക്കും. ഇത് മുടി വളര്‍ച്ചയെ പ്രതിരോധിക്കുകയും പല വിധത്തിലുള്ള പ്രതിസന്ധികളിലേക്ക് നിങ്ങളെ എത്തിക്കുകയും ചെയ്യുന്നു. എല്ലാ അര്‍ത്ഥത്തിലും നിങ്ങളുടെ ആരോഗ്യത്തേയും അയേണ്‍ കുറവ് കാരണമാകുന്നു.

ശ്രദ്ധിക്കേണ്ടത്
ഭക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. പലപ്പോഴും ആരോഗ്യത്തിന്റെ കാര്യത്തില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ക്ക് കാരണം അയേണ്‍ കുറവ് തന്നെയാണ്. അതുകൊണ്ട് തന്നെ അയേണ്‍ കൂടുതല്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നതിന് ശ്രദ്ദിക്കണം. അതിനായി റെഡ്മീറ്റ്, ചിക്കന്‍, മത്സ്യം, പയര്‍, ചീര, ധാന്യങ്ങള്‍ എന്നിവയെല്ലാം കഴിക്കണം. ഇതിലൂടെ ശരീരത്തിന് കൂടുതല്‍ അയേണ്‍ ലഭിക്കുകയും അത് മുടി വളര്‍ച്ചയ്ക്കും അനിമീയ പോലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുകയും ചെയ്യുന്നു.
കൂട്ടിച്ചേര്‍ക്കേണ്ടത്
അയേണിന്റെ കുറവ് പലപ്പോഴും ശരീരത്തിലും കേശസംരക്ഷണത്തിലും വളരെയധികം സ്വാധീനം ചെലുത്തുന്നതാണ് എന്ന് നമുക്ക് അറിയാം. കൂടാതെ പ്രോട്ടീനും വിറ്റാമിനുകളും അടങ്ങിയ ഭക്ഷണം കഴിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. മുടിയുടെ പരിപാലനത്തിലും അതീവശ്രദ്ധ ചെലുത്തുന്നതിന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം എത്രയൊക്കെ ശ്രദ്ധിച്ചാലും മുടി വളരുകയില്ല എന്ന് മാത്രമല്ല മുടിയുടെ ആരോഗ്യം തിരിച്ച് പിടിക്കുന്നതിന് സാധിക്കുകയും ചെയ്യുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
