Latest Updates
-
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ്
വാര്‍ദ്ധക്യം ചെറുക്കും, 50-ലും 30-ന്റെ ചെറുപ്പം നല്കാന് പപ്പായ ഇങ്ങനെ കഴിക്കണം
പപ്പായ ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെ മികച്ചതാണ് എന്ന് നമുക്കറിയാം. അത് നിങ്ങളുടെ ആരോഗ്യത്തെ സഹായിക്കുന്നത് പോലെ തന്നെ ചര്‍മ്മത്തേയും സഹായിക്കുന്നുണ്ട്. മുഖത്ത് ഫേസ്പാക്ക് ആയി ഉപയോഗിക്കുന്നതോടൊപ്പം തന്നെ കഴിക്കുന്നത് ആരോഗ്യത്തെ മികച്ചതാക്കുന്നു. പല വിധത്തില്‍ അവിശ്വസനീയമായ ഫലങ്ങളാണ് പപ്പായ നിങ്ങള്‍ക്ക് നല്‍കുന്നത്. പലപ്പോഴും ആരോഗ്യ ഗുണങ്ങള്‍ എന്ന പോലെ തന്നെ സൗന്ദര്യത്തിന്റെ കാര്യത്തിലും പപ്പായ മികച്ചതാണ്.
ചര്‍മ്മത്തിന്റെ പുനരുജ്ജീവനത്തിന് സഹായിക്കുന്നതോടൊപ്പം തന്നെ ചര്‍മ്മത്തെ പ്രതിസന്ധികളില്‍ നിന്ന് സംരക്ഷിക്കുന്നതിനും പപ്പായ നല്ലതാണ്. ഇ്ത് നല്കുന്ന ഗുണങ്ങള്‍ നിങ്ങളെ വളരെയദികം അത്ഭുതപ്പെടുത്തും എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇതിലുള്ള വിറ്റാമിന്‍ ഇ ആണ് ചര്‍മ്മത്തെ മികച്ചതാക്കുന്നത്. അകാല വാര്‍ദ്ധക്യം പോലുള്ള പ്രശ്നങ്ങളെ എന്നന്നേക്കുമായി ഇല്ലാതാക്കാന്‍ രാത്രി കിടക്കുന്നതിന് മുന്‍പ് അല്പം പപ്പായ കഴിക്കാവുന്നതാണ്. ഇതില്‍ വിറ്റാമിന്‍ എയു സിയും എല്ലാം ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് വഴി വാര്‍ദ്ധക്യത്തിന്റെ ലക്ഷണങ്ങള്‍ കുറയ്ക്കുന്നു.

പപ്പായയുടെ ഗുണങ്ങള്‍
പപ്പായയില്‍ പപ്പെയ്ന് എന്ന എന്‍സൈം അടങ്ങിയിട്ടുണ്ട്. ഈ എന്‍സൈം ദഹനത്തെ സഹായിക്കുകയും പ്രോട്ടീനുകളെ തകര്‍ക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. മെച്ചപ്പെട്ട ദഹനം പോഷകങ്ങള്‍ നന്നായി ആഗിരണം ചെയ്യുന്നതിന് കാരണമാകും, ഇത് ചര്‍മ്മത്തിന് പരോക്ഷമായി ഗുണം ചെയ്യും. കൂടാതെ, പപ്പെയ്നിന് നിര്‍ജ്ജീവമായ ചര്‍മ്മകോശങ്ങളെ നീക്കം ചെയ്യുന്ന എക്സ്ഫോളിയേറ്റിംഗ് ഗുണങ്ങളുണ്ട്. ഇത് ചര്‍മ്മത്തില്‍ ഉണ്ടാക്കുന്ന പല പ്രശ്നങ്ങള്‍ക്കും പെട്ടെന്നാണ് പരിഹാരം കാണുന്നതിന് സഹായിക്കുന്നത്.
ചര്‍മ്മം ക്ലിയറാക്കുന്നു
ചര്‍മ്മസംരക്ഷണത്തിനായി പപ്പായ കഴിക്കുമ്പോള്‍ അത് ചര്‍മ്മത്തില്‍ അടിഞ്ഞ് കൂടിയിട്ടുള്ള ടോക്സിനെ പുറന്തള്ളുന്നതിനും ആരോഗ്യമുള്ള ചര്‍മ്മം നല്‍കുന്നതിനും സഹായിക്കുന്നു. സ്ഥിരമായി പപ്പായ കഴിക്കുന്നവരില്‍ ഇപ്രകാരം വാര്‍ദ്ധക്യത്തെ തടയാവുന്നതാണ്. അത്രയധികം ഗുണഗണങ്ങളാണ് പപ്പായ നിങ്ങള്‍ക്ക് നല്‍കുന്നത്. ആരോഗ്യ സംരക്ഷണത്തിന് എന്ന പോലെ തന്നെ സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തിലും ഇത് ധാരാളം ഗുണങ്ങള്‍ നല്കുന്നു. അത്രയധികം മാറ്റങ്ങള്‍ ചര്മ്മത്തിലുണ്ടാവുന്നു.
പപ്പായ എങ്ങനെ കഴിക്കാം
അത്താഴത്തിന് ശേഷം ലഘുഭക്ഷണമായി അല്പം പപ്പായ കഴിക്കുന്നത് ഗുണം ചെയ്യും. ഇത് ദഹിക്കാന്‍ എളുപ്പമാണ്, വയറിന് ഭാരം കുറയ്ക്കുകയും ചെയ്യും. സെന്‍സിറ്റീവ് വയറുള്ളവര്‍ക്ക് ഇത് മിതമായി കഴിക്കുന്നത് നല്ലതാണ്. വാഴപ്പഴം, ആപ്പിള്‍ പോലുള്ള മറ്റ് പഴങ്ങളുമായി ഇത് കലര്‍ത്തി കഴിക്കുന്നതും നല്ലതാണ്. എന്നാല്‍ രാത്രിയായതിനാല്‍ അധികം കഴിക്കാതിരിക്കുന്നതിന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് കൂടുതല്‍ അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നതിന് കാരണമാകുന്നു.
മറ്റ് ആരോഗ്യ ഗുണങ്ങള്‍
ചര്‍മ്മാരോഗ്യത്തിന് പുറമേ, പപ്പായ ഹൃദയാരോഗ്യത്തെയും പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനെയും പിന്തുണയ്ക്കുന്നു. ഇതിലെ ഉയര്‍ന്ന നാരുകള്‍ ആരോഗ്യകരമായ ദഹനവ്യവസ്ഥ നിലനിര്‍ത്താന്‍ സഹായിക്കുന്നു. കുറഞ്ഞ കലോറി ഉള്ളടക്കം കാരണം പതിവായി കഴിക്കുന്നത് ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും. നിങ്ങളുടെ രാത്രികാല ദിനചര്യയില്‍ പപ്പായ ഉള്‍പ്പെടുത്തുന്നത് ചര്‍മ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും മറ്റ് ഗുണങ്ങള്‍ നല്‍കുകയും ചെയ്യും. ഇതിലെ സമ്പന്നമായ വിറ്റാമിന്‍ ഉള്ളടക്കവും ദഹന എന്‍സൈമുകളും ഇതിനെ ഏതൊരു ഭക്ഷണക്രമത്തിലും ചേര്‍ക്കുന്നതിന് സഹായിക്കും.



Click it and Unblock the Notifications
