Latest Updates
-
ഗണേശ ചതുർത്ഥി 2026: വിഗ്രഹം വീട്ടിൽ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പൂജാ മുഹൂർത്തം അറിയാം -
ഐഫോൺ 18 പ്രോ ഇന്ത്യയിൽ; പ്രീ-ഓർഡർ നാളെ, വിലയും ഓഫറുകളും അറിയാൻ വൈകരുത് -
2026 സെപ്റ്റംബർ 11: ഇന്നത്തെ ഗുളികകാലവും യമകണ്ഡവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ഡൽഹിയിൽ ബ്രിക്സ് ഉച്ചകോടി: ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ; യാത്രക്കാർ അറിയേണ്ട പ്രധാന വിവരങ്ങൾ -
സെപ്റ്റംബർ 14-ന് ആകാശത്ത് വിസ്മയം! ചന്ദ്രനും ശുക്രനും ഒന്നിക്കുന്ന അപൂർവ കാഴ്ച കാണാൻ തയ്യാറാണോ? -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യെല്ലോ അലർട്ട് ജില്ലകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
30 കിലോ കുറച്ചു, ബിഗ് ബോസ് 20-ൽ തരംഗമായി കുശാൽ തൻവർ; ആ രഹസ്യം ഇതാ! -
2026 സെപ്റ്റംബർ 11: ഇന്നത്തെ രാഹുകാലം അറിയാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ! -
ചന്ദ്രദർശനം 2026: ഇന്ന് ആകാശത്ത് അത്ഭുതം കാണാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയക്രമം ഇതാ -
ശുക്രൻ ചോതി നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രത വേണം
പ്രായം 70, കണ്ടാല്‍ 30-ന്റെ യൗവ്വനം, നോട്ടത്തില്‍ പോലും സൗന്ദര്യം, ബോളിവുഡിലെ ഈ താരറാണിയുടെ സൗന്ദര്യ രഹസ്യം!
ബോളിവുഡിലെ എക്കാലത്തേയും താരറാണി. ഒരു കാലത്ത് യുവാക്കളുടെ പോലും മനംമയക്കിയ നായിക. 70 വയസ്സ് കഴിഞ്ഞിട്ടും ശരീര സൗന്ദര്യത്തിലും മുഖത്തിന്റെ ഭംഗിയിലും ഇന്നും ഒട്ടും പിന്നിലല്ലാത്ത താരം. രേഖയുടെ സൗന്ദര്യത്തെക്കുറിച്ച വര്ണ്ണിച്ചാല് വാക്കുകള്‍ ഇത്രമാത്രം പോര!. ഇന്നും ഏത് ലുക്കിലും ഒരുപോലെ തിളങ്ങുന്ന താരത്തിനെ കണ്ടാല്ലോ, വയസ്സ് 30 മാത്രം പറയും. ചര്‍മ്മ സംരക്ഷണത്തില്‍ ഒട്ടും വിട്ടുവീഴ്ച ചെയ്യാത്ത താരമാണ് രേഖ. ഇന്നും, ഈ പ്രായത്തിലും യുവത്വം നിലനിര്‍ത്തുന്നതിന് പിന്നിലെ രഹസ്യം ഇതാ!

അഴക്
രേഖയുടെ കണ്ണുകള്‍ മുതല്‍ മുഖത്തിന്റെ ഷേയ്പ്പ് പോലും ഇന്നും പെര്‍ഫെക്ട് ആണ്. തീഷ്ണമായ കണ്ണുകളെ അതേ മനോഹാരിതയില്‍ നിലനിര്‍ത്താന്‍ താരം പ്രത്യേകം ശ്രദ്ധിച്ചിരിക്കുന്നു. ഇതില്‍ ഏറ്റവും എടുത്ത് പറയേണ്ടത് മുഖത്തിന്റെ ഷേയ്പ്പും അതുപോലെ നീണ്ട തലമുടിയുമാണ്. ഈ പ്രയത്തിലും നല്ല നീണ്ട മുടികള്‍ താരത്തിനുണ്ട്. കൂടാതെ, മുഖത്തിന്റെ ഫീച്ചേഴ്സ് എടുത്ത് കാണിക്കുന്ന പെര്‍ഫെക്ട് ഷേയ്പ്പാണ് താരത്തിന്റെത്. ഇവ കൂടാതെ, ഇന്നും ശരീരഭാരം നിയന്ത്രിച്ച് നിലനിര്‍ത്തുന്നതിനാല്‍ തന്നെ, ഏത് വസ്ത്രത്തിലും താരത്തിന് പ്രൗഢി നിലനിര്‍ത്താന്‍ സാധിക്കുന്നുണ്ട്. ഇതും രേഖ എന്ന നടിയുടെ സൗന്ദര്യത്തിന് ആക്കം വര്‍ദ്ധിപ്പിക്കുകയാണ്.
ആത്മധൈര്യം
തന്റെ രൂപ ഭംഗിയുടെ പേരില്‍ ഒരുകാലത്ത് സിനിമാ മേഖലയില്‍ നിന്നും പലവിധത്തിലുള്ള അവഗണനകള്‍ നേരിട്ട നടിയാണ് രേഖ. എന്നാല്‍, വയസ്സ് 70 കഴിഞ്ഞിട്ടും ഇതേ സൗന്ദര്യത്താല്‍ ആരാധകരുടെ മനം മയക്കാന്‍ താരത്തിന് ഇന്നും സാധിക്കുന്നു. ഇതിനു പിന്നിലെ പ്രധാന രഹസ്യമായി പറയേണ്ടത് താരത്തിന്റെ ആത്മവിശ്വാസം തന്നെയാണ്. ആത്മവിശ്വാസം വര്‍ദ്ധിക്കുമ്പോള്‍ അത് ചര്‍മ്മത്തിലും പ്രകടമാകും എന്നാണ് താരം വിശ്വസിക്കുന്നത്.
പ്രകൃതിദത്തം
തികച്ചും പ്രകൃതിദത്തമായ സൗന്ദര്യക്കൂട്ടുകള്‍ മാത്രം ഉപയോഗിക്കുന്ന താരമാണ് രേഖ. ചര്‍മ്മത്തിന്റെയും അതുപോലെ, മുടിയുടെയും ആരോഗ്യം നിലനിര്‍ത്താന്‍ ആയുര്‍വേദത്തെയാണ് താരം ആശ്രയിക്കുന്നത്. പണ്ടുകാലം മുതല്‍ സൗന്ദര്യ സംരക്ഷണത്തിനായി ഉപയോഗിച്ചിരുന്ന മഞ്ഞള്‍, ചന്ദനം എന്നിവ ചേര്‍ത്ത് തയ്യാറാക്കുന്ന ഫേയ്സ്പാക്കുകള്‍ ഉപയോഗിക്കാനാണ് താരം ഇഷ്ടപ്പെടുന്നത്. കൂടാതെ, മുടിയുടെ ആരോഗ്യം നിലനിര്‍ത്താന്‍ കാച്ചിയ എണ്ണകള്‍ക്ക് പകരം, വെളിച്ചെണ്ണ, ബദാം ഓയില്‍ എന്നിവയും ഉപയോഗിക്കുന്നു.
ഡയറ്റ്
പുറമേയുള്ള സൗന്ദര്യ സംരക്ഷണം മാത്രം പോര, ശരീരം നല്ല ഹെല്ത്തിയാരിക്കുന്നതിനും, ചര്‍മ്മത്തിന്റെ യുവത്വം നിലനിര്‍ത്താനും നല്ല ആഹാരങ്ങള്‍ കഴിക്കേണ്ടതും വളരെ അനിവാര്യമാണ്. മനസ്സറിഞ്ഞ് നല്ല പോഷക സമൃദ്ധമായ ആഹാരങ്ങള്‍ കഴിക്കാന്‍ ഇഷ്ടപ്പെടുന്ന താരം. കൂടാതെ, നല്ല ആഹാരത്തിന്റെ കൂടെ ശരീരഭാരം നിയന്ത്രിച്ച് നിലനിര്‍ത്തുന്നതിനായി യോഗ, അതുപോലെ നൃത്തം എന്നിവയും പതിവായി ചെയ്യുന്നു. നല്ലൊരു നര്‍ത്തകി ആയതിനാല്‍ തന്നെ, പതിവായി നൃത്തം ചെയ്യുന്നതിലൂടെ താരം ആരോഗ്യം നിലനിര്‍ത്തുന്നു. ഇത് ചര്‍മ്മത്തിന്റെ യുവത്വം നിലനിര്‍ത്താനും സഹായിക്കുന്നു.
ബ്യൂട്ടി സെന്‍സ്
തന്റെ യുവത്വം നിലനിര്‍ത്തുന്നതിന്റെ കൂടെ, താരത്തിന്റെ സൗന്ദര്യ ബോധവും എടുത്ത് പറയേണ്ടതാണ്. തന്റെ ചര്‍മ്മത്തിനും, ധരിക്കുന്ന വസ്ത്രങ്ങള്‍ക്കും ചേരുന്ന വിധത്തിലുള്ള ആഭരണങ്ങള്‍, ഹെയര്‍ സ്റ്റൈല്‍, ലിപ്സ്റ്റിക്ക്, മേയ്ക്കപ്പ് എന്നിവ ധരിക്കാന്‍ താരം എല്ലായ്പ്പോഴും ശ്രദ്ധിക്കാറുണ്ട്. കൂടാതെ, ഒരു സൗത്ത് ഇന്ത്യന്‍ ലുക്കില്‍ എല്ലായ്പ്പോഴും തിളങ്ങി നില്ക്കുന്ന ഒരു അഭിനേത്രികൂടിയാണ് രേഖ.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
