Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
പ്രസവത്തോടെ കൊഴിഞ്ഞ മുടി ഉഷാറായി തിരിച്ച് വരും, ഒരു മാസത്തെ ആയുര്‍വ്വേദ പരിഹാരം
നല്ല ആരോഗ്യമുള്ള മുടിയാണെങ്കില്‍ പോലും പലപ്പോഴും പലരിലും മുടി കൊഴിച്ചില്‍ ഒരു വെല്ലുവിളിയായി മാറുന്നത് പ്രസവ ശേഷമാണ്. അതിനെ പരിഹരിക്കുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. പലപ്പോഴും മുടി കൊഴിച്ചിലിന്റെ ആരംഭം തന്നെ പലരിലും പ്രസവശേഷമായിരിക്കും. അതിന് പരിഹാരം കാണുന്നതിന് വേണ്ടിയാണ് പലരും ശ്രമിക്കുന്നത്. പലപ്പോഴും ഇത്തരം പ്രതിസന്ധികള്‍ സ്ത്രീകളില്‍ ആത്മവിശ്വാസത്തെ പോലും ഇല്ലാതാക്കുന്നു,
പ്രസവ ശേഷം ഉണ്ടാവുന്ന ഇത്തരം പ്രതിസന്ധികളെ ഇല്ലാതാക്കുന്നതിനും മുടിയുടെ ആരോഗ്യം എന്നന്നേക്കുമായി സംരക്ഷിക്കുന്നതിനും വേണ്ടി ചില കാര്യങ്ങള്‍ നമുക്ക് ശ്രദ്ധിക്കാം. പ്രത്യേകിച്ച് പ്രസവശേഷം സ്ത്രീകളിലുണ്ടാവുന്ന മുടി കൊഴിച്ചില്‍, മുടി നരയ്ക്കുന്നത്, താരന് പോലുള്ള പ്രതിസന്ധികളെ പൂര്‍ണമായും പരിഹരിക്കാവുന്നതാണ്. അതിനായി ആയുര്‍വ്വേദ പ്രകാരം എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്ന് നോക്കാം.

ഭക്ഷണ ദിനചര്യകള്‍
നമ്മുടെ ആരോഗ്യത്തില്‍ വളരെയധികം ശ്രദ്ധ ചെലുത്തേണ്ട ഒന്നാണ് ഭക്ഷണത്തിലെ ദിനചര്യകള്‍. ഇതിനെ പ്രതിരോധിക്കുന്നതിനും ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിനും വളരെയധികം പ്രാധാന്യം നല്‍കേണ്ടതാണ്. ഭക്ഷണത്തില്‍ എല്ലാം അടങ്ങിയിരിക്കണം. വിറ്റാമിനും മിനറല്‍സും ആന്റി ഓക്സിഡന്റും എല്ലാം അടങ്ങിയ ഭക്ഷണം കൃത്യമായി കൃത്യസമയത്ത് കഴിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തേണ്ടതാണ്. കൂടാതെ പഴങ്ങളും പച്ചക്കറികളും എല്ലാം തന്നെ ഭക്ഷണത്തില്‍ നല്ലതു പോലെ ഉള്‍പ്പെടുത്തേണ്ടതാണ്.
വെള്ളം കുടിക്കുക
ഭക്ഷണം പോലെ തന്നെ പ്രധാനപ്പെട്ടതാണ് വെള്ളവും എന്നത് മറക്കേണ്ടതില്ല. പ്രത്യേകിച്ച് കുഞ്ഞിനെ മുലയൂട്ടുന്ന അമ്മമാരെങ്കില്‍ കൂടുതല്‍ ശ്രദ്ധിക്കണം. മുടിയുടെ ആരോഗ്യത്തിനെന്ന പോലെ തന്നെ ശാരീരിക ആരോഗ്യത്തിനും വെള്ളം അനിവാര്യമാണ്. ഇത്തരം കാര്യങ്ങള്‍ ഒരിക്കലും നിസ്സാരമാക്കരുത്. മുലപ്പാല്‍ നല്കുന്ന അമ്മമാര്‍ നിര്‍ബന്ധമായും ധാരാളം വെള്ളം കുടിക്കുന്നതിന് ശ്രദ്ധിക്കണം. വെള്ളം കുടിക്കുന്നതിലൂടെ അത് നിങ്ങളുടെ മുടിയുടെ ആരോഗ്യവും മെച്ചപ്പെടുത്തുന്നു. ഇത്തരം കാര്യങ്ങളെല്ലാം മികച്ചതാണ്.

നെല്ലിക്കയും ആര്യവേപ്പും
നെല്ലിക്കയും ആര്യവേപ്പും ഉള്‍പ്പടെയുള്ളവ എന്തുകൊണ്ടും മുടിയുടെ ആരോഗ്യത്തിന് സഹായിക്കുന്നതാണ്. പ്രസവ ശേഷം ഉണ്ടാവുന്ന മുടി കൊഴിച്ചില്‍ പരിഹരിക്കുന്നതിന് വേണ്ടി നെല്ലിക്ക, ആര്യവേപ്പ്, ശിക്കക്കായ എന്നിവ ഉപയോഗിക്കാവുന്നതാണ്. ഇതെല്ലാം മുടിയുടെ ആരോഗ്യത്തെ മികച്ചതാക്കി മാറ്റുന്നു. അതുകൊണ്ട് തന്നെ ഒരു മാസം സ്ഥിരമായി ഇവയെല്ലാം ഉപയോഗിച്ചാല്‍ മുടിയുടെ ആരോഗ്യം തിരിച്ച് പിടിക്കാം എന്ന കാര്യത്തില്‍ സംശയം വേണ്ട.
മസ്സാജ് ചെയ്യുന്നതിന് ശ്രദ്ധിക്കുക
മസ്സാജ് ചെയ്യുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. എണ്ണയും മറ്റും തേച്ചതിന് ശേഷം നല്ലതുപോലെ മസ്സാജ് ചെയ്യുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഇത് മുടിയുടെ രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി സഹായിക്കുന്നതാണ് എന്ന് മാത്രമല്ല മുടിയുടെ ആരോഗ്യത്തിനും മികച്ചതാണ്. തലയോട്ടിയിലെ എല്ലാ ഭാഗത്തും മസ്സാജ് ചെയ്യുന്നതിന് വേണ്ടി ശ്രദ്ധിക്കണം. ഇത് വഴി മുടിയുടെ ആരോഗ്യവും കരുത്തും തിരിച്ച് പിടിക്കാന്‍ സഹായിക്കുന്നു.
എണ്ണ തേച്ച് കുളിക്കുക
ആഴ്ചയില്‍ മൂന്ന് ദിവസമെങ്കിലും എണ്ണ തേച്ച് കുളിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഇത് നിങ്ങളുടെ മുടിയുടെ ആരോഗ്യം മികച്ചതാണ്. കൂടാതെ മനസ്സും ശരീരവും ഉഷാറാക്കുന്ന തരത്തിലേക്ക് എണ്ണ തേച്ച് കുളി മാറുന്നു. മുടിയുടെ ആരോഗ്യം സംരക്ഷിക്കുന്നതിന് വേണ്ടി ദിനവും എണ്ണ തേക്കുന്നതും കുളിക്കുന്നതും എന്തുകൊണ്ടും നല്ലതാണ്. ഇത് മുടി കൊഴിച്ചില്‍ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.



Click it and Unblock the Notifications
