Latest Updates
-
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 സെപ്റ്റംബർ 13: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങിയാൽ നേട്ടം ഉറപ്പ്! -
2026 സെപ്റ്റംബർ 13: ഇന്ന് ഭാഗ്യം കൂടെയുള്ള രാശികൾ ഇവയാണ്, ധനനേട്ടവും കരിയർ പുരോഗതിയും ഉറപ്പ്!
ചര്‍മ്മത്തിലെ എല്ലാ പാടും അകറ്റി, നല്ല ഗ്ലാസ്സ് പോലെയാക്കും, രണ്ടേ രണ്ട് കൂട്ട് മതി
ചര്‍മ്മസംരക്ഷണത്തിന്റെ കാര്യത്തില്‍ എപ്പോഴും വെല്ലുവിളി ഉയര്‍ത്തുന്നതാണ് ചര്‍മ്മത്തിലുണ്ടാവുന്ന പല പാടുകളും മറ്റും. എന്നാല്‍ അതിനെ എങ്ങനെ കൈകാര്യം ചെയ്യണം എന്നത് പലര്‍ക്കും അറിയില്ല. പലപ്പോഴും ചര്‍മ്മത്തിലുണ്ടാവുന്ന പല അസ്വസ്ഥതകള്‍ക്കും പരിഹാരം കാണുന്നതിന് വേണ്ടി ബ്യൂട്ടിപാര്‍ലറുകള്‍ കയറിയിറങ്ങുമ്പോള്‍ നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം. ഇത് മുഖത്തുണ്ടാക്കുന്ന അസ്വസ്ഥതകള്‍ നിസ്സാരമല്ല എന്നത്.
മുഖം ക്ലീയറാവുന്നതിനും ചര്‍മ്മത്തിന്റെ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് വേണ്ടി എന്തൊക്കെ ചെയ്യണം എന്ന് നോക്കാം. അതിന് നാരങ്ങ നീരും തേനും മാത്രം മതി. ഈ പ്രകൃതിദത്ത ചേരുവകള്‍ മുഖത്തെ പാടുകള്‍ ശമിപ്പിക്കുന്നതിനും ചര്‍മ്മത്തിന് തിളക്കം നല്‍കുന്നതിനും സഹായിക്കുന്നു. തേന്‍ ഒരു പ്രകൃതിദത്ത ഹ്യൂമെക്റ്റന്റാണ്, അതായത് ഇത് ഈര്‍പ്പം നിലനിര്‍ത്തുകയും ചര്‍മ്മത്തിലെ ജലാംശം നിലനിര്‍ത്തുകയും ചെയ്യുന്നു. അണുബാധകള്‍ തടയാന്‍ കഴിയുന്ന ആന്റി ബാക്ടീരിയല്‍ ഗുണങ്ങളും ഇതിനുണ്ട്.

നാരങ്ങയുടെ ഗുണങ്ങള്‍
നാരങ്ങയില്‍ വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ട്, ഇത് കൊളാജന്‍ ഉല്പാദനത്തിന് അത്യാവശ്യമാണ്. ഈ വിറ്റാമിന്‍ പാടുകള്‍ കുറയ്ക്കുന്നതിനും ചര്‍മ്മത്തിന് തിളക്കം നല്‍കുന്നതിനും സഹായിക്കുന്നു. നാരങ്ങയില്‍ അടങ്ങിയിരിക്കുന്ന സിട്രിക് ആസിഡ് ഒരു പ്രകൃതിദത്ത എക്സ്ഫോളിയന്റായി പ്രവര്‍ത്തിക്കുകയും, മൃതകോശങ്ങളെ നീക്കം ചെയ്യുകയും പുതിയ കോശ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ ചര്‍മ്മത്തിലുണ്ടാവുന്ന പല അസ്വസ്ഥതകള്‍ക്കും പെട്ടെന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.
തേനിന്റെ ഗുണങ്ങള്‍
ഈര്‍പ്പം നിലനിര്‍ത്താനുള്ള തേനിന്റെ കഴിവ് വരണ്ട ചര്‍മ്മത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. കൂടാതെ മുഖക്കുരുവിന് കാരണമാകുന്ന ബാക്ടീരിയകളെ തടയുന്നതിലൂടെ ചര്‍മ്മത്തെ വൃത്തിയായി നിലനിര്‍ത്താന്‍ ഇതിന്റെ ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ സഹായിക്കുന്നു. കൂടാതെ, തേനിലെ ആന്റിഓക്സിഡന്റുകള്‍ ഫ്രീ റാഡിക്കലുകള്‍ മൂലമുണ്ടാകുന്ന കേടുപാടുകളില്‍ നിന്ന് ചര്‍മ്മത്തെ സംരക്ഷിക്കും. പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്നില്ല എന്നതാണ് തേനിന്റെ ഗുണം.
നാരങ്ങയിലെ തീരാത്ത ഗുണങ്ങള്‍
ഉയര്‍ന്ന അളവില്‍ വിറ്റാമിന്‍ സി അടങ്ങിയിരിക്കുന്നതിനാല്‍ നാരങ്ങാനീര് കറുത്ത പാടുകള്‍ കുറയ്ക്കുകയും ചര്‍മ്മത്തിന്റെ നിറം തുല്യമാക്കുകയും ചെയ്യും. നാരങ്ങയിലെ സിട്രിക് ആസിഡ് ചര്‍മ്മത്തിലെ മൃതകോശങ്ങളെ പുറംതള്ളാന്‍ സഹായിക്കുന്നു, മാലിന്യങ്ങളും മൃതകോശങ്ങളും നീക്കം ചെയ്യുന്നതോടൊപ്പം തന്നെ ചര്‍മ്മത്തില്‍ നിന്ന് പാടുകള്‍ മറയ്ക്കുന്നതിനും സഹായിക്കും . എന്നിരുന്നാലും, നാരങ്ങ ജാഗ്രതയോടെ ഉപയോഗിക്കേണ്ടത് പ്രധാനമാണ്, കാരണം ഇത് ചര്‍മ്മത്തെ സൂര്യപ്രകാശത്തോട് സംവേദനക്ഷമമാക്കും. മാത്രമല്ല ചിലരില്‍ ചെറിയ രീതിയില്‍ അലര്‍ജിയുണ്ടാക്കുന്നതിനുള്ള സാധ്യതയുണ്ട്.
തേനും നാരങ്ങയും എങ്ങനെ ഉപയോഗിക്കാം
ഈ ചേരുവകള്‍ ഉപയോഗിക്കാനുള്ള ഒരു ലളിതമായ മാര്‍ഗം തേനും നാരങ്ങാനീരും തുല്യ അളവില്‍ കലര്‍ത്തുക എന്നതാണ്. ഈ മിശ്രിതം മുഖത്തെ പാടുകളുള്ള സ്ഥലത്ത് പുരട്ടി 10-15 മിനിറ്റ് നേരം വച്ചതിനുശേഷം ചെറുചൂടുള്ള വെള്ളത്തില്‍ കഴുകുക. പതിവായി ഉപയോഗിക്കുന്നത് ചര്‍മ്മത്തിന്റെ ഘടനയിലും നിറത്തിലും ശ്രദ്ധേയമായ പുരോഗതി കൈവരിക്കാന്‍ സഹായിക്കും. ഇത് ഉപയോഗിക്കുന്നത് വഴി ചര്‍മ്മത്തിലുണ്ടാവുന്ന പല അസ്വസ്ഥതകളേയും നിസ്സാരമായി പരിഹരിക്കാം.
മുന്‍കരുതലുകള്‍
തേന്‍ പൊതുവെ എല്ലാത്തരം ചര്‍മ്മങ്ങള്‍ക്കും സുരക്ഷിതമാണെങ്കിലുംപക്ഷേ നാരങ്ങയുടെ ഉപയോഗത്തില്‍ അതീവ ശ്രദ്ധ വേണം. കാരണം നാരങ്ങാനീര് നേരിട്ട് മുഖത്ത് പുരട്ടുന്നതിന് മുമ്പ് എല്ലായ്പ്പോഴും ഒരു പാച്ച് ടെസ്റ്റ് നടത്തുക. ചര്‍മ്മത്തില്‍ നാരങ്ങ ഉപയോഗിച്ചതിന് ശേഷം സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കുക, അല്ലാത്ത പക്ഷം അത് ചര്‍മ്മത്തില്‍ അലര്‍ജിയും മറ്റ് പ്രശ്നങ്ങളും പൊള്ളലും ഉണ്ടാക്കുന്നു. അതുകൊണ്ട് തന്നെ ശ്രദ്ധിച്ച് വേണം നാരങ്ങ ഉപയോഗിക്കുന്നതിന്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
