Latest Updates
-
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഒക്ടോബർ 1-6: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും പ്രണയത്തിലും വൻ നേട്ടങ്ങൾ! -
അവിവാഹിതരായ ദമ്പതികൾക്ക് ഹോട്ടലിൽ മുറിയെടുക്കാമോ? നിയമപരമായ അവകാശങ്ങളും സുരക്ഷാ മുൻകരുതലുകളും അറിയാം -
സെപ്റ്റംബർ 30 നക്ഷത്രഫലം: ഭരണിയിൽ നിന്ന് കാർത്തികയിലേക്ക്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 സെപ്റ്റംബർ 30 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകൾ
പളുങ്ക് പോലുള്ള പല്ലിന് തേന്‍: പക്ഷേ അധികമായാല്‍ പണി കിട്ടും
പല്ലിന്റെ ആരോഗ്യം എന്നത് പലപ്പോഴും പലരിലും അല്പം ശ്രദ്ധ ചെലുത്തേണ്ട കാര്യമാണ്. ദന്താരോഗ്യം നിസ്സാരമാക്കി കാണുന്നവര്‍ക്ക് പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഭാവിയില്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. വായിലെ ബാക്ടീരിയ ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ നിങ്ങളില്‍ പല വിധത്തിലുള്ള പ്രശ്നങ്ങളുണ്ടാക്കുന്നു. പലപ്പോഴും ദന്താരോഗ്യത്തിനെ പ്രതിസന്ധിയിലാക്കുന്ന വായ്നാറ്റം, മോണരോഗം, പല്ല് വേദന തുടങ്ങി പല പ്രശ്നങ്ങളുണ്ട്.
എന്നാല്‍ ഇതിനെയെല്ലാം പരിഹരിക്കാന്‍ നമുക്ക് ഇന്‍ തേന്‍ ഉപയോഗിക്കാം. പക്ഷേ തേന്‍ ഉപയോഗിക്കുന്നത് അധികമായാല്‍ അത് പല്ലിനെ നശിപ്പിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. പക്ഷേ വായിലെ ബാക്ടീരിയകളെ കുറയ്ക്കാന്‍ സഹായിക്കുന്ന ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ തേനില്‍ അടങ്ങിയിട്ടുണ്ടെങ്കിലും, പല്ല് ക്ഷയത്തിന് കാരണമാകുന്ന പഞ്ചസാരയും ഇതില്‍ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് ഉപയോഗത്തില്‍ അല്പം കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്.

പല്ലിന്റെ ആരോഗ്യത്തിന് തേനിന്റെ ഗുണങ്ങള്‍
പല്ലിന്റെ ആരോഗ്യം സംരക്ഷിക്കാന്‍ തേന്‍ എപ്രകാരം ഉപയോഗിക്കാം എന്ന് നമുക്ക് നോക്കാം. പലപ്പോഴും വായിലെ ദോഷകരമായ ബാക്ടീരിയയെ ചെറുക്കുന്നതില്‍ തേന്‍ മുന്നിലാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തെ മികച്ചതാക്കുന്നു. അതുവഴി മോണരോഗ സാധ്യത കുറയ്ക്കാനും കഴിയും. തേനിന്റെ ഗുണങ്ങള്‍ കാരണം വായിലെ അള്‍സറും മുറിവുകളും സുഖപ്പെടുന്നു എന്നും പല പഠനങ്ങളും പറയുന്നു. തേന്‍ ദന്താരോഗ്യത്തിന് ഉപയോഗിക്കുന്നവരില്‍ പലപ്പോഴും പ്രശ്നങ്ങള്‍ക്കുള്ള സാധ്യത വളരെ കൂടുതലാണ്. ഇത്തരം മാറ്റങ്ങള്‍ തിരിച്ചറിഞ്ഞ് വേണം ഉപയോഗിക്കുന്നതിനും.
പല്ലിന് നല്‍കും ഗുണങ്ങള്‍
തേന്‍ പല്ലിന്റെ ആരോഗ്യത്തിന് ഉപയോഗിക്കുമ്പോള്‍ അതില്‍ അല്പം മഞ്ഞളും കൂടി മിക്സ് ചെയ്ത് ഉപയോഗിക്കുന്നത് നിങ്ങളുടെ പല്ലിലെ മഞ്ഞ നിറത്തെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. അത് മാത്രമല്ല പല്ലിലെ കറകള്‍ ആഴത്തില്‍ ഇളക്കി മാറ്റുന്നതിന് ഇവ രണ്ടും മിക്സ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്. സ്ഥിരമായി അല്പം മഞ്ഞളും തേനും പല്ലില്‍ ഉപയോഗിക്കുന്നത് ആഴത്തില്‍ പറ്റിപ്പിടിച്ചിരിക്കുന്ന കറയെ വരെ ഇളക്കി മാറ്റുന്നതിന് സഹായിക്കുന്നു. കൂടാതെ വായ് നാറ്റം പോലുള്ള പ്രശ്നത്തേയും ഇല്ലാതാക്കുന്നതിന് ഇവ രണ്ടും മിക്സ് ചെയ്താല്‍ ഉത്തമമാണ്.
തേനിന്റെ സാധ്യതയുള്ള പാര്‍ശ്വഫലങ്ങള്‍
തേന്‍ പല്ലിന്റെ ആരോഗ്യത്തിനായി ഉപയോഗിക്കുമ്പോള്‍ ചെറിയ ചില പാര്‍ശ്വഫലങ്ങളേയും ഓര്‍മ്മയില്‍ വെക്കേണ്ടതാണ്. അതില്‍ ശ്രദ്ധിക്കേണ്ടത് തേനില്‍ പ്രകൃതിദത്ത പഞ്ചസാര കൂടുതലാണ് എന്നതാണ്. മാത്രമല്ല ശരിയായ ശുചിത്വം പാലിച്ചില്ലെങ്കില്‍ ഈ പഞ്ചസാരകള്‍ പല്ല് നശിക്കാന്‍ കാരണമാകും. തേക്കാതെയോ വായ കഴുകാതെയോ തേന്‍ കഴിക്കുന്നത് പല്ലിലെ പോടുകള്‍ ഇരട്ടിയാക്കുന്നു. ഇത് ഗുണത്തിനായി ഉപയോഗിച്ച് അവസാനം ദോഷത്തിലേക്ക് എത്തുന്നതിന് സാധ്യത വര്‍ദ്ധിപ്പിക്കും. അനുകൂലമായ പല മാറ്റങ്ങളും നിങ്ങളില്‍ പ്രതിസന്ധികള്‍ വര്‍ദ്ധിപ്പിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെ എത്തിക്കുന്നു. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം.
നേട്ടങ്ങളും അപകടസാധ്യതകളും പരിഹരിക്കാന്‍
പല്ലിലുണ്ടാവുന്ന ഇത്തരം പ്രശ്നങ്ങളെ ഗുണങ്ങളാക്കി മാറ്റുന്നതിന് ഇവ ഉപയോഗിക്കുമ്പോള്‍ അല്പം ശ്രദ്ധിക്കണം. അതിനായി നിങ്ങള്‍ക്ക് കൃത്യമായ ഉപയോഗം അറിഞ്ഞിരിക്കണം. തേനിന്റെ ഗുണങ്ങള്‍ ആസ്വദിക്കുന്നതിനും അപകടസാധ്യതകള്‍ കുറയ്ക്കുന്നതിനും മിതത്വം പാലിക്കേണ്ടത് പ്രധാനമാണ്. സമീകൃതാഹാരത്തില്‍ തേന്‍ ഉള്‍പ്പെടുത്തുന്നതും നല്ല ശുചിത്വ രീതികള്‍ പാലിക്കുന്നതും ദന്താരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും. അത് മാത്രമല്ല തേന്‍ എല്ലാ വിധത്തിലുള്ള ദന്തസംരക്ഷണത്തിനും ഉപയോഗിക്കുന്നവര്‍ അത് ഉപയോഗിച്ച് കഴിഞ്ഞാല്‍ കൃത്യമായി വൃത്തിയാക്കുന്നതിന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് പല്ലില്‍ കൂടുതല്‍ പ്രശ്നങ്ങളുണ്ടാക്കുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്



Click it and Unblock the Notifications
