Latest Updates
-
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 സെപ്റ്റംബർ 13: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങിയാൽ നേട്ടം ഉറപ്പ്! -
2026 സെപ്റ്റംബർ 13: ഇന്ന് ഭാഗ്യം കൂടെയുള്ള രാശികൾ ഇവയാണ്, ധനനേട്ടവും കരിയർ പുരോഗതിയും ഉറപ്പ്! -
ഇന്നത്തെ നക്ഷത്രഫലം: സെപ്റ്റംബർ 13 ഞായറാഴ്ച, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
സെപ്റ്റംബർ 12 രാശിഫലം: ഇന്ന് ഭാഗ്യം ആർക്കൊപ്പം? നിങ്ങളുടെ രാശിയുടെ പ്രത്യേകതകൾ അറിയാം -
ഗണേഷ് ചതുർത്ഥി 2026: ചന്ദ്രനെ കണ്ടാൽ ദോഷം? വിവിധ നഗരങ്ങളിലെ ഒഴിവാക്കേണ്ട സമയം ഇതാ -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ ഇന്ന് കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർ ഈ വഴികൾ ഒഴിവാക്കുക! -
2026 സെപ്റ്റംബർ 12: ഇന്നത്തെ ശുഭയോഗങ്ങൾ ഇല്ല, ത്രിപുഷ്കര യോഗം മാത്രം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഗണേശചതുർത്ഥി ദർശനം: വിയർപ്പിലും മേക്കപ്പ് മങ്ങാതെ തിളങ്ങാൻ ഈ സ്കിൻകെയർ ടിപ്പുകൾ പരീക്ഷിക്കൂ -
ഗണപതി വിഗ്രഹം വീട്ടിൽ എവിടെ വെക്കണം? വാസ്തു പ്രകാരം ഈ തെറ്റുകൾ ഒഴിവാക്കാം, ഐശ്വര്യം കൂടും
ആഴ്ചയില്‍ രണ്ട് തവണ വെളിച്ചെണ്ണയും തേനും : നര കറുപ്പിക്കും, മുട്ടിനൊപ്പം മുടിയും
മുടിയുടെ ആരോഗ്യം എപ്പോഴും നിങ്ങളുടെ ആത്മവിശ്വാസത്തെ കൂടി ബാധിക്കുന്നതാണ്. മുടിയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്ന തരത്തിലേക്ക് ചില പൊടിക്കൈകള്‍ നമുക്ക് ചേര്‍ക്കാം. മുടിയ്ക്കുണ്ടാവുന്ന എല്ലാ വിധത്തിലുള്ള പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് തേനും വെളിച്ചെണ്ണയും ചേര്‍ന്ന മിശ്രിതം ഉപയോഗിക്കാവുന്നതാണ്. നരച്ച മുടിയുടെ ആരോഗ്യത്തിനും മുടിയുടെ തിളക്കം നിലനിര്‍ത്തുന്നതിനും വേണ്ടി ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം.
മുടിയുടെ ആരോഗ്യത്തോടൊപ്പം തന്നെ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നരയേയും നമുക്ക് കുറയ്ക്കാന്‍ സാധിക്കും. പ്രകൃതിദത്ത ചേരുവകളായത് കൊണ്ട് തന്നെ പാര്‍ശ്വഫലങ്ങള്‍ ഒന്നും തന്നെ ഉണ്ടാവുന്നില്ല എന്നതും ശ്രദ്ധേയമാണ്. മുടിയുടെ ആരോഗ്യം അതുപോലെ തന്നെ നിലനിര്‍ത്തുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം.

തേനിന്റെ ഗുണങ്ങള്‍
തേന്‍ ഒരു സ്വാഭാവിക ഹ്യുമെക്റ്റന്റാണ്, അതായത് ഈര്‍പ്പം നിലനിര്‍ത്താന്‍ ഇത് സഹായിക്കുന്നു എന്നതാണ് ഏറ്റവും വലിയ കാര്യവും. തേന്‍ ഉപയോഗിക്കുന്നത് വഴി അത് നരച്ച മുടിയെ പ്രതിരോധിക്കുകയും അതോടൊപ്പം തന്നെ നരച്ച മുടിക്ക് തിളക്കവും മൃദുത്വവും നല്കാന് സഹായിക്കുകയും ചെയ്യുന്നു. ഇത് മുടിയുടെ കൂടുതല്‍ സോഫ്റ്റ് ആക്കുകയാണ് ചെയ്യുന്നത്. തേന്‍ ഒരു ഹെയര്‍ മാസ്കായി പുരട്ടുകയോ കണ്ടീഷണറുമായി കലര്‍ത്തുകയോ ചെയ്യുന്നത് നിങ്ങളുടെ മുടിയുടെ ഘടന വര്‍ദ്ധിപ്പിക്കും.
വെളിച്ചെണ്ണയുടെ പങ്ക്
വെളിച്ചെണ്ണയില്‍ ഫാറ്റി ആസിഡുകള്‍ അടങ്ങിയിട്ടുണ്ട്, ഇത് മുടിയുടെ തണ്ടിലേക്ക് തുളച്ചുകയറുകയും മുടിയെ വൃത്തിയാക്കുകയും ചെയ്യുന്നു. ഇത് ആഴത്തിലുള്ള കണ്ടീഷനിംഗ് നല്‍കുന്നതിന് സഹായിക്കുന്നു. കേടായതും കേടാകാത്തതുമായ മുടിയിലെ പ്രോട്ടീന്‍ നഷ്ടം കുറയ്ക്കാന്‍ ഇത് സഹായിക്കുന്നു. വെളിച്ചെണ്ണയുടെ സ്ഥിരമായ ഉപയോഗം നരച്ച മുടി മിനുസമാര്‍ന്നതും കൂടുതല്‍ മികച്ചതുമാക്കുന്നു. മുടിയ്ക്കുണ്ടാവുന്ന പല പ്രശ്നങ്ങളേയും പൂര്‍ണമായും ഇല്ലാതാക്കുന്നതിന് വേണ്ടി സഹായിക്കുന്നു.
ഉപയോഗിക്കേണ്ടത് എങ്ങനെ?
മുടിയുടെ ആരോഗ്യത്തിന് വേണ്ടി ഈ മിശ്രിതം എപ്രകാരം ഉപയോഗിക്കണം എന്നുള്ളത് ശ്രദ്ധിക്കേണ്ടതാണ്. മികച്ച ഫലങ്ങള്‍ക്ക് വേണ്ടി തേനും വെളിച്ചെണ്ണയും തുല്യഭാഗങ്ങളാക്കി കലര്‍ത്തി ഉപയോഗിക്കാം. നനഞ്ഞ മുടിയില്‍ വേണം ഈ മിശ്രിതം ഉപയോഗിക്കുന്നതിന്. ഇത് കൂടാതെ മുടിയുടെ അറ്റത്ത് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതാണ്. നല്ലതുപോലെ കഴുകുന്നതിന് മുന്‍പായി അരമണിക്കൂറെങ്കിലും ഇത് മുടിയില്‍ പിടിപ്പിക്കേണ്ടതാണ്. മുടിയില്‍ നല്ലതുപോലെ ജലാംശം നിലനിര്‍ത്തുന്നതിന് ഇത് സഹായിക്കുന്നു. ആഴ്ചയില്‍ രണ്ട് തവണ ഇത് ഉപയോഗിക്കാം.
നരച്ച മുടിയ്ക്ക് പരിഹാരം
നരച്ച മുടിയ്ക്ക് പരിഹാരം കാണുന്നതിന് വേണ്ടി ഈ മിശ്രിതം ഉപയോഗിക്കാവുന്നതാണ്. ഇത് മുടിയിലേക്ക് ആഴത്തില്‍ ഇറങ്ങിച്ചെന്ന് പല വിധത്തിലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കും. നരച്ച മുടിയുടെ വേരുകളിലേക്ക് ഇറങ്ങിച്ചെന്ന് പ്രതിരോധം തീര്‍ക്കുന്നു. സ്ഥിരമായുള്ള ഉപയോഗം വളരെ പെട്ടെന്ന് നിങ്ങളെ നരയില്‍ നിന്ന് മോചിപ്പിക്കും.
പൊട്ടുന്ന മുടിയിഴകള്‍
പലപ്പോഴും മുടി വരണ്ടതാകുമ്പോള്‍ പെട്ടെന്ന് പൊട്ടിപ്പോവുന്നു. ഈ അവസ്ഥയില്‍ അതിന് പ്രതിരോധം തീര്‍ക്കുന്നതിന് സഹായിക്കുന്നതാണ് ഈ മിശ്രിതം. സ്ഥിരമായി ഉപയോഗിക്കുന്നത് വഴി അത് നിങ്ങളുടെ മുടിയുടെ കരുത്ത് വര്‍ദ്ധിപ്പിക്കുകയും അത് വഴി ഈര്‍പ്പവും തിളക്കവും വര്‍ദ്ധിപ്പിക്കുകയും ചെയ്യും. എന്നാല്‍ ലളിതമായ പരിഹാരമായതിനാല്‍ പാര്‍ശ്വഫലങ്ങളെ പേടിക്കേണ്ടതില്ല.



Click it and Unblock the Notifications
