Latest Updates
-
ചെന്നൈയിലെ കടുത്ത വെയിലും മഴയും: ചർമ്മവും മുടിയും സംരക്ഷിക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ -
ഓഗസ്റ്റ് മാസത്തിൽ വീട്ടിൽ ഐശ്വര്യം നിറയാൻ ചൂല് എവിടെ വെക്കണം? വാസ്തു പറയുന്ന ഈ രഹസ്യം അറിയൂ -
ഓഗസ്റ്റ് മാസം പണം വരാൻ ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ; പഴ്സും ലോക്കറും ഇങ്ങനെ വെച്ചാൽ ഐശ്വര്യം കൂടും -
ഓഗസ്റ്റ് 1 മുതൽ കിടപ്പുമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; പോസിറ്റീവ് എനർജി നിറയട്ടെ! -
ഐടിആർ തിരക്കിൽ ചർമ്മം മങ്ങിയോ? സമ്മർദ്ദത്തിനിടയിലും തിളക്കം നിലനിർത്താൻ ഈ എളുപ്പവഴികൾ -
ഓഗസ്റ്റ് 1-ന് ശുക്രൻ കന്നി രാശിയിലേക്ക്: പ്രണയത്തേക്കാൾ പ്രായോഗികത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ -
ഗുരു ആദിത്യ യോഗം: ഈ രാശിക്കാർക്ക് കരിയറിൽ വൻ നേട്ടം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്, ശുഭ മുഹൂർത്തങ്ങൾ അറിയാം -
2026 ജൂലൈ 31: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
ജൂലൈ 31: ചന്ദ്രന്റെ രാശിമാറ്റം; ഈ 7 നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യവും ഐശ്വര്യവും!
മുടി വളരാന്‍ വീട്ടില്‍ തയ്യാറാക്കാവുന്ന വെല്‍വെറ്റ് ഓയില്‍
അമിതമായിട്ടുള്ള മുടി കൊഴിച്ചില്‍ മുടിയുടെ വളര്‍ച്ചയെ പലപ്പോഴും കാര്യമായി ബാധിക്കാറുണ്ട്. നല്ല നീണ്ട, ഉള്ളോടു കൂടിയ മുടികള്‍ ആഗ്രഹിക്കുന്ന പലരേയും ഈ മുടി കൊഴിച്ചില്‍ നിരാശപ്പെടുത്തുന്നു. ഈ പ്രശ്നങ്ങള്‍ അകറ്റി, മുടി നല്ല ആരോഗ്യത്തോടെ വളരാനും, മുടി കൊഴിച്ചില്‍ താരന് എന്നീ പ്രശ്നങ്ങള്‍ ഇല്ലാതാക്കി മുടിയുടെ ഉള്ള് വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്ന ഒരു ആയുര്‍വേദ എണ്ണ പരിചയപ്പെടാം.

സാധാരണഗതിയില്‍ എണ്ണ കാച്ചിയാണ് എടുക്കാറുള്ളത്. എന്നാല്‍, ഈ എണ്ണ കാച്ചിയെടുക്കേണ്ട ആവശ്യമേ ഇല്ല. ഔഷധക്കൂട്ടുകളെല്ലാം ചേര്‍ത്ത് 10 ദിവസം കുപ്പിയിലാക്കി വെയ്ക്കുകയാണ് ചെയ്യുന്നത്. ഇത് മുടിയില്‍ പതിവായി പുരട്ടിയാല്‍ മുടി വളരും, അതുപോലെ മുടി കൊഴിച്ചില്‍ അകലുകയും ചെയ്യും. മുടിയെ വളര്‍ത്തുന്ന ഈ വെല്‍വെറ്റ് എണ്ണ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.
ചേരുവകള്‍
2 ഗ്ലാസ്സ്- ശുദ്ധമായ വെളിച്ചെണ്ണ
6 എണ്ണം-ചുവന്ന ചെമ്പരത്തി
1 ടീസ്പൂണ്‍- കരിഞ്ചീരകം
1 ടീസ്പൂണ്‍-മഞ്ചിഷ്ട
1 ടീസ്പൂണ്‍-ഉലുവ
4 എണ്ണം- ശംഖുപുഷ്പം
2 തണ്ട്- കറിവേപ്പില
തയ്യാറാക്കേണ്ട വിധം
ഒട്ടും വെള്ളത്തിന്റെ അംശമില്ലാത്ത കുപ്പി എടുക്കുക. ഇതിലേയ്ക്ക് ഈ ചേരുവകളെല്ലാം ചേര്‍ത്ത് നല്ലപോലെ മിക്സ് ചെയ്ത് വെയ്ക്കണം. അതിനുശേഷം നല്ല എയര്ടൈറ്റാക്കി കുപ്പി അടച്ച് വെയ്ക്കുക. ഏകദേശം 10 ദിവസത്തോളം ഈ കുപ്പി അനക്കാതെ എടുത്തു വെയ്ക്കുക. 10 ദിവസം കഴിയുമ്പോള്‍ കുപ്പിയില്‍ നിന്നും എണ്ണ അരിച്ച് മാറ്റാവുന്നതാണ്.
ഗുണങ്ങള്‍
സാധാരണഗതിയില്‍ കാച്ചിയെടുക്കുന്ന എണ്ണയേക്കാള്‍ ഗുണകരമാണ് ഈ വെല്‍വെറ്റ് ഓയില്‍. ഇതില്‍ ചെമ്പരത്തി, ഉലുവ, കറിവേപ്പില, കരിഞ്ചീരകം, ശംഖുപുഷ്പം എന്നിവയുടെയെല്ലാം യഥാര്‍ത്ഥ ഗുണങ്ങള്‍ ഇറങ്ങുന്നതിനാല്‍, ഇവ മുടിയെ നല്ലപോലെ വളരാന്‍ സഹായിക്കുന്നു. ചെമ്പരത്തി, മുടിയെ വേരില്‍ നിന്നും ബലപ്പെടുത്തുന്നു. മുടി കൊഴിച്ചില്‍ തടയുന്നു. മുടിയെ നല്ലപോലെ മോയ്സ്ച്വറൈസ് ചെയ്ത് നിലനിര്‍ത്താനും സഹായിക്കുന്നു. മുടിയ്ക്ക് നല്ല തിളക്കം ലഭിക്കാനും, മുടിയുടെ സ്വാഭാവികമായിട്ടുള്ള കറുപ്പ് നിറം സംരക്ഷിക്കാനും സാധിക്കും.
അതുപോലെ, ഈ എണ്ണയില്‍ ഉലുവയും കരിഞ്ചീരകവും അടങ്ങിയിരിക്കുന്നു. ഇവ മുടി കൊഴിച്ചില്‍ തടയുന്നു. തലയില്‍ നിന്നും താരന് ഇല്ലാതാക്കാന്‍ സഹായിക്കുന്നു. അതുപോലെ, മുടിയെ വേരില്‍ നിന്നും ബലപ്പെടുത്തുകയും, മുടി നല്ല ഉള്ളോടെ വളരാന്‍ സഹായിക്കുകയും ചെയ്യുന്നു. കൂടാതെ, ഇതില്‍ കറിവേപ്പിലയും ശംഖുപുഷ്പവും ചേര്‍ത്തിരിക്കുന്നതിനാല്‍, ഇതും മുടിയുടെ ആരോഗ്യത്തിന് വളരെയധികം ഗുണകരമാണ്.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
തലനീരിറക്കം, കഫക്കെട്ട്, മൂക്കില്‍ ദശ, അലര്‍ജി പ്രശ്നങ്ങള്‍ എന്നിവ ഉള്ളവരാണ് നിങ്ങളെങ്കില്‍ കുറച്ച് ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും. കാരണം, ഈ എണ്ണയ്ക്ക് തണുപ്പ് കൂടുതലാണ്. ഇത് ശാരീരിക ബുദ്ധിമുട്ടുകള്‍ വര്‍ദ്ധിക്കുന്നതിന് കാരണമാകാം. അതിനാല്‍, ഉപയോഗിക്കും മുന്‍പ് ഡോക്ടറുടെ അഭിപ്രായം തേടുന്നത് നല്ലതായിരിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications