Latest Updates
-
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 സെപ്റ്റംബർ 13: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങിയാൽ നേട്ടം ഉറപ്പ്! -
2026 സെപ്റ്റംബർ 13: ഇന്ന് ഭാഗ്യം കൂടെയുള്ള രാശികൾ ഇവയാണ്, ധനനേട്ടവും കരിയർ പുരോഗതിയും ഉറപ്പ്!
മുഖത്ത് നിന്നും അനാവശ്യ രോമങ്ങള്‍ നീക്കം ചെയ്യാന്‍ ഇതാ ഒരു എളുപ്പവഴി
Face hair removal wax: ചിലരുടെ മുഖത്ത് രോമവളര്‍ച്ച അമിതമായിരിക്കും. ചെറിയ രീതിയിലെങ്കിലും രോമങ്ങള്‍ അമിതമായി മുഖത്ത് പ്രത്യക്ഷപ്പെടുന്നത് പലര്‍ക്കും ഇഷ്ടമുള്ള കാര്യമല്ല. ചിലര്‍ മുഖത്തെ രോമങ്ങള്‍ ഷേവ് ചെയ്ത് നീക്കം ചെയ്യും. എന്നാല്‍, മറ്റു ചിലര്‍ പലതരത്തിലുള്ള വാക്സ് ഉപയോഗിക്കുന്നതും കാണാം. എന്നാല്‍, ഇത്തരത്തില്‍ വാക്സ് ഉപയോഗിക്കുന്നത് ചര്‍മ്മത്തില്‍ വളരെ വേഗം ചുളിവുകള്‍ വീഴുന്നതിന് കാരണമാകുന്നു. അതുപോലെ, മുഖത്തെ രോമങ്ങള്‍ ഷേവ് ചെയ്ത് നീക്കം ചെയ്യുന്നത്, രോമങ്ങള്‍ക്ക് കട്ടി വര്‍ദ്ധിപ്പിക്കാനും കാരണമാണ്.

ഈ പ്രശ്നങ്ങള്‍ ഒന്നും തന്നെയില്ലാതെ, മുഖത്ത് നിന്നും രോമങ്ങള്‍ നീക്കം ചെയ്യാന്‍ സാധിക്കും. ഇതിനായി തയ്യാറാക്കാവുന്ന ഒരു പ്രകൃതിദത്ത വാക്സ് പരിചയപ്പെടാം.
ചേരുവകള്‍
കാല്‍കപ്പ്- പാല്
1 ടീസ്പൂണ്‍- പഞ്ചസ്സാര
അര ടീസ്പൂണ്‍- കടലപ്പൊടി
അര ടീസ്പൂണ്‍- മഞ്ഞള്‍പ്പൊടി
തയ്യാറാക്കേണ്ട വിധം
എല്ലാ ചേരുവകളും മിക്സ് ചെയ്ത് ചെറുതീയില്‍ ചൂടാക്കി കുറുക്കി എടുക്കുക. ചൂടാറിയതിന് ശേഷം ഇത് മുഖത്ത് പുരട്ടണം. ഏകദേശം ഉണങ്ങിത്തുടങ്ങുമ്പോള്‍ സാവധാനത്തില്‍ സ്ക്രബ് ചെയ്യാവുന്നതാണ്. ഇത്തരത്തില്‍ സ്ക്രബ് ചെയ്യുമ്പോള്‍ തന്നെ, മുഖത്തെ രോമങ്ങള്‍ നീക്കം ചെയ്യാന്‍ സാധിക്കുന്നതാണ്.
ഗുണങ്ങള്‍
ഈ വാക്സ് വളരെ ഫലപ്രദവും അതുപോലെ, ശരീരത്തില്‍ നിന്നും രോമങ്ങള്‍ നീക്കം ചെയ്യാന്‍ സഹായിക്കുകയും ചെയ്യുന്നു. ഇതില്‍ മഞ്ഞള്‍ ചേര്‍ത്തിരിക്കുന്നതിനാല്‍, ചര്‍മ്മത്തില്‍ അലര്‍ജി ഉണ്ടാകാനുള്ള സാധ്യത കുറവാണ്. കൂടാതെ, മഞ്ഞളിന്റെ ഗുണങ്ങള്‍ ചര്‍മ്മത്തിന് പൂര്‍ണ്ണമായും ലഭിക്കുകയും ചെയ്യും. പ്രത്യേകിച്ച്, ചര്‍മ്മത്തില്‍ നിന്നും കരുവാളിപ്പ് അകറ്റാനും, ചര്‍മ്മം ക്ലിയറാക്കി എടുക്കാനും മഞ്ഞള്‍ സഹായിക്കുന്നതാണ്.
ഈ വാക്സില്‍ പഞ്ചസ്സാര ചേര്‍ത്തിരിക്കുന്നു. മുഖത്ത് നിന്നും ബ്ലാക്ക് ഹെഡ്സ്, വൈറ്റ് ഹെഡ്സ് എന്നിവ നീക്കം ചെയ്യാന്‍ പഞ്ചസ്സാര സഹായിക്കും. കൂടാതെ, നല്ലൊരു നാച്വറല്‍ വാക്സായും പഞ്ചസ്സാര പ്രവര്‍ത്തിക്കുന്നു. അതിനാല്‍, വേദനയില്ലാതെ ചര്‍മ്മത്തില്‍ നിന്നും രോമങ്ങള്‍ നീക്കം ചെയ്യാന്‍ സഹായിക്കുന്നതാണ്. ഇതില്‍ കടലപ്പൊടി ചേര്‍ത്തിരിക്കുന്നു. കടലപ്പൊടി ചര്‍മ്മത്തെ മൃദുലമാക്കുന്നു. ചര്‍മ്മത്തില്‍ നിന്നും മൃതകോശങ്ങള്‍ നീക്കം ചെയ്യാന്‍ സഹായിക്കുന്നു. അതുപോലെ, ചര്‍മ്മത്തെ മോയ്സ്ച്വറൈസ് ചെയ്ത് നിലനിര്‍ത്താനും സഹായിക്കുന്നു. ഈ ഗുണങ്ങളെല്ലാം അടങ്ങിയിരിക്കുന്നതിനാല്‍ തന്നെ, ഈ വാക്സ് ഫലപ്രദമാണ്.
ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടവ
ഈ വാക്സ് പ്രകൃതിദത്തപരമാണെങ്കിലും, ഉപയോഗിക്കുമ്പോള്‍ കുറച്ച് കാര്യങ്ങള്‍ സൂക്ഷിക്കുന്നത് നല്ലതായിരിക്കും. പ്രത്യേകിച്ച്, ഈ വാക്സ് അമിതമായി ഉണങ്ങിപ്പോകാന്‍ ഒരിക്കലും അനുവദിക്കരുത്. അമിതമായി ഉണങ്ങിപ്പോകുന്നത് ചര്‍മ്മം വരണ്ട് പോകുന്നതിന് കാരണമാകുന്നു. അതുപോലെ, ചര്‍മ്മത്തില്‍ വളരെ വേഗത്തില്‍ ചുളിവുകള്‍ വീഴുന്നതിലേയ്ക്കും. ചര്‍മ്മത്തിന്റെ ആരോഗ്യം നശിക്കുന്നതിലേയ്ക്കും നയിക്കുന്നു. ഈ വാക്സ് ചൂടാറിയതിന് ശേഷം മാത്രമേ മുഖത്ത് പുരട്ടാന്‍ പാടുള്ളൂ. കാരണം, ഇതില്‍ പഞ്ചസ്സാര ചേര്‍ത്തിരിക്കുന്നു. പഞ്ചസ്സാര ചൂടോടുകൂടി മുഖത്ത് പുരട്ടുന്നത് അപകടകരമാണ്. ഈ വാക്സ് ഉപയോഗിച്ചതിനുശേഷം തണുത്തവെള്ളത്തില്‍ മുഖം കഴുകി, മോയ്സ്ച്വറൈസര്‍ പുരട്ടാന്‍ മറക്കരുത്. ദിവസേന ഈ വാക്സ് ഉപയോഗിക്കുന്നതും നല്ലതല്ല.
Disclaimer: ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്



Click it and Unblock the Notifications
