Latest Updates
-
ഗണപതി വിഗ്രഹം വീട്ടിൽ എവിടെ വെക്കണം? വാസ്തു പ്രകാരം ഈ തെറ്റുകൾ ഒഴിവാക്കാം, ഐശ്വര്യം കൂടും -
ഐഫോൺ 18 പ്രോ പ്രീ-ഓർഡർ ഇന്ന്; ഓഫറുകളും വിലയും അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
സെപ്റ്റംബർ 12 രാഹുകാലം: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഈ സമയം ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി 2026: പൂജ മുഹൂർത്തം മുതൽ നിമജ്ജന നിയമങ്ങൾ വരെ; ഭക്തർ ശ്രദ്ധിക്കേണ്ടതെല്ലാം -
കേരളത്തിൽ മഴ മുന്നറിയിപ്പ്: മഴക്കാലത്തെ ചർമ്മ-മുടി പ്രശ്നങ്ങൾക്ക് പരിഹാരവുമായി ഈ ടിപ്സ് -
2026 സെപ്റ്റംബർ 12: ഇന്നത്തെ ഗുളികകാലവും യമകണ്ടവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ദീപിക കക്കർ വല്ലാതെ മെലിഞ്ഞു! ഷൊഐബിന്റെ വ്ലോഗിലെ ദൃശ്യങ്ങൾ കണ്ട് ആരാധകർ ആശങ്കയിൽ; സത്യം ഇതാണ് -
ആകാശത്ത് അപൂർവ്വ വിസ്മയം! 2026 സെപ്റ്റംബർ 14-ന് ചന്ദ്രനും ശുക്രനും ഒന്നിക്കുന്നു; കാണേണ്ട സമയം ഇതാ -
കന്നി രാശിയിൽ ചന്ദ്ര-ബുധ സംയോഗം: ഇന്നത്തെ ശുഭമുഹൂർത്തവും രാശിഫലവും; ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
2026 സെപ്റ്റംബർ 12: സാമ്പത്തിക ഇടപാടുകൾക്ക് ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ ഇതാ, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങാം!
മുടി വളരാന്‍ മുരിങ്ങയില ഷാംപൂ ഇനി വീട്ടില്‍ തയ്യാറാക്കാം
ഇന്ന് മാര്‍ക്കറ്റില്‍ ലഭിക്കുന്ന മിക്ക ഷാംപൂകളിലും വളരെയധികം കെമിക്കലുകളാണ് അടങ്ങിയിരിക്കുന്നത്. കെമിക്കലുകള്‍ അടങ്ങിയിരിക്കുന്നതിനാല്‍ തന്നെ, ഇവ മുടിയുടെ ആരോഗ്യം ഇല്ലാതാക്കുന്നു. ഇത്തരം കെമിക്കലുകള്‍ അടങ്ങിയ ഷാംപൂ ഉപയോഗിക്കുന്നതിനേക്കാള്‍ ഏറ്റവും നല്ലത്, വീട്ടില്‍ തന്നെ തയ്യാറാക്കുന്ന പ്രകൃതിദത്ത ഷാംപൂകളാണ്. അത്തരത്തില്‍ നിങ്ങളുടെ മുടിയുടെ ആരോഗ്യത്തിനായി പതിവായി ഉപയോഗിക്കാന്‍ സാധിക്കുന്ന ഷാംപൂ ആണ് മുരിങ്ങയില ഷാംപൂ. ഇത് എങ്ങനെ തയ്യാറാക്കാം എന്നും, ഇതിന്റെ ഗുണങ്ങള്‍ എന്തെല്ലാമെന്നും നോക്കാം.

മുരിങ്ങയില
മുടിയുടെ ആരോഗ്യത്തിന് ഏറ്റവും നല്ലതാണ് മുരിങ്ങയില. മുരിങ്ങയിലയില്‍ വിറ്റമിന്‍ എ, വിറ്റമിന്‍ സി, ബയോട്ടിന്‍ എന്നിവ അടങ്ങിയിരിക്കുന്നു. ഇത് മുടിയുടെ വേരുകളെ ബലപ്പെടുത്താന്‍ സഹായിക്കുന്നുണ്ട്. അതുപോലെ, മുടിയെ കണ്ടീഷന്‍ ചെയ്തെടുക്കാന്‍ മുരിങ്ങയില സഹായിക്കും. തികച്ചും നാച്വറലായിട്ടുള്ള കണ്ടീഷ്ണറാണ് മുരിങ്ങയില. അതുപോലെ, ഓക്സിഡേറ്റീവ് സ്ട്രെസ്സ് കുറയ്ക്കാനെല്ലാം സഹായിക്കുന്നതിനാല്‍, മുടി കൊഴിച്ചില്‍ കുറയ്ക്കാന്‍ സഹായിക്കുന്നു. അതുപോലെ, താരന് ഇല്ലാതാക്കാനും, മുടിയ്ക്ക് നല്ല കറുപ്പ് നിറം നല്‍കാനും മുരിങ്ങയില സഹായിക്കുന്നുണ്ട്. അതിനാല്‍ പതിവായി മുരിങ്ങയി ഉപയോഗിക്കുന്നത് മുടിയുടെ ആരോഗ്യം നിലനിര്‍ത്താന്‍ വളരെയധികം സഹായിക്കും.
മുരിങ്ങില ഷാംപൂ
ഈ ഷാംപൂ തയ്യാറാക്കാന്‍ രണ്ട് കപ്പ് മുരിങ്ങയില എടുക്കുക. ഇതിലേയ്ക്ക് രണ്ട് ടീസ്പൂണ്‍ കറ്റാര്‍വാഴ ജെല്‍ ചേര്‍ക്കണം. അതുപോലെ, ഒരു ടീസ്പൂണ്‍ ഉലുവയും ചേര്‍ത്ത് നല്ലപോലെ അരച്ചെടുക്കുക. ഇത് അരിച്ച് തലയില്‍ നല്ലപോലെ തേച്ച് പിടിപ്പിക്കണം. അതിനുശേഷം 15 മിനിറ്റ് കഴിയുമ്പോള്‍ കഴുകി കളയാവുന്നതാണ്. ഓര്‍ക്കുക, കഴുകുമ്പോള്‍ ഷാംപൂ ഒരിക്കലും ഉപയോഗിക്കാന്‍ പാടുള്ളതല്ല. മുടി വരണ്ട് പോകുന്നതിന് കാരണമായേക്കും.
ശ്രദ്ധിക്കേണ്ട മറ്റു കാര്യങ്ങള്‍
മുരിങ്ങയില ഷാംപൂ ഉപയോഗിക്കുന്നതിന് മുന്‍പ്, തലേ ദിവസം നല്ലപോലെ എണ്ണ തേച്ച് കുളിക്കുക. പിറ്റേ ദിവസം വേണം മുരിങ്ങയില ഷാംപൂ ഉപയോഗിക്കാന്‍. ഇത്തരത്തില്‍ ചെയ്താല്‍ മുടിയുടെ മോയ്സ്ച്വര്‍ കണ്ടന്റ് നിലനിര്‍ത്താന്‍ സാധിക്കും. കൂടാതെ, തലയില്‍ നിന്നും താരന് കളയാനും, മുടിയ്ക്ക് കണ്ടീഷ്ണര്‍ ഉപയോഗിച്ച അതേ ഗുണം ലഭിക്കാനും സഹായിക്കുന്നതാണ്. ആഴ്ചയില്‍ ഒരു ദിവസം മുരിങ്ങയില ഷാംപൂ ഉപയോഗിച്ചാല്‍ മതിയാകും. ഇത് കൂടുതല്‍ ഗുണം നല്‍കുന്നതാണ്. അതുപോലെ, നിങ്ങള്‍ക്ക് ഏതെങ്കിലും തരത്തില്‍ അലര്‍ജി പ്രശ്നങ്ങള്‍ ഉണ്ടോ എന്ന് ഉപയോഗിക്കുന്നതിന് മുന്‍പ് പാച്ച് ടെസ്റ്റ് നടത്തി പരിശോധിക്കേണ്ടത് അനിവാര്യമാണ്. നിങ്ങള്‍ക്ക് ഏതെങ്കിലും തരത്തില്‍ ചര്‍മ്മ പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ ഡോക്ടറെ കണ്ട് അഭിപ്രായം തേടിയതിന് ശേഷം മാത്രം ഈ ഷാംപൂ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. ചിലര്‍ക്ക് നീരിറക്കം എന്നീ പ്രശ്നങ്ങള്‍ ഉണ്ടാകാം. ഇത്തരം പ്രശ്നങ്ങള്‍ പതിവാണെങ്കില്‍ ഡോക്ടറുടെ അഭിപ്രായം തേടേണ്ടത് അനിവാര്യമാണ്. അതുപോലെ, നല്ല ഫലം ലഭിക്കുന്നതിന് അടുപ്പിച്ച് കുറച്ച് മാസം ഈ ഷാംപൂ ഉപയോഗിക്കുക. എന്നാല്‍ മാത്രമേ ഫലം കൃത്യമായി അനുഭവിക്കാൻ നിങ്ങള്‍ക്ക് സാധിക്കൂ.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
