Latest Updates
-
സെപ്റ്റംബർ 11: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം; ഈ സമയങ്ങളിൽ കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്! -
കത്തുന്ന വെയിൽ, ചർമ്മത്തിന് പൊള്ളലേൽക്കാം; ഇന്ന് ഉച്ചയ്ക്ക് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
ഗണേശ ചതുർത്ഥി 2026: വിഗ്രഹം വീട്ടിൽ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പൂജാ മുഹൂർത്തം അറിയാം -
ഐഫോൺ 18 പ്രോ ഇന്ത്യയിൽ; പ്രീ-ഓർഡർ നാളെ, വിലയും ഓഫറുകളും അറിയാൻ വൈകരുത് -
2026 സെപ്റ്റംബർ 11: ഇന്നത്തെ ഗുളികകാലവും യമകണ്ഡവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ഡൽഹിയിൽ ബ്രിക്സ് ഉച്ചകോടി: ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ; യാത്രക്കാർ അറിയേണ്ട പ്രധാന വിവരങ്ങൾ -
സെപ്റ്റംബർ 14-ന് ആകാശത്ത് വിസ്മയം! ചന്ദ്രനും ശുക്രനും ഒന്നിക്കുന്ന അപൂർവ കാഴ്ച കാണാൻ തയ്യാറാണോ? -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യെല്ലോ അലർട്ട് ജില്ലകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
30 കിലോ കുറച്ചു, ബിഗ് ബോസ് 20-ൽ തരംഗമായി കുശാൽ തൻവർ; ആ രഹസ്യം ഇതാ! -
2026 സെപ്റ്റംബർ 11: ഇന്നത്തെ രാഹുകാലം അറിയാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ!
മുഖത്തിന്റെ നിറം വര്‍ദ്ധിപ്പിക്കാന്‍ പാലും തേനും
പണ്ടുകാലം മുതല്‍ ചര്‍മ്മ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും, ചര്‍മ്മത്തിന്റെ നിറം വര്‍ദ്ധിപ്പിക്കുന്നതിനും പാല് ഉപയോഗിച്ച് വരാറുണ്ട്. നല്ല ശുദ്ധമായ പശുവിന് പാലും, അതുപോലെ, പാല്പാടയും ചേര്‍ത്ത് നിരവധി ഫേയ്സ്പാക്കുകള്‍ തയ്യാറാക്കി ഉപയോഗിക്കാവുന്നതാണ്. അത്തരത്തില്‍ വളരെ എളുപ്പത്തില്‍ വീട്ടില്‍ തന്നെ തയ്യാറാക്കാവുന്ന ഒരു ഫേയ്സ്പാക്ക് പരിചയപ്പെടാം.

പാലിന്റെ ഗുണങ്ങള്‍
ചര്‍മ്മത്തില്‍ നിന്നും അമിതമായിട്ടുള്ള എണ്ണമയം നീക്കം ചെയ്യാനും, ചര്‍മ്മത്തിലെ അഴുക്ക് നീക്കം ചെയ്ത്, ചര്‍മ്മം മനോഹരമാക്കാനും പാല് വളരെ നല്ലതാണ്. കൂടാതെ, ചര്‍മ്മത്തെ മോയ്സ്ച്വറൈസ് ചെയ്ത് നിലനിര്‍ത്താന്‍ പാല് സഹായിക്കുന്നുണ്ട്. ചര്‍മ്മത്തില്‍ നിന്നും എണ്ണമയവും അഴുക്കും നീക്കം ചെയ്യുന്നതിനാല്‍ തന്നെ, മുഖക്കുരു പ്രശ്നങ്ങള്‍ ഇല്ലാതാക്കാനും പാല് സഹായിക്കും.
തേന്‍
ചര്‍മ്മത്തെ നല്ലപോലെ മോയ്സ്ച്വറൈസ് ചെയ്യാന്‍ തേന്‍ സഹായിക്കുന്നതാണ്. അതുപോലെ, ചര്‍മ്മത്തിലെ പാടുകള്‍ നീക്കം ചെയ്യാനും, മുഖക്കുരു മൂലം ഉണ്ടായിട്ടുള്ള മുറിവുകള്‍ വേഗത്തില്‍ ഉണക്കിയെടുക്കാനും തോന് സഹായിക്കുന്നതാണ്. ചര്‍മ്മത്തെ നല്ലപോലെ ക്ലെന്‍സ് ചെയ്തെടുക്കാനും ചര്‍മ്മത്തില്‍ ഉണ്ടാകുന്ന വീക്കം ഇല്ലാതാക്കാനും, ചര്‍മ്മത്തിലെ ചീര്‍മ്മത കുറയ്ക്കാനും ചര്‍മ്മം നല്ലപോലെ മൃദുവാക്കാനും തേന്‍ സഹായിക്കുന്നു.
ഫേയ്സ്പാക്ക് തയ്യാറാക്കാം
1 ടീസ്പൂണ്‍ തേന്‍, 1 ടീസ്പൂണ്‍ പാല് എന്നിവ മിക്സ് ചെയ്തെടുക്കുക. ഇവ നല്ലപോലെ മിക്സ് ചെയ്തതിനുശേഷം മുഖത്ത് പുരട്ടുക. ഏകദേശം 15 മിനിറ്റ് കഴിയുമ്പോള്‍ ചെറുചൂടുവെള്ളത്തില്‍ മുഖം കഴുകാവുന്നതാണ്. ഇത്തരത്തില്‍ ആഴ്ചയില്‍ രണ്ട് വട്ടം വീതം ചെയ്യുന്നത് ചര്‍മ്മത്തില്‍ പ്രകടമായ മാറ്റങ്ങള്‍ ഉണ്ടാകുന്നതിന് സഹായിക്കും.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
നിങ്ങള്‍ക്ക് അമിതമായിട്ടുള്ള ചര്‍മ്മ പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ ഒരിക്കലും ഈ ഫേയ്സ്പാക്ക് ഉപയോഗിക്കരുത്. അതുപോലെ, എക്സിമ, സോറിയാസീസ് പോലെയുള്ള അസുഖങ്ങള്‍ ഉള്ളവരും ഇത്തരം ഫേയ്സ്പാക്ക് ഉപയോഗിക്കുന്നത് ചര്‍മ്മരോഗങ്ങള്‍ വര്‍ദ്ധിക്കുന്നതിന് കാരണമായേക്കാം. അതുപോലെ, ഏതൊരു ഫേയ്സ്പാക്കും ഉപയോഗിക്കുന്നതിന് മുന്‍പ് പാച്ച് ടെസ്റ്റ് ചെയ്യാന്‍ മറക്കരുത്. ഫേയ്സ്പാക്ക് ഉപയോഗിക്കുന്നതിന് മുന്‍പായി മുഖം നല്ലപോലെ കഴുകുക. അതിനുശേഷം മാത്രം ഈ ഫേയ്സ്പാക്ക് ഉപയോഗിക്കാന്‍ ശ്രദ്ധിക്കുന്നത് വളരെ നല്ലതായിരിക്കും. ഇത് കൂടുതല്‍ ഫലം നല്‍കുന്നതിന് സഹായിക്കുന്നതാണ്. പാല് ഉപയോഗിക്കുന്നതിന് പകരം, പാല്‍പ്പാട ഉപയോഗിക്കാവുന്നതാണ്. തേന്‍ ഉപയോഗിക്കുമ്പോള്‍ ശുദ്ധമായ തേന്‍ തിരഞ്ഞെടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. മുഖത്ത് ഫേയ്സ്പാക്ക് ഇട്ടതിന് ശേഷം അമിതമായി മസാജ് ചെയ്യാതിരിക്കാന്‍ ശ്രദ്ധിക്കുന്നതും നല്ലതായിരിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
