Latest Updates
-
ചെന്നൈയിൽ ഇന്ന് കടുത്ത വെയിൽ; പുറത്തിറങ്ങും മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
വിജയദശമിക്ക് സ്വർണം വാങ്ങിയോ? വീട്ടിൽ ലോക്കർ വെക്കാൻ വാസ്തു പറയുന്ന ഈ ദിശ സമ്പത്ത് വർധിപ്പിക്കും -
ഉത്സവകാല യാത്രാത്തിരക്ക്: കേരളത്തിലേക്ക് 100-ലധികം സ്പെഷ്യൽ ട്രെയിനുകൾ; അറിയേണ്ടതെല്ലാം -
വിജയദശമിക്ക് മുൻപ് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും കൂടും! -
മുംബൈയിലെ കനത്ത പുകമഞ്ഞ്; ചർമ്മവും മുടിയും കണ്ണുകളും സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഫൈനൽ പോരാട്ടം: ബെംഗളൂരുവിൽ മഴ ഭീഷണി, ടോസ് നിർണ്ണായകം; ആരാധകർ അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: 12 ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രത പാലിക്കാൻ നിർദേശം -
2026 തുലാം സംക്രാന്തി: പുണ്യകാലം പകൽ തന്നെ; ദാനധർമ്മങ്ങൾക്കും പൂജകൾക്കും ശ്രദ്ധിക്കേണ്ട കൃത്യമായ സമയം ഇതാ -
തുലാം സംക്രാന്തി 2026: പുണ്യകാല മുഹൂർത്തങ്ങൾ അറിയാം, ദാനധർമ്മങ്ങൾക്ക് ഉചിതമായ സമയം ഇതാണ്! -
ഒക്ടോബർ 16-ലെ അപൂർവ്വ രവി യോഗം: പുതിയ തുടക്കങ്ങൾക്ക് ശുഭസമയം, ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ
നരയില്ല ഇനി മുതല് അതൊരു സ്വപ്നമാവും: വീട്ടിലെ കൂട്ട് ധാരാളം
മുടി നരക്കുക എന്നത് നിങ്ങളുടെ ആത്മവിശ്വാസത്തേയും ബാധിക്കുന്ന ഒന്നാണ്. പലപ്പോഴും ആരോഗ്യത്തിന് വെല്ലുവിളി ഉയര്ത്തുന്ന അവസ്ഥകള് വരെ മുടിയുടെ നരയുമായി ബന്ധപ്പെട്ട് ഉണ്ടാവും. ഓരോ മുടിയിഴ നരക്കുമ്പോഴും നിങ്ങളില് കൂടുതല് പ്രശ്നങ്ങളുണ്ടാവുന്നു. എന്നാല് ഇതിന് പരിഹാരം കാണുന്നതിനും ആരോഗ്യമുള്ള മുടിയിഴകള്ക്കും വേണ്ടി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള് എന്തൊക്കെയെന്ന് പലര്ക്കും അറിയില്ല. മുടി ഒന്ന് നരക്കുമ്പോഴേക്ക് തന്നെ വളരെ എളുപ്പത്തില് ഡൈ ചെയ്യുന്നവരാണ് പലരും. എന്നാല് ഇനി ഡൈ ചെയ്യാതെ നമുക്ക് ചില എളുപ്പക്കൂട്ടില് മുടിയുടെ നരയെ ഇല്ലാതാക്കാന് സാധിക്കുന്നു.
കാലാവസ്ഥയില് ഉണ്ടാവുന്ന മാറ്റം, മോശം ഭക്ഷണക്രമം, നമ്മുടെ തന്നെ മുടി സംരക്ഷണ ശീലങ്ങളില് ശ്രദ്ധയില്ലാത്തത് എന്നിവയെല്ലാം തന്നെ മുടിക്ക് നരക്കുന്നതിന് കാരണമായി മാറുന്നുണ്ട്. സ്ത്രീകള് അവരുടെ 30-കളിലേക്ക് കടക്കുന്നതിന് മുന്പ് തന്നെ പലപ്പോഴും മുടി നരക്കുന്നു. പുരുഷന്മാരുടെ കാര്യത്തിലും ഒരിക്കലും ഇതില് മാറ്റമില്ല. അതുകൊണ്ട് തന്നെ നിങ്ങള് അറിയേണ്ട ചില കാര്യങ്ങള് ഉണ്ട്. വീട്ടില് ഇവയെ പ്രതിരോധിക്കുന്നതിന് സഹായിക്കുന്ന മാര്ഗ്ഗങ്ങള് എന്തൊക്കെയെന്ന് നോക്കാം.

നെല്ലിക്ക ഹെയര്പാക്ക്
മുടിക്ക് ആരോഗ്യവും തിളക്കവും നല്കാന് നെല്ലിക്ക ഹെയര് പാക്ക് മികച്ചതാണ്. രണ്ടാമതൊരു ചിന്തയില്ലാതെ ഉപയോഗിക്കാന് സാധിക്കുന്നതാണ് നെല്ലിക്ക ഹെയര്പാക്ക്. വിറ്റാമിന്സിയുടെ കലവറയാണ് നെല്ലിക്ക ഹെയര്പാക്ക്. ആരോഗ്യത്തിന് ഗുണങ്ങള് നല്കുന്നത് പോലെ തന്നെ കേശസൗന്ദര്യത്തിനും ഇത് ഗുണങ്ങള് നല്കുന്നു. മുടിയുടെ വേരുകളില് തേച്ച് പിടിപ്പിക്കുന്നതിലൂടെ അത് മുടിയുടെ ആരോഗ്യത്തെ മികച്ചതാക്കുന്നു.
ഹെയര്പാക്ക് തയ്യാറാക്കാം
ഹെയര് പാക്ക് തയ്യാറാക്കാന്, കറിവേപ്പിലയാണ് ആദ്യം വേണ്ടത്. പിന്നീട് ഇതിലേക്ക് 2 ടേബിള്സ്പൂണ് നെല്ലിക്കപ്പൊടിയും 2 ടേബിള്സ്പൂണ് ബ്രഹ്മി പൊടിയും ചേര്ത്ത് മിക്സ് ചെയ്യുക. ശേഷം പേസ്റ്റ് രൂപത്തിലാക്കി മുടിയില് തേ്ച്ച് പിടിപ്പിക്കാം. പിന്നീട് വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകിക്കളയാവുന്നതാണ്.
ഉരുളക്കിഴങ്ങ് ഹെയര് പാക്ക്
നെല്ലിക്ക പോലെ തന്നെ മുടിയുടെ ആരോഗ്യത്തിന് സഹായിക്കുന്നതാണ് ഉരുളക്കിഴങ്ങും. ഇതിലുള്ള ആന്റിഓക്സിഡന്റുകള് മുടിക്ക് തിളക്കവും ആരോഗ്യവും നല്കുന്നു. ഇത് മുടി കറുപ്പിക്കാനും അതുവഴി വെളുത്ത നരച്ച മുടിയെ മറയ്ക്കാനും സഹായിക്കും. കൂടെ തൈര് കൂടെ ചേരുമ്പോള് അത് ഇരട്ടി ഗുണങ്ങള് നല്കുന്നു. തൈര് ഒരു നല്ല പ്രോബയോട്ടിക് ആണ്. ഇതിലൂടെ അകാല നരയെ പൂര്ണമായും ഇല്ലാതാക്കുന്നു.
ഹെയര്പാക്ക് തയ്യാറാക്കാം
ഉരുളക്കിഴങ്ങും തൈരും മിക്സ് ചെയ്ത് എങ്ങനെ ഉപയോഗിക്കാം എന്ന് നമുക്ക് നോക്കാം. ഉരുളക്കിഴങ്ങ് നീരും 3 ടേബിള്സ്പൂണ് തൈരും മിക്സ് ചെയ്ത് ഇത് തലയില് നല്ലതുപോലെ തേച്ച് പിടിപ്പിക്കാം. ശേഷം ഇത് മുടിയില് നല്ലതുപോലെ മിക്സ് ചെയ്ത് വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകിക്കളയാവുന്നതാണ്. ഇത് മുടിയുടെ ആരോഗ്യത്തിന് വളരെ മികച്ച ഗുണങ്ങള് നല്കുന്നതോടൊപ്പം തന്നെ നരച്ച മുടിക്ക് പരിഹാരം കാണുന്നതിനും സഹായിക്കുന്നു.
ഷിക്കാക്കായ് ഹെയര് മാസ്ക്
കേശസംരക്ഷണത്തിന്റെ കാര്യത്തില് ശിക്കകായ ഹെയര്മാസ്ക് മികച്ചതാണ്. ഇത് മുടിയുടെ ആരോഗ്യത്തിനും മുടി പൊട്ടിപ്പോവുന്നത് പരിഹരിക്കുന്നതിനും സഹായിക്കുന്നു. മുടിക്ക് വേണ്ട പല പ്രശ്നങ്ങളേയും പരിഹരിക്കുന്നതിന് മികച്ചതാണ് ഷിക്കക്കായ. എങ്ങനെ മുടിയുടെ അകാല നരയെന്ന പ്രശ്നത്തെ ഇല്ലാതാക്കാന് ഇതുപയോഗിക്കാം എന്ന് നോക്കാം.
ഹെയര്പാക്ക് തയ്യാറാക്കാം
ഈ ഹെയര് പാക്ക് തയ്യാറാക്കുന്നതിന് വേണ്ടി നമുക്ക് ശിക്കക്കായ് എടുത്ത് അതിലേക്ക് അല്പം തൈരും മിക്സ് ചെയ്യണം. ഇത് രണ്ടും നല്ലതുപോലെ മിക്സ് ചെയ്ത് തലയില് തേച്ച് പിടിപ്പിക്കാം. അരമണിക്കൂര് കഴിഞ്ഞ് ഹെര്ബല് ഷാമ്പൂ ഉപയോഗിച്ച് ഇത് മുടിയില് നിന്ന് കഴുകിക്കളയാം. ഇത് മികച്ച ഗുണങ്ങളാണ് നല്കുന്നത് എന്ന കാര്യത്തില് സംശയം വേണ്ട. അതുകൊണ്ട് തന്നെ നിങ്ങളുടെ മുടിയുടെ നരയും ആരോഗ്യവും ഇല്ലാതാക്കാന് ഈ ഹെയര്പാക്ക് സഹായിക്കുന്നു.



Click it and Unblock the Notifications
