Latest Updates
-
ഗണേശചതുർത്ഥി ദർശനം: വിയർപ്പിലും മേക്കപ്പ് മങ്ങാതെ തിളങ്ങാൻ ഈ സ്കിൻകെയർ ടിപ്പുകൾ പരീക്ഷിക്കൂ -
ഗണപതി വിഗ്രഹം വീട്ടിൽ എവിടെ വെക്കണം? വാസ്തു പ്രകാരം ഈ തെറ്റുകൾ ഒഴിവാക്കാം, ഐശ്വര്യം കൂടും -
ഐഫോൺ 18 പ്രോ പ്രീ-ഓർഡർ ഇന്ന്; ഓഫറുകളും വിലയും അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
സെപ്റ്റംബർ 12 രാഹുകാലം: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഈ സമയം ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി 2026: പൂജ മുഹൂർത്തം മുതൽ നിമജ്ജന നിയമങ്ങൾ വരെ; ഭക്തർ ശ്രദ്ധിക്കേണ്ടതെല്ലാം -
കേരളത്തിൽ മഴ മുന്നറിയിപ്പ്: മഴക്കാലത്തെ ചർമ്മ-മുടി പ്രശ്നങ്ങൾക്ക് പരിഹാരവുമായി ഈ ടിപ്സ് -
2026 സെപ്റ്റംബർ 12: ഇന്നത്തെ ഗുളികകാലവും യമകണ്ടവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ദീപിക കക്കർ വല്ലാതെ മെലിഞ്ഞു! ഷൊഐബിന്റെ വ്ലോഗിലെ ദൃശ്യങ്ങൾ കണ്ട് ആരാധകർ ആശങ്കയിൽ; സത്യം ഇതാണ് -
ആകാശത്ത് അപൂർവ്വ വിസ്മയം! 2026 സെപ്റ്റംബർ 14-ന് ചന്ദ്രനും ശുക്രനും ഒന്നിക്കുന്നു; കാണേണ്ട സമയം ഇതാ -
കന്നി രാശിയിൽ ചന്ദ്ര-ബുധ സംയോഗം: ഇന്നത്തെ ശുഭമുഹൂർത്തവും രാശിഫലവും; ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ!
ഉലുവയില്‍ ഒലീവ് ഓയില്‍ ചേര്‍ത്ത ആഴ്ചയില്‍ 3 തവണ: 3-ാമത്തെ ആഴ്ചയില്‍ മുടി ഭ്രാന്തമായി വളരും
മുടിയുടെ ആരോഗ്യം എന്നത് എല്ലാവരേയും പ്രശ്നത്തിലാക്കുന്ന ഒന്നാണ്. പലപ്പോഴും മുടി കൊഴിച്ചില്‍ വര്‍ദ്ധിക്കുന്ന അവസ്ഥയില്‍ നാം പല മാര്‍ഗ്ഗങ്ങളും തേടും. അതില്‍ തന്നെ നിങ്ങളെ വലക്കുന്നത് പലപ്പോഴും അനിയന്ത്രിതമായി കൊഴിയുന്ന മുടി തന്നെയാണ്. എന്നാല്‍ ഈ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി പലരും പല മാര്‍ഗ്ഗങ്ങളും തേടുന്നു. ഇത്തരം അവസ്ഥകളില്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. കാരണം വിപണിയില്‍ ഇന്ന് ലഭ്യമാവുന്ന വസ്തുക്കള്‍ മുടിയില്‍ ഉപയോഗിക്കുമ്പോള്‍ അത് നിങ്ങളുടെ ആരോഗ്യത്തെ അല്പം പ്രശ്നത്തിലാക്കുന്നു.
എന്നാല്‍ മറ്റുള്ളവരില്‍ അസൂയ ജനിപ്പിക്കുന്ന തരത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ തേടുമ്പോള്‍ അത് എത്രത്തോളം നിങ്ങളുടെ മുടിയില്‍ ഫലപ്രദമാവുന്നു എന്ന കാര്യം അറിഞ്ഞിരിക്കണം. പലപ്പോഴും നീണ്ടതും തിളങ്ങുന്നതുമായ മുടി ആരെയും അസൂയപ്പെടുത്തും എന്ന് നമുക്കറിയാം. എന്നാല്‍ ഇനി തിളങ്ങുന്ന പട്ടു പോലുള്ള മുടിക്ക് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. മുടിയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം. അതില്‍ ഒഴിവാക്കാനാവാത്തതാണ് ഉലുവയും ഒലിവ് ഓയിലും.

വീട്ടുവൈദ്യങ്ങള്‍ ഉപയോഗിക്കുന്നത് എപ്പോഴും നമുക്ക് ഗുണങ്ങള്‍ നല്‍കുന്നതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. മാത്രമല്ല പാര്‍ശ്വഫലങ്ങള്‍ ഇല്ലാത്തത് നമ്മുടെ ആരോഗ്യത്തിനും സഹായിക്കുന്നു. സ്വാഭാവിക പാര്‍ശ്വഫലങ്ങളുടെ സാധ്യത ഇല്ലാതാക്കുന്നതിന് വേണ്ടി അടുക്കളയില്‍ ലഭ്യമാവുന്ന വീട്ടുപായങ്ങള്‍ നമുക്ക് പ്രയോഗിക്കാവുന്നതാണ്. എന്നാല്‍ ഇനി വീട്ടില്‍ ചെയ്യാവുന്ന ചില വീട്ടുമാര്‍ഗ്ഗങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.
മുടി കൊഴിച്ചിലിന്റെ കാരണങ്ങള്‍
പരിഹാരങ്ങള്‍ തേടുന്ന അവസ്ഥയില്‍ എന്താണ് മുടി കൊഴിച്ചിലിന്റെ കാരണം എന്നത് ആദ്യം തിരിച്ചറിഞ്ഞിരിക്കണം. സമ്മര്‍ദ്ദമാണ് ഇതില്‍ ആദ്യം വരുന്നത്. സമ്മര്‍ദ്ദത്തെ കുറക്കുന്നതിന് വേണ്ടി നമ്മള് അല്പം ശ്രദ്ധിക്കണം. കാരണം സമ്മര്‍ദ്ദപൂരിതമായ ജീവിത ശൈലി നിങ്ങളുടെ ആരോഗ്യത്തെ വളരെയധികം പ്രശ്നങ്ങളിലേക്ക് എത്തിക്കുന്നു. അതുപോലെ തന്നെ ഇത് മുടി കൊഴിച്ചിലിനേയും ബാധിക്കുന്നു. അതുകൊണ്ട് സമ്മര്‍ദ്ദം പരമാവധി ഇല്ലാതാക്കുന്നതിന് ശ്രദ്ധിക്കണം.

രാസവസ്തുക്കളുടെ ഉപയോഗം
മുടിയില്‍ രാസവസ്തുക്കള്‍ ഉപയോഗിക്കുന്നത് നിങ്ങള്‍ക്ക് പലവിധത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. മുടിയുടെ നിറം, സ്ട്രെയിറ്റനിംഗ്, പെര്മിംങ് എന്നിവയെല്ലാം നിങ്ങളുടെ മുടിയുടെ ആരോഗ്യത്തെ ബാധിക്കുന്നതാണ്. ഇത് മുടി കൊഴിച്ചില്‍ വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു. ഇത്തരം വസ്തുക്കള്‍ ഉപയോഗിക്കുന്നതിലൂടെ അതില്‍ അടങ്ങിയിരിക്കുന്ന രാസവസ്തുക്കള്‍ മുടിയെ ദുര്‍ബലമാക്കുന്നു. അതോടൊപ്പം തന്നെ ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയും ഇത്തരം മുടി കൊഴിച്ചിലിലേക്ക് എത്തിക്കുന്നു.
ഹെയര്‍പാക്ക് ഉപയോഗിക്കാം
എന്നാല്‍ ഈ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് മികച്ച ഹെയര്‍പാക്ക് ഉപയോഗിക്കാവുന്നതാണ്. ഇത്തരം പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഉലുവ ഉപയോഗിക്കാവുന്നതാണ്. ഉലുവയും ഒലീവ് ഓയിലും ഉപയോഗിക്കുന്നതിന്റെ ഫലമായി നിങ്ങള്‍ക്ക് മുടി കൊഴിച്ചില്‍ പൂര്‍ണമായും ഇല്ലാതാക്കാവുന്നതാണ്. ഇത് ഘട്ടം ഘട്ടമായി എത്രത്തോളം ഉപയോഗിക്കാം എന്ന് നോക്കാവുന്നതാണ്.

ഹെയര്‍പാക്ക് തയ്യാറാക്കാം
ഹെയര്‍പാക്ക് തയ്യാറാക്കുന്നതിന് വേണ്ടി 2 ടേബിള്‍സ്പൂണ്‍ ഉലുവ പൊടിയായി പൊടിച്ചെടുക്കുക. എന്നാല്‍ പൊടിക്കുന്നതിന് മുന്‍പ് ഉലുവയില്‍ ഈര്‍പ്പം ഇല്ലെന്ന് ഉറപ്പ് വരുത്തേണ്ടതാണ്. പിന്നീട് ഒരു പാത്രത്തില്‍ ഒരു ടീസ്പൂണ്‍ ഒലീവ് ഓയില്‍ എടുത്ത് അതില്‍ ഉലുവപ്പൊടി ചേര്‍ക്കാവുന്നതാണ്. ഇത് പേസ്റ്റ് രൂപത്തില്‍ മിക്സ് ചെയ്ത് തലയില്‍ തേക്കാവുന്നതാണ്. പത്ത് മിനിറ്റിന് ശേഷം ഇത് മുടിയില്‍ മസ്സാജ് ചെയ്ത് കഴുകിക്കളയാവുന്നതാണ്. ശേഷം വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകിക്കളയാവുന്നതാണ്.
ഉപയോഗം ഗുണം ചെയ്യുന്നത് എപ്രകാരം?
മുടിയുടെ ആരോഗ്യത്തിന് വേണ്ടി നമുക്ക് ഹെയര്‍പാക്ക് ഉപയോഗിക്കാവുന്നതാണ്. എന്നാല്‍ ഇത് എപ്രകാരം ഉപയോഗിക്കാം എന്ന് നാം മനസ്സിലാക്കേണ്ടതാണ്. അതിലുപരി മുടിയില്‍ ഇത് തേക്കുന്നതിലൂടെ എന്തൊക്കെ മാറ്റം ഉണ്ടാവുന്നു എന്ന് നോക്കാം. ഇത് പ്രകൃതിദത്ത ഉപയോഗം ആയത് കൊണ്ട് തന്നെ മുടിയില്‍ യാതൊരു വിധത്തിലുള്ള പാര്‍ശ്വഫലങ്ങളും ഉണ്ടാവുന്നില്ല. കാരണം അവ മുടിയില്‍ മൃദുവായതും മുടിയുടെ ആരോഗ്യം വീണ്ടെടുക്കാന്‍ സഹായിക്കുന്ന ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.

ഉലുവയും ഒലിവ് ഓയിലും ചേര്‍ത്തുണ്ടാക്കിയ പായ്ക്ക് മുടിയുടെ തിളക്കം വീണ്ടെടുക്കാന്‍ സഹായിക്കുന്നു. കാരണം ഉലുവയില്‍ അടങ്ങിയിരിക്കുന്ന ലെസിത്തിന് ആണ് മുടി വളര്‍ച്ചയിലേക്ക് എത്തിക്കുന്നത്. ഇത് കൂടാതെ ഇവ മുടിയുടെ വേരുകള്‍ ശക്തിപ്പെടുത്തുന്നതിനും മുടി വളര്‍ച്ചയെ ഉത്തേജിപ്പിക്കുന്നതിനും സഹായിക്കുന്നു. കൂടാതെ ഇതില്‍ അടങ്ങിയിട്ടുള്ള പ്രോട്ടീനുകളും നിക്കോട്ടിനിക് ആസിഡും ഉലുവയില്‍ അടങ്ങിയിട്ടുണ്ട്. ഇത് മുടിയുടെ ആരോഗ്യത്തിന് സഹായിക്കുന്നതാണ്. ഒലീവ് ഓയിലില്‍ അടങ്ങിയിട്ടുള്ള ആന്റിഓക്സിഡന്റുകള്‍ ആണ് മുടി കൊഴിച്ചില്‍ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നത്.



Click it and Unblock the Notifications

