Latest Updates
-
2026 സെപ്റ്റംബർ 30 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകൾ -
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ!
മൂന്ന് രാത്രിയിലെ ഉപയോഗത്തില്‍ ചന്ദ്രനെപ്പോലെ മുഖം തിളങ്ങും
സൗന്ദര്യസംരക്ഷണത്തിന് വേണ്ടി കൂടുതല്‍ സമയവും പണവും ചിലവഴിക്കുന്ന ഒരു തലമുറയാണ് ഇപ്പോഴുള്ളത്. ചെറിയ സൗന്ദര്യ പ്രശ്നങ്ങള്‍ക്ക് പോലും നിരവധി മാര്‍ഗ്ഗങ്ങള്‍ തേടി എത്തുന്നവരും ഒട്ടും കുറവല്ല. ചര്‍മ്മത്തില്‍ പറ്റിപ്പിടിച്ചിരിക്കുന്ന അഴുക്കും പൊടിയും പൂര്‍ണമായും ഇല്ലാതാക്കുന്നതിന് വേണ്ടി ബ്യൂട്ടിപാര്‍ലര്‍ കയറിയിറങ്ങുമ്പോള്‍ അതിന്റെ പാര്‍ശ്വഫലങ്ങളെക്കൂടി അനുഭവിക്കാന്‍ തയ്യാറാവേണ്ടതാണ്. എന്നാല്‍ ഇതിനെയെല്ലാം പ്രതിരോധിക്കുന്നതിനും സൗന്ദര്യത്തിന് കോട്ടം തട്ടാത്ത രീതിയില്‍ ചര്‍മ്മം സംരക്ഷിക്കുന്നതിനും വേണ്ടി നമുക്ക് ഒരു കിടിലന്‍ ഫേസ്പാക്ക് തയ്യാറാക്കാവുന്നതാണ്.
ചര്‍മ്മസംരക്ഷണത്തിന്റെ കാര്യത്തില്‍ എപ്പോഴും വെല്ലുവിളി ഉയര്‍ത്തുന്ന അഴുക്കും പൊടിയും നിറഞ്ഞ പ്രശ്നങ്ങളെ മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നതിന് സഹായിക്കുന്ന ഒരു ഫേസ്മാസ്ക് ഉണ്ട്. പ്രകൃതിദത്തമായ എല്ലാ ചേരുവകളും ഉപയോഗിച്ച് ഫലപ്രദമായ എക്സ്ഫോളിയേറ്റിംഗ് റൈസ് ഫേസ് പായ്ക്ക് എങ്ങനെ വീട്ടില്‍ ഉണ്ടാക്കാം എന്ന് നോക്കാം.

ആവശ്യമായ വസ്തുക്കള്‍
അരിയാണ് ആവശ്യമുള്ള വസ്തുക്കളില്‍ മുന്നില്‍ നില്‍ക്കുന്നത്. അരി, നാരങ്ങ, തേന്‍, ഗ്രീന്‍ ടീ എന്നിവയാണ് ഈ ഫേസ്മാസ്കിന്റെ ചേരുവകള്‍. നിങ്ങളുടെ ചര്‍മ്മത്തെ ശ്രദ്ധിക്കാന്‍ ഇനിയും വൈകേണ്ടതില്ല. എപ്രകാരം ഈ കിടിലന്‍ ഫേസ്മാസ്ക് ഉപയോഗിക്കാം എന്ന് നോക്കാം.
ഘട്ടം 1
ഏകദേശം 2 ടേബിള്‍സ്പൂണ്‍ അരി എടുത്ത് ബ്ലെന്‍ഡറിലോ മിക്സര്‍ ജാറിലോ ഇട്ട് പൊടിച്ചെടുക്കുക. നല്ലതുപോലെ പൊടിക്കേണ്ടതില്ല, തരി തരിയായാണ് പൊടിച്ചെടുക്കേണ്ടത്. നിങ്ങളുടെ ചര്‍മ്മത്തെ ക്ലീന്‍ ആക്കാനുള്ള ഒരു മികച്ച പ്രകൃതിദത്ത മാര്‍ഗമാണ് അരി. ഇത് നിങ്ങളുടെ ചര്‍മ്മത്തിലെ മൃതകോശങ്ങളെ സൗമ്യമായി പുറംതള്ളുകയും, ഈര്‍പ്പം നല്‍കുകയും ചര്‍മ്മത്തിന്റെ സ്വാഭാവിക നിറം വീണ്ടെടുക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നു.
ഘട്ടം 2:
അതിന് ശേഷം അരിപ്പൊടിയില്‍ ഒരു ടീസ്പൂണ്‍ നാരങ്ങ നീര് ചേര്‍ത്ത് നല്ലതുപോലെ മിക്സ് ചെയ്യാവുന്നതാണ്. നാരങ്ങ വിറ്റാമിന്‍ സിയുടെ സമ്പന്നമായ സ്രോതസ്സാണ്, ഇത് ചര്‍മ്മത്തിന്റെ നിറം വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം തന്നെ ചര്‍മ്മം തിളങ്ങുന്നതിനും സഹായിക്കുന്നു. കൂടാതെ ഈ വിറ്റാമിന്‍ സി ഫലപ്രദമായ ആന്റിഓക്സിഡന്റായും പ്രവര്‍ത്തിക്കുന്നു. ചര്‍മ്മത്തിലെ ഫ്രീ റാഡിക്കല്‍സിനെ ഇല്ലാതാക്കുന്നതിനും കൊളാജന്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു.
ഘട്ടം 3:
നാരങ്ങ നീരും അരിപ്പൊടിയും മിക്സ് ചെയ്ത ശേഷം അതിലേക്ക് ഒരു ടീസ്പൂണ്‍ തേന്‍ ചേര്‍ക്കുക. ചര്‍മ്മത്തിന് തേനിന്റെ ഗുണം മികച്ചതാണെന്ന് നമുക്കറിയാം. ബാക്ടീരിയല്‍ അണുബാധ ഇതിനെ പ്രതിരോധിക്കുന്നതിന് സഹായിക്കുന്നു. അതിനാല്‍, തേന്‍ ഏതെങ്കിലും തരത്തിലുള്ള ചര്‍മ്മ അണുബാധ ഒഴിവാക്കാന്‍ ഒരു ആന്റിസെപ്റ്റിക് ആയി പ്രവര്‍ത്തിക്കുന്നുണ്ട്.
ഘട്ടം 4:
ഈ മിശ്രിതത്തിലേക്ക് ഒന്നര ടേബിള്‍സ്പൂണ്‍ ഗ്രീന്‍ ടീ ചേര്‍ക്കുക. ശേഷം ഒരു സ്പൂണ്‍ കൊണ്ട് ഇളക്കി മാറ്റി വെക്കണം. ഇത് മുഖത്ത് നല്ലതുപോലെ തേച്ച് പിടിപ്പിച്ച ആരംഭിക്കാം. മുഖം നല്ലതുപോലെ കഴുകിയതിന് ശേഷം മാത്രം തേച്ച് പിടിപ്പിക്കണം. അരിപ്പൊടിയുടെ ഗുണങ്ങള്‍ ഒരു മികച്ച സക്രബ്ബ് ആയും പ്രവര്‍ത്തിക്കുന്നു.
ശ്രദ്ധിക്കാന്‍
ഫെയ്സ് പായ്ക്ക് 10 മിനിറ്റ് നന്നായി ഉണങ്ങാന്‍ ശ്രദ്ധിക്കണം. അതിന് ശേഷം ചെറുതായി വെള്ളത്തില്‍ കൈവിരലുകള്‍ മുക്കി ചര്‍മ്മത്തില്‍ വൃത്താകൃതിയില്‍ മസ്സാജ് ചെയ്യുക. പതുക്കെ പതുക്കെ മസ്സാജ് ചെയ്ത് ഇത് മുഴുവന്‍ മുഖത്ത് നിന്ന് മാറ്റണം. പിന്നീട് പച്ച വെള്ളത്തില്‍ മുഖം കഴുകുക. പിന്നീട് നിങ്ങള്‍ക്ക് മോയ്സ്ചുറൈസര്‍ ഉപയോഗിക്കാവുന്നതാണ.് ഇത് ചര്‍മ്മത്തില്‍ ആഴത്തില്‍ ഇറങ്ങിച്ചെന്ന് ഗുണങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. പാര്‍ശ്വഫലങ്ങള്‍ ഇല്ലാത്തത് കൊണ്ട് തന്നെ ഗുണങ്ങളുടെ കാര്യത്തില്‍ മികച്ചതാണ്.



Click it and Unblock the Notifications
