Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
ചര്‍മ്മത്തിന് തിളക്കം, ഊര്‍ജ്ജസ്വലത; ചര്‍മ്മം ഡിറ്റോക്‌സ് ചെയ്യാന്‍ വീട്ടുവഴികള്‍ ഇത്
വര്‍ദ്ധിച്ചുവരുന്ന വായു മലിനീകരണവും അനാരോഗ്യകരമായ ജീവിതശൈലിയും കാരണം പലതരം ആരോഗ്യ പ്രശ്‌നങ്ങള്‍ ആളുകള്‍ നേരിടുന്നുണ്ട്. ആക്കൂട്ടത്തില്‍ ആളുകള്‍ ശ്രദ്ധിക്കാത്ത ഒന്നാണ് ചര്‍മ്മപ്രശ്‌നങ്ങള്‍ ജീവിതശൈലിയും രാസവസ്തുക്കളുടെ നിരന്തരമായ സമ്പര്‍ക്കവും കാരണം ചര്‍മ്മത്തെ കേടുവരുത്തുകയും അതിനെ മങ്ങിയതും നിര്‍ജീവവുമാക്കുകയും ചെയ്യുന്നു. ഇതില്‍ നിന്ന് സംരക്ഷണം നല്‍കാന്‍, നല്ല ഗുണനിലവാരമുള്ള ക്രീമുകളും ലോഷനുകളും പാര്‍ലര്‍ തെറാപ്പിയും ഒക്കെ ഒരു പരിധി വരെ സഹായിക്കുന്നതാണ്. എന്നാല്‍ ഇത് വളരെ ചെലവേറിയതാണ്.
അതിനാല്‍, ചര്‍മ്മ സംരക്ഷണത്തിന് ഏറ്റവും ഫലപ്രദമായ ഒന്ന് വീട്ടുവൈദ്യങ്ങളാണ്. ഇപ്പോള്‍ കണ്ടുവരുന്ന ഒരു പ്രധാന പ്രശ്‌നം ചര്‍മ്മത്തിലെ വിഷാംശം ആണ്. ചര്‍മ്മത്തിലെ വിഷാംശം ഇല്ലാതാക്കിയാല്‍ (Detox Skin) തന്നെ ചര്‍മ്മം വളരെ ആരോഗ്യത്തോടെയും തെളിച്ചത്തോടെയും നില്‍ക്കുകയും മൊത്തത്തില്‍ ഒരു പുത്തനുണര്‍വ് സമ്മാനിക്കുകയും ചെയ്യും. ചര്‍മ്മത്തിന് തിളക്കവും ഊര്‍ജ്ജസ്വലതയും നേടുന്നതിനും ഡിറ്റോക്‌സ് സ്‌കിനിനായും ഏറ്റവും ഫലപ്രദമായ ചില വീട്ടുവൈദ്യങ്ങള്‍ക്ക് നിങ്ങള്‍ക്കായി പങ്കുവയ്ക്കുന്നു.

ശുദ്ധമായ ചര്‍മ്മത്തിന് ഡിറ്റോക്‌സ് വാട്ടര്‍
ചര്‍മ്മത്തിന് തണുപ്പ് നല്‍കുന്നതും പുനരുജ്ജീവിപ്പിക്കുന്നതുമായ ഒരു ഏജന്റാണ് വെള്ളരിക്ക. ദഹനവ്യവസ്ഥയെ സന്തുലിതമാക്കാന്‍ നാരങ്ങ ഉപയോഗപ്രദമാണ്. അതിനാല്‍ ചര്‍മ്മത്തിലെ പാടുകളും മുഖക്കുരുവും ഒഴിവാക്കാന്‍ ഇവ രണ്ടും സഹായിക്കും. ഒരു കഷ്ണം വെള്ളരിക്ക, നാരങ്ങ മുറിച്ചത്, കുറച്ച് പുതിനയില എന്നിവ ചേര്‍ത്ത് വെള്ളം ഫ്രിഡ്ജില്‍ വയ്ക്കുക. ദിവസം മുഴുവന്‍ ഈ വെള്ളം കുടിക്കുന്നത് ചര്‍മ്മതിന് ഗുണകരമാണ്.
തെളിഞ്ഞ ചര്‍മ്മത്തിന് വെളിച്ചെണ്ണ
വെളിച്ചെണ്ണ ചര്‍മ്മത്തിന് ഏറ്റവും മികച്ച പ്രകൃതിദത്ത മോയ്‌സ്ചറൈസറുകളില്‍ ഒന്നാണ്. കൂടാതെ ചര്‍മ്മത്തിലെ വിഷാംശം ഇല്ലാതാക്കുന്നതിനുള്ള ഒരു മികച്ച വീട്ടുവൈദ്യമാണ് വെള്ളിച്ചെണ്ണ തേച്ചുള്ള കുളി. നിങ്ങളുടെ ചര്‍മ്മത്തെ ശുദ്ധവും അണുബാധയില്ലാത്തതുമാക്കാന്‍ സഹായിക്കുന്ന ആന്റിമൈക്രോബയല്‍ ഗുണങ്ങള്‍ വെള്ളിച്ചണ്ണ അടങ്ങിയിരിക്കുന്നു. തിളങ്ങുന്ന ചര്‍മ്മത്തിന് വെളിച്ചെണ്ണ ഉപയോഗിച്ച് മസാജ് ചെയ്യാം.
തെളിഞ്ഞ ചര്‍മ്മത്തിന് ആപ്പിള്‍ സിഡെര്‍ വിനെഗര്‍
ചര്‍മ്മത്തിനൈ പുനരജ്ജീവിപ്പക്കാനും തിളക്കുമുള്ളതാക്കാനും ആപ്പിള്‍ സിഡെര്‍ വിനെഗറില്‍ അടങ്ങിയിരിക്കുന്ന ആസിഡുകള്‍ക്ക് സാധിക്കും. ഇത് മൃതകോശങ്ങളെ ഒഴിവാക്കി ചര്‍മ്മകോശങ്ങളുടെ പുതിയതും ആരോഗ്യകരവുമായ പാളിയെ വെളിപ്പെടുത്തുന്നു. ഇത് ചര്‍മ്മത്തിലെ സൂക്ഷ്മ സുഷിരങ്ങളില്‍ അണുബാധയും വീക്കവും ഉണ്ടാകുന്നത് തടയുന്നു. ആപ്പിള്‍ സിഡെര്‍ വിനെഗര്‍ വെള്ളത്തില്‍ കലര്‍ത്തി അത് പഞ്ഞിയില്‍ മുക്കി മുഖത്ത് പുരട്ടാം. അല്ലെങ്കില്‍ ഒരു സ്പൂണ്‍ ആപ്പിള്‍ സിഡെര്‍ വിനെഗര്‍, ഒരു ഗ്ലാസ് വെള്ളത്തില്‍ കലക്കി കുടിക്കാം.

ഒരു കപ്പ് ഇളംചൂട് വെള്ളത്തില്‍ നാരങ്ങ പിഴിഞ്ഞ് കുടിക്കുക
പതിവ് പ്രഭാത ചര്‍മ്മസംരക്ഷണം ആരംഭിക്കുന്നതിന് മുമ്പ് ഒരു കപ്പ് ഇളം ചൂടുവെള്ളത്തില്‍ നാരങ്ങ പിഴിഞ്ഞ് കുടിക്കുക. ഇത് ശരിരത്തിന്റെ മെറ്റബോളിസം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു. ഒപ്പം, രാത്രിയിലെ ശരീരപ്രക്രിയകളിലൂടെ ചര്‍മ്മത്തില്‍ അടിഞ്ഞുകൂടുന്ന വിഷാംശങ്ങളം പുറന്തള്ളാന്‍ സഹായിക്കുകയും ചെയ്യും.
കാപ്പി കുറയ്ക്കുക
രുചികരമായ കോഫിയോട് 'നോ' പറയുക എന്നത് വളരെ ബുദ്ധിമുട്ടാണ്! പക്ഷേ, ചര്‍മത്തിന്റെ ആരോഗ്യത്തിനും ഊര്‍ജസ്വലതയും ആഗ്രഹിക്കുന്നുവെങ്കില്‍ കാപ്പി കുടി ശീലം ഒഴിവാക്കുക. കഫീന്‍ അടങ്ങിയ കാപ്പി പോലുള്ള പാനീയങ്ങള്‍ കരളിന് നല്ലതല്ല, കാപ്പി കുടിക്കുമ്പോള്‍ അത് കരളിന് ചില അധിക ജോലികള്‍ ചെയ്യാന്‍ നിര്‍ബന്ധിതമാകുന്നു.
മദ്യപാനം ഒഴിവാക്കാം
മദ്യം എന്നത് ചര്‍മ്മത്തിന്റെ തികഞ്ഞൊരു ശത്രുവാണ്. മദ്യപാനം കരള്‍ ഉള്‍പ്പടെയുള്ള ശരീരത്തിലെ പല അവയങ്ങളെയും ബാധിക്കുകയും ചര്‍മ്മത്തിന് ദോഷകരമാവുകയും ചെയ്യുന്നു.

ശുദ്ധമായ ചര്‍മ്മത്തിന് ഗ്രീന്‍ ടീ
ഗ്രീന്‍ ടീയുടെ ഉപയോഗം ചര്‍മ്മത്തിലെ വിഷാംശം ഇല്ലാതാക്കി തിളക്കമുള്ളതാക്കുന്നു. ആരോഗ്യമുള്ള ശരീരത്തിനും ചര്‍മ്മം ശുദ്ധമാകാനും ഗ്രീന്‍ ടീ സഹായിക്കും. ആന്റിഓക്സിഡന്റുകളാല്‍ സമ്പുഷ്ടമാണ് ഗ്രീന്‍ ടീ, അത് ശരീരത്തിനും ചര്‍മ്മത്തിനും ഗുണകരമായി ഭവിക്കുകയും ആരോഗ്യമുള്ള ചര്‍മ്മത്തിനെ പോഷിപ്പിക്കുകയും വിഷാംശം ഇല്ലാതാക്കുകയും ചെയ്യും.
തിളങ്ങുന്ന ചര്‍മ്മത്തിനായി തേന്‍
ശുദ്ധമായ തേനില്‍ ചര്‍മ്മത്തെ പോഷിപ്പിക്കുന്നതിനുള്ള ധാതുക്കളും വിറ്റാമിനുകളും അടങ്ങിയിരിക്കുന്നു. യുവത്വം തുളമ്പുന്ന ചര്‍മ്മത്തിനും തിളങ്ങുന്ന ചര്‍മ്മത്തിനും ഒക്കെ സഹായിക്കുന്ന ഫ്‌ലേവനോയിഡുകള്‍ എന്ന് വിളിക്കപ്പെടുന്ന ആന്റിഓക്സിഡന്റുകളുടെ ഒരു മികച്ച ഉറവിടം കൂടിയാണ് തേന്‍. ശുദ്ധീകരണ ഗുണങ്ങള്‍ ഉള്ള തേന്‍, ചര്‍മ്മത്തിലെ സുഷിരങ്ങള്‍ വൃത്തിയാക്കാന്‍ സഹായിക്കും. അതിനാല്‍ ഒരു കോട്ടണ്‍ ഉപയോഗിച്ച് മുഖത്തിലും മറ്റും തേന്‍ പുരട്ടുന്നത് വളരെ നല്ലതാണ്.
തിളക്കമുള്ള ചര്‍മ്മത്തിനായി ഓട്സ്
ശുദ്ധമായ ഓട്സ് കഴിക്കുന്നത് ചര്‍മ്മത്തെ ശമിപ്പിക്കാനും ചര്‍മ്മത്തിലെ കോശങ്ങളില്‍ ജലാംശം നിലനിര്‍ത്താനും സഹായിക്കുന്നു. ഓട്സില്‍ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകളും ആന്റി-ഇന്‍ഫ്‌ലമേറ്ററി സംയുക്തങ്ങളും ചര്‍മ്മത്തിനെ തിളക്കമുള്ളതാകാുവാന്‍ സഹായിക്കുന്നു.
തെളിച്ചമുള്ള ചര്‍മ്മത്തിനായി തക്കാളി
ആന്റിഓക്സിഡന്റ് ഗുണങ്ങളാല്‍ സമ്പന്നമാണ് തക്കാളി. തക്കാളി സലാഡുകളായി കഴിക്കുന്നതും മുഖത്ത് പുരട്ടുന്നതും വളരെ നല്ലതാണ്. ഇത് ചര്‍മ്മത്തിലെ പാടുകള്‍ ഇല്ലാതാക്കാനും യൗവനം നിലനിര്‍ത്താനും സഹായിക്കുന്നു.



Click it and Unblock the Notifications
