Latest Updates
-
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ? -
ഒക്ടോബർ 6-ന് ആകാശത്ത് അപൂർവ്വ കാഴ്ച: ചന്ദ്രനും വ്യാഴവും ഒന്നിക്കുന്നു, നിങ്ങളുടെ രാശിഫലം അറിയാം -
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം
വായക്ക് ചുറ്റും കറുപ്പ് നിറമുണ്ടോ? ഇരുണ്ട ചര്‍മ്മത്തിന് 5 പൊടിക്കൈകള്‍ കൈയ്യെത്തും ദൂരത്ത്
പലപ്പോഴും ചര്‍മ്മത്തിലെ സ്വാഭാവിക നിറം നഷ്ടപ്പെടുന്നത് പലരിലും ആത്മവിശ്വാസത്തെ പോലും ബാധിക്കുന്നു. പല കാരണങ്ങള്‍ കൊണ്ട് ചര്‍മ്മത്തില്‍ ഇത്തരത്തിലുള്ള നിറം മാറ്റം ഉണ്ടാവുന്നു. ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ, അമിതമായി സൂര്യ പ്രകാശം കൊള്ളുന്നത്, മോശം ചര്‍മ്മസംരക്ഷണ മാറ്റങ്ങള്‍ എന്നിവയെല്ലാം ഇത്തരത്തില്‍ ചര്‍മ്മത്തില്‍ നിറം മാറ്റം ഉണ്ടാക്കുന്നു. പ്രധാനമായും വായക്ക് ചുറ്റുമുള്ള കറുപ്പാണ് ഏറ്റവും കൂടുതല്‍ വില്ലനാവുന്നത്. ഇത് ചര്‍മ്മത്തിലെ സ്വാഭാവിക നിറത്തെ തടയുകയാണ് ചെയ്യുന്നത്. ഇത് നമ്മുടെ മൊത്തത്തിലുള്ള രൂപഭംഗിയെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് കാരണമാകുന്നു.
എന്നാല്‍ വീട്ടില്‍ തന്നെ പരിഹാരം കാണുന്നതിന് വേണ്ടി ചില പൊടിക്കൈകള്‍ ഉണ്ട്. ഇത് ചര്‍മ്മത്തിലെ മൃതകോശങ്ങളെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. മെലാനിന്‍ ഉത്പാദനം കുറയ്ക്കുന്നതിനും ഇത് വഴി ചര്‍മ്മത്തിന്റെ നിറം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു. വീട്ടില്‍ തന്നെ നിങ്ങള്‍ക്ക് ഈ പ്രശ്നങ്ങളെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്ന ചില കാര്യങ്ങളുണ്ട്. അവ ഏതൊക്കെ ചേരുവകളാണ് എന്ന് നോക്കാം.

നാരങ്ങ നീര്
വായുടെ ചുറ്റുമുള്ള കറുപ്പിനെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് നാരങ്ങ നീര് ഉപയോഗിക്കാവുന്നതാണ്. അതിന് ഏറ്റവും മികച്ച പരിഹാരമാര്‍ഗ്ഗമാണ് നാരങ്ങ എന്ന് പറയുന്നത്. ഇതിലെ സിട്രിക് ആസിഡ് ഇരുണ്ട ഭാഗത്തെ നിറം മെച്ചപ്പെടുത്തുന്നു. അതിനായി ഒരു നാരങ്ങ നീര് എടുത്ത് പകുതി മുറിച്ച് അതില്‍ അല്പം പഞ്ചസാര വിതറി ഇത് കൊണ്ട് വായക്ക് ചുറ്റും 10-15 മിനിറ്റ് സ്ക്രബ്ബ് ചെയ്യുക. ഇത് ചര്‍മ്മത്തിലെ കറുപ്പിനെ അകറ്റി സ്വാഭാവിക നിറം തിരിച്ച് പിടിക്കുന്നു.
പപ്പായ
സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ പപ്പായ വളരെയധികം സഹായിക്കുന്നതാണ്. കാരണം ഇതില്‍ ധാരാളം വിറ്റാമിന്‍ എ, സി എന്നിവയുണ്ടെങ്കില്‍ അത് ചര്‍മ്മത്തില്‍ മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നു. അതിനായി അല്പം പപ്പായ എടുത്ത് മുറിച്ച് അത് റോസ് വാട്ടറില്‍ മിക്സ് ചെയ്ത് പേസ്റ്റ് രൂപത്തിലാക്കുക. ഇത് ഒരു മാസ്ക് ആയി പുരട്ടി അരമണിക്കൂര്‍ കഴിഞ്ഞ് തണുത്ത വെള്ളത്തില്‍ കഴുകി വൃത്തിയാക്കാവുന്നതാണ്. ഇത് ചര്‍മ്മത്തെ കറുപ്പ് നിറത്തില്‍ നിന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.
കടലമാവ്
ചര്‍മ്മസംരക്ഷണത്തിന് കടലമാവ് വളരെയധികം സഹായിക്കുന്നതാണ്. ഹൈപ്പര്പിഗ്മെന്റേഷന് കുറയ്ക്കുന്നതിന് ഇത് സഹായിക്കുന്നു. അര ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടിയും അതിലേക്ക് അല്പം കടലമാവും മിക്സ് ചെയ്ത് അതിലേക്ക് റോസ് വാട്ടര്‍ കൂടി മിക്സ് ചെയ്യാവുന്നതാണ്. ഇത് വായക്ക് ചുറ്റും തേച്ച് പിടിപ്പിക്കുക. അല്പ സമയം കഴിഞ്ഞ് തണുത്ത വെള്ളത്തില്‍ കഴുകിക്കളയാവുന്നതാണ്.
ഉരുളക്കിഴങ്ങ്
പ്രകൃതിദത്തമായ ആസ്ട്രിജന്റ് ഉരുളക്കിഴങ്ങില്‍ അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മ്മത്തില്‍ നിന്നുള്ള ഇരുണ്ട പാടിനെ ഇല്ലാതാക്കുകയും നിറം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. അതിനായി അല്പം ഉരുളക്കിഴങ്ങ് എടുത്ത് നെടുകേ മുറിച്ച് വൃത്താകൃതിയില്‍ വായക്ക് ചുറ്റും 20 മിനിറ്റ് മസ്സാജ് ചെയ്യാവുന്നതാണ്. ഇത് സ്വാഭാവിക ബ്ലീച്ചിംങ് ഏജന്റായി പ്രവര്‍ത്തിക്കുന്നു. അതോടൊപ്പം ചര്‍മ്മത്തില്‍ മികച്ച മാറ്റങ്ങളും തേടി എത്തുന്നു.
മഞ്ഞളും റോസ് വാട്ടറും
മഞ്ഞളും റോസ് വാട്ടറും ചേര്‍ന്ന മിശ്രിതം വായക്ക് ചുറ്റും തേച്ച് പിടിപ്പിക്കുന്നത് ചര്‍മ്മത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ നല്കുന്നു. ഇത് ചര്‍മ്മത്തിലെ എല്ലാ വിധത്തിലുള്ള പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഇവ വൃത്തിയായി മുഖത്ത് തേച്ച് പിടിപ്പിച്ച് പത്ത് മിനിറ്റ് കഴിഞ്ഞ് കഴുകിക്കളയാവുന്നതാണ്. ഇത് ചര്‍മ്മത്തില്‍ മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ഇരുണ്ട നിറത്തെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് വേണ്ടി ഈ മാര്‍ഗ്ഗങ്ങള്‍ നിങ്ങള്‍ക്ക് പരീക്ഷിക്കാം.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
