പൊട്ടുന്ന പൊളിയുന്ന നഖങ്ങള്‍ ചില സൂചനയാണ്: 2 തുള്ളി നാരങ്ങ നീരില്‍ പരിഹാരം

നല്ല ഭംഗിയുള്ള കൈകളാണെങ്കിലും നഖങ്ങള്‍ ആരോഗ്യമില്ലാത്തതാണെങ്കില്‍ അതുണ്ടാക്കുന്ന മന:പ്രയാസം നിസ്സാരമല്ല. പലപ്പോഴും എത്രയൊക്കെ ശ്രദ്ധിച്ചാലും തേച്ച് മിനുക്കി നടന്നാലും നഖങ്ങളുടെ അഭംഗി എടുത്ത് കാണിക്കുന്നുണ്ടെങ്കില്‍ അല്‍പം ശ്രദ്ധിക്കണം. ആരോഗ്യമുള്ള നഖങ്ങള്‍ ഉണ്ടായിരിക്കുക എന്നത് ഒരു വെല്ലുവിളിയാണ്. പ്രത്യേകിച്ചും അവ പെട്ടെന്ന് പൊട്ടിപ്പോവുന്ന അല്ലെങ്കില്‍ പൊളിഞ്ഞ് പോവുന്ന അവസ്ഥയിലാണെങ്കില്‍. പോഷകാഹാരക്കുറവ്, രോഗങ്ങളുടെ സൂചനകള്‍, പാരിസ്ഥിതികമായുണ്ടാവുന്ന ഘടകങ്ങള്‍, അല്ലെങ്കില്‍ ഉപയോഗിക്കുന്ന ഉത്പ്പന്നങ്ങളുടെ ഗുണനിലവാരമില്ലായ്മ എല്ലാം അല്‍പം ശ്രദ്ധിക്കണം. ഇതെല്ലാമായിരിക്കും കാരണങ്ങള്‍.

എന്നാല്‍ ഇനി നഖത്തിന്റെ ആരോഗ്യത്തിനായി അല്‍പ സമയം ചിലവഴിച്ചാല്‍ അതില്‍ നഷ്ടമൊന്നും തന്നെയില്ല. നഖങ്ങളെ ശക്തിപ്പെടുത്താന്‍ സഹായിക്കുന്ന ചില പൊടിക്കൈകള്‍ നമുക്ക് ചുറ്റും തന്നെയുണ്ട്. അതിനായി അല്‍പ സമയം കണ്ടെത്തിയാല്‍ നല്ല ആരോഗ്യമുള്ള ഭംഗിയുള്ള നഖങ്ങള്‍ നിങ്ങള്‍ക്കും സ്വന്തമാക്കാം. അതിനായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

Home Remedies for Brittle Nails

ഒലിവ് ഓയില്‍
നഖത്തിന്റെ ആരോഗ്യത്തിന് ഏറ്റവും ഉത്തമമാണ് ഒലിവ് ഓയില്‍. ഇതിന്റെ പോഷക ഗുണങ്ങള്‍ വളരെയധികം പേര് കേട്ടതാണ്. അതിനായി അല്‍പം ഒലീവ് ഓയില്‍ ചൂടാക്കി അതില്‍ ഇളം ചൂടുള്ളത് വരെ പതിനഞ്ച് മിനിറ്റോളം നഖം മുക്കി വെക്കുക. ഈ ചികിത്സ നഖങ്ങള്‍ മോയ്‌സ്ചറൈസ് ചെയ്യാനും ശക്തിപ്പെടുത്താനും സഹായിക്കുന്നു, ഇത് പൊട്ടാനുള്ള സാധ്യത കുറയ്ക്കുന്നു. മാത്രമല്ല നല്ല തിളക്കവും ആരോഗ്യവും നഖങ്ങള്‍ക്ക് നല്‍കുന്നു.

നാരങ്ങ നീരും ബേക്കിംഗ് സോഡയും
ബേക്കിംഗ് സോഡയുമായി ചേര്‍ന്ന നാരങ്ങ നീര് നഖങ്ങള്‍ പൊട്ടുന്നതിന് അത്യുത്തമ പ്രതിവിധിയാണ്. നാരങ്ങാനീരും ബേക്കിംഗ് സോഡയും തുല്യ ഭാഗങ്ങളില്‍ കലര്‍ത്തി പേസ്റ്റ് രൂപത്തിലാക്കണം. അതിന് ശേഷം ഈ മിശ്രിതം നിങ്ങളുടെ നഖങ്ങളില്‍ പുരട്ടി 10 മിനിറ്റ് നേരം വയ്ക്കുക. ഇത് നഖങ്ങള്‍ വെളുപ്പിക്കാനും ബലപ്പെടുത്താനും സഹായിക്കുന്നു. മാത്രമല്ല നല്ല തിളക്കവും നഖങ്ങള്‍ക്ക് ലഭിക്കുന്നു. ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ നിങ്ങള്‍ക്ക് ഇത് ചെയ്യാവുന്നതാണ്.

വെളിച്ചെണ്ണ മസാജ്
നഖങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്നതിന് വേണ്ടി നിങ്ങള്‍ക്ക് വെളിച്ചെണ്ണയും വളരെയധികം ഉപകാരപ്രദമാണ്. നഖങ്ങള്‍ പൊട്ടുന്നതിനുള്ള പരിഹാരം മാത്രമല്ല നഖത്തിന്റെ ആരോഗ്യത്തിനും മികച്ചതാണ് വെളിച്ചെണ്ണ മസ്സാജ്. ഇത് സ്ഥിരമായി ചെയ്യുന്നവരെങ്കില്‍ നഖത്തിന്റെ ആരോഗ്യ കാര്യത്തില്‍ മറ്റൊന്നും വേണ്ട എന്ന് തന്നെ ഉറപ്പിക്കാം. അതിനായി കുറച്ച് വെളിച്ചെണ്ണ ചൂടാക്കി ദിവസവും നഖങ്ങളിലും ക്യൂട്ടിക്കിളുകളിലും മസാജ് ചെയ്യുക. വെളിച്ചെണ്ണയിലെ ഫാറ്റി ആസിഡുകള്‍ കാലക്രമേണ നഖങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന അവശ്യ പോഷകങ്ങള്‍ നല്‍കുന്നു.

ആപ്പിള്‍ സിഡെര്‍ വിനെഗര്‍
ആരോഗ്യത്തിനും സൗന്ദര്യത്തിനും ഒരുപോലെ ഗുണം ചെയ്യുന്നതാണ് ആപ്പിള്‍ സിഡാര്‍ വിനീഗര്‍. ഇതില്‍ അയേണ്‍, കാല്‍സ്യം, മഗ്‌നീഷ്യം തുടങ്ങിയ പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. അതാകട്ടെ നഖങ്ങളുടെ ആരോഗ്യത്തിന് ഗുണം ചെയ്യും. ഒരു പാത്രത്തില്‍ ആപ്പിള്‍ സിഡെര്‍ വിനെഗറും വെള്ളവും തുല്യ ഭാഗങ്ങളില്‍ കലര്‍ത്തുക. നിങ്ങളുടെ നഖങ്ങള്‍ ഈ ലായനിയില്‍ ദിവസവും 10 മിനിറ്റ് മുക്കിവയ്ക്കുക. ഇത് നിങ്ങളുടെ നഖത്തെ ശക്തിപ്പെടുത്താന്‍ സഹായിക്കും.

ബയോട്ടിന്‍ സപ്ലിമെന്റുകള്‍
ആരോഗ്യമുള്ള മുടിയും നഖവും നിലനിര്‍ത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്ന ബി-വിറ്റാമിനാണ് ബയോട്ടിന്‍. ബയോട്ടിന്‍ സപ്ലിമെന്റുകള്‍ കഴിക്കുന്നത് കാലക്രമേണ നിങ്ങളുടെ നഖങ്ങളുടെ ശക്തി മെച്ചപ്പെടുത്താന്‍ സഹായിക്കുകയും അതോടൊപ്പം തന്നെ ആരോഗ്യത്തിനും സഹായിക്കും. എന്നാല്‍ ഏതെങ്കിലും സപ്ലിമെന്റ് കഴിക്കാന്‍ ആരംഭിക്കുന്നതിന് മുന്നോടിയായി ഒരു ഡോക്ടറെ കണ്ടതിന് ശേഷം അദ്ദേഹത്തിന്റെ ഉപദേശ പ്രകാരം ചെയ്യേണ്ടതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമായ കാര്യമാണ്.

Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.

Story first published: Thursday, January 2, 2025, 18:11 [IST]
X
Desktop Bottom Promotion