Latest Updates
-
പ്ലസ് വൺ പഠനം ഉഷാറാക്കാം; പഠനമുറിയിൽ ഈ വാസ്തു മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
മഴക്കാലത്ത് വീടിന്റെ മുൻവാതിൽ ഇങ്ങനെ മാറ്റിയാൽ ഐശ്വര്യം തേടിയെത്തും; മംഗള ഗൗരി പൂജയ്ക്ക് ഒരുങ്ങാം -
കൃഷ്ണ ജന്മാഷ്ടമി: വീട്ടിൽ ഐശ്വര്യം നിറയാൻ പൂജാമുറി വാസ്തു പ്രകാരം ഒരുക്കാം -
മംഗള ഗൗരി വ്രതം: ക്ഷേത്ര ദർശനത്തിനിടെ സൗന്ദര്യം മങ്ങുമോ? തിളങ്ങുന്ന ചർമ്മത്തിനും മുടിക്കും ഈ പൊടിക്കൈകൾ -
ഓഗസ്റ്റ് 5-ലെ ബുധൻ മാറ്റം: പണമിടപാടുകളിൽ ജാഗ്രത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ നേട്ടങ്ങൾ! -
ചൊവ്വ മിഥുനം രാശിയിലേക്ക്: സാങ്കേതികവിദ്യയിലും യാത്രകളിലും വരാനിരിക്കുന്ന മാറ്റങ്ങൾ ശ്രദ്ധിക്കൂ! -
ഓഗസ്റ്റ് 4: രവി യോഗവും അഭിജിത്ത് മുഹൂർത്തവും; ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വൻ വിജയം ഉറപ്പ്! -
ഇന്ന് രാത്രി അശ്വതി നക്ഷത്ര മാറ്റം: ഈ 5 രാശിക്കാർക്ക് ഭാഗ്യത്തിന്റെ പെരുമഴക്കാലം! -
2026 ഓഗസ്റ്റ് 4 നക്ഷത്രഫലം: കരിയറിലും സാമ്പത്തിക നേട്ടവുമായി ഈ നക്ഷത്രക്കാർ, ഇന്ന് നിങ്ങളുടെ ഭാഗ്യദിനമോ? -
ഓഗസ്റ്റ് 4 രാശിഫലം: സാമ്പത്തിക നേട്ടവും ഭാഗ്യവും തേടിയെത്തും; ഇന്നത്തെ ദിവസം ഈ രാശിക്കാർക്ക് സുവർണ്ണകാലം!
സമൃദ്ധമായ ഉളള് വരാനും താരനകറ്റാനും കറ്റാര്‍വാഴ ഇപ്രകാരം ഉപയോഗിക്കാം
മുടിയുടെ ആരോഗ്യം എന്നത് പലപ്പോഴും പലരിലും അസ്വസ്ഥത ഉണ്ടാക്കുന്നതാണ്. അതുകൊണ്ട് തന്നെ എങ്ങനെയെങ്കിലും മുടി വളര്‍ന്നാല്‍ മതി എന്ന് വിചാരിക്കുന്നവരായിരിക്കും പലരും. മുടി കൊഴിച്ചില്‍ എന്നത് പലരിലും പ്രയാസം നല്കുന്നു. മുടിയുടെ ആരോഗ്യം കൊഴിഞ്ഞ് പോവുന്നതും മുടിയില്‍ പ്രതിസന്ധികള്‍ ഉണ്ടാവുന്നതും എല്ലാം പലപ്പോഴും മുടിയുടെ അനാരോഗ്യത്തിന്റെ ലക്ഷണങ്ങള്‍ തന്നെയാണ്. എന്നാല്‍ എന്താണ് ഇവയുടെ കാരണം, എന്തുകൊണ്ടാണ് മുടി കൊഴിയുന്നത് എന്താണ് താരന് പിന്നില്‍ എന്നിവയെല്ലാം വളരെ ഗൗരവത്തോടെ കാണേണ്ട ഒന്നാണ്.

മുടിയുടെ ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന പ്രശ്നങ്ങളില്‍ പ്രധാനമായും ശ്രദ്ധിക്കേണ്ടത് മുടി കൊഴിച്ചില്‍ തന്നെയാണ്. എന്നാല്‍ മുടി കൊഴിച്ചിലിന്റെ കാരണങ്ങളില്‍ പ്രധാനിയാണ് പലപ്പോഴും താരനും. താരനെന്ന പ്രശ്നത്തെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് ചില ഹെയര്‍മാസ്കുകള്‍ വീട്ടില്‍ തന്നെ ഉപയോഗിക്കാം. ഇതിലൂടെ മുടി കൊഴിച്ചില്‍ പൂര്‍ണമായും ഇല്ലാതാക്കുന്നതിനും താരനെ പൂര്‍ണമായും തുരത്തുന്നതിനും നമുക്ക് സാധിക്കുന്നു.
ഹെയര്‍മാസ്ക് തയ്യാറാക്കാം

ഈ കിടിലന്‍ ഹെയര്‍മാസ്ക് തയ്യാറാക്കുന്നതിന് വേണ്ടി നമുക്ക് അല്പം കറ്റാര്‍വാഴ നീര്, മുട്ടയുടെ വെള്ള ഒരു നേന്ത്രപ്പഴം പുഴുങ്ങിയത് എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍. ആദ്യം തന്നെ മുട്ട നല്ലതുപോലെ അടിച്ച് പതപ്പിച്ചെടുക്കണം. ഇത് മാറ്റി വെച്ച് ഒരു മിക്സിയുടെ ജാറില്‍ കറ്റാര്‍വാഴ നീരും നേന്ത്രപ്പഴം പുഴുങ്ങിയത് ചെറിയ കഷ്ണങ്ങളായി അടിച്ചെടുക്കണം. ഇത് പേസ്റ്റ് രൂപത്തില്‍ ആയി കഴിഞ്ഞാല്‍ അതിലേക്ക് മുട്ട നല്ലതുപോലെ പതപ്പിച്ചെടുത്ത് ചേര്‍ക്കണം. ഈ മൂന്ന് ചേരുവകളും കൂടി നല്ലതുപോലെ അടിച്ചെടുത്ത് പേസ്റ്റ് പരുവത്തില്‍ ആക്കിയെടുക്കണം. ഇത് പതുക്കെ പതുക്കെ മുടിയുടെ ഓരോ ഇഴകളും എടുത്ത് തലയോട്ടിയുടെ വേര് മുതല്‍ അറ്റം വരെ തേച്ച് പിടിപ്പിക്കണം. അതിന് ശേഷം വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് അരമണിക്കൂറിന് ശേഷം കഴുകിക്കളയാവുന്നതാണ്. ഇത് ആഴ്ചയില്‍ രണ്ട് ദിവസം ചെയ്ത് നോക്കിയാല്‍ തന്നെ നിങ്ങള്‍ക്ക് ഇതിന്റെ മാറ്റങ്ങള്‍ മനസ്സിലാക്കാന്‍ സാധിക്കുന്നു. മുടിയുടെ ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ഈ ഹെയര്‍മാസ്ക് എപ്രകാരം ഗുണം നല്‍കുന്നെന്ന് നോക്കാം.
മുടി കൊഴിച്ചിലകറ്റുന്നു

കറ്റാര്‍വാഴയും പഴവും മുടി കൊഴിച്ചിലിനെ പ്രതിരോധിക്കുന്ന കാര്യത്തില്‍ മികച്ചതാണ് എന്നതില്‍ സംശയം വേണ്ട. ഇത് നിങ്ങളുടെ ഉള്ള മുടിയിഴകളെ സ്ട്രോംങ് ആക്കുകയും പുതിയ മുടിയിഴകള്‍ വരുന്നതിന് സഹായിക്കുകയും ചെയ്യുന്നു. എല്ലാ വിധത്തിലും മുടിക്കുണ്ടാവുന്ന പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി ഈ ഹെയര്‍മാസ്ക് ഉപയോഗിക്കാവുന്നതാണ്. മുടി കൊഴിച്ചില്‍ എന്ന വില്ലനെ പൂര്‍ണമായും പ്രതിരോധിക്കുന്നതിന് ഈ ഹെയര്‍മാസ്ക് ധൈര്യമായി ഉപയോഗിക്കാം.. ഏത് ടൈപ്പ് മുടിയാണെങ്കിലും ഉടന്‍ ഫലം നല്‍കുന്നതാണ് ഈ ഹെയര്‍മാസ്ക്.
താരനെ അകറ്റുന്നു

താരന് പലരിലും അസ്വസ്ഥത ഉണ്ടാക്കുന്നതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. എല്ലാ വിധത്തിലുള്ള പ്രതിസന്ധികളേയും പ്രശിനങ്ങളെയും ഇല്ലാതാക്കുന്നതിനും താരനേ വേരോടെ അടര്‍ത്തി മാറ്റുന്നതിനും ഈ മിശ്രിതം മികച്ചതാണ്. മികച്ച ഗുണങ്ങള്‍ നല്കുന്ന ഒരു ഹെയര്‍പാക്ക് ആണ് എന്നതില്‍ സംശയം വേണ്ട. താരന് എന്ന പ്രതിസന്ധിക്ക് പൂര്‍ണ പരിഹാരമാണ് ഈ മിക്സ് നല്‍കുന്നത്. താരന് മൂലമുണ്ടാവുന്ന അസഹനീയമായ ചൊറിച്ചിലും ഇതിലൂടെ ഇല്ലാതാവുന്നു. അതുകൊണ്ട് തന്നെ താരനെന്ന പ്രതിസന്ധിയെ ഇല്ലാതാക്കണം എന്നുള്ളവര്‍ക്ക് അതിനെല്ലാം പരിഹാരം കാണാന്‍ ഈ ഒരൊറ്റ ഹെയര്‍മാസ്ക് മതി.
മുടി വളരാന്‍ സഹായിക്കുന്നു

മുടി വളര്‍ത്തുക എന്നത് പലര്‍ക്കും പ്രധാന വെല്ലുവിളിയായ ഒരു കാര്യമാണ്. മുടി വളരുന്ന കാര്യത്തില്‍ എപ്പോഴും നമ്മുടെ ആരോഗ്യം കൂടി അനുകൂലമായിരിക്കണം. വിറ്റാമിനുകളും പ്രോട്ടീനും ആവശ്യത്തിന് മുടിക്കും കൂടി ലഭിച്ചാല്‍ മുടി യഥേഷ്ടം വളരുന്നു. മുടിയുടെ ആരോഗ്യത്തിന് വേണ്ടി ഭക്ഷണത്തോടൊപ്പം തന്നെ ഈ ഹെയര്‍മാസ്കും ഉപയോഗിക്കാവുന്നതാണ്. ഇത് നിങ്ങളുടെ മുടി വളര്‍ത്തുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട. ആഴ്ചയില്‍ രണ്ട് തവണ ഉപയോഗിക്കുമ്പോള്‍ തന്നെ മുടിയിലുണ്ടാവുന്ന മാറ്റം നിങ്ങള്‍ക്ക് അനുഭവിച്ചറിയാന്‍ സാധിക്കും.
മുടി തിളങ്ങാന്‍

മുടി തിളങ്ങുന്ന കാര്യത്തിലും മുടിക്ക് നല്ല കറുപ്പ് നിറം നല്‍കുന്നതിനും കറ്റാര്‍വാഴയും മുട്ടയും സഹായിക്കുന്നു. എല്ലാ ദിവസവും വേണമെങ്കില്‍ നിങ്ങള്‍ക്ക് മുട്ടയുടെ വെള്ള മുടി സോഫ്റ്റ് ആക്കുന്നതിന് വേണ്ടി മുടിയില്‍ പ്രയോഗിക്കാം. ഇതോടൊപ്പം മുകളില്‍ പറഞ്ഞ ഹെയര്‍മാസ്ക് കൂടി ഉപയോഗിക്കുന്നതിലൂടെ മുടിയുടെ ആരോഗ്യം മാറി മാറിയുന്നു. കൂടാതെ മുടി നല്ലതുപോലെ തിളങ്ങുകയും ചെയ്യുന്നു. മുടിക്ക് നല്ല സോഫ്റ്റ്നസും മുടിയുടെ സ്വാഭാവിക നിറവും ഭംഗിയും വീണ്ടെടുക്കുന്നതിനും സാധിക്കുന്നു. അതുകൊണ്ട് ഇന്ന് തന്നെ നിങ്ങള്‍ക്ക് ഈ ഹെയര്‍മാസ്ക് മുടിക്ക് വേണ്ടി ഉപയോഗിക്കാം.



Click it and Unblock the Notifications
