Latest Updates
-
കേരളത്തിൽ മഴ കനക്കുന്നു: ഇടുക്കിയിൽ യെല്ലോ അലർട്ട്, ഒക്ടോബർ 7 വരെ അതീവ ജാഗ്രത! -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ! -
ചന്ദ്രൻ മിഥുനം രാശിയിലേക്ക്: ഈ 36 മണിക്കൂർ സാമ്പത്തിക കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം, അറിയേണ്ടതെല്ലാം -
അപൂർവ്വ രവി പുഷ്യ യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം, കേരളത്തിലെ കൃത്യമായ സമയം അറിയാം -
വീക്കെൻഡ് വൈബ്സ്: പങ്കാളിക്കൊപ്പം കാണാൻ പറ്റിയ മികച്ച ഒടിടി റിലീസുകൾ ഇതാ -
ഗാന്ധി ജയന്തി ലോങ് വീക്കെൻഡ്: ഭാഗ്യം തേടിയെത്തുന്ന ആ 5 രാശിക്കാർ ഇവർ; ഈ ദിവസങ്ങളിൽ നേട്ടങ്ങൾ ഉറപ്പ്! -
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം!
മുടിയുടെ വളര്‍ച്ചയ്ക്ക് ചെമ്പരത്തി എണ്ണ; തയ്യാറാക്കാം ഈ വിധം
മുടിയുടെ വളർച്ചയ്ക്ക് ഏറ്റവും നല്ലതാണ് പ്രകൃതിദത്ത ചേരുവകളാൽ നിർമ്മിക്കുന്ന എണ്ണകൾ. നമ്മുടെ കേരളത്തിൽ വളരെ പണ്ടുകാലം മുതൽ എണ്ണകളിൽ ചേർക്കുന്ന പ്രധാന ചേരുവയാണ് ചെമ്പരത്തി. 5 ഇതളുകളോട് കൂടിയ ഔഷധ ചെമ്പരത്തി ഉപയോഗിക്കുന്നത് സത്യത്തിൽ മുടിയുടെ ആരോഗ്യം നിലനിർത്താൻ വളരെയധികം സഹായിക്കുന്നുണ്ട്. കൂടാതെ, ചെമ്പരത്തി താളി ഉപയോഗിക്കുന്ന ശീലവും നമ്മൾ മലയാളികൾക്ക് ഉണ്ട്. പണ്ടുകാലത്ത് ഷാംപൂവിന് പകരം ഉപയോഗിച്ചിരുന്ന പ്രധാന ചെടികൂടിയായിരുന്നു ചെമ്പരത്തി. ചെമ്പരത്തിയുടെ ഇലയും പൂവും കേശ സംരക്ഷണത്തിന് ഉത്തമമാണ്. അത്തരത്തിൽ മുടിയുടെ ആരോഗ്യം നിലനിർത്താൻ സഹായിക്കുന്ന ഒരു ചെമ്പരത്തി എണ്ണ നമുക്ക് പരിചയപ്പെടാം.

ചെമ്പരത്തി എണ്ണ
നിങ്ങളുടെ മുടിയെ പോഷിപ്പിക്കാനും മുടിയെ വേരിൽ നിന്നും ബലപ്പെടുത്തി ഉള്ളോടെ വളർത്തിയെടുക്കാനും, നര അകറ്റാനും, മുടിയെ മോയ്സ്ച്വറൈസ് ചെയ്ത് നിലനിർത്താനും സഹായിക്കുന്ന ചെമ്പരത്തി എണ്ണ തയ്യാറാക്കേണ്ടത് ഈ വിധം.
ആവശ്യമുള്ള സാധനങ്ങള്‍
വെളിച്ചെണ്ണ അല്ലെങ്കില്‍ ഒലിവ് ഓയില്‍: 1 കപ്പ്
ഉണക്കിയ ചെമ്പരത്തി പൂക്കള്‍: 10-15 എണ്ണം അല്ലെങ്കില്‍ പുതിയ ചെമ്പരത്തി പൂക്കള്‍: 20-25 എണ്ണം
തയ്യാറാക്കുന്ന വിധം
ഇന്‍ഫ്യൂഷന്‍ രീതി: വൃത്തിയുള്ള ഒരു ഗ്ലാസ് ജാറില്‍ ചെമ്പരത്തി പൂക്കളും എണ്ണയും ചേര്‍ക്കുക.
വെയിലത്ത് വയ്ക്കുക: ജാര്‍ 4-6 ആഴ്ച വെയിലത്ത് വയ്ക്കു. ഇടയ്ക്കിടെ കുലുക്കുക.
അരിച്ചെടുക്കുക: ഒരു തുണിക്കോ നേര്‍ത്ത അരിപ്പ ഉപയോഗിച്ചോ എണ്ണ അരിച്ചെടുക്കുക.
സൂക്ഷിക്കുക: ഈ ചെമ്പരത്തി എണ്ണ ഇരുണ്ട നിറത്തിലുള്ള ഒരു ഗ്ലാസ് കുപ്പിയിലേക്ക് മാറ്റുക.
ഗുണങ്ങള്‍
മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കാൻ സഹായിക്കുന്ന എണ്ണയാണ് ഇത്. കാരണം, ചെമ്പരത്തി എണ്ണ തലയോട്ടിയിലെ രക്തചംക്രമണം വർദ്ധിപ്പിക്കുന്നു. ഇത് മുടി വളരാൻ സഹായിക്കുന്നു. അതുപോലെ, മുടിക്ക് കണ്ടീഷനിംഗ് നൽകാനും ഈ എണ്ണ സഹായിക്കുന്നതാണ്. കാരണം, ആന്റിഓക്സിഡന്റുകളും ഫാറ്റി ആസിഡുകളും ധാരാളമായി ഈ എണ്ണയിൽ അടങ്ങിയിരിക്കുന്നു. അതിനാൽ, മുടിയ്ക്ക് വേണ്ട പോഷകങ്ങൾ നൽകാനും, മുടിയെ കണ്ടീഷൻ ചെയ്തെടുക്കാനും ഇവ സഹായിക്കുന്നു. ഇവ കൂടാതെ, ഇതിൽ ആന്റി-ഫംഗൽ, ആന്റി ബാക്ടീരിയൽ ഗുണങ്ങളുണ്ട്. ഇവ താരൻ കുറയ്ക്കാൻ വളരെയധികം സഹായിക്കുന്നതാണ്. മുടിയെ പോഷിപ്പിക്കുകയും ഈർപ്പം നൽകി സംരക്ഷിക്കാനും ഈ എണ്ണ സഹായിക്കും. കൂടാതെ മുടി പൊട്ടിപ്പോകുന്നത് തടയുന്നതിനും, മുടിയെ വേരിൽ നിന്നും ബലപ്പെടുത്താനും സഹായിക്കുന്നതാണ്.
ഉപയോഗിക്കേണ്ട രീതി
എണ്ണ കുറച്ച് എടുത്ത് തലയോട്ടിയിലും മുടിയിലും നന്നായി തേച്ച് പിടിപ്പിച്ച് മസാജ് ചെയ്യുക. രാത്രി മുഴുവൻ അല്ലെങ്കിൽ 30 മിവനിറ്റ് തലയിൽ ഈ എണ്ണ പുരട്ടി വെയ്ക്കുക. രാത്രി പുരട്ടി കിടക്കാതിരിക്കുന്നതാണ് നല്ലത്. കാരണം, താരന്റെ പ്രശ്നം, നീരിറക്കം എന്നീ പ്രശ്നങ്ങൾ ഉള്ളവർക്ക് ഇവ വർദ്ധിക്കാൻ കാരണമാകാം. അതുപോലെ, ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ഉപയോഗിക്കുക.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ഉപയോഗിക്കുന്നതിന് മുമ്പ് ഒരു ചെറിയ ഭാഗത്ത് പുരട്ടി പാച്ച് ടെസ്റ്റ് നടത്തേണ്ടത് അനിവാര്യമാണ്. അതുപോലെ, മുടിയുടെ നീളത്തിനും ആവശ്യത്തിനും അനുസരിച്ച് അളവിൽ മാറ്റം വരുത്താം. തണുപ്പുള്ളതും ഇരുണ്ടതുമായ സ്ഥലത്ത് സൂക്ഷിക്കുക.
Disclaimer: ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്



Click it and Unblock the Notifications
