Latest Updates
-
വേനൽച്ചൂടിൽ തളരാതിരിക്കാൻ ഈ പാനീയങ്ങൾ പരീക്ഷിച്ചു നോക്കൂ -
വേനൽക്കാല വ്യായാമം: കഠിനമായ ചൂടിൽ വർക്കൗട്ട് ചെയ്യുമ്പോൾ ശ്രദ്ധിക്കൂ -
ആർത്തവ അവധി ഇനി നിർബന്ധം; ജോലിസ്ഥലത്തെ വലിയ മാറ്റമിതാ -
വയറിലെ കൊഴുപ്പ് കരളിനെ നശിപ്പിക്കുമോ? ഈ മാറ്റങ്ങൾ അത്ഭുതം സൃഷ്ടിക്കും -
അക്ഷയ തൃതീയ: സ്വർണം വാങ്ങാൻ ഈ സമയം തെരഞ്ഞെടുത്താൽ ഭാഗ്യം കൂടെ -
അശ്വതി നക്ഷത്ര ചന്ദ്രദർശനം: സാമ്പത്തിക ഭാഗ്യം നിങ്ങളെ തേടിയെത്തുമോ? -
ഭാഗ്യം തെളിയുന്ന രാശിക്കാർ ഇവർ: 2026 ഏപ്രിൽ 18-ന് ജീവിതം മാറും -
നക്ഷത്രഫലം ഏപ്രിൽ 18: കരിയറിൽ വൻ കുതിപ്പ്, ഭാഗ്യം ആർക്കൊക്കെ? -
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; ശനിദോഷം മാറാന്‍ ശ്രദ്ധിക്കേണ്ടവ -
രാശിഫലം: സാമ്പത്തിക നേട്ടവുമായി ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം
ഒരാഴ്ച ചെമ്പരത്തിയില്‍ ഉലുവ അരച്ച് തേക്കണം: കൈയ്യിലൊതുങ്ങാത്ത കട്ടിയില്‍ മുടി
മുടിയുടെ ആരോഗ്യം എന്നത് എപ്പോഴും എല്ലാവരേയും പ്രതിസന്ധിയില്‍ ആക്കുന്നതാണ്. പലപ്പോഴും മുടി കൊഴിച്ചില്‍ എന്ന പ്രശ്നം തന്നെയാണ് പലരും അഭിമുഖീകരിക്കുന്നത്. എന്നാല്‍ ഇത്തരം അവസ്ഥകളില്‍ നാം ശ്രദ്ധിക്കേണ്ടത് മുടിക്ക് എപ്രകാരം ആരോഗ്യം നല്‍കാം മുടി വളരാന്‍ എന്തൊക്കെ ചെയ്യാം, മുടിക്ക് വേണ്ടി എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നത് തന്നെയാണ്. പലപ്പോഴും നമ്മുടെ പല പൊടിക്കൈകളും വളരെ പെട്ടെന്ന് തന്നെ ഫലം നല്കുന്നവയാണ്. എന്നാല്‍ പലരും ഇത് കാര്യമായി എടുക്കാത്തതാണ് ആവശ്യത്തിന് റിസള്‍ട്ട് ലഭിക്കാതിരിക്കുന്നതിലേക്ക് എത്തിക്കുന്നത്.
മുടിക്ക് തിളക്കം നല്‍കുന്നതിനും മുടിയുടെ ഗ്രീസ് പോലുള്ള പ്രശ്നങ്ങള്‍ അകറ്റുന്നതിനും മുടിക്ക് ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ തുടക്കത്തില്‍ തന്നെ ശ്രദ്ധിക്കാം. നാട്ടിന് പുത്ത് സാധാരണ ലഭിക്കുന്ന മൂന്ന് ചേരുവകള്‍ കൊണ്ട് തന്നെ ഈ പ്രശ്നത്തെ പരിഹരിക്കാം. അതിന് വേണ്ടി ചെമ്പരത്തി, ഉലുവ. കഞ്ഞിവെള്ളം എന്നിവ നിങ്ങള്‍ക്ക് എടുക്കാവുന്നതാണ്. ഇത് മുടിയുടെ കട്ടി വര്‍ദ്ധിപ്പിക്കുകയും മുടിക്ക് തിളക്കം നല്‍കുകയും ചെയ്യുന്നു.

ഉപയോഗിക്കുന്നത് എപ്രകാരം
മൂന്നോ നാലോ ചെമ്പരത്തി പൂക്കള്‍, ഒരു ടീസ്പൂണ്‍ ഉലുവ, നല്ല ചൂടുള്ള ഒരു കപ്പ് കഞ്ഞിവെള്ളം എന്നിവയാണ് ആവശ്യമുള്ളത്. ഇവയെല്ലാം നല്ലതുപോലെ മിക്സ് ചെയ്ത് രണ്ട് മൂന്ന് മണിക്കൂര്‍ എങ്കിലും കുതിര്‍ത്ത് വെക്കണം. ആവശ്യമെങ്കില്‍ കൈകൊണ്ട് നല്ലതുപോലെ ഞെരടി എടുക്കുന്നതിന് ശ്രദ്ധിക്കണം. രണ്ടോ മൂന്നോ മണിക്കൂറിന് ശേഷം ഇത് മുടിയില്‍ പ്രയോഗിക്കാം. എന്നാല്‍ മുടിയില്‍ ഉപയോഗിക്കുന്നതിന് മുന്‍പ് ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം.
മുടിയില്‍ ഉപയോഗിക്കുമ്പോള്‍
എപ്പോഴും മുകളില്‍ പറഞ്ഞ താളി മുടിയില്‍ ഉപയോഗിക്കുമ്പോള്‍ എപ്പോഴും എണ്ണമയമുള്ള മുടിയില്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് മുടി കെട്ട് പിണയുന്നതിനും അത് വഴി പൊട്ടിപ്പോരുന്നതിനും കാരണമാകുന്നു. അതുകൊണ്ട് മുടിയില്‍ എണ്ണ ഉപയോഗിച്ചതിന് ശേഷം ഉപയോഗിക്കാന്‍ പരമാവധി ശ്രദ്ധിക്കണം. എപ്രകാരമാണോ നിങ്ങള്‍ ഷാമ്പൂ ഉപയോഗിക്കുന്നത് അത് പോലെ തന്നെ തേച്ച് പിടിപ്പിക്കണം. അതിന് ശേഷം നല്ല തണുത്ത വെള്ളത്തില്‍ കഴുകിക്കളയുന്നതിന് ശ്രദ്ധിക്കണം. ഷാമ്പൂ ഉപയോഗിക്കേണ്ട ആവശ്യമില്ല.

മുടിയുടെ കട്ടി വര്‍ദ്ധിപ്പിക്കാന്‍
മുടി കൊഴിച്ചില്‍ പോലുള്ള പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുന്നവരില്‍ അതിന് ആശ്വാസവും പരിഹാരവും നല്‍കുന്നതാണ് ഈ താളി എന്ന കാര്യത്തില്‍ സംശയം വേണ്ട. എന്നാല്‍ ഒന്നോ രണ്ടോ ദിവസം ഉപയോഗിച്ചതിലൂടെ നിങ്ങള്‍ക്ക് മുടിയില്‍ മാറ്റം ലഭിക്കണം എന്നില്ല. ചുരുങ്ങിയത് ഒരാഴ്ചയെങ്കിലും സ്ഥിരമായി ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം. അപ്പോള്‍ മാത്രമേ മുടിയില്‍ പ്രകടമായ മാറ്റം കാണുന്നതിന് സാധിക്കുകയുള്ളൂ. അല്ലാത്ത പക്ഷം ഇടക്ക് നിര്‍ത്തിയാല്‍ നിങ്ങള്‍ ആഗ്രഹിക്കുന്ന മാറ്റം ലഭിക്കണം എന്നില്ല.
മുടിയിലെ അഴുക്കിനെ നീക്കുന്നു
പലപ്പോഴും എണ്ണമയം ഗ്രീസ് പോലുള്ള അവസ്ഥകള്‍ എല്ലാം മുടിയില്‍ അഴുക്ക് വര്‍ദ്ധിപ്പിക്കുന്നതാണ്. അതിന് പരിഹാരം കാണുന്നതിന് വേണ്ടി ഈ മിശ്രിതം ഉപയോഗിക്കാവുന്നതാണ്. മുടിയിലുണ്ടാവുന്ന അഴുക്കിനെ പൂര്‍ണമായും നീക്കി ഇത് മുടി നല്ല ആരോഗ്യമുള്ളതും കരുത്തുള്ളതും ആക്കി മാറ്റുന്നു. എണ്ണമയത്തേയും അഴുക്കിനേയും ഒരു പൊടിപോലുമില്ലാതെയാണ് ഈ നാച്ചുറല്‍ ഷാമ്പൂ ഇല്ലാതാക്കുന്നത്. നിങ്ങള്‍ക്ക് ദിനവും ഉപയോഗിച്ചാലും യാതൊരു വിധത്തിലുള്ള പ്രശ്നങ്ങളും ഇല്ല എന്നുള്ളതാണ് സത്യം. ഇത്തരം മാര്‍ഗ്ഗങ്ങള്‍ പാര്‍ശ്വഫലങ്ങളും ഉണ്ടാക്കുന്നവയല്ല.

താരനെ അകറ്റുന്നു
ഉലുവയും ചെമ്പരത്തിയും ചേരുമ്പോള്‍ അത് താരനെ അകറ്റുന്നു. താരന് ഉണ്ടാക്കുന്ന അതി തീവ്ര ചൊറിച്ചിലും അസ്വസ്ഥതയും പൂര്‍ണമായും ഇല്ലാതാക്കുന്നതിന് ഈ മിശ്രിതം മികച്ചതാണ്. താരനെ പ്രതിരോധിക്കുന്നതിന് വേണ്ടി ആഴ്ചയില്‍ മൂന്നോ നാലോ തവണ നിങ്ങള്‍ക്ക് ഈ മിശ്രിതം ഉപയോഗിക്കാവുന്നതാണ്. ഇത് സ്ഥിരമായി ഉപയോഗിക്കുന്നതും പൂര്‍ണമായും താരനെ ഇല്ലാതാക്കുന്നതിന് അനുയോജ്യമാണ്. താരന് മൂലമുണ്ടാക്കുന്ന അടരുകള്‍ ഇളകിമാറുന്നതിന് ഏറ്റവും ഫലപ്രദമാണ് ഉലുവ.
കറുത്ത നിറം നല്കുന്നു
പലര്‍ക്കും മുടിയുടെ നിറം മാറ്റം പോലും പ്രശ്നമുണ്ടാക്കുന്നു. പ്രായമാകാതെ തന്നെ മുടി നരക്കുകയും മുടിയുടെ ആരോഗ്യത്തെ നശിപ്പിക്കുന്ന തരത്തിലുള്ള നിറം നഷ്ടപ്പെടുകയും ചെയ്യുമ്പോള്‍ നമുക്ക് അതിന് പരിഹാരം കാണുന്നതിന് വേണ്ടി ഈ മിശ്രിതം ഉപയോഗിക്കാവുന്നതാണ്. ഇത് മുടി വളര്‍ത്തുന്നതിനോടൊപ്പം തന്നെ മുടിക്ക് നല്ല കറുത്ത നിറം നല്‍കുന്നതിനും സഹായിക്കുന്നു. എല്ലാ തരത്തിലും പാര്‍ശ്വഫലങ്ങള്‍ ഒന്നും ഉണ്ടാക്കാതെ മുടിക്ക് തിളക്കം നല്‍കുന്നതിനും മുടിയുടെ ആരോഗ്യം നിലനിര്‍ത്തുന്നതിനും വേണ്ടി നമുക്ക് ഈ ഉലുവ ചെമ്പരത്തി കഞ്ഞിവെള്ളം മിശ്രിതം ഉപയോഗിക്കാം.



Click it and Unblock the Notifications











