Latest Updates
-
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ? -
ഒക്ടോബർ 6-ന് ആകാശത്ത് അപൂർവ്വ കാഴ്ച: ചന്ദ്രനും വ്യാഴവും ഒന്നിക്കുന്നു, നിങ്ങളുടെ രാശിഫലം അറിയാം -
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം -
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം
താരന്റെ ഒരു പൊടിപോലുമില്ല മുടിയില്‍, ഹെര്‍ബല്‍ ഹെയര്‍മാസ്കുകള്‍ ധാരാളം
മുടിയുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ എപ്പോഴും വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നാണ് താരന്. താരന് ഉണ്ടെങ്കില്‍ അത് നിങ്ങളുടെ മുടിയുടെ ആരോഗ്യത്തെ വളരെ പ്രതിസന്ധിയില്‍ ആക്കുന്നു. മാത്രമല്ല മുടിക്കുണ്ടാവുന്ന അനാരോഗ്യകരമായ അവസ്ഥകള്‍ക്കും പലപ്പോഴും താരന് കാരണമാകുന്നു. എന്നാല്‍ താരനെ പൂര്‍ണമായും ഇല്ലാതാക്കുന്നതിനും ആരോഗ്യത്തിനും വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. താരെന പൂര്‍ണമായും ഇല്ലാതാക്കാന്‍ വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില ഹെര്‍ബല്‍ ഹെയര്‍മാസ്കുകള്‍ ഉണ്ട്.
താരന് നിങ്ങളില്‍ സ്ഥിരമായുണ്ടാവുന്ന ഒരു പ്രശ്നമാണ്. കാലാവസ്ഥാ മാറ്റങ്ങള്‍ക്ക് അനുസരിച്ച് അതില്‍ മാറ്റം വരുന്നു. പലപ്പോഴും ഈ മാസ്കുകള്‍ അടുക്കളയില്‍ ലഭ്യമാവുന്ന ചേരുവകള്‍ മാത്രം ഉപയോഗിച്ച് തയ്യാറാക്കാവുന്നതാണ്. എല്ലാ വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികളും ഇല്ലാതാക്കുന്ന തരത്തിലേക്ക് കാര്യങ്ങള്‍ എത്തുന്നു എന്നതാണ് ഏറ്റവും വലിയ കാര്യം. കഠിനമായ രാസവസ്തുക്കള്‍ ഇല്ലാതെ താരന് ആശ്വാസം നല്കുന്ന ഹെയര്‍മാസ്ക് ഏതൊക്കെയെന്ന് നോക്കാം.

വേപ്പ്, തൈര് മാസ്ക്
താരനെതിരെ പോരാടുന്ന തരത്തിലുള്ള ആന്റിഫംഗല്‍ ഗുണങ്ങള്‍ വേപ്പിലുണ്ട്. ഇത് നിങ്ങളുടെ മുടിയുടെ ആരോഗ്യത്തെ വളരെയധികം സഹായിക്കുന്നു. അതോടൊപ്പം തന്നെ ഈ മാസ്ക് തയ്യാറാക്കുന്നതിന് വേണ്ടി വേപ്പില പൊടിച്ച് പേസ്റ്റ് രൂപത്തിലാക്കി തൈരില്‍ ചേര്‍ത്ത് പുരട്ടുക.തലയോട്ടിയില്‍ പുരട്ടി 30 മിനിറ്റ് കഴിഞ്ഞതിന് ശേഷം ഇളം ചൂടുവെള്ളത്തില്‍ കഴുകിക്കളയുക. ഇത് നിങ്ങളുടെ മുടിയുടെ ആരോഗ്യത്തെ സഹായിക്കുന്നു. അതോടൊപ്പം തന്നെ താരനെ പൂര്‍ണമായും ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു.
കറ്റാര്‍ വാഴ, നാരങ്ങ നീര് മാസ്ക്
കറ്റാര്‍വാഴ മുടിയുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നതാണ്. ഇത് മുടി വളരുന്നതിനും ആരോഗ്യത്തിനും വളരെ മികച്ചതാണ്. കറ്റാര്‍വാഴ തലയോട്ടിയില്‍ തേച്ച് പിടിപ്പിക്കുമ്പോള്‍ അതില്‍ അല്പം നാരങ്ങ നീര് കൂടി ചേര്‍ക്കാം. ഇത് രണ്ടും തലയോട്ടിയില്‍ അണുബാധയെ ഇല്ലാതാക്കുന്നതിനും മുടിയുടെ ആരോഗ്യത്തിനും സഹായിക്കുന്നു. ഇവ മിക്സ്ചെയ്ത് തലയോട്ടിയില്‍ പുരട്ടി 20 മിനിറ്റ് കഴിഞ്ഞ് കഴുകിക്കളയാവുന്നതാണ്. ഇത് നിങ്ങളുടെ മുടിയുടെ ആരോഗ്യത്തെ വളരെയധികം സഹായിക്കുന്നു.
ഉലുവയും വെളിച്ചെണ്ണ മാസ്കും
ഉലുവ നിങ്ങളുടെ മുടിയുടെ ആരോഗ്യത്തെ വളരെയധികം സഹായിക്കുന്നതാണ്. ഇതില്‍ വെളിച്ചെണ്ണ മാസ്കും മികച്ചതാണ്. അതിനായി ഉലുവ വെളിച്ചെണ്ണയില്‍ ചൂടാക്കി ആ എണ്ണ മുടിയില്‍ തേച്ച് പിടിപ്പിക്കണം.അരമണിക്കൂറിന് ശേഷം ഇത് കഴുകിക്കളയാവുന്നതാണ്. ഇത് വഴി മുടിയുടെ ആരോഗ്യത്തിന് പല വിധത്തിലുള്ള മാറ്റങ്ങള്‍ വരുന്നു. ആഴ്ചയില്‍ രണ്ട് തവണ ഇത് മുടിയില്‍ തേച്ച് പിടിപ്പിക്കണം. അത് മുടിക്കുണ്ടാവുന്ന മാറ്റങ്ങള്‍ പ്രകടമായി മനസ്സിലാവും.
ബേക്കിംഗ് സോഡയും ഒലിവ് ഓയില്‍ മാസ്കും
ബേക്കിംഗ് സോഡയും ഒലീവ് ഓയിലും മിക്സ് ചെയ്ത് ഉപയോഗിക്കുന്നത് വഴി അത് നിങ്ങളുടെ മൃതകോശങ്ങളെ പുറം തള്ളുന്നതിന് സാധിക്കുന്നു. ഇവ രണ്ടും മിക്സ് ചെയ്ത് ഉപയോഗിക്കുന്നത് വഴി അത് താരനേയും പൂര്‍ണമായും ഇല്ലാതാക്കുന്നു. തലയോട്ടിയില്‍ ഇത് പുരട്ടി പതിനഞ്ച് മിനിറ്റ് കഴിഞ്ഞതിന് ശേഷം വേണം മുടി കഴുകുന്നതിന്. ഇത് വഴി മുടിയുടെ ആരോഗ്യം നിലനിര്‍ത്താന്‍ സാധിക്കുന്നു.
ടീ ട്രീ ഓയിലും തേന്‍ മാസ്കും
തേനും ടീട്രീ ഓയിലും ഉപയോഗിക്കുന്നത് വഴി മികച്ച മാറ്റങ്ങള്‍ ശരീരത്തിലുണ്ടാവുന്നു. തേനിനോട് ചേര്‍ത്ത് അതിലേക്ക് ടീ ട്രീ ഓയില്‍ മിക്സ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്. തലയോട്ടിയില്‍ 20 മിനിറ്റ് പുരട്ടി ഇത് കഴുകിക്കളയാവുന്നതാണ്. ഇത്തരം ഹെയര്‍മാസ്കുകള്‍ എല്ലാം തന്നെ മുടിയില്‍ തേച്ച് പിടിപ്പിച്ച് കഴുകിക്കളയുന്നത് വഴി നിങ്ങള്‍ക്ക് താരന് പൂര്‍ണമായും ഇല്ലാതാക്കാം.



Click it and Unblock the Notifications
