Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
കാപ്പിപ്പൊടിയും ചായപ്പൊടിയും ഈ വിധം ഉപയോഗിച്ചാല്‍ ഒരൊറ്റ ദിവസത്തില്‍ മുടി കറുപ്പിക്കാം
പ്രായം കൂടുമ്പോള്‍ മാത്രമല്ല, ചെറുപ്പക്കാരില്‍ വരെ നര പതിവായിക്കൊണ്ടിരിക്കുകയാണ്. അമിതമായിട്ടുള്ള സ്ട്രെസ്സ്, ഹോര്‍മോണ്‍ വ്യതിയാനങ്ങല്‍, മുടിയുടെ ആരോഗ്യം കുറയുന്നത് എന്നിവയെല്ലം തന്നെ മുടി വളരെ വേഗത്തില്‍ നരയ്ക്കുന്നതിന് കാരണാകുന്നു.

മുടി നരയ്ക്കുമ്പോള്‍ സാധാരണ രീതിയില്‍ പലരും കെമിക്കല്‍ ഡൈ ഉപയോഗിക്കുകയാണ് പതിവ്. വളരെ എളുപ്പത്തില്‍ ഉപയോഗിക്കാം എന്നതാണ് ഇത്തരം ഹെയര്‍ ഡൈ പലരും തിരഞ്ഞെടുക്കുന്നത്. എന്നാല്‍, ഇത്തരം ഹെയര്‍ ഡൈ പതിവാക്കിയാല്‍ ഇതില്‍ അടങ്ങിയിരിക്കുന്ന അമോണിയ, അതുപോലെ, മറ്റു രാസപദാര്‍ത്ഥങ്ങള്‍ എന്നിവയെല്ലാം മുടിയുടെ ആരോഗ്യത്തെയും, ശിരോചര്‍മ്മത്തിന്റെ ആരോഗ്യത്തെയും ബാധിക്കുന്നു. അതിനാല്‍ കെമിക്കല്‍ ഡൈ ഉപയോഗിക്കുന്നതിനേക്കാള്‍ ഏറ്റവും നല്ലത്, പ്രകൃതിദത്ത ചേരുവകളാല്‍ തയ്യാറാക്കുന്ന ഹെയര്‍ ഡൈ ആണ്. അത്തരത്തില്‍ മുടിയ്ക്ക് കട്ട കറുപ്പ് നല്കുന്ന ഒരു ഹെര്‍ബര്‍ ബെയര്‍ ഡൈ പരിചയപ്പെടാം.
ചേരുവകള്‍
3 ടീസ്പൂണ്‍- മൈലാഞ്ചിപ്പൊടി
1 ടീസ്പൂണ്‍- ഭൃംഗരാജ് പൊടി
1 ടീസ്പൂണ്‍- നീലയമരി പൊടി
1 ടീസ്പൂണ്‍- കാപ്പിപ്പൊടി
1 ടീസ്പൂണ്‍- ചായപ്പൊടി
അര ഗ്ലാസ്സ്- വെള്ളം
തയ്യാറാക്കേണ്ട വിധം
ആദ്യം അര ഗ്ലാസ്സ് വെള്ളത്തില്‍ ചായപ്പൊടിയും കാപ്പി പൊടിയും ചേര്‍ത്ത് ഒന്ന് തിളപ്പിക്കുക. അതിനുശേഷം ഈ വെള്ളം അരിച്ച് മാറ്റി വെയ്ക്കുക. പിന്നീട്, ഒരു ഇരുമ്പിന്റെ ചീനചട്ടിയിലേയ്ക്ക് ബാക്കിയുള്ള എല്ലാ ചേരുവകളും ചേര്‍ത്ത് മിക്സ് ചെയ്യുക. അതിനുശേഷം മാറ്റി വെച്ചിരിക്കുന്ന ചായ കാപ്പി വെള്ളം ചേര്‍ത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. അത്യാവശ്യം കട്ടിയിലും, എന്നാല്‍ ലൂസ് പരുവത്തിലും ആയിരിക്കണം ഈ മിക്സ്. നല്ലതുപോലെ മിക്സ് ചെയ്തതിനുശേഷം മൂടി വെയ്ക്കുക. പിറ്റേ ദിവസം രാവിലെ ഈ മിക്സ് വീണ്ടും ഇളക്കി മിക്സ് ചെയ്യുക. ഈ സമയത്ത് ഹെയര്‍ ഡൈയുടെ നിറം മാറിയിരിക്കുന്നത് കാണാം. അതിനുശേഷം ഉപയോഗിക്കാവുന്നതാണ്.
ഉപയോഗിക്കേണ്ട വിധം
ഈ ഹെയര്‍ ഡൈ ഉപയോഗിക്കുമ്പോള്‍ ഒരു ചീര്‍പ്പ് ഉപയോഗിച്ച് മുടി വകഞ്ഞ് എല്ലാ ഭാഗത്തും, പ്രത്യേകിച്ച്, നര മറയ്ക്കുന്ന വിധത്തില്‍ എല്ലാഭാഗത്തും പുരട്ടി, പൊത്തി വെയ്ക്കുക. 1 മണിക്കൂര്‍ കഴിയുമ്പോള്‍ സാധാരണ രീതിയില്‍ വെള്ളം ഒഴിച്ച് കഴുകാവുന്നതാണ്. ഈ സമയത്ത് ഷാംപൂ വാഷ് ചെയ്യാതിരിക്കാന്‍ ശ്രദ്ധിക്കുക. അതുപോലെ, ഈ ഹെയര്‍ ഡൈ ഉപയോഗിക്കുന്നതിന്റെ തലേ ദിവസം ഷാംപൂ വാഷ് ചെയ്ത് മുടി ഉണക്കണം. അതിനുശേഷം പിറ്റേ ദിവസം രാവിലെ ഈ ഹെയര്‍ ഡൈ ഉപയോഗിച്ചാല്‍ കൂടുതല്‍ ഫലം ലഭിക്കുന്നതായിരിക്കും. അതുപോലെ, ഹെയര്‍ ഡൈ ഉപയോഗിക്കുമ്പോള്‍ മാസത്തില്‍ ഒരു തവണ വീതം ഉപയോഗിച്ചാല്‍ കൃത്യമായ ഫലവും ലഭിക്കുന്നതായിരിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
