Latest Updates
-
കഠിനമായ ചൂടിൽ പുറത്തിറങ്ങി വ്യായാമം ചെയ്യരുത്! വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
സാമ്പത്തിക നേട്ടത്തിന് വഴിതുറക്കുന്നു; ശിവയോഗവും ശുക്ര പ്രദോഷവും ചേരുന്ന ഈ സമയം നിങ്ങൾക്കറിയാമോ? -
49-ാം വയസ്സിലും മല്ലിക ഷെരാവത്തിന്റെ ഈ ഫിറ്റ്നസ് രഹസ്യം; വീഗൻ ഡയറ്റും യോഗയും കൊണ്ട് താരം ഞെട്ടിക്കുന്നത് ഇങ്ങനെ! -
സൺസ്ക്രീൻ ഒഴിവാക്കണോ? സോഷ്യൽ മീഡിയയിലെ ഈ ട്രെൻഡ് ചർമ്മത്തിന് വരുത്തുന്ന അപകടം ചെറുതല്ല, അറിയേണ്ടതെല്ലാം -
വെറും വെള്ളം കുടിച്ചാൽ മതിയോ? കടുത്ത വേനലിൽ ജീവൻ രക്ഷിക്കാൻ ഈ പാനീയങ്ങൾ നിർബന്ധം! -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? പേശികളുടെ ആരോഗ്യത്തിനായി ഈ മാറ്റങ്ങൾ അടിയന്തരമായി വരുത്തൂ! -
കടുത്ത ചൂടിൽ ഗർഭിണികൾക്കും പിസിഒഎസ് ഉള്ളവർക്കും എന്ത് സംഭവിക്കും? അറിയേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ! -
കാലാവസ്ഥ മാറുമ്പോൾ തടി കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
കടുത്ത ചൂടും ഈർപ്പവും ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? ഈ ലളിതമായ മാറ്റങ്ങൾ വരുത്തിയാൽ മതി! -
49-ാം വയസ്സിലും മല്ലിക ഷെരാവത്ത് എങ്ങനെ ഇത്ര ഫിറ്റായിരിക്കുന്നു? ആ രഹസ്യം ഇതാ, നിങ്ങൾക്കും പരീക്ഷിക്കാം!
കരുവാളിപ്പും പ്രശ്നങ്ങളും, ഉഷ്ണതരംഗം ചര്‍മ്മത്തിന് ആപത്ത്; വേനല്‍ച്ചൂടില്‍ ചര്‍മ്മം കാക്കാന്‍ പോംവഴി
കഠിനമായ ചൂടുള്ള വേനല്‍ക്കാലമാണ് ഇപ്പോളുള്ളത്. വേനല്‍ച്ചൂട്, ചര്‍മ്മ സംബന്ധമായ പല പ്രശ്നങ്ങള്‍ക്കും കാരണമാകുന്നു. ചുണങ്ങ്, ടാന്‍, സണ്‍ ബേണ്‍ തുടങ്ങിയ പ്രശ്നങ്ങള്‍ വേനല്‍ക്കാലത്ത് ധാരാളമായി ഉണ്ടാകുന്നു. എന്നാല്‍ ചൂട് കനത്താല്‍ അത് ചര്‍മ്മത്തില്‍ പൊള്ളലിനു വരെ കാരണമായേക്കാം. ഉഷ്ണതരംഗം കാരണം കേരളത്തിലും ഇന്ത്യയിലെ പല സ്ഥലങ്ങളിലും ചൂട് ഇപ്പോള്‍ 40 ഡിഗ്രിക്ക് മുകളിലാണ്. പല സ്ഥലങ്ങളിലും കാലാവസ്ഥാ വകുപ്പ് ഉഷ്ണതരംഗത്തിനെതിരേ ജാഗ്രതാ നിര്‍ദ്ദേശം വരെ പുറപ്പെടുവിച്ചുകഴിഞ്ഞു.
കത്തുന്ന ചൂടില്‍ നിങ്ങളുടെ ചര്‍മ്മത്തെ സംരക്ഷിക്കാന്‍ ശരിയായ ചര്‍മ്മസംരക്ഷണ ശീലം വളര്‍ത്തേണ്ടത് പ്രധാനമാണ്. ഉഷ്ണതരംഗത്തില്‍ നിന്ന് നിങ്ങളുടെ ചര്‍മ്മത്തെ എങ്ങനെ സംരക്ഷിക്കാമെന്ന് നിങ്ങള്‍ ചിന്തിക്കുന്നുണ്ടെങ്കില്‍, ഈ ലേഖനം നിങ്ങള്‍ക്കുള്ളതാണ്. ഉഷ്ണതരംഗത്തില്‍ നിന്ന് ചര്‍മ്മത്തെ സംരക്ഷിക്കാന്‍ നിങ്ങള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഇതാ.

ആന്റിഓക്സിഡന്റ് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക
വെയിലില്‍ നിന്ന് ചര്‍മ്മം സംരക്ഷിക്കാനായി നിങ്ങള്‍ക്ക് ആന്റിഓക്സിഡന്റ് അടങ്ങിയ പച്ചക്കറികളും പഴങ്ങളും കഴിക്കാവുന്നതാണ്. അത്തരം ഭക്ഷണങ്ങള്‍ സൗരകിരണങ്ങളുടെ പ്രത്യാഘാതങ്ങളെ തടയാനും ഉഷ്ണതരംഗങ്ങള്‍ ഉല്പാദിപ്പിക്കുന്ന ഓക്സിഡേറ്റീവ് സമ്മര്‍ദ്ദത്തിനെതിരായ ഒരു പ്രതിരോധ സംവിധാനമായി പ്രവര്‍ത്തിക്കാനും നിങ്ങളെ സഹായിക്കും. ആന്റിഓക്സിഡന്റ് അടങ്ങിയ പപ്പായ, തക്കാളി, മാങ്ങ തുടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക, ഇത് ഫ്രീ റാഡിക്കല്‍ നാശം കുറയ്ക്കാന്‍ സഹായിക്കും.

സണ്‍സ്ക്രീന്‍ ഉപയോഗിക്കുക
അള്‍ട്രാവയലറ്റ് രശ്മികള്‍ നിങ്ങളുടെ ചര്‍മ്മത്തെ ദോഷകരമായി ബാധിക്കുമെന്നതിനാല്‍ വേനല്‍ക്കാലത്ത് നിങ്ങള്‍ മറക്കാതെ സണ്‍സ്ക്രീന്‍ പുരട്ടുക. വേനല്‍ക്കാല ചര്‍മ്മസംരക്ഷണത്തിന്റെ ആദ്യ പാഠമാണ് ഇത്. വീട്ടില്‍ നിന്ന് പുറത്തിറങ്ങുന്നതിന് മുമ്പ് നിങ്ങള്‍ സണ്‍സ്ക്രീനോ അല്ലെങ്കില്‍ സ്പ്രേകളോ ഉപയോഗിക്കണം. ശരീരം പൂര്‍ണ്ണമായും മൂടിയ വസ്ത്രങ്ങള്‍ ധരിക്കുന്നുവെങ്കില്‍ പോലും സണ്‍സ്ക്രീനോ സണ്‍ ബ്ലോക്കോ പുരട്ടുന്നത് ഉറപ്പാക്കുക.

ധാരാളം വെള്ളം കുടിക്കുക
ജലാംശം നിലനിര്‍ത്താനുള്ള ലളിതമായ മാര്‍ഗമാണ് ആവശ്യത്തിന് വെള്ളം കുടിക്കുക എന്നത്. ഇത് ശരീരം തണുപ്പിക്കുക മാത്രമല്ല, നിങ്ങളുടെ ശരീരത്തെ ശുദ്ധീകരിക്കുകയും ചെയ്യുന്നു. ജലാംശം നിങ്ങളുടെ ചര്‍മ്മത്തിനും മുടിക്കും മികച്ചതാണ്. ഇത് നിങ്ങള്‍ക്ക് തിളങ്ങുന്ന ചര്‍മ്മവും നല്കുന്നു. നിങ്ങളുടെ മുഖ ചര്‍മ്മത്തെ മോയ്സ്ചറൈസ് ചെയ്യാനായി റോസ് വാട്ടര്‍ പ്രയോഗിക്കാം. ഇത് നിങ്ങളുടെ ചര്‍മ്മത്തെ ആരോഗ്യകരവും യുവത്വത്തോടെയും നിലനിര്‍ത്താന്‍ സഹായിക്കുന്നു.

മേക്കപ്പ് കുറച്ച് ഉപയോഗിക്കുക
കട്ടി കൂടിയ ക്രീമുകളേക്കാളും സൗന്ദര്യവര്‍ദ്ധക ഉല്‍പന്നങ്ങളേക്കാളും കട്ടി കുറഞ്ഞ മേക്കപ്പ് ഫോര്‍മുലകളാണ് മികച്ചത്. കാരണം അവ നിങ്ങളുടെ ചര്‍മ്മത്തെ ചൂടുള്ള താപനിലയില്‍ ശ്വസിക്കാന്‍ അനുവദിക്കുന്നു. തിളക്കമുള്ളതും പുതുമയുള്ളതുമായ ചര്‍മ്മത്തിനായി പൗഡര്‍ അടിസ്ഥാനമാക്കിയുള്ള ലിക്വിഡ് ഫൗണ്ടേഷന് പ്രയോഗിക്കുക. നിങ്ങളുടെ ചര്‍മ്മത്തിന് വിശ്രമം അനുവദിക്കുന്ന വാട്ടര്‍പ്രൂഫ് മസ്കാരകള്‍, ലിപ് സ്റ്റിക്ക്, ബ്ലഷുകള്‍ എന്നിവ ഉപയോഗിക്കുക.

ടോണ്‍ ചെയ്യുക, മോയ്സ്ചറൈസ് ചെയ്യുക
ചര്‍മ്മത്തിലെ സ്വാഭാവിക എണ്ണയായ സെബം കൂടുതല്‍ സ്രവിക്കുന്നതിനാല്‍ ചര്‍മ്മ സുഷിരങ്ങള്‍ വേനല്‍ക്കാലത്ത് തുറക്കുന്നു. അമിതമായ എണ്ണ, വിയര്‍പ്പ്, അഴുക്ക് എന്നിവ കാരണം സുഷിരങ്ങളില്‍ അടയുന്നതിനാല്‍ ബ്ലാക്ക്ഹെഡ്സും മുഖക്കുരുവും ഉണ്ടാകുന്നു. ചര്‍മ്മസംരക്ഷണത്തിന്റെ ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗങ്ങളാണ് ചര്‍മ്മത്തെ ടോണ്‍ ചെയ്യുന്നതും മോയ്സചറൈസ് ചെയ്യുന്നതും. ചര്‍മ്മത്തിന്റെ പ്രതലത്തില്‍ വികസിക്കുന്ന മൃതകോശങ്ങളെ അകറ്റാന്‍, നിങ്ങളുടെ ചര്‍മ്മത്തിന്റെ തരം അനുസരിച്ച് ദിവസവും ഒരു ലൈറ്റ് ക്ലെന്‍സറും ടോണറും മോയിസ്ചറൈസറും പ്രയോഗിക്കുക. ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ മിതമായ എക്സ്ഫോളിയേറ്റര്‍ ഉപയോഗിക്കുക.

ചര്‍മ്മ സ്ക്രബ്ബ്
നിങ്ങള്‍ക്ക് വീട്ടില്‍ തന്നെ തയ്യാറാക്കാവുന്ന സ്ക്രബ് ഉപയോഗിച്ച് നിങ്ങളുടെ ശരീരത്തില്‍ നിന്ന് അഴുക്ക്, വിയര്‍പ്പ്, എണ്ണ നിക്ഷേപം എന്നിവ നീക്കം ചെയ്യാം. ഏറ്റവും ഫലപ്രദമായ സ്ക്രബുകളില്‍ ഒന്നാണ് കടല്‍ ഉപ്പ്. രണ്ട് ടീസ്പൂണ്‍ കടല്‍ ഉപ്പ്, ഒരു ടേബിള്‍ സ്പൂണ്‍ നാരങ്ങ നീര്, കുറച്ച് തുള്ളി ഒലിവ് ഓയില്‍ എന്നിവ കൂട്ടിച്ചേര്‍ക്കുക. ചേരുവകള്‍ യോജിപ്പിച്ച് വൃത്താകൃതിയിലുള്ള ചലനത്തില്‍ കഴുത്തിലും കൈകളിലും തടവുക. 20 മിനിറ്റിനു ശേഷം ചെറുചൂടുള്ള വെള്ളത്തില്‍ ഇത് നന്നായി കഴുകുക.

ദിവസത്തില്‍ രണ്ടുതവണ കുളിക്കുക
ദിവസവും രണ്ടുനേരം കുളിക്കുന്നത് ശരീര ശുചിത്വം നിലനിര്‍ത്തുന്നതിനും അണുബാധയ്ക്കുള്ള സാധ്യത കുറയ്ക്കുന്നതിനും ഗുണം ചെയ്യും. വിയര്‍പ്പ് മൂലമുണ്ടാകുന്ന ബാക്ടീരിയകളെ ഇല്ലാതാക്കി ശരീരം ശാന്തമാക്കാന്‍ ഇത് സഹായിക്കും.

വീട്ടുവൈദ്യങ്ങളും പരീക്ഷിക്കാം
മുള്‍ട്ടാണി മിട്ടി, ചന്ദനപ്പൊടി, റോസ് വാട്ടര്‍ തുടങ്ങിയ വീട്ടിലുണ്ടാക്കുന്ന ഫേസ് പായ്ക്കുകളുടെ ഉപയോഗം നിങ്ങളുടെ ചര്‍മ്മത്തിന് ഗുണം ചെയ്യും. കാരണം ഇവ ചര്‍മ്മത്തിന് തണുപ്പ് നല്‍കുന്നതിനൊപ്പം ജലാംശം നിലനിര്‍ത്താനും പുതുമ നിലനിര്‍ത്താനും സഹായിക്കുന്നു.



Click it and Unblock the Notifications
