Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
അന്‍പതിലും സ്വന്തമാക്കാം 25-ന്റെ ചെറുപ്പം, കഴിക്കേണ്ടത് ഇത്രമാത്രം
ആരോഗ്യം പോലെ തന്നെ പ്രധാനപ്പെട്ടതാണ് സൗന്ദര്യവും. കാരണം ആരോഗ്യകരമായ ചര്‍മ്മമുണ്ടെങ്കില്‍ മാത്രമേ അത് ആരോഗ്യത്തെ സ്വാധീനിക്കുകയുള്ളൂ. എന്നാല്‍ ചര്‍മ്മസംരക്ഷണത്തിന് വെല്ലുവിളി ഉയര്‍ത്തുന്നത് പലപ്പോഴും ചില ഭക്ഷണങ്ങള്‍ തന്നെയാണ്. നാം കഴിക്കുന്ന ഭക്ഷണങ്ങള്‍ കൃത്യമാണെങ്കില്‍ അത് ആരോഗ്യത്തെ മികച്ചതാക്കുന്നു. വാര്‍ദ്ധക്യത്തിലേക്ക് വരെ എത്തുന്ന തരത്തില്‍ പലപ്പോഴും ഭക്ഷണങ്ങള്‍ ചര്മ്മത്തെ സ്വാധീനിക്കുന്നു. എന്നാല്‍ അനാരോഗ്യകരമായ അവസ്ഥകള്‍ പലപ്പോഴും ചര്‍മ്മത്തില്‍ ഉണ്ടാക്കുന്നതിനെ തടയാന്‍ ഭക്ഷണത്തിലൂടെ സാധിക്കും.
ഏതൊക്കെ തരത്തിലുള്ള ഭക്ഷണങ്ങളാണ് ആരോഗ്യത്തിന് സഹായിക്കുന്നത്, ഏതൊക്കെയാണ് ആ ഭക്ഷണങ്ങള്‍ എന്നത് ശ്രദ്ധേയമാണ്. പലപ്പോഴും ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന പ്രശ്‌നങ്ങളെ പരിഹരിക്കുന്നതോടൊപ്പം തന്നെ സൗന്ദര്യ പ്രശ്‌നങ്ങളെ പരിഹരിക്കുന്നതിനും നമുക്ക് ഭക്ഷണത്തെ കൂട്ടു പിടിക്കാം. ഇത് അകാല വാര്‍ദ്ധക്യത്തെ അകറ്റുന്നതിനും ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിനും സഹായിക്കുന്നു. അവ ഏതൊക്കെ ഭക്ഷണങ്ങളാണ് എന്ന് നോക്കാം.

കഴിക്കേണ്ടത് ഇവയെല്ലാം
ആരോഗ്യ സംരക്ഷണത്തിന് എന്ന പോലെ തന്നെ ചര്‍മ്മസംരക്ഷണത്തിനും സഹായിക്കുന്ന ചില ഭക്ഷണങ്ങളുണ്ട്. അതില്‍ ആവൊക്കാഡോ മികച്ചത് തന്നെയാണ്. ഇതിലുള്ള ആരോഗ്യകരമായ കൊഴുപ്പുകളപം വിറ്റാമിന്‍ ഇയും ചര്‍മ്മത്തിന് മികച്ച ഗുണങ്ങള്‍ നല്‍കുന്നു. കൂടാതെ ഫ്രീറാഡിക്കലുകളെ ചെറുക്കുന്നതിനും സഹായിക്കുന്നു. ഇവയില്‍ ധാരാളം ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം തന്നെ അകാല വാര്‍ദ്ധക്യത്തെ പ്രതിരോധിക്കുകയും ആരോഗ്യത്തിന് സഹായിക്കുകയും ചെയ്യുന്നു. കൂടാതെ ബ്ലൂബെറി, സ്‌ട്രോബെറി തുടങ്ങിയ ബെറികളില്‍ വിറ്റാമിന്‍ സി, ആന്റിഓക്സിഡന്റുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ഈ പോഷകങ്ങള്‍ കൊളാജന്‍ ഉല്‍പാദനത്തിന് സഹായിക്കുകയും വാര്‍ദ്ധക്യത്തിന്റെ ലക്ഷണങ്ങള്‍ കുറയ്ക്കുകയും ചെയ്യുന്നു. ഇവയെല്ലാം നിങ്ങള്‍ക്ക് സ്ഥിരമാക്കാവുന്നതാണ്.
മത്സ്യത്തിലും ഗുണങ്ങള്‍
സാല്‍മണ്‍, അയല തുടങ്ങിയ കൊഴുപ്പുള്ള മത്സ്യങ്ങള്‍ ഒമേഗ-3 ഫാറ്റി ആസിഡുകള്‍ നല്‍കുന്നു. ഈ കൊഴുപ്പുകള്‍ ചര്‍മ്മത്തിന്റെ ഇലാസ്തികതയും ജലാംശവും നിലനിര്‍ത്തുന്നു അതോടൊപ്പം തന്നെ നട്‌സ്, പ്രത്യേകിച്ച് ബദാം, വാല്‍നട്ട് എന്നിവ വിറ്റാമിന്‍ ഇ, ചര്‍മ്മത്തെ പോഷിപ്പിക്കുന്ന ആരോഗ്യകരമായ കൊഴുപ്പുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് കൂടാതെ ആന്റി-ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങളുള്ള പോളിഫെനോളുകള്‍ കാരണം ഗ്രീന്‍ ടീ മറ്റൊരു മികച്ച ചോയ്‌സ് ആണ്. ഇത് വഴി അകാല വാര്‍ദ്ധക്യം പോലുള്ള പ്രശ്‌നങ്ങളെ നമുക്ക് ഇല്ലാതാക്കാം. കൂടാതെ ആരോഗ്യത്തിന് വില്ലനാവുന്ന അമിതവണ്ണം കൊഴുപ്പ് എന്നിവയെ പ്രതിരോധിക്കുകയും ചെയ്യാം.
ഉപയോഗിക്കേണ്ടത് എങ്ങനെ?
എപ്രകാരം ഇവയെല്ലാം തന്നെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം എന്നത് ശ്രദ്ധേയമാണ്. പലപ്പോഴും നിങ്ങളുടെ ദൈനംദിന ഭക്ഷണത്തില്‍ ഈ സൂപ്പര്‍ഫുഡുകള്‍ ചേര്‍ക്കുന്നത് വളരെ എളുപ്പമാണ്. അവോക്കാഡോ സാലഡുകളിലോ ടോസ്റ്റില്‍ സ്‌പ്രെഡ് ആയോ ഉപയോഗിക്കാം. സ്മൂത്തികളിലോ തൈരിലോ ബെറികള്‍ ഒരു മികച്ച കൂട്ടിച്ചേര്‍ക്കലാണ്. കൊഴുപ്പുള്ള മത്സ്യം ഗ്രില്‍ ചെയ്‌തോ ബേക്ക് ചെയ്‌തോ കഴിക്കാം, ഇത് പോഷകസമൃദ്ധമായ ഭക്ഷണമായിരിക്കും. ഇവയെല്ലാം തന്നെ അകാല വാര്‍ദ്ധക്യത്തെ പ്രതിരോധിക്കുന്നതിന് സഹായിക്കുന്നു. അതോടൊപ്പം തന്നെ മികച്ച മാറ്റങ്ങള്‍ നല്‍കുകയും ചെയ്യുന്നു. ചര്‍മ്മത്തിനെ വാര്‍ദ്ധക്യത്തില്‍ നിന്ന് സംരക്ഷിക്കുന്ന കാര്യത്തില്‍ മികച്ചതാണ് ഈ ചേര്‍ക്കലുകള്‍ എല്ലാം തന്നെ.
നട്‌സിന്റെ ഉപയോഗം
ദിനവും ഒരു പിടി നട്‌സ് കഴിക്കുന്നത് നല്ലതാണ്. ഇത് തനിയേയോ അല്ലെങ്കില്‍ മറ്റുള്ളവയുടെ കൂടെ ചേര്‍ത്തോ കഴിക്കാവുന്നതാണ്. കൂടാതെ ഗ്രീന്‍ ടീ ദിവസം മുഴുവന്‍ ചൂടുള്ള പാനീയമായോ ഐസ്ഡ് പാനീയമായോ ആസ്വദിക്കാം. ഈ ഭക്ഷണങ്ങളുടെ സ്ഥിരമായ ഉപഭോഗം മൊത്തത്തിലുള്ള ചര്‍മ്മ ആരോഗ്യത്തെ പിന്തുണയ്ക്കുന്നു. അകാല വാര്‍ദ്ധക്യത്തെ പൂര്‍ണമായും ചെറുക്കുന്നതിന് സഹായിക്കുന്നതാണ് ഇവയെല്ലാം എന്നതില്‍ സംശയം വേണ്ട.
എന്തുകൊണ്ട് ഇവയെല്ലാ?
എന്തുകൊണ്ടാണ് ഇത്തരത്തില്‍ ഈ ഭക്ഷണങ്ങള്‍ എല്ലാം തന്നെ കൂടുതല്‍ ഗുണങ്ങള്‍ നല്‍കുന്നത് എന്ന് നോക്കാം. ഇവയിലെല്ലാം തന്നെ ആന്റിഓക്സിഡന്റുകളും ആരോഗ്യകരമായ കൊഴുപ്പുകളും കൂടുതലുള്ള ഭക്ഷണക്രമം ചര്‍മ്മത്തിന് ഗുണം ചെയ്യുമെന്ന് ഗവേഷണങ്ങ വ്യക്തമാക്കുന്നു. കൂടാതെ ആന്റിഓക്സിഡന്റുകള്‍ ഫ്രീ റാഡിക്കലുകളെ നിര്‍വീര്യമാക്കുകയും കോശനാശം തടയുകയും ചെയ്യുന്നു. ആരോഗ്യകരമായ കൊഴുപ്പുകള്‍ ചര്‍മ്മത്തിന്റെ ഈര്‍പ്പം തടസ്സം നിലനിര്‍ത്തുകയും അതിനെ മൃദുലത നിലനിര്‍ത്തുകയും ചെയ്യുന്നു. കൂടാതെ ഇവയിലുള്ള സി, ഇ പോലുള്ള വിറ്റാമിനുകള്‍ കൊളാജന്‍ സിന്തസിസിലും അള്‍ട്രാവയലറ്റ് വികിരണങ്ങളില്‍ നിന്നുള്ള സംരക്ഷണത്തിലും നിര്‍ണായക പങ്ക് വഹിക്കുന്നു. കൂടാതെ ചര്‍മ്മത്തിന്റെ ഇലാസ്തികത വര്‍ദ്ധിപ്പിക്കുന്നതിനും ഇവ സഹായിക്കും.



Click it and Unblock the Notifications