Latest Updates
-
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
മുടി വളരാന്‍ ഓയിലും ഹെയര്‍പാക്കും മാത്രം പോര! ഈ തെറ്റുകള്‍ അരുത്
കരുത്തുള്ള മുടി! ഏതുപ്പായത്തിലും എല്ലാവരും ആഗ്രഹിക്കുന്ന ഒരു കാര്യമാണ്. ചെറുപ്പത്തില്‍ എനിക്ക് കുറേ മുടി ഉണ്ടായിരുന്നു, ഇപ്പോള്‍ എല്ലാം നശിച്ചും. അല്ലെങ്കില്‍, ആ ബ്യൂട്ടീപാര്‍ലറില്‍ പോയി മുടി വെട്ടിയതാണ് പണിയായത്. മുടിയെല്ലാം കൊഴിഞ്ഞുപോയി എന്നിങ്ങനെ നിരവധി വാദങ്ങള്‍ പലരില്‍ നിന്നായി കേള്‍ക്കാം. ഒരു വ്യക്തി മുടി വെട്ടിയാല്‍ പോകുന്നതല്ല മുടിയുടെ ആരോഗ്യം. നിങ്ങളുടെ ജീവിതശൈലിയിലെ പ്രശ്നങ്ങളും. നിങ്ങള്‍ പതിവായി എന്ത് കഴിക്കുന്നു, മുടിയില്‍ എന്ത് ഉപയോഗിക്കുന്നു എന്നതെല്ലാം മുടിയുടെ ആരോഗ്യത്തെ ബാധിക്കുന്നുണ്ട്.

ഓരോ വര്‍ഷം പിന്നിടുമ്പോഴും അന്തരീക്ഷത്തിലെ മലിനീകരണവും കൂടുന്നു. കാലാവസ്ഥ മാറുന്നു. കഴിക്കുന്ന ആഹാരങ്ങളില്‍ പോലും മാറ്റം സംഭവിക്കുന്നു. ഈ മാറ്റങ്ങളെല്ലാം മുടിയുടെ ആരോഗ്യത്തെയും ബാധിക്കുന്നു. അതിനാല്‍, മുടി ആരോഗ്യത്തോടെ നിലനിര്‍ത്താന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഹെയര്‍ ഓയില്‍ ഉപയോഗവും, ഹെയര്‍ പാക്കും മാത്രമല്ല, താഴെ പറയുന്ന കാര്യങ്ങളിലും ശ്രദ്ധ അനിവാര്യമാണ്.
ഹെയര്‍ സ്റ്റൈല്‍
മുകളിലേയ്ക്ക് വലിച്ചുമുറുക്കി പോണിടെയ്ല് കെട്ടി വെയ്ക്കുന്നത്. അല്ലെങ്കില്‍ മുകളിലേയ്ക്ക് വലിച്ച് വട്ടത്തില്‍ മുടി കെട്ടി വെയ്ക്കുന്നതെല്ലാം പലര്‍ക്കും ഇഷ്ടമുള്ള കാര്യമാണ്. എന്നാല്‍, ഈ ശീലം മുടിയുടെ ആരോഗ്യത്തിന് ഒട്ടും നല്ലതല്ല. മുടി വേരില്‍ നിന്നും ലൂസാകുന്നതിനും, മുടി കൊഴിച്ചില്‍ ശക്തി പ്രാപിക്കുന്നതിനും ഈ ഹെയര്‍ സ്റ്റൈല്‍ കാരണമായേക്കാം. അതിനാല്‍, ഇത്തരം ഹെയര്‍ സ്റ്റൈലുകള്‍ അധികം പിന്തുടരാതിരിക്കുന്നത് നല്ലതായിരിക്കും.
മുടി കഴുകുമ്പോള്‍
പലരും മുടി കഴുകുമ്പോള്‍ അമിതമായി മുടിയിലെ ജെട തീര്‍ക്കുന്നത് കാണാം. മുടി നനഞ്ഞിരിക്കുന്ന സമയത്ത് മുടിയിലെ ജെട കളയുന്നത് മുടി കൊഴിയുന്നതിന് കാരണമാണ്. അതിനാല്‍, മുടി കഴുകുന്നതിന് മുന്‍പേ മുടിയിലെ ജെട കളയാന്‍ പ്രത്യേകം ശ്രദ്ധിക്കുക. അതുപോലെ, ഷാംപൂ ഉപയോഗിക്കുമ്പോള്‍ കെമിക്കലുകള്‍ കുറഞ്ഞ ഷാംപൂ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും. ഷാംപൂ ഉപയോഗിച്ചാല്‍ കണ്ടീഷ്ണര്‍ ഉപയോഗിക്കാനും മറക്കരുത്.
ആഹാരം
മുടിയുടെ ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുന്ന ആഹാരങ്ങള്‍ പതിവാക്കിയില്ലെങ്കില് അത് മുടിയുടെ ആരോഗ്യത്തെ കാര്യമായി ബാധിക്കാം. മുടി അകാരണമായി കൊഴിയുന്നതിലേയ്ക്കും. വേരില്‍ നിന്നും മുടിയുടെ കട്ടി കുറഞ്ഞ് വരുന്നതിനും, മുടി പൊട്ടിപ്പോകുന്നതും, മുടിക്കായ, മുടിയുടെ അറ്റം പിളരുക എന്നിങ്ങനെ ഒട്ടനവധി പ്രശ്നങ്ങള്‍ ഉണ്ടായേക്കാം. അതിനാല്‍, മുടിയുടെ ആരോഗ്യം നിലനിര്‍ത്താന്‍ ശരിയായ രീതിയില്‍ ആഹാരം തയ്യാറാക്കി കഴിക്കേണ്ടത് അനിവാര്യമാണ്. എല്ലാ പോഷകങ്ങളും ശരീരത്തില്‍ എത്തിയാല്‍ മുടിയും ആരോഗ്യത്തോടെ നിലനില്ക്കുന്നതായിരിക്കും.
വ്യായാമം
ശരീരത്തിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ മാത്രമല്ല, മുടിയുടെ ആരോഗ്യം നിലനിര്‍ത്താനും വ്യായാമം അനിവാര്യമാണ്. ദിവസേന വ്യായാമം ചെയ്യുന്നത് മുടിയിലേയ്ക്കുള്ള രക്ത ചംക്രമണം വര്‍ദ്ധിപ്പിക്കുന്നതാണ്. ഇത് മുടിയ്ക്ക് വേണ്ട പോഷകങ്ങള്‍ ശരിയായ വിധത്തില്‍ എത്തുന്നതിന് സഹായിക്കുന്നു. അതിനാല്‍, പതിവായി ചെറിയ രീതിയില്‍ വ്യായാമം ചെയ്യാന്‍ ശ്രദ്ധിക്കുക.
വെള്ളം കുടിക്കുക
ഒരു ദിവസം മൂന്ന് ലിറ്റര്‍ വെള്ളമെങ്കിലും കുടിക്കാന്‍ ശ്രദ്ധിക്കുന്നത് നല്ലതാണ്. വെള്ളം ശരീരത്തില്‍ കൃത്യമായാല്‍ മാത്രമാണ് ചര്‍മ്മത്തിന്റെ മോയ്സ്ച്വര്‍ കണ്ടന്റ് നിലനിര്‍ത്താന്‍ സാധിക്കൂ. ചര്‍മ്മം വരണ്ട് പോയാല്‍, തലയില്‍ താരന് വരാനുള്ള സാധ്യത കൂടുതലാണ്. കൂടാതെ, മുടി വേഗത്തില്‍ കൊഴിയാനും സാധ്യത വര്‍ദ്ധിക്കുന്നു. അതിനാല്‍, ശരിയായ വിധത്തില്‍, നല്ലരീതിയില്‍ വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
