Latest Updates
-
വേനൽച്ചൂടിൽ തളരാതിരിക്കാൻ ഈ പാനീയങ്ങൾ പരീക്ഷിച്ചു നോക്കൂ -
വേനൽക്കാല വ്യായാമം: കഠിനമായ ചൂടിൽ വർക്കൗട്ട് ചെയ്യുമ്പോൾ ശ്രദ്ധിക്കൂ -
ആർത്തവ അവധി ഇനി നിർബന്ധം; ജോലിസ്ഥലത്തെ വലിയ മാറ്റമിതാ -
വയറിലെ കൊഴുപ്പ് കരളിനെ നശിപ്പിക്കുമോ? ഈ മാറ്റങ്ങൾ അത്ഭുതം സൃഷ്ടിക്കും -
അക്ഷയ തൃതീയ: സ്വർണം വാങ്ങാൻ ഈ സമയം തെരഞ്ഞെടുത്താൽ ഭാഗ്യം കൂടെ -
അശ്വതി നക്ഷത്ര ചന്ദ്രദർശനം: സാമ്പത്തിക ഭാഗ്യം നിങ്ങളെ തേടിയെത്തുമോ? -
ഭാഗ്യം തെളിയുന്ന രാശിക്കാർ ഇവർ: 2026 ഏപ്രിൽ 18-ന് ജീവിതം മാറും -
നക്ഷത്രഫലം ഏപ്രിൽ 18: കരിയറിൽ വൻ കുതിപ്പ്, ഭാഗ്യം ആർക്കൊക്കെ? -
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; ശനിദോഷം മാറാന്‍ ശ്രദ്ധിക്കേണ്ടവ -
രാശിഫലം: സാമ്പത്തിക നേട്ടവുമായി ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം
രണ്ട് അണ്ടിപ്പരിപ്പ്, രണ്ട് ബദാം, വാള്‍നട്ട്: മുടി മുട്ടറ്റമെത്താന് വേറൊന്നും വേണ്ട
മുടിയുടെ ആരോഗ്യം എന്നത് വളരെയധികം ശ്രദ്ധയോടെ പരിപാലിക്കേണ്ട ഒന്നാണ്. പലപ്പോഴും ആരോഗ്യ പ്രശ്നങ്ങള്‍ ഒരു പരിധി വരെ മുടിയെ ബാധിക്കുന്നുണ്ട്. എന്നാല്‍ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമ്മള് ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. കഴിക്കുന്ന ഭക്ഷണം തന്നെയാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. ഇതില്‍ ആരോഗ്യമുള്ളതാണ് എന്നത് ഉറപ്പ് വരുത്തേണ്ടതാണ്. അതില്‍ തന്നെ നട്സ് സ്ഥിരമായി കഴിക്കാവുന്നതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തെ മികച്ചതാക്കുന്നു.
പോഷകാഹാരങ്ങള്‍ തന്നെയാണ് മുടിയുടെ ആരോഗ്യത്തെ ആദ്യം സഹായിക്കുന്നു. അതിന് ശേഷമാണ് മുടിയുടെ പുറകേ വെക്കുന്ന എണ്ണയും മറ്റും ഫലം നല്‍കുന്നത്. മൊത്തത്തിലുള്ള ആരോഗ്യത്തിന് വേണ്ടി നമുക്ക് സ്ഥിരമായി അല്പ്പാല്പ്പം നട്സ് ശീലമാക്കാം. കശുവണ്ടിപ്പരിപ്പ്, ബദാം, വാള്‍നട്ട് തുടങ്ങിയവയെല്ലാം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ്. എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്ന് നോക്കാം.

എന്തുകൊണ്ട് നട്സ്?
എന്തുകൊണ്ടാണ് മുടിയുടെ ആരോഗ്യത്തിന് നട്സ് ഉപയോഗിക്കണം എന്ന് പറയുന്നതെന്ന് നമുക്ക് നോക്കാവുന്നതാണ്. കാരണം ഇവയില്‍ ധാരാളം വിറ്റാമിന്‍ ബിയും സിങ്കും, ഫാറ്റി ആസിഡുകളും അടങ്ങിയിട്ടുണ്ട്. ഇതെല്ലാം നിങ്ങളുടെ ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ നല്കുന്നു. കൂടാതെ മുടി വളര്‍ച്ചയുടെ ആരോഗ്യത്തിന് സഹായിക്കുന്ന സിങ്ക്, സെലനിയം എന്നിവയും ഇതില്‍ ധാരാളം ഉണ്ട്. ഏതൊക്കെ നട്സ് ആണ് മുടി വളര്‍ച്ചക്ക് സഹായിക്കുന്നതെന്ന് നോക്കാം.
ബദാം
നമ്മളില്‍ നല്ലൊരു ശതമാനം ആളുകള്‍ക്കും ബദാം ഇഷ്ടമാണ്. അതുകൊണ്ട് തന്നെ മുടിയുടെ ആരോഗ്യത്തിന് വേണ്ടിയും നമുക്ക് ബദാം ശീലമാക്കാം. ഇത് കുതിര്‍ത്ത് കഴിക്കുന്നതും അല്ലാതേയും ഉപയോഗിക്കാവുന്നതാണ്. ബദാമില്‍ ധാരാളം വിറ്റാമിന്‍ ഇ അടങ്ങിയിട്ടുണ്ട്. ഇത് കൂടാതെ ആന്റി ഓക്സിഡന്റിന്റെ കലവറയാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. മുടി വളര്‍ച്ചക്ക് സഹായിക്കുന്ന വിറ്റാമിന്‍ ബിയുടെ കലവറയായ ബയോട്ടിന്റെ ഉറവിടമാണ് ബദാം എന്നതില്‍ സംശയം വേണ്ട. ദിവസവും 10 ബദാം വരെ കഴിക്കാവുന്നതാണ്. എന്നാല്‍ രണ്ട് മൂന്നെങ്കിലും സ്ഥിരം കഴിക്കുന്നതിന് ശ്രദ്ധിക്കാം.

വാള്‍നട്ട്സ്
വാള്‍നട്ട് അത്ര രുചിയുള്ള ഒന്നല്ല എന്നുണ്ടെങ്കിലും അത് നിങ്ങളുടെ ആരോഗ്യത്തിന് നല്കുന്ന ഗുണങ്ങള്‍ എന്നത് അത്ര നിസ്സാരമല്ല. മുടിയുടെ വളര്‍ച്ചക്കും ആരോഗ്യത്തിനും നമുക്ക് വാള്‍നട്ട് ശീലമാക്കാം. നിങ്ങള്‍ എപ്പോഴും ആഗ്രഹിക്കുന്ന മാറ്റങ്ങള്‍ മുടിയില്‍ വരുത്തുന്നതിന് നമുക്ക് സാധിക്കുന്നു. ആന്റി ഓക്സിഡന്റ് ആയ വിറ്റാമിന്‍ ഇ, സെലിനിയം എന്നിവയെല്ലാം ഇതില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. എന്നാല്‍ കലോറിയും കൊഴുപ്പും കുടുതലായത് കൊണ്ട് തന്നെ അമിതമായി കഴിക്കുന്നത് അല്പം ശ്രദ്ധിച്ച് വേണം.
ബ്രസീല്‍ നട്സ്
ബ്രസീല്‍ നട്സ് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നതാണ്. ഇതില്‍ മുടിയുടെ വളര്‍ച്ചക്ക് സഹായിക്കുന്നതാണ് സെലിനിയം. ഈ ധാതു ബ്രസീല്‍ നട്സില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് മുടി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം തന്നെ മുടിയുടെ ആരോഗ്യവും വര്‍ദ്ധിപ്പിക്കുന്നു.. എന്നാല്‍ ദിവസവും രണ്ടോ മൂന്നോ എണ്ണം മാത്രം കഴിക്കുന്നതിന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് വയറ്റില്‍ അസ്വസ്ഥത ഉണ്ടാക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്പം ശ്രദ്ധിക്കണം.

കശുവണ്ടി
ആരോഗ്യത്തിന് കശുവണ്ടി വളരെയധികം സഹായിക്കുന്നു എന്ന് നമുക്ക് അറിയാം. എന്നാല്‍ ഇത് ആരോഗ്യത്തെ എത്രത്തോളം സഹായിക്കുന്നു എന്നതില്‍ നമുക്ക് സംശയമില്ല. എന്നാല്‍ ദിനവും അഞ്ച് മുതല്‍ പത്ത് വരെ കശുവണ്ടി കഴിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തോടൊപ്പം തന്നെ മുടി വളര്‍ച്ചയ്ക്കും സഹായിക്കുന്നു. എന്നാല്‍ അമിതമായി കഴിക്കുന്നത് ശരീരഭാരം വര്‍ദ്ധിപ്പിക്കുന്നു, കാരണം ഇവയില്‍ കലോറി കൂടുതലാണ്. ഇത്തരം കാര്യങ്ങള്‍ മാത്രം ശ്രദ്ധിച്ചാല്‍ മുടി വളര്‍ച്ചക്ക് എന്തുകൊണ്ടും കശുവണ്ടി ഉത്തമമാണ്.
നട്സും മുടി വളര്‍ച്ചയും
എന്നാല്‍ നട്സ് കഴിക്കുന്നത് കൊണ്ട് മാത്രം മുടി വളരും എന്ന് പ്രതീക്ഷിക്കരുത്. നട്സ് കഴിച്ചതിന് ശേഷം മുടി കൊഴിച്ചില്‍ ഇല്ലാതാക്കാന്‍ സമയം എടുക്കുന്നു എന്ന കാര്യം നിങ്ങള്‍ ഓര്‍ക്കേണ്ടതാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ നിങ്ങളുടെ ആരോഗ്യത്തെ വളരെയധികം സ്വാധീനിക്കുന്നു എന്ന കാര്യവും ഓര്‍മ്മയില്‍ വെക്കണം. ഇതോടൊപ്പം മുടിയുടെ ആരോഗ്യം സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള എണ്ണയും മറ്റും ഉപയോഗിക്കുന്നതിനും ശ്രദ്ധിക്കുക. ഇതെല്ലാം മുടിയുടെ ആരോഗ്യത്തെ സ്വാധീനിക്കുന്നത് തന്നെയാണ്.



Click it and Unblock the Notifications












