Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
പുതിനയിലയില്യില് ഈ ഒരൊറ്റ സാധനം ചേര്‍ത്ത് തലയില്‍ പുരട്ടൂ, തലയിലെ പേന്‍ശല്യം ഒരു ദിവസത്തില്‍ ഇല്ലാതാകും
സ്കൂളില്‍ പോകുന്ന മിക്ക കുട്ടികളുടെ തലയിലും പേന്‍ ശല്യം അമിതമായി വരുന്നത് കാണാം. കുട്ടികളുടെ തലയില്‍ പേന്‍ വന്നാല്‍, പിന്നെ മാതാപിതാക്കളുടെ തലയിലേയ്ക്കും വരും. എത്ര ചീകിയാലും ചിലപ്പോള്‍ പേനുകളെല്ലാം നശിക്കണമെന്നില്ല. എന്നാല്‍, മരുന്നുപയോഗിക്കാതെ, തികച്ചും പ്രകൃതിദത്തമായ രീതിയില്‍ പേനുകള്‍ കളയാന്‍ പുതിനയില ഉപയോഗിക്കുന്നത് നല്ലതാണ്.

പുതിനയിലയില്‍ ചേര്‍ക്കേണ്ട ചേരുവ ഏതെന്നും, ഇത് എങ്ങനെ ഉപയോഗിക്കണമെന്നും നമുക്ക് നോക്കാം.
പുതിനയിലയും പേന്‍ ശല്യവും
പുതിനയിലയില്‍ ആന്റിമൈക്രോബയല്‍, ആന്റിഫംഗല്‍ ഘടകങ്ങള്‍ അടങ്ങിയിരിക്കുന്നു. അതിനാല്‍, ഇത് പേന്‍ ശല്യം കുറയ്ക്കാന്‍ വളരെ നല്ലതാണ്. പുതിനയിലയുടെ രൂക്ഷമായ ഗന്ധം പേനുകള്‍ക്ക് സഹായിക്കാന്‍ പറ്റാത്തതും പേന്‍ ശല്യം കുറയ്ക്കാന്‍ സഹായിക്കും. കൂടാതെ, പുതിനയിലയില്‍ ആന്റിഓക്സിഡന്റ്സും കരോട്ടീനും അടങ്ങിയിരിക്കുന്നതിനാല്‍ ഇത് മുടിയുടെ ആരോഗ്യത്തിനും നല്ലതാണ്. മുടി നല്ലപോലെ വളരാനും ഇത് സഹായിക്കും.
പുതിനയിലയും തുളസിയും
പേന്‍ശല്യം അകറ്റാന്‍ തുളസിയും പുതിനയിലയും നല്ലതാണ്. തുളസിയിലും ആന്റിഫംഗല്‍, ആന്റിമൈക്രോബയല്‍ ഘടകങ്ങള്‍ അടങ്ങിയിരിക്കുന്നു. അതിനാല്‍ തലയില്‍ നിന്നും പേന്‍ശല്യം ഇല്ലാതാക്കാന്‍ തുളസി നല്ലതാണ്.
തയ്യാറാക്കി ഉപയോഗിക്കേണ്ട വിധം
പുതിനയിലയും തുളസിയും ഒരേ അളവില്‍ എടുക്കുക. ഇവ രണ്ടും കുറച്ച് വെള്ളം ചേര്‍ത്ത് നല്ലപോലെ അരച്ചെടുക്കണം. ഇത് തലയില്‍ നല്ലപോലെ തേച്ച് പിടിപ്പിക്കുക. അതിനുശേഷം ചെറു ചൂടുവെള്ളത്തില്‍ മുക്കിപ്പിഴഞ്ഞ തോര്‍ത്തുകൊണ്ട് തല മൊത്തത്തില്‍ കെട്ടണം. ഒരു 30 മിനിറ്റ് കഴിയുമ്പോള്‍ തോര്‍ത്ത് ആഴിച്ച് തല നല്ലപോലെ കഴുകാവുന്നതാണ്. ഇത്തരത്തില്‍ ചെയ്യുന്നത് തലയില്‍ നിന്നും പേന്‍ ശല്യം ഇല്ലാതാക്കാന്‍ സഹായിക്കും.
പുതിനയിലയും വെളുത്തുള്ളിയും
വീട്ടില്‍ തുളസി ഇല്ലാത്തവരാണെങ്കില്‍, തുളസിയ്ക്ക് പകരം, വെളുത്തുള്ളി ഉപയോഗിക്കാവുന്നതാണ്. ചി പഠനങ്ങള്‍ പ്രകാരം, തലയിലെ പേന്‍ ശല്യം അകറ്റാന്‍ വെളുത്തുള്ളി ബെസ്റ്റാണ്. അതിനാല്‍, ഒരു പിടി പുതിനയിലയില്‍ 10 അല്ലി വെളുത്തുള്ളിയും ചേര്‍ത്ത് ചതച്ച് അതിന്റെ നീര് തലയില്‍ പുരട്ടി 30 മിനിറ്റ് വെയ്ക്കുക. അതിനുശേഷം തല നല്ലപോലെ കഴുകാവുന്നതാണ്. ഇത് തലയിലെ പേന്‍ ശല്യം ഇല്ലാതാക്കാന്‍ സഹായിക്കും.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
- പനി, തലവേദന, കഫക്കെട്ട് എന്നീ അസുഖങ്ങള്‍ ഉള്ളപ്പോള്‍ ഈ മരുന്ന് തലയില്‍ പുരട്ടരുത്.
- നീരിറക്കം പോലെയുള്ള ആരോഗ്യ പ്രശ്നങ്ങള്‍ നിങ്ങള്‍ക്ക് ഉണ്ടെങ്കില്‍ ഇത്തരം മരുന്നുകള്‍ ഉപയോഗിക്കാതിരിക്കാം.
- ഏതെങ്കിലും തരത്തില്‍ അലര്‍ജി പ്രശ്നങ്ങള്‍ ഉള്ളവര്‍ ഇത് ഒഴിവാക്കുക. പ്രത്യേകിച്ച് തുമ്മല്‍ പോലെയുള്ള ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളവര്‍ ഉപയോഗിക്കരുത്.
- ചര്‍മ്മ പ്രശ്നങ്ങള്‍ ഉള്ളവരാണെങ്കില്‍ ഉപയോഗിക്കുന്നതിന് മുന്‍പ് ഡോക്ടറുടെ അഭിപ്രായം തേടുന്നത് നല്ലതാണ്.
- പേന്‍ ശല്യം വീണ്ടും വരാതിരിക്കാന്‍ നനഞ്ഞ മുടി കെട്ടി വെയ്ക്കാതിരിക്കാം.
- എന്നും തല വൃത്തിയാക്കുന്നത് പേന്‍ വരാതിരിക്കാന്‍ സഹായിക്കും.
- തലയില്‍ അമിതമായി വിയര്പ്പിരിക്കാതിരിക്കാന് ശ്രദ്ധിക്കാം.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
