Latest Updates
-
Rashiphalam: ഇന്നത്തെ ദിവസം നിങ്ങളാഗ്രഹിക്കുന്നത് പോലെ, അറിയാം 12 രാശിക്കാര്‍ക്കും സമ്പൂര്‍ണഫലം -
വ്യാഴചലനത്തില് അളവറ്റ സമ്പത്തിന് യോഗമുള്ള രാശിക്കാര്‍, 5 രാശിക്കാരില്‍ മാര്‍ച്ച് 11-ന് ശേഷം രാജയോഗം -
വാരഫലത്തില്‍ സംഖ്യാശാസ്ത്രം പറയുന്ന മാറ്റങ്ങള്‍ ഇതെല്ലാം, അറിയാം സമ്പൂര്‍ണഫലം -
കേതുവിന്റെ മാറ്റം: കരുതും പോലെ നിസ്സാരമല്ല, കാത്തിരിക്കുന്ന സൗഭാഗ്യമെണ്ണി തളരും ഈ രാശിക്കാര്‍ -
അരഗ്ലാസ് എങ്കിലും മാതള നാരങ്ങ ജ്യൂസ് ശീലമാക്കാം: ആയുസ്സിനും ആരോഗ്യത്തിനും അത്യുത്തമം -
തൈര് കഴിക്കുമ്പോള്‍ നൂറായിരം സംശയങ്ങളോ? മത്സ്യത്തിനൊപ്പം, രാത്രിയില്‍: ഉത്തരങ്ങള്‍ ഇവിടെയുണ്ട് -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: മാര്‍ച്ച് 11-മുതല്‍ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ ഫലം അറിയാം, നിങ്ങള്‍ക്ക് -
സൂര്യ - ചന്ദ്രന്മാര് സൃഷ്ടിക്കും വ്യതിപതരാജയോഗം: ഒന്നൊഴിയാതെ കഷ്ടപ്പാട് പടികയറും, കൈവെക്കുന്നതെല്ലാം ദോഷം -
Rashiphalam: ഇന്ന് 12 രാശിക്കാര്‍ക്കും സമ്പൂര്‍ണം, സമഗ്രം, കൃത്യം ഫലം, നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: കരിയര്‍, ധനം, ദാമ്പത്യം, ജോലി, ജീവിതം എപ്രകാരം ഇന്ന് 12 രാശിക്കാര്‍ക്കും, അറിയാം സമ്പൂര്‍ണഫലം
സൗന്ദര്യം കെടുത്തും അന്തരീക്ഷം; വായു മലിനീകരണം ചര്‍മ്മത്തെ മോശമാക്കുന്നത് ഇങ്ങനെ
അൾട്രാവയലറ്റ് വികിരണങ്ങളും ദീർഘനേരം സൂര്യനുമായി സമ്പർക്കം പുലർത്തുന്നതും നമ്മുടെ ചർമ്മത്തെ ബാധിക്കുമേന്നതില്‍ സംശയമില്ല. എന്നാല്‍ വായു മലിനീകരണവും ചര്‍മ്മത്തെ വലിയ രീതിയിൽ ബാധിക്കുമെന്ന വസ്തുത ഒരു പക്ഷെ നമ്മളില്‍ പലര്‍ക്കും പുതിയൊരറിവാണ്. ഈ വിഷയം ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള ഡെർമറ്റോളജിസ്റ്റുകൾക്കിടയിലും വളരെയധികം താൽപ്പര്യം സൃഷ്ടിച്ചു. അതിനാല്‍ തന്നെ ഇതിന്മേല്‍ വിവിധ ഗവേഷണങ്ങളും പഠനങ്ങളും നടത്തപ്പെട്ടു. ഈ ഗവേഷണങ്ങളുടെ കണ്ടെത്തലുകൾ അനുസരിച്ച്, ചർമ്മത്തിൽ വായു മലിനീകരണത്തിന്‍റെ ഫലങ്ങൾ വ്യക്തവും ഭയാനകവുമാണ്. അവയിൽ ചിലത് ചുവടെ പട്ടികപ്പെടുത്തിയിരിക്കുന്നു:
പരുക്കനായ ചർമ്മം
വരണ്ടതോ പരുക്കൻതോ ആയ ചർമ്മം ജനിതകമായി തന്നെ ചിലര്‍ക്ക് ലഭിക്കുന്നതാണ്; അതായത്, ഇത് നിങ്ങളുടെ ശരീരത്തിന്‍റെ സ്വാഭാവിക ഘടനയാണ് എന്നത് തന്നെ. നിങ്ങളുടെ ചർമ്മം ഈ വിഭാഗത്തിൽ പെടുകയാണെങ്കിൽ, വീടിനകത്തും പുറത്തും മലിനമായ വായുവിനോട് അത് വളരെ സെൻസിറ്റീവ് ആയിരിക്കും. എന്നാല്‍ ജനിതകമായ അവസ്ഥയ്ക്ക് പുറമേ വായു മലിനീകരണത്താലും പരുക്കന്‍ ചര്‍മ്മങ്ങള്‍ ഉണ്ടായേക്കാം. ഇത് വളരെയധികം ആശങ്കപ്പെടുത്തുന്നതാണ്, അതായത് ചർമ്മത്തിലെ ജലാംശം കുറയ്ക്കുവാന്‍ അന്തരീക്ഷ മലിനീകരണം കാരണമാകുന്നു. ഇങ്ങനെ ചർമ്മത്തിലുണ്ടാകുന്ന നിർജ്ജലീകരണം പരുക്കനും വരണ്ടതുമായ ചർമ്മത്തിലേക്ക് നയിക്കുന്ന ഒരു പ്രധാന ഘടകമാണ്.

മുഖക്കുരു
ലോകമെമ്പാടുമുള്ള രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന വിവിധ തരത്തിലുള്ള വ്യവസായങ്ങളാണ് വർഷങ്ങളായി വായു മലിനീകാരണം ഉണ്ടാക്കുന്നതിന്‍റെ പ്രധാന ഉറവിടങ്ങളില്‍ ഒന്ന്. അവ വിഷവസ്തുക്കളെ വായുവിലേക്ക് വിടുന്നു, അത് നിങ്ങളുടെ രക്തപ്രവാഹത്തിൽ പ്രവേശിക്കുകയും ചർമ്മത്തിലേത് ഉള്‍പ്പടെ വിവിധ പ്രശ്നങ്ങള്‍ക്ക് കാരണമാവുകയും ചെയ്യുന്നു. മനുഷ്യ ശരീരത്തിലെ ഏറ്റവും ചെറിയ രക്തക്കുഴലുകളായ കാപ്പിലറികളിലൂടെയാണ് നിങ്ങളുടെ ചർമ്മത്തിലേക്ക് വിഷവസ്തുക്കളുടെ പ്രവേശനം സാധ്യമാകുന്നത്. ഇത് മുഖക്കുരുവിനുള്ള ഒരു പ്രധാന കാരണമായും മാറുന്നു.
ചർമ്മത്തിന്‍റെ അകാല വാർദ്ധക്യം
മലിനമായ വായുവിൽ അടങ്ങിയിരിക്കുന്ന ഫ്രീ റാഡിക്കലുകൾ നിങ്ങളുടെ ചർമ്മകോശങ്ങളിലെ ഓക്സിജന്‍റെ അളവ് ഗണ്യമായി കുറയ്ക്കും. ആരോഗ്യകരമായ ചർമ്മ ഘടന നിലനിർത്താൻ സഹായിക്കുന്ന സുപ്രധാന പ്രോട്ടീനായ കൊളാജന്‍റെ ഉൽപാദനത്തെയും അവ കുറയ്ക്കുന്നു. മാത്രമല്ല കൊളാജൻ ഉത്പാദനം കുറയുന്നത് നേർത്ത വരകളുടെയും ചുളിവുകളുടെയും രൂപീകരണത്തിന് കാരണമാകുന്നു. ചുളിവുകൾ രൂപപ്പെടുന്നതിനു പുറമേ, അകാല വാർദ്ധക്യത്തിന്‍റെ ലക്ഷണങ്ങളെ വേഗത്തിലാക്കുന്നതിൽ വായു മലിനീകരണം മൂലം രൂപം കൊള്ളുന്ന ഫ്രീ റാഡിക്കലുകള്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നു.
അടോപിക് എക്‌സിമ
അടോപിക് എക്‌സിമ അല്ലെങ്കിൽ ഡെര്‍മടൈറ്റീസ് എന്നത് ചർമ്മത്തിന് ചുവപ്പും ചൊറിച്ചിലും ഉണ്ടാകുന്ന ഒരു അവസ്ഥയാണ്. പിരിമുറുക്കവും ഭക്ഷണത്തിലൂടെ ഉണ്ടാകുന അലർജിയുമാണ് ഇതിന് കാരണമെന്ന് വിശ്വസിക്കപ്പെടുന്നുണ്ടെങ്കിലും, ഇത് വായു മലിനീകരണത്തിന്‍റെയും കാലാവസ്ഥയുമായി ബന്ധപ്പെട്ട സാഹചര്യങ്ങളുടെയും ഒരു ഫലമാണ്. നവ ജാത ശിശുക്കളിലും ചെറിയ കുട്ടികളിലും ഈ അവസ്ഥ സാധാരണയായി കണ്ടുവരുന്നു. മലിനീകരിക്കപ്പെട്ട അവസ്ഥയില്‍ ഉള്ള വായുവുമായി നിരന്തരം സമ്പർക്കം പുലർത്തുന്നത് അവരുടെ രോഗപ്രതിരോധ സംവിധാനത്തെ ബാധിക്കുകയും ചർമ്മത്തിന്‍റെ കോശജ്വലന പ്രക്രീയയ്ക്ക് കാരണമാകുകയും ചെയ്യും.
Also read: മുടിക്ക് കട്ടി തീരെ കുറവാണോ? മുടി കൊഴിച്ചിലിന്റെ പ്രധാന കാരണം; പരിഹാരമാര്‍ഗ്ഗം ഇത്
നമ്മുടെ ആരോഗ്യത്തെ വിവിധ തരത്തില്‍ ബാധിക്കുന്ന വായു മലിനീകരണം ആഗോളതലത്തിൽ വലിയ ആശങ്കയുണ്ടാക്കുന്ന കാര്യമാണ്. ഇപ്പോഴിതാ ചര്‍മ്മത്തിന്‍റെ ആരോഗ്യത്തെയും വായു മലിനീകരണം ബാധിക്കുന്നു എന്നാ കണ്ടെത്തല്‍ കൂടുതല്‍ ആശങ്ക ഉളവാക്കുന്നവയാണ്. ജനിതകശാസ്ത്രവും മാറിക്കൊണ്ടിരിക്കുന്ന ജീവിതശൈലിയുമാണ് ചർമ്മരോഗങ്ങൾക്ക് കാരണമെന്ന വിശ്വാസത്തിന് വിരുദ്ധമായി, പരിസ്ഥിതി മലിനീകരണവും ഇതിന് വളരെ പ്രധാനപ്പെട്ട കാരണമായി മാറിയിരിക്കുകയാണ്.
അതിനായി പരിസ്ഥിതിയിലെ മലിനീകരണം കുറയ്ക്കുന്നതിനായി നമ്മള്‍ ഓരോരുത്തരും ബാധ്യസ്ഥരാണ്. കൂടാതെ ഇന്ന് ലഭ്യമായ വിവിധതരം ചർമ്മ ചികിത്സകൾ ഉപയോഗപ്പെടുത്തിഇത്തരം ചര്‍മ്മ പ്രശ്നങ്ങളെ ഫലങ്ങൾ ഒരു പരിധി വരെ കുറയ്ക്കുവാന്‍ സാധിക്കുന്നതാണ്.



Click it and Unblock the Notifications











