Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
ഡ്രൈ ആയ മുടിയോട് ബൈ പറയാം., വെറും രണ്ട് ചേരുവ കൊണ്ട് മുടി ആകും സോഫ്റ്റ്
മുടി ഡ്രൈ ആയിപ്പോകുക എന്നത് സ്ഥിരമായി മിക്കവരും അനുഭവിക്കുന്ന ഒരു പ്രശ്നമാണ്. പക്ഷേ വീട്ടില്‍ തന്നെ ഇതിന് പരിഹാരം ഉണ്ട്. മുടിക്ക് ആവശ്യത്തിന് പോഷകങ്ങളും ജലാംശവും നല്കുന്ന നിരവധി കണ്ടീഷണറുകള്‍ വീട്ടില്‍ തയ്യാറാക്കാം. വെളിച്ചെണ്ണയും തേനും ചേര്‍ന്നുള്ള ഹെയര്‍ മാസ്ക്, അവക്കാഡോയും ഏത്തപ്പഴവും ചേര്‍ന്നുള്ള ഹെയര്‍മാസ്ക് എന്നിവ അവയില്‍ ചിലതാണ്. കെമിക്കല്‍ അടങ്ങിയ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കാതെ മുടി സംരക്ഷിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വീട്ടില്‍ തന്നെ ഉണ്ടാക്കാവുന്ന ഈ കണ്ടീഷണറുകള്‍ ഫലപ്രദമായ ഒരു പരിഹാരമാകും.

വെളിച്ചെണ്ണ തേന്‍ മിശ്രിതം
മോയ്സ്ചറൈസിംഗ് ഗുണങ്ങള്‍ക്ക് പേരുകേട്ട രണ്ട് പ്രകൃതിദത്ത ചേരുവകളാണ് വെളിച്ചണ്ണയും തേനും. വെളിച്ചെണ്ണയില്‍ ഫാറ്റി ആസിഡുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് മുടിവേരിലേക്ക് ആഴ്ന്നിറങ്ങുകയും മുടിയിഴകള്‍ക്ക് ജലാംശം നല്‍കുകയും ചെയ്യും. മറുവശത്ത്, തേന്‍ ഒരു സ്വാഭാവിക ഹ്യുമെക്റ്റന്റാണ്, അതായത് പരിസ്ഥിതിയില്‍ നിന്ന് ഇത് മുടിയിലേക്ക് ഈര്‍പ്പം ആകര്‍ഷിക്കുന്നു. ഈ ചേരുവകള്‍ ഒന്നിച്ച് ഡ്രൈ ആയ മുടിക്ക് തിളക്കവും മൃദുത്വവും വീണ്ടെടുക്കാന്‍ സഹായിക്കും.
ഈ കണ്ടീഷണര്‍ നിര്‍മ്മിക്കാന്‍, നിങ്ങള്‍ക്ക് രണ്ട് ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണയും ഒരു ടേബിള്‍ സ്പൂണ്‍ തേനും ആവശ്യമാണ്. വെളിച്ചെണ്ണ കട്ടിയുള്ളതാണെങ്കില്‍ ഉരുക്കിയെടുക്കുക. ഉരുകിയ വെളിച്ചെണ്ണ തേനുമായി കലര്‍ത്തുക. മികച്ച ഫലം ലഭിക്കുന്നതിന് ഈ മിശ്രിതം വൃത്തിയുള്ളതും നനഞ്ഞതുമായ മുടിയില്‍ പുരട്ടണം. ഈ കണ്ടീഷണര്‍ വേരുകള്‍ മുതല്‍ അറ്റം വരെ തുല്യമായി മുടിയില്‍ പുരട്ടുക, എല്ലാ ഇഴകളിലും ഇത് എത്തിയെന്ന് ഉറപ്പാക്കുക. പോഷകങ്ങള്‍ മുടി പൂര്‍ണ്ണമായി ആഗിരണം ചെയ്യാന്‍ അനുവദിക്കുന്നതിന് ഏകദേശം 30 മിനുട്ട് ഇത് നിലനിര്‍ത്തുക അതിനുശേഷം, ചെറുചൂടുള്ള വെള്ളത്തില്‍ നന്നായി കഴുകുക.
ഈ കണ്ടീഷണര്‍ നിങ്ങളുടെ മുടിയുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ ഉപയോഗിക്കാം. പതിവ് ഉപയോഗം മുടിക്ക് മെച്ചപ്പെട്ട ഘടനയും കാലക്രമേണ ഡ്രൈ ആയ മുടിയെ സോഫ്റ്റ് ആക്കാനും ഇടയാക്കും.
അവക്കാഡോ ഏത്തപ്പഴം മിശ്രിതം
അവോക്കാഡോ ശരീരത്തിന് ഗുണം ചെയ്യുന്ന കൊഴുപ്പുകള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവയാല്‍ സമ്പുഷ്ടമാണ്. ഈ പോഷകങ്ങള്‍ മുടിയെ മോയ്സ്ചറൈസ് ചെയ്യാനും ശക്തിപ്പെടുത്താനും സഹായിക്കുന്നു. അതിനൊപ്പം ഏത്തപ്പഴവും കൂടിയില്‍ പൊട്ടാസ്യവും ലഭിക്കും, ഇത് മുടിയുടെ ഇലാസ്തികത മെച്ചപ്പെടുത്തുകയും പൊട്ടുന്നത് തടയുകയും ചെയ്യും.
ഈ മാസ്ക് നിര്‍മ്മിക്കാന്‍, ഒരു പഴുത്ത അവോക്കാഡോയും ഏത്തപ്പഴവും ആവശ്യമാണ്. ഇവ രണ്ടും ഉടച്ച് യോജിപ്പിക്കുക. അധിക ഈര്‍പ്പത്തിനായി നിങ്ങള്‍ക്ക് ഒരു ടേബിള്‍സ്പൂണ്‍ ഒലിവ് ഓയില്‍ കൂടി ചേര്‍ക്കാം. നനഞ്ഞ മുടിയില്‍ ഈ മിശ്രിതം തേക്കാം. ഇത് 20-30 മിനിറ്റ് നിലനിര്‍ത്തുക. ശേഷം ചെറുചൂടുള്ള വെള്ളത്തില്‍ നന്നായി കഴുകുക, തുടര്‍ന്ന് ഷാംപൂ ചെയ്യുക. ഈ മാസ്ക് നിങ്ങളുടെ മുടിക്ക് മൃദുത്വവും തിളക്കവും നല്‍കും. മികച്ച ഫലങ്ങള്‍ക്കായി, ആഴ്ചയില്‍ ഒരിക്കല്‍ ഇത് ഉപയോഗിക്കുക. പതിവ് ഉപയോഗം മുടിയുടെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും.



Click it and Unblock the Notifications
