Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
ചകിരിനാരുപോലെ പരുക്കനായ മുടിക്ക് പരിഹാരം; മുടി പട്ടുപോലെ തിളങ്ങാന്‍ ഈ മാസ്‌ക്
വരണ്ടതും പരുക്കനും ജീവനില്ലാത്തതുമായ മുടി പലര്‍ക്കും ഒരു പ്രശ്‌നമാണ്, ചില സീസണുകളില്‍ ഈ പ്രശ്‌നം പലപ്പോഴും വര്‍ദ്ധിക്കുന്നു. ഈ പ്രശ്‌നം പരിഹരിക്കാനായി പലതരം മുടി സംരക്ഷണ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിച്ച് പരാജയപ്പെട്ടവരാണ് നിങ്ങളെങ്കില്‍ ഈ ലേഖനം നിങ്ങള്‍ക്കുള്ളതാണ്. നിങ്ങളുടെ വരണ്ടതും കേടായതുമായ മുടിക്ക്, ഒരു കിടിലന്‍ ഹെയര്‍ മാസ്‌കുണ്ട്.
വീട്ടിലുണ്ടാക്കി ഉപയോഗിക്കാവുന്ന ഈ ഹെയര്‍ മാസ്‌ക് നിങ്ങളുടെ മുടിക്ക് ആവശ്യമായ പോഷണം നല്‍കുന്നു. ഇത് നിങ്ങളുടെ വരണ്ടതും നിര്‍ജീവവുമായ മുടിയുടെ പ്രശ്നത്തിന് പരിഹാരം നല്‍കും. വരണ്ട മുടിക്ക് പരിഹാരമായി അവൊക്കാഡോ ഉപയോഗിക്കേണ്ടത് എങ്ങനെയെന്ന് ഇവിടെ നിങ്ങള്‍ക്ക് വായിച്ചറിയാം.

അവോക്കാഡോ, മുട്ട മാസ്‌ക്
അവോക്കാഡോയില്‍ വിറ്റാമിന്‍-ഇയും ധാരാളം ആന്റിഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഇത് മുടിയുടെ കേടുപാടുകള്‍ പരിഹരിക്കാന്‍ സഹായിക്കുന്നു. മുടിയെ ആഴത്തില്‍ കണ്ടീഷനിംഗ് ചെയ്യാനായി ആവശ്യമായ പോഷണം നല്‍കുന്നു. മുട്ടയില്‍ അടങ്ങിയിരിക്കുന്ന കൊഴുപ്പും വിറ്റാമിനുകളും ബയോട്ടിന്‍, ഫോളേറ്റ് തുടങ്ങിയ മൂലകങ്ങളും വരണ്ട മുടിയെ ഈര്‍പ്പമുള്ളതാക്കുന്നു.
പഴുത്ത അവോക്കാഡോ, ഒരു മുട്ടയുടെ മഞ്ഞക്കരു, ഒരു ടീസ്പൂണ്‍ ഒലിവ് ഓയില്‍ എന്നിവ എടുക്കുക. ആദ്യം അവക്കാഡോ ഒരു പാത്രത്തില്‍ മാഷ് ചെയ്യുക. ഇതിലേക്ക് മുട്ടയും ഒലിവ് ഓയിലും ചേര്‍ത്ത് നന്നായി ഇളക്കുക. ഈ മാസ്‌ക് നിങ്ങളുടെ മുടിയില്‍ പുരട്ടി 45 മിനിറ്റ് വയ്ക്കുക. ശേഷം വീര്യം കുറഞ്ഞ ഷാംപൂവും സാധാരണ വെള്ളവും ഉപയോഗിച്ച് മുടി കഴുകുക. ആഴ്ചയില്‍ ഒരിക്കല്‍ ഈ മാസ്‌ക് പുരട്ടുന്നത് തീര്‍ച്ചയായും ഫലം നല്‍കും.
അവോക്കാഡോ, തൈര് ഹെയര്‍ മാസ്‌ക്
തൈരില്‍ ഹെയര്‍ കണ്ടീഷനിംഗ് ഗുണങ്ങളുണ്ട്. അത് അവോക്കാഡോയുമായി ചേര്‍ന്ന് വരണ്ടതും കേടായതുമായ മുടി നന്നാക്കാനും നന്നാക്കാന്‍ സഹായിക്കുന്നു. തൈരില്‍ അടങ്ങിയിരിക്കുന്ന ലാക്റ്റിക് ആസിഡ് മുടിയുടെ വരള്‍ച്ച ഇല്ലാതാക്കുന്നു. തേന്‍ നിങ്ങളുടെ മുടിയെ പോഷിപ്പിക്കുകയും മോയ്‌സ്ചറൈസ് ചെയ്യുകയും ചെയ്യുന്നു.
1 കപ്പ് തൈര്, പഴുത്ത അവോക്കാഡോയുടെ പകുതി, തേന്‍ ഒരു നുള്ള് എന്നിവയാണ് ആവശ്യം. ഒരു പാത്രത്തില്‍ അവോക്കാഡോ മാഷ് ചെയ്യുക. ഇനി ഇതിലേക്ക് തേനും തൈരും ചേര്‍ത്ത് നന്നായി ഇളക്കുക. ഈ മിശ്രിതം ഏകദേശം 30 മിനിറ്റ് മുടിയില്‍ വയ്ക്കുക. സാധാരണ വെള്ളത്തില്‍ മുടി കഴുകുക, കണ്ടീഷണര്‍ പ്രയോഗിക്കുക. ആഴ്ചയില്‍ ഒരിക്കല്‍ ഈ മാസ്‌ക് പ്രയോഗിക്കുക.

ഓട്‌സ്, ഒലിവ് ഓയില്‍, അവോക്കാഡോ മാസ്‌ക്
വരണ്ട മുടിയുടെ പ്രശ്നത്തില്‍ നിന്ന് മുക്തി നേടാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ഓട്സ് നിങ്ങളെ സഹായിക്കും. ഇതില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍-ബി മുടിയെ ഈര്‍പ്പമുള്ളതാക്കുന്നു. ഓട്സ് മുടിയുടെ തിളക്കവും നിലനിര്‍ത്തുന്നു. ഒലീവ് ഓയില്‍ വരണ്ട മുടിയില്‍ നിന്നും വരണ്ട തലയോട്ടിയില്‍ നിന്നും ആശ്വാസം നല്‍കും. ഇത് മുടിയുടെ തിളക്കം പോഷിപ്പിക്കുകയും നിലനിര്‍ത്തുകയും ചെയ്യുന്നു.
1 അവോക്കാഡോ,അര കപ്പ് ഓട്‌സ്, ഒരു ടീസ്പൂണ്‍ ഒലിവ് ഓയില്‍ എന്നിവ എടുക്കുക. ആദ്യം ഓട്സ് പൊടിച്ച് അവക്കാഡോ ചതച്ചെടുക്കുക. ഇനി ഇവ രണ്ടും മിക്സ് ചെയ്ത് ഒലീവ് ഓയില്‍ ചേര്‍ക്കുക. ഈ മാസ്‌ക് തലയില്‍ നന്നായി പുരട്ടി ഏകദേശം 30-45 മിനിറ്റ് വിടുക. അല്‍പം കഴിഞ്ഞ് മുടി ഷാംപൂ ചെയ്യുക. ആഴ്ചയില്‍ ഒരിക്കല്‍ ഈ മാസ്‌ക് പ്രയോഗിക്കുക.
അവോക്കാഡോ, വെളിച്ചെണ്ണ ഹെയര്‍ മാസ്‌ക്
വെളിച്ചെണ്ണ നിങ്ങളുടെ തലയില്‍ ആഴത്തില്‍ ഇറങ്ങി അകത്ത് നിന്ന് മുടിയെ നന്നാക്കുന്നു. ഇത് നിങ്ങളുടെ മുടിയുടെ സുഷിരം കുറയ്ക്കുകയും പ്രോട്ടീന്‍ നഷ്ടം കുറയ്ക്കുകയും കേടുപാടുകള്‍ നീക്കുകയും ചെയ്യുന്നു. മുടിയുടെ കേടുപാടുകള്‍ തീര്‍ക്കുന്ന അവശ്യ ഫാറ്റി ആസിഡുകളും ഇതില്‍ അടങ്ങിയിട്ടുണ്ട്. അവോക്കാഡോയുമായി ചേര്‍ന്ന് വെളിച്ചെണ്ണ ഉപയോഗിക്കുന്നതിലൂടെ നിങ്ങളുടെ മുടിയിഴകള്‍ക്ക് ചുറ്റും ഒരു സംരക്ഷിത പാളി തീര്‍ത്ത് മുടിവരള്‍ച്ചുയം കേടുപാടുകളും കുറയ്ക്കുന്നു.
1 പഴുത്ത ഇടത്തരം അവോക്കാഡോ, 2 ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണ എന്നിവയാണ് നിങ്ങള്‍ക്ക് ആവശ്യം. അവോക്കാഡോ ഒരു പാത്രത്തില്‍ അടിച്ചെടുക്കുക. ഇതില്‍ രണ്ട് ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണ ചേര്‍ത്ത് നന്നായി ഇളക്കുക. ഈ മിശ്രിതം മുടിയിലും തലയോട്ടിയിലും പുരട്ടുക. ഒരു തുണി ഉപയോഗിച്ച് മുടി പൊതിഞ്ഞുവയ്ച്ച് 30 മിനിറ്റ് നേരം കഴിഞ്ഞ് തണുത്ത വെള്ളവും ഷാംപൂവും ഉപയോഗിച്ച് മുടി കഴുകുക. അതിനു ശേഷം ഒരു കണ്ടീഷണറും പ്രയോഗിക്കുക. ആഴ്ചയില്‍ 1-2 തവണ ഇങ്ങനെ ചെയ്യുന്നതിലൂടെ വരണ്ട മുടിക്ക് പരിഹാരം കാണാവുന്നതാണ്.

കറ്റാര്‍ വാഴയും അവോക്കാഡോയും
കറ്റാര്‍ വാഴയില്‍ നിങ്ങളുടെ തലയോട്ടിയിലെ ചര്‍മ്മകോശങ്ങളെ മെച്ചപ്പെടുത്തുന്ന പ്രോട്ടിയോലൈറ്റിക് എന്‍സൈമുകള്‍ അടങ്ങിയിരിക്കുന്നു. ഇത് പ്രകൃതിദത്ത ഹെയര്‍ കണ്ടീഷണറാണ്, മാത്രമല്ല മുടി കൊഴിച്ചില്‍ കുറയ്ക്കാനും സഹായിക്കുന്നു. വെളിച്ചെണ്ണ, തേന്‍, അവോക്കാഡോ എന്നിവ ഒരുമിച്ച് ചേര്‍ന്ന് നിങ്ങളുടെ തലമുടിയെ മികച്ചതാക്കി മാറ്റുന്നു.
1 പഴുത്ത ഇടത്തരം അവോക്കാഡോ, 2 ടേബിള്‍സ്പൂണ്‍ തേന്‍, 2 ടേബിള്‍സ്പൂണ്‍ കറ്റാര്‍ വാഴ ജെല്‍, 1 1/2 ടീസ്പൂണ്‍ നാരങ്ങ നീര്, 2 ടീസ്പൂണ്‍ വെളിച്ചെണ്ണ എന്നിവയാണ് ഇതിനായി ആവശ്യം. എല്ലാ ചേരുവകളും നന്നായി യോജിപ്പിച്ച് ഈ മിശ്രിതം മുടിയിലും തലയോട്ടിയിലും പുരട്ടുക. ഒരു തുണി കൊണ്ട് മുടി പൊതിഞ്ഞ് 15-20 മിനിറ്റ് നേരം ഉണങ്ങാന്‍ കാത്തിരിക്കുക. ശേഷം തണുത്ത വെള്ളവും ഷാംപൂവും ഉപയോഗിച്ച് മുടി കഴുകി കണ്ടീഷണര്‍ പ്രയോഗിക്കുക. രണ്ടാഴ്ചയിലൊരിക്കല്‍ ഇങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങളുടെ മുടിയെ മികച്ചതാക്കാവുന്നതാണ്.



Click it and Unblock the Notifications
