Latest Updates
-
ഒക്ടോബർ 19-ന് അപൂർവ്വ യോഗങ്ങൾ: സർവാർത്ഥ സിദ്ധി, ഗജകേസരി യോഗത്തിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
വായുമലിനീകരണം ചർമ്മത്തെയും കണ്ണുകളെയും ബാധിക്കുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ മുൻകരുതലുകൾ മതി -
വിജയദശമിക്ക് വീട് വൃത്തിയാക്കുമ്പോൾ ശ്രദ്ധിക്കുക; ചൂലും ഷൂ റാക്കും എവിടെ വെക്കണം? വാസ്തു പറയുന്നത് ഇതാണ് -
Q2 FY27 ഫലങ്ങൾ: ബജാജ് ഫിനാൻസ് മുതൽ ഐആർഇഡിഎ വരെ; ഇന്ന് വിപണിയുടെ ഗതി മാറ്റുന്ന നിർണ്ണായക പ്രഖ്യാപനങ്ങൾ -
വിജയദശമി നാളിൽ വീട്ടിൽ ഐശ്വര്യം നിറയണോ? ഈ വാസ്തു മാറ്റങ്ങൾ ഇന്ന് തന്നെ പരീക്ഷിക്കൂ -
വിദ്യാരംഭം 2026: കുഞ്ഞുങ്ങളെ ആദ്യാക്ഷരം കുറിപ്പിക്കാൻ ഒരുങ്ങുകയാണോ? ഈ ശുഭമുഹൂർത്തങ്ങൾ അറിഞ്ഞിരിക്കൂ -
കനത്ത മഴ: ബംഗളൂരു-മൈസൂരു യാത്രകളിൽ ജാഗ്രത; ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു -
ചെന്നൈയിലെ മഴക്കാലം: ചർമ്മവും മുടിയും നശിക്കാതിരിക്കാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
വെടിവെയ്പ്പിനിടയിലും ടൈഗർ ഷ്രോഫിന്റെ ഫിറ്റ്നസ് രഹസ്യം; 6 സെക്കൻഡ് ട്രാൻസ്ഫോർമേഷന് പിന്നിലെ കഠിനാധ്വാനം ഇതാണ് -
ദുർഗ്ഗാഷ്ടമി അവധി: കേരളത്തിൽ കനത്ത മഴയും യെല്ലോ അലർട്ടും; ഇന്ന് എന്തൊക്കെ പ്രവർത്തിക്കും?
കൊഴിഞ്ഞ മുടിയെല്ലാം തിരിച്ചെത്തും, കൈ കടത്താനാകാത്ത കട്ടിയും; ഒരേയൊരു മാജിക്
Benefits of Biotin for Healthy Hair Growth: മുടി കൊഴിച്ചില്‍, അറ്റം പിളരല്‍, വളരാതിരിക്കല്‍, ബലക്കുറവ് എന്നിങ്ങനെ മുടിയുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളും വിരല്‍ ചൂണ്ടുന്നത് മുടിയുടെ അനാരോഗ്യത്തിലേക്കാണ്. മുടിയുടെ ആരോഗ്യം വീണ്ടെടുക്കാനായാല്‍ എല്ലാ പ്രശ്നങ്ങളും അപ്രത്യക്ഷമാകുകയും കരുത്തുറ്റ, ഉള്ളുള്ള, നീളമുള്ള മുടി സ്വന്തമാക്കാനാകുകയും ചെയ്യും. ആരോഗ്യമുള്ള മുടിക്ക് ഏറ്റവും ആവശ്യമായ ഒന്നാണ് ജീവകം ബി ആയ ബയോട്ടിന്‍. ബയോട്ടിന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് കട്ടിയും ആരോഗ്യവും ഉള്ള മുടി നേടാന്‍ സഹായിക്കും. വിറ്റാമിന്‍ ബി 7 എന്നും അറിയപ്പെടുന്ന ബയോട്ടിന്‍, ഭക്ഷണത്തെ ഊര്‍ജ്ജമാക്കി മാറ്റുന്നതിന് അത്യാവശ്യമാണ്. ചര്‍മ്മം, നഖങ്ങള്‍, മുടി എന്നിവയുടെ ആരോഗ്യത്തില്‍ ഇത് നിര്‍ണായക പങ്ക് വഹിക്കുന്നു. ബയോട്ടിന്റെ കുറവ് അപൂര്‍വമാണെങ്കിലും, മുടി കൊഴിയുന്നതും നഖങ്ങള്‍ പൊട്ടുന്നതും ബയോട്ടിന്‍ കുറയുന്നതിന്റെ ലക്ഷണമായി കണക്കാക്കാം.

ആവശ്യത്തിന് ബയോട്ടിന്‍ ലഭിക്കുന്നതിനായി നിങ്ങളുടെ ആഹാരത്തില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങള്‍ ഇതാ.
മുട്ട
മുട്ട ബയോട്ടിന്റെയും പ്രോട്ടീന്റെയും മികച്ച ഉറവിടമാണ്. അവ മുടിയ്ക്ക് ആരോഗവും കരുത്തും നല്കുന്നു. നിങ്ങളുടെ പ്രഭാതഭക്ഷണത്തിലോ ഏതെങ്കിലും നേരത്തെ ഭക്ഷണത്തിലോ മുട്ട ഉള്‍പ്പെടുത്തുന്നത് ബയോട്ടിന്‍ ഉപഭോഗം വര്‍ദ്ധിപ്പിക്കും.
പരിപ്പും വിത്തുകളും
ബദാം, വാല്‍നട്ട് തുടങ്ങിയ നട്സുകളിലും സൂര്യകാന്തി വിത്തുകള്‍ പോലുള്ള വിത്തുകളിലം ബയോട്ടിന്‍ ധാരാളം അടങ്ങിയിട്ടുണ്ട്. തലയോട്ടിയെ പോഷിപ്പിക്കുന്ന ആരോഗ്യകരമായ കൊഴുപ്പുകളും ഇവ നല്കുന്നു.
അതുകൊണ്ട് ഇവ ധാരാളം കഴിക്കുക.
മധുരക്കിഴങ്ങ്
മധുരക്കിഴങ്ങില്‍ ബയോട്ടിന്‍, ബീറ്റാ കരോട്ടിന്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ രണ്ടും മുടി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയും മുടി വരണ്ടുപോകുന്നത് തടയുകയും ചെയ്യുന്നു. മധുരക്കിഴങ്ങ് ആവിയില്‍ പുഴുങ്ങിയോ, ചുട്ടെടുത്തോ കഴിക്കാം.
ചീര
ബയോട്ടിന്‍ ഉള്‍പ്പെടെയുള്ള ജീവകങ്ങളാല്‍ സമ്പുഷ്ടമാണ് ചീര. മുടിയുടെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമായ ഇരുമ്പ്, ഫോളേറ്റ് എന്നിവയും ഇതില്‍ അടങ്ങിയിട്ടുണ്ട്. തോരനും കറിയും കൂടാതെ സലാഡുകളിലോ സ്മൂത്തികളിലോ ചീര ചേര്‍ക്കുന്നത് വ്യത്യസ്ത രീതികളില്‍ കൂടുതല്‍ ചീര കഴിക്കാന്‍ സഹായിക്കും.
അവോക്കാഡോ
അവോക്കാഡോകളില്‍ ആരോഗ്യകരമായ കൊഴുപ്പും ബയോട്ടിനും അടങ്ങിയിട്ടുണ്ട്. അവ തലയോട്ടിക്ക് ഈര്‍പ്പം നല്‍കുകയും മുടിയിഴകളെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. സാലഡുകളിലോ ടോസ്റ്റില്‍ അല്ലെങ്കില്‍ സ്മൂത്തി ആയോ ജ്യൂസ് ആയോ അവോക്കാഡോ കഴിക്കാം.
പാലുല്‍പ്പന്നങ്ങള്‍
പാല്, ചീസ്, തൈര് തുടങ്ങിയ പാലുല്‍പ്പന്നങ്ങള്‍ കാല്‍സ്യത്തോടൊപ്പം ബയോട്ടിനും നല്കുന്നു. ഈ പോഷകങ്ങള്‍ മുടിയുടെ മൊത്തത്തിലുള്ള ആരോഗ്യത്തെ പിന്തുണയ്ക്കുന്നു. നിങ്ങളുടെ ദൈനംദിന ഭക്ഷണത്തില്‍ ഇവ ഉള്‍പ്പെടുത്തുന്നത് മികച്ച ഫലങ്ങള്‍ നല്‍കും.
തവിടുള്ള ധാന്യങ്ങള്‍
ഓട്സ്, ബാര്‍ലി തുടങ്ങിയ ധാന്യങ്ങള്‍ ബയോട്ടിന്റെ നല്ല ഉറവിടങ്ങളാണ്. ദഹനത്തിനും പോഷകങ്ങളുടെ ആഗിരണത്തിനും സഹായിക്കുന്ന നാരുകളും ഇവ നല്കുന്നു.
ഇവ നിങ്ങളുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് കാലക്രമേണ ആരോഗ്യകരവും കട്ടിയുള്ളതുമായ മുടി ലഭിക്കാന്‍ സഹായകമാകും. ഇവ പതിവായി കഴിക്കുന്നത് മുടിയുടെ വളര്‍ച്ചയ്ക്ക് ആവശ്യമായ ബയോട്ടിന്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നു.
മുടിയുടെ ആരോഗ്യത്തിന് മറ്റ് ഭക്ഷണങ്ങള്‍
നെല്ലിക്ക: വിറ്റാമിന്‍ സിയുടെ പവര്‍ഹൗസ്
നെല്ലിക്ക അഥവാ ഇന്ത്യന്‍ നെല്ലിക്ക വിറ്റാമിന്‍ സി, ആന്റിഓക്സിഡന്റുകള്‍ എന്നിവയാല്‍ സമ്പുഷ്ടമാണ്. ഇത് രോമകൂപങ്ങളെ ശക്തിപ്പെടുത്തുകയും വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. പതിവായി കഴിക്കുന്നത് അകാല നരയും താരനും തടയാന്‍ സഹായിക്കും. നെല്ലിക്ക പച്ചയായോ, ജ്യൂസായോ, പൊടിച്ച രൂപത്തിലോ കഴിക്കാം.
കറിവേപ്പില: പ്രകൃതിദത്തമായ മുടി ടോണിക്ക്
കറിവേപ്പിലയില്‍ ബീറ്റാ കരോട്ടിനും പ്രോട്ടീനും ധാരാളം അടങ്ങിയിട്ടുണ്ട്. മുടി കൊഴിച്ചില്‍ കുറയ്ക്കാനും വളര്‍ച്ചയെ ഉത്തേജിപ്പിക്കാനും ഇവ സഹായിക്കുന്നു. മുടിയുടെ വേരുകളെ ശക്തിപ്പെടുത്തുന്ന അമിനോ ആസിഡുകളും ഈ ഇലകളില്‍ അടങ്ങിയിട്ടുണ്ട്. കറികളില്‍ ചേര്‍ത്തോ ഹെയര്‍ മാസ്കുകള്‍ക്കായി പേസ്റ്റ് ഉണ്ടാക്കിയോ ഇവ നിങ്ങളുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.
മുരിങ്ങ: പോഷകസമൃദ്ധമായ പച്ച
മുരിങ്ങ ഇലകള്‍ വിറ്റാമിന്‍ എ, ഇ എന്നിവയുടെ മികച്ച ഉറവിടമാണ്. ഈ വിറ്റാമിനുകള്‍ തലയോട്ടിയിലേക്കുള്ള രക്തചംക്രമണം വര്‍ദ്ധിപ്പിക്കുകയും ആരോഗ്യകരമായ മുടി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. പോഷകങ്ങള്‍ എളുപ്പത്തില്‍ വര്‍ദ്ധിപ്പിക്കുന്നതിന് മുരിങ്ങ പൊടി സ്മൂത്തികളിലോ സൂപ്പുകളിലോ ചേര്‍ക്കാം.
ഉലുവ: മുടി വളര്‍ച്ച വര്‍ദ്ധിപ്പിക്കുന്ന ഔഷധം
ഉയര്‍ന്ന പ്രോട്ടീന്‍ ഉള്ളടക്കത്തിന് പേരുകേട്ടതാണ് ഉലുവ. അവ തലയോട്ടിയെ പോഷിപ്പിക്കുകയും മുടിയുടെ വേരുകള്‍ക്ക് ബലം നല്‍കുകയും ചെയ്യുന്നു. വിത്തുകള്‍ രാത്രി മുഴുവന്‍ കുതിര്‍ത്ത്, പൊടിച്ച് പേസ്റ്റാക്കി, മാസ്ക് ആയി പുരട്ടുന്നത് മികച്ച ഫലങ്ങള്‍ നല്‍കും.
ചണവിത്ത്: ഒമേഗ-3 സമ്പുഷ്ടമായ സൂപ്പര്‍ഫുഡ്
തലയോട്ടിയുടെ ആരോഗ്യം നിലനിര്‍ത്താന്‍ ആവശ്യമായ ഒമേഗ-3 ഫാറ്റി ആസിഡുകള്‍ ചണവിത്തുകള്‍ നല്കുന്നു. വരള്‍ച്ചയും പൊട്ടലും കുറയ്ക്കാനും മുടിയുടെ കരുത്ത് ഉറപ്പാക്കാനും അവ സഹായിക്കുന്നു. നിങ്ങളുടെ പ്രഭാതഭക്ഷണ ധാന്യങ്ങളിലോ സ്മൂത്തികളിലോ ദിവസേന കഴിക്കാന്‍ ചണവിത്തുകള്‍ ചേര്‍ക്കുക.



Click it and Unblock the Notifications
