Latest Updates
-
ഒക്ടോബർ 19-ന് അപൂർവ്വ യോഗങ്ങൾ: സർവാർത്ഥ സിദ്ധി, ഗജകേസരി യോഗത്തിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
വായുമലിനീകരണം ചർമ്മത്തെയും കണ്ണുകളെയും ബാധിക്കുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ മുൻകരുതലുകൾ മതി -
വിജയദശമിക്ക് വീട് വൃത്തിയാക്കുമ്പോൾ ശ്രദ്ധിക്കുക; ചൂലും ഷൂ റാക്കും എവിടെ വെക്കണം? വാസ്തു പറയുന്നത് ഇതാണ് -
Q2 FY27 ഫലങ്ങൾ: ബജാജ് ഫിനാൻസ് മുതൽ ഐആർഇഡിഎ വരെ; ഇന്ന് വിപണിയുടെ ഗതി മാറ്റുന്ന നിർണ്ണായക പ്രഖ്യാപനങ്ങൾ -
വിജയദശമി നാളിൽ വീട്ടിൽ ഐശ്വര്യം നിറയണോ? ഈ വാസ്തു മാറ്റങ്ങൾ ഇന്ന് തന്നെ പരീക്ഷിക്കൂ -
വിദ്യാരംഭം 2026: കുഞ്ഞുങ്ങളെ ആദ്യാക്ഷരം കുറിപ്പിക്കാൻ ഒരുങ്ങുകയാണോ? ഈ ശുഭമുഹൂർത്തങ്ങൾ അറിഞ്ഞിരിക്കൂ -
കനത്ത മഴ: ബംഗളൂരു-മൈസൂരു യാത്രകളിൽ ജാഗ്രത; ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു -
ചെന്നൈയിലെ മഴക്കാലം: ചർമ്മവും മുടിയും നശിക്കാതിരിക്കാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
വെടിവെയ്പ്പിനിടയിലും ടൈഗർ ഷ്രോഫിന്റെ ഫിറ്റ്നസ് രഹസ്യം; 6 സെക്കൻഡ് ട്രാൻസ്ഫോർമേഷന് പിന്നിലെ കഠിനാധ്വാനം ഇതാണ് -
ദുർഗ്ഗാഷ്ടമി അവധി: കേരളത്തിൽ കനത്ത മഴയും യെല്ലോ അലർട്ടും; ഇന്ന് എന്തൊക്കെ പ്രവർത്തിക്കും?
താരന് അമിതമായാല്‍ ഡോക്ടറെ കാണണോ, എപ്പോള്‍ കാണണം, താരനകറ്റാന്‍ മറ്റെന്താണ് വഴി
നിരവധിയാളുകളെ ബാധിക്കുന്ന ഒരു സാധാരണ കേശാരോഗ്യപ്രശ്നമാണ് താരന്. ഇത് ശിരോചര്‍മ്മത്തില്‍ പൊടി പോലെ ഒന്ന് കാണപ്പെടുന്ന അവസ്ഥയാണിത്. താരന് അസഹ്യമായ ചൊറിച്ചിലും കഴുത്തിലും വസ്ത്രത്തിലും വീണ് മറ്റുള്ളവര്‍ക്ക് മുമ്പില്‍ നാണക്കേടും ഉണ്ടാക്കും. ഇത് പകര്‍ച്ചവ്യാധിയോ ഗുരുതരമോ ഒന്നും അല്ലെങ്കിലും, കേശാരോഗ്യത്തിനും അസ്വസ്ഥ അകറ്റുന്നതിനും താരന് പ്രതിവിധി കണ്ടെത്തേണ്ടത് ആവശ്യമാണ്. അതിനായി ആദ്യം താരന്റെ കാരണങ്ങള്‍ മനസ്സിലാക്കുന്നത പ്രധാനമാണ്.

താരന്റെ സാധാരണ കാരണങ്ങള്‍
പല ഘടകങ്ങള്‍ കൊണ്ട് താരന് ഉണ്ടാക്കുന്നു. ഒരു പ്രാഥമിക കാരണം സെബോറെഹിക് ഡെര്‍മറ്റൈറ്റിസ് ആണ്, ഈ അവസ്ഥ തലയോട്ടിയെ എണ്ണമയമുള്ളതും ചൊറിച്ചിലുണ്ടാക്കുന്നതുമാക്കുന്നു. ശിരോചര്മ്മം് വെള്ളയോ മഞ്ഞയോ അടരുകളായി മാറുന്നു. യീസ്റ്റ് പോലെയുള്ള ഫംഗസായ മലസീസിയയാണ് താരന്റെ മറ്റൊരു കാരണം.
വരണ്ട ചര്‍മ്മവും താരന് കാരണമാകും. വരണ്ട ചര്‍മ്മത്തില്‍ നിന്നുള്ള അടരുകള്‍ ചെറുതും എണ്ണമയമില്ലാത്തതുമാണ്. കൂടാതെ, ശരിയായി ഷാംപൂ ചെയ്യാത്തത് കൊണ്ടും എണ്ണയും ചര്‍മ്മകോശങ്ങളും അടിഞ്ഞുകൂടി താരന് ഉണ്ടാകും.
എപ്പോള്‍ ഒരു ഡോക്ടറെ സമീപിക്കണം
നേരിയ തോതിലുള്ള താരന് പലപ്പോഴും ഷാംപൂ ഉപയോഗിച്ച് കൈകാര്യം ചെയ്യാവുന്നതാണെങ്കിലും, ചില സന്ദര്‍ഭങ്ങളില്‍ വൈദ്യസഹായം ആവശ്യമാണ്. നിങ്ങളുടെ തലയോട്ടി ചുവപ്പ് നിറത്തിലോ തടിപ്പുകള്‍ പോലെയോ ആയാലും സ്വയം പ്രതിവിധികള്‍ നോക്കിയിട്ടും താരന് തുടരുകയാണെങ്കിലും, ഒരു ഡോക്ടറെ കാണുന്നത് നല്ലതാണ്.
ഒരു ത്വക്ക് രോഗ വിദഗ്ധന്റെ സഹായത്തിലൂടെ താരനെതിരെ മെഡിക്കേറ്റഡ് ഷാംപൂ അല്ലെങ്കില്‍ ടോപ്പിക്കല്‍ സ്റ്റിറോയിഡുകള്‍ പോലുള്ള ചികിത്സകള്‍ നല്കാന് കഴിയും. താരന് കാരണമാകുന്ന സോറിയാസിസ് അല്ലെങ്കില്‍ എക്സിമ പോലുള്ള അവസ്ഥകള്‍ നിങ്ങള്‍ക്കുണ്ടെങ്കില്‍ ഇവ പ്രത്യേകിച്ചും സഹായകരമാണ്.
പ്രതിരോധ നടപടികള്‍
താരന് തടയാന്‍, വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് പതിവായി മുടി കഴുകി മുടിയുടെ ശുചിത്വം പാലിക്കുക. ഇത് തലയിലെ അധിക എണ്ണയും ചര്‍മ്മത്തിലെ മൃതകോശങ്ങളും നീക്കം ചെയ്യാന്‍ സഹായിക്കുന്നു. കൂടാതെ, സ്ട്രെസ്സ് നിയന്ത്രിക്കുക, കാരണം ഇത് താരന് കൂടാന്‍ കാരണമാകും.
സിങ്ക്, ബി വിറ്റാമിനുകള്‍ എന്നിവ അടങ്ങിയ സമീകൃതാഹാരം നിങ്ങളുടെ തലയോട്ടിയെ ആരോഗ്യകരമായി നിലനിര്‍ത്താന്‍ സഹായിക്കും.
ഒമേഗ-3 ഫാറ്റി ആസിഡുകള്‍ ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. താരന് കാരണമാകുന്ന വീക്കം, വരള്‍ച്ച എന്നിവ കുറയ്ക്കാന്‍ അവ സഹായിക്കുന്നു. ഒമേഗ -3 അടങ്ങിയ ഭക്ഷണങ്ങളില്‍ സാല്‍മണ്‍, അയല തുടങ്ങിയ മത്സ്യങ്ങളും ഫ്ളാക്സ് സീഡുകളും വാല്‍നട്ടും ഉള്‍പ്പെടുന്നു.
പ്രോബയോട്ടിക്സ് മറ്റൊരു പ്രധാന ഭക്ഷണ ഘടകമാണ്. അവ കുടലിന്റെ ആരോഗ്യത്തെ പിന്തുണയ്ക്കുന്നു, ഇത് ചര്‍മ്മത്തിന്റെ അവസ്ഥ മെച്ചപ്പെടുത്തും. തൈര്, പോലുള്ള പുളിപ്പിച്ച ഭക്ഷണങ്ങള്‍ പ്രോബയോട്ടിക്സിന്റെ മികച്ച ഉറവിടങ്ങളാണ്.
ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും രോഗപ്രതിരോധ പ്രവര്‍ത്തനത്തിനും സഹായിക്കുന്ന ഒരു ധാതുവാണ് സിങ്ക്. സിങ്ക് കൂടുതലുള്ള ഭക്ഷണങ്ങളില്‍ മുത്തുച്ചിപ്പി, മത്തങ്ങ വിത്തുകള്‍, ചെറുപയര്‍ എന്നിവ ഉള്‍പ്പെടുന്നു. ഇവ നിങ്ങളുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് താരന് ലക്ഷണങ്ങളെ നിയന്ത്രിക്കാന്‍ സഹായിക്കും.
വളരെയധികം ഹെയര്‍ സ്റ്റൈലിംഗ് ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കുക, കാരണം അവ തലയോട്ടിയില്‍ അടിഞ്ഞുകൂടുകയും അടരുകളുണ്ടാക്കുകയും ചെയ്യും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്. The image used in the story is AI-generated



Click it and Unblock the Notifications
