Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
സൂപ്പര്‍ ഡ്രിങ്ക്; തൈരില്‍ ഇത് ചേര്‍ത്ത് കഴിച്ചുനോക്കൂ, മുടികൊഴിച്ചില്‍ കുറയും
മുടികൊഴിച്ചില്‍ ഇന്ന് പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ്. മുടി കൊഴിച്ചിലിന് പിന്നിലെ കാരണങ്ങള്‍ മനസ്സിലാക്കിയിട്ട് വേണം ഫലപ്രദമായ പരിഹാരങ്ങള്‍ തേടാന്‍. പാരമ്പര്യം, സമ്മര്‍ദ്ദം, ഭക്ഷണക്രമം തുടങ്ങി മുടിയുടെ ആരോഗ്യത്തെ സ്വാധീനിക്കുന്ന നിരവധി ഘടകങ്ങള്‍ ഉണ്ട്. അവയെല്ലാം വിശദമായി മനസ്സിലാക്കിയതിന് ശേഷം മുടി കൊഴിച്ചില്‍ കുറയ്ക്കുന്ന ഒരു സൂപ്പര്‍ ഡ്രിങ്ക് പരിചയപ്പെടാം.

പാരമ്പര്യം
പാരമ്പര്യം പലപ്പോഴും മുടികൊഴിച്ചിലിനെ സ്വാധീനിക്കുന്നു. നിങ്ങളുടെ കുടുംബത്തില്‍ കഷണ്ടിയുടെ ചരിത്രമുണ്ടെങ്കില്‍ നിങ്ങള്‍ക്കും അത് അനുഭവപ്പെട്ടേക്കാം. ഇത്തരത്തിലുള്ള മുടികൊഴിച്ചില്‍ ആന്‍ഡ്രോജെനെറ്റിക് അലോപ്പീസിയ എന്നാണ് അറിയപ്പെടുന്നത്. പാറ്റേണുകള്‍ വ്യത്യസ്തമാണെങ്കിലും ഇത് പുരുഷന്മാരെയും സ്ത്രീകളെയും ബാധിക്കുന്നു.
സമ്മര്‍ദ്ദവും ജീവിതശൈലിയും
സമ്മര്‍ദ്ദം താല്‍ക്കാലിക മുടി കൊഴിച്ചിലിന് കാരണമാകും. ശസ്ത്രക്രിയയോ അസുഖമോ പോലുള്ളവയും ടെലോജന്‍ എഫ്ലുവിയം എന്നറിയപ്പെടുന്ന ഈ അവസ്ഥയ്ക്ക് കാരണമാകാം. അങ്ങനെയുള്ളവര്‍ റിലാക്സേഷന് ടെക്നിക്കുകളിലൂടെ സമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ ശ്രമിക്കുക.
ഭക്ഷണത്തിന്റെ സ്വാധീനം
ആരോഗ്യമുള്ള മുടി നിലനിര്‍ത്തുന്നതില്‍ നിങ്ങളുടെ ഭക്ഷണക്രമം നിര്‍ണായക പങ്ക് വഹിക്കുന്നു. ഇരുമ്പ്, സിങ്ക്, വിറ്റാമിനുകള്‍ തുടങ്ങിയ പോഷകങ്ങള്‍ വളര്‍ച്ചയ്ക്ക് അത്യന്താപേക്ഷിതമാണ്. ഇവയുടെ കുറവ് മുടി കൊഴിച്ചിലിന് ഇടയാക്കും. സമീകൃതാഹാരം കഴിക്കുന്നത് മുടിയുടെ മൊത്തത്തിലുള്ള ആരോഗ്യത്തെ പിന്തുണയ്ക്കുന്നു.
ആരോഗ്യ അവസ്ഥകള്‍
ചില രോഗാവസ്ഥകളും മുടികൊഴിച്ചിലിന് കാരണമാകുന്നു. തൈറോയ്ഡ് പ്രശ്നങ്ങളും ഓട്ടോ ഇമ്മ്യൂണിറ്റി രോഗങ്ങളും വില്ലന്മാരാണ്. ഇത്തരം സാഹചര്യത്തില്‍ ഒരു ഡോക്ടറെ കണ്ട് പരിഹാരം തേടുന്നത് നിങ്ങളുടെ മുടിയെ ബാധിക്കുന്ന അടിസ്ഥാന പ്രശ്നങ്ങള്‍ കണ്ടെത്താനും ചികിത്സിക്കാനും സഹായിക്കും.
സൂപ്പര്‍ ഡ്രിങ്ക്
കാരണം ഏതുമായാലും മുടി കൊഴിച്ചില്‍ ഉള്ളവര്‍ക്ക് പരീക്ഷിച്ചുനോക്കാവുന്ന ഒരു സൂപ്പര്‍ ഡ്രിങ്കുണ്ട്. തികച്ചും നാച്ചുറലായ, ആരോഗ്യത്തിന് ഗുണം ചെയ്യുന്ന ആഹാരപദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ച് തയ്യാറാക്കുന്ന ഡ്രിങ്ക് ആയതുകൊണ്ട് ഒരു പേടിയും കൂടാതെ ഇത് പരീക്ഷിച്ചുനോക്കാവുന്നതാണ്. എങ്ങനെയാണ് ഇത് തയ്യാറാക്കുന്നത് എന്ന് നോക്കാം.
ആവശ്യമുള്ള ചേരുവകള്‍: കറിവേപ്പില, ഒരു ടേബിള്‍ സ്പൂണ്‍ വറുത്ത പൊട്ടുകടലപ്പൊടി, 3 ടേബിള്‍സ്പൂണ്‍ തൈര്
തയ്യാറാക്കുന്ന വിധം: ഈ മൂന്ന് ചേരുവകളും കൂടി നന്നായി ഒന്നിച്ച് അരച്ചെടുക്കുക. എന്നിട്ട് ഒരു ഗ്ലാസിലേക്ക് മാറ്റി കുടിക്കാം. മുടിയുടെ ആരോഗ്യത്തിന് വേണ്ട പോഷകങ്ങള്‍ ഈ ഡ്രിങ്കില്‍ അടങ്ങിയിരിക്കുന്നത് കൊണ്ടും മറ്റ് പാര്‍ശ്വഫലങ്ങള്‍ ഇല്ലാത്തത് കൊണ്ടും ആര്‍ക്കും പരീക്ഷിച്ച് നോക്കാവുന്നതാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
