Latest Updates
-
ഇന്ന് രാത്രി രവി യോഗം തെളിയുന്നു: ഈ സമയത്ത് പുതിയ കാര്യങ്ങൾ തുടങ്ങാം, ഭാഗ്യം കൂടെയുണ്ടാകും! -
നൈകാലാൻഡ് 2026: ഡൽഹിയിൽ മേള തുടങ്ങി; സൗജന്യ സാമ്പിളുകളും ഓഫറുകളും സ്വന്തമാക്കാൻ ഇതാ ചില പൊടിക്കൈകൾ -
കനത്ത മഴയിൽ വീട് സുരക്ഷിതമാണോ? ഈ വാസ്തു ടിപ്സുകൾ അറിഞ്ഞിരിക്കണം, അപകടങ്ങൾ ഒഴിവാക്കാം -
ശരദ് പൂർണ്ണിമ 2026: ലക്ഷ്മി പൂജയും ചന്ദ്രോദയ സമയവും; ഐശ്വര്യത്തിനായി ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
53-ാം വയസ്സിലും മലൈക അറോറയുടെ ഈ ഫിറ്റ്നസ് രഹസ്യം; ഇന്റർമിറ്റന്റ് ഫാസ്റ്റിംഗും പൈലേറ്റ്സും ഇങ്ങനെ! -
ഡൽഹിയിൽ വായുമലിനീകരണം രൂക്ഷം: ഗ്രാപ്പ് ഒന്നാം ഘട്ട നിയന്ത്രണങ്ങൾ ഇന്ന് മുതൽ, നിങ്ങൾ അറിയേണ്ടതെല്ലാം! -
ഒക്ടോബർ 24 മുതൽ ബുധന്റെ വക്രഗതി: ഈ രാശിക്കാർക്ക് കഷ്ടകാലമോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 23-25 വാരാന്ത്യം: ഈ 5 രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ സാമ്പത്തിക നേട്ടം, ഭാഗ്യം കൂടെയുണ്ടാകും! -
കർവാ ചൗത് 2026: ചന്ദ്രോദയ സമയം അറിയാം, വ്രതമെടുക്കുമ്പോൾ ഈ കാര്യങ്ങൾ മറക്കരുത് -
ഒക്ടോബർ 23 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം!
മുടിയിലെ ദുര്‍ഗന്ധം നിങ്ങളുടെ ഈ ശീലം കാരണം, പ്രതിവിധി ഇതാ
ചിലയാളുകള്‍ക്ക് മുടിയില്‍ എപ്പോഴും മുടിയില്‍ നിന്നുള്ള അസുഖകരമായ ദുര്‍ഗന്ധം ഒരു സാധാരണ പ്രശ്നമാണ്. പക്ഷേ അവരുടെ ചില ശീലങ്ങളാണ് ഈ പ്രശ്നത്തിലേക്ക് നയിക്കുന്നത്. പ്രധാനമായും കുളിച്ച ശേഷമേ നനഞ്ഞതിന് ശേഷമോ മുടി വേണ്ടവിധം ഉണങ്ങാതിരിക്കുന്നത് കൊണ്ടാണ് ദുര്‍ഗന്ധം ഉണ്ടാകുന്നത്. നനഞ്ഞ അവസ്ഥയില്‍ ഉള്ള മുടിയില്‍ ബാക്ടീരിയകളുടെയും ഫംഗസുകളുടെയും വളര്‍ച്ച ഉണ്ടാകുന്നത് കൊണ്ടാണ് ദുര്‍ഗന്ധം സംഭവിക്കുന്നത്. ഏറെനേരം മുടി നനഞ്ഞിരിക്കുമ്പോള്‍, ഈ സൂക്ഷ്മാണുക്കള്‍ക്ക് പെരുകാന്‍ അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കുന്നു, ഇത് ദുര്‍ഗന്ധത്തിന് ഇടയാക്കുന്നു.

ദുര്‍ഗന്ധത്തിന്റെ കാരണങ്ങള്‍
ദുര്‍ഗന്ധത്തിന്റെ പ്രാഥമിക കാരണം ബാക്ടീരിയകളുടെയും ഫംഗസുകളുടെയും സാന്നിധ്യമാണ്. ഈ സൂക്ഷ്മാണുക്കള്‍ തലയിലെ സ്വാഭാവിക എണ്ണകളും തലയോട്ടിയിലെ വിയര്‍പ്പും ഭക്ഷിക്കുന്നു. ഈ പദാര്‍ത്ഥങ്ങളെ വിഘടിപ്പിക്കുമ്പോള്‍, അവ വാതകങ്ങള്‍ പുറത്തുവിടുന്നു, അത് അസുഖകരമായ ഗന്ധത്തിന് കാരണമാകുന്നു. കൂടാതെ, ചില മുടി ഉല്‍പ്പന്നങ്ങള്‍ നന്നായി കഴുകിയില്ലെങ്കിലും ഈ പ്രശ്നത്തിന് കാരണമാകും.
പ്രതിവിധി
മുടിയില്‍ ദുര്‍ഗന്ധം വരാതിരിക്കാന്‍, കഴുകിയ ശേഷം ഉടനടി മുടി ഉണക്കേണ്ടത് പ്രധാനമാണ്. വൃത്തിയുള്ള ടവ്വല്‍ അല്ലെങ്കില്‍ ബ്ലോ ഡ്രയര്‍ ഉപയോഗിക്കുന്നത് ഈര്‍പ്പത്തിന്റെ അളവ് വേഗത്തില്‍ കുറയ്ക്കാന്‍ സഹായിക്കും. വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് മുടി പതിവായി കഴുകുന്നത് എണ്ണ അടിഞ്ഞുകൂടുന്നത് കുറയ്ക്കുകയും ബാക്ടീരിയകളുടെ വളര്‍ച്ചയ്ക്കുള്ള സാധ്യത കുറയ്ക്കുകയും ചെയ്യും.
ഉല്‍പ്പന്ന തിരഞ്ഞെടുപ്പുകള്‍
ശരിയായ മുടി ഉല്‍പ്പന്നങ്ങള്‍ തിരഞ്ഞെടുക്കേണ്ടത് അത്യാവശ്യമാണ്. നിങ്ങളുടെ മുടിയുടെ തരത്തിന് അനുയോജ്യമായ ഷാംപൂകളും കണ്ടീഷണറുകളും തിരഞ്ഞെടുക്കുക, കനത്ത സുഗന്ധമുള്ളതോ കഠിനമായ രാസവസ്തുക്കളോ ഉള്ളതോ ആയ ഉല്‍പ്പന്നങ്ങള്‍ ഒഴിവാക്കുക. ബാക്ടീരിയയെ ആകര്‍ഷിക്കുന്ന അവശിഷ്ടങ്ങള്‍ അവശേഷിപ്പിച്ച് ഇവ ചിലപ്പോള്‍ ദുര്‍ഗന്ധം വഷളാക്കും.
നനഞ്ഞ മുടി കെട്ടാതിരിക്കുക
നനഞ്ഞ മുടി കെട്ടുന്നത് ഒഴിവാക്കുക, കാരണം ഇത് ഈര്‍പ്പം പിടിച്ചുനിര്‍ത്തുകയും സൂക്ഷ്മജീവികളുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. പകരം, മുടി വിരിച്ചിട്ട്. നല്ല വായുസഞ്ചാരം ഉറപ്പാക്കി മുടി ഉണങ്ങാന്‍ അനുവദിക്കുക അല്ലെങ്കില്‍ അധികം ചൂടില്ലാതെ ഒരു ബ്ലോ ഡ്രയര്‍ ഉപയോഗിക്കുക. ബ്രഷുകളും ചീപ്പുകളും പതിവായി വൃത്തിയാക്കുന്നതും തലയോട്ടിയിലെ ശുചിത്വം നിലനിര്‍ത്താന്‍ സഹായിക്കും.
മറ്റ് പ്രശ്നങ്ങള്‍
മുടി ശരിയായി ഉണങ്ങാതിരിക്കുമ്പോള്‍ വേറെയും ചില പ്രശ്നങ്ങള്‍ ഉണ്ടാകാം. മുടി ജടകെട്ടുക, താരന് ഉണ്ടാകുക, നനഞ്ഞ മുടിയും വിയര്‍പ്പും ചേര്‍ന്ന് തലയോട്ടിയല് ചൊറിച്ചില്‍ ഉണ്ടാകുക, മുടി പൊട്ടിപ്പോകുക, മുടി കൊഴിച്ചില്‍, സൂക്ഷ്മജീവികളുടെ വളര്‍ച്ച, മുടി കളര്‍ ചെയ്തവര്‍ക്ക് പെട്ടെന്ന് കളര്‍ നഷ്ടപ്പെടുക എന്നിങ്ങനെ നിരവധി പ്രശ്നങ്ങള്‍ മുടി ഉണങ്ങാതിരിക്കുന്നത് കൊണ്ട് സംഭവിക്കാം.
Disclaimer: ഈ ലേഖനത്തിലെ വിവരങ്ങളും ജ്യോതിഷപരമായ കാര്യങ്ങളും വെറും അറിവിന് വേണ്ടി മാത്രമുള്ളതാണ്. ഈ ലേഖനത്തെ അടിസ്ഥാനമാക്കി സംഭവിക്കുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ബോള്‍ഡ്സ്കൈ ബാധ്യസ്ഥരായിരിക്കുകയില്ല. ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതിന് മുന്‍പ് വിദഗ്ധരുമായി ആലോചിക്കാന്‍ നിര്‍ദ്ദേശിക്കുന്നു.



Click it and Unblock the Notifications
