Latest Updates
-
അടുക്കളയിലെ ഈ വാസ്തു തെറ്റുകൾ സാമ്പത്തിക ബാധ്യത വരുത്തുമോ? ഐശ്വര്യത്തിന് ചെയ്യേണ്ട മാറ്റങ്ങൾ -
വീട്ടിൽ ക്ലോക്ക് വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; സാമ്പത്തിക നേട്ടത്തിനും സമാധാനത്തിനും വാസ്തു പറയുന്നത് ഇതാണ് -
ശമ്പളം കിട്ടിയോ? വാലറ്റിൽ ഈ സാധനങ്ങൾ ഉണ്ടെങ്കിൽ പണം കൈയിൽ നിൽക്കില്ല! -
വ്യാഴം പൂയ്യം നക്ഷത്രത്തിലേക്ക്: ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങളും സാമ്പത്തിക നേട്ടങ്ങളും -
ബുധൻ ചിങ്ങം രാശിയിലേക്ക്: ഓഗസ്റ്റ് 5-ലെ ഈ ഗ്രഹമാറ്റം നിങ്ങളുടെ ജീവിതത്തിൽ വരുത്തുന്ന മാറ്റങ്ങൾ ഇതാ! -
ഓഗസ്റ്റ് 3: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, ശുഭമുഹൂർത്തങ്ങൾ ഇങ്ങനെ -
2026 ഓഗസ്റ്റ്: കരിയറിൽ വൻ കുതിച്ചുചാട്ടം, ഈ 5 രാശിക്കാർക്ക് ഭാഗ്യം തെളിയുന്നു! -
2026 ഓഗസ്റ്റ് 3: ഈ നക്ഷത്രക്കാർക്ക് ഇന്ന് കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടങ്ങൾ, ഭാഗ്യം കൂടെയുണ്ടാകും! -
ഓഗസ്റ്റ് 2 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ ഇതാ -
ശമ്പളം കിട്ടിയോ? ലോക്കർ ഈ ദിശയിൽ വെച്ചാൽ പണം ഇരട്ടിയാകും, വാസ്തു പറയുന്ന സത്യം
കീമോതെറാപ്പി കാരണം കൊഴിഞ്ഞ മുടി വേഗത്തില്‍ തിരിച്ചുവരാന്‍ ചില വഴികള്‍
മുടി ഇല്ലാതാകുമ്പോള്‍ മാത്രമാണ് അത് എത്രത്തോളം പ്രധാനപ്പെട്ടതാണെന്ന് ഒരാള്‍ക്ക് മനസ്സിലാകുക. കീമോതെറാപ്പി കാലത്തെ മുടികൊഴിച്ചില്‍ കാന്‍സര്‍ രോഗികള്‍ നേരിടുന്ന പ്രധാന വെല്ലുവിളികളില്‍ ഒന്നാണ്. രോഗത്തോടൊപ്പം മുടികൊഴിച്ചിലും അവരെ മാനസികമായി തളര്‍ത്തും.പലരും കാന്‍സര്‍ ചികിത്സയെ ഭയക്കുന്നത് പോലും മുടി കൊഴിച്ചിലിനെ ഭയന്നാണ്.

കാരണം
അതിവേഗത്തില്‍ വളരുന്ന കാന്‍സര്‍ കോശങ്ങളെ നശിപ്പിക്കാന്‍ ശക്തി കൂടിയ മരുന്നുകളാണ് കീമോതെറാപ്പി ചികിത്സയില്‍ ഉപയോഗിക്കുന്നത്. ശരീരത്തിലെ അതിവേഗം വളരുന്ന മറ്റ് കോശങ്ങളെയും മരുന്ന് ബാധിക്കും. അതില്‍ കേശ കോശങ്ങളും ഉള്‍പ്പെടും. തലയില്‍ മാത്രമല്ല, ശരീത്തിലെമ്പാടുമുള്ള രോമവളര്‍ച്ചയെ കീമോതറാപ്പി ബാധിക്കും. കണ്പീലി, പുരികം, കക്ഷം, ജനനേന്ദ്രിയം എന്നിവിടങ്ങളിലെ രോമങ്ങള്‍ പോലും കീമോതെറാപ്പി കാലത്ത് നഷ്ടപ്പെടാം.
എന്നാല്‍ എല്ലാവരിലും മുടികൊഴിച്ചില്‍ ഉണ്ടാകണമെന്നില്ല. മാത്രമല്ല, കീമോതെറാപ്പി കഴിഞ്ഞ് ആഴ്ചകള്‍ക്കുള്ളില്‍ വീണ്ടും മുടി വളരുകയും ചെയ്യും. ചികിത്സയ്ക്കുശേഷം മുടി തഴച്ചുവളരാന്‍ പ്രകൃതിദത്തമായ ചില പരിഹാരങ്ങള്‍ ഉണ്ട്. പലരിലും ഫലങ്ങള്‍ വ്യത്യാസപ്പെടാമെങ്കിലും, പൊതുവായ ചില വഴികള്‍ മുടി വളര്‍ച്ചയെ ഉത്തേജിപ്പിക്കാനും തലയോട്ടിയുടെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. അവ എന്തെല്ലാമാണെന്ന് നോക്കാം
റോസ്മേരി
റോസ്മേരി, പോലുള്ള എസെന്‍ഷ്യല്‍ ഓയില്‍ മുടി തഴച്ചുവളരാന്‍ നല്ലതാണ്. ഇത് തലയോട്ടിയിലെ രക്തചംക്രമണം വര്‍ദ്ധിപ്പിച്ച് മുടി വളര്‍ച്ച പ്രോത്സാഹിപ്പിക്കുന്നു. സാധാരണയായി മുടിയില്‍ തേക്കുന്ന എണ്ണയ്ക്കൊപ്പം കലര്‍ത്തി ഇത് പതിവായി തലയോട്ടിയില്‍ മസാജ് ചെയ്യാം
കറ്റാര്‍ വാഴ
കറ്റാര്‍ വാഴ തലയ്ക്ക് തണുപ്പേകും. തലയോട്ടിയിലെ ചൊറിച്ചിലും ചൂടും പുകച്ചിലും കുറയ്ക്കാനും മുടി വളരുന്നതിന് ആരോഗ്യകരമായ അന്തരീക്ഷം നല്‍കാനും ഇത് സഹായിക്കും. കറ്റാര്‍ വാഴ ജെല്‍ നേരിട്ട് തലയോട്ടിയില്‍ പുരട്ടി ഏകദേശം ഒരു മണിക്കൂര്‍ നേരം വെച്ച് കഴുകിക്കളയാം.
ഉള്ളി ജ്യൂസ്
മുടികൊഴിച്ചിലിനുള്ള മറ്റൊരു പ്രതിവിധിയാണ് ഉള്ളി നീര്. ഇതില്‍ സള്‍ഫര്‍ അടങ്ങിയിട്ടുണ്ട്, ഇത് രക്തചംക്രമണം മെച്ചപ്പെടുത്തുന്നതിലൂടെ മുടിയുടെ വളര്‍ച്ചയെ സഹായിക്കും. ഉള്ളി നീര് തലയോട്ടിയില്‍ പുരട്ടുക, 15 മിനിറ്റ് വിടുക, തുടര്‍ന്ന് ഷാംപൂ ഉപയോഗിച്ച് കഴുകുക.
ഭക്ഷണക്രമത്തിലെ മാറ്റങ്ങള്‍
വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ സമീകൃതാഹാരം മുടിയുടെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. പ്രോട്ടീന്‍, ഇരുമ്പ്, സിങ്ക്, വിറ്റാമിന്‍ എ, സി എന്നിവ അടങ്ങിയ ഭക്ഷണങ്ങള്‍ മുടിയുടെ വളര്‍ച്ചയെ സഹായിക്കും. ഇലക്കറികള്‍, പരിപ്പ്, വിത്തുകള്‍, കൊഴുപ്പ് കുറഞ്ഞ മാംസം എന്നിവ നിങ്ങളുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് പരിഗണിക്കുക. കൂടാതെ, അണ്ടിപ്പരിപ്പും വിത്തുകളും തലയോട്ടിയെ പോഷിപ്പിക്കുന്ന അവശ്യ ഫാറ്റി ആസിഡുകള്‍ പ്രദാനം ചെയ്യുന്നു. ചീര പോലുള്ള ഇലക്കറികള്‍ ശരീരത്തിന് വേണ്ട ഇരുമ്പ് നല്കുന്നു, ഇത് രക്തചംക്രമണം മെച്ചപ്പെടുത്തി മുടി വളര്‍ച്ചയെ സഹായിക്കുന്നു.
വിറ്റാമിനുകളും വളരെ പ്രധാനമാണ്. വൈറ്റമിന്‍ സി അടങ്ങിയ ഓറഞ്ച്, സ്ട്രോബെറി തുടങ്ങിയ പഴങ്ങള്‍ കൊളാജന്‍ ഉല്പാദനത്തിനും മുടിയുടെ ഇഴകളെ ശക്തിപ്പെടുത്തുന്നതിനും സഹായിക്കുന്നു. ബയോട്ടിന്‍ അടങ്ങിയ ബദാം, മധുരക്കിഴങ്ങ് എന്നിവ മുടിയുടെ ഘടനയും തിളക്കവും വര്‍ദ്ധിപ്പിക്കും. ഭക്ഷണത്തില്‍ ഇവ ഉള്‍പ്പെടുത്തുന്നത് മുടി വളര്‍ച്ചയില്‍ ശ്രദ്ധേയമായ മാറ്റം കൊണ്ടുവരും
ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍
ചില ഭക്ഷണങ്ങള്‍ മുടിയുടെ ആരോഗ്യത്തെ പ്രതികൂലമായും ബാധിച്ചേക്കാം. ഉയര്‍ന്ന അളവില്‍ പഞ്ചസാര അടങ്ങിയ ഭക്ഷണക്രമം തലയോട്ടിയുടെ ആരോഗ്യത്തെ ബാധിക്കുകയും നീര്‍ക്കെട്ട് ഉണ്ടാക്കുകയും ചെയ്യും. അതുപോലെ സംസ്കരിച്ച ഭക്ഷണങ്ങളില്‍ പലപ്പോഴും മുടി വളര്‍ച്ചയ്ക്ക് ആവശ്യമായ പോഷകങ്ങള്‍ ഉണ്ടാകാറില്ല. ഇവ പരിമിതപ്പെടുത്തുന്നത് മുടിവളര്‍ച്ചയ്ക്കും ആരോഗ്യത്തിനും ഗുണം ചെയ്യും.
അമിതമായ മദ്യപാനം ശരീരത്തില്‍ നിര്‍ജ്ജലീകരണം ഉണ്ടാക്കും, ഇത് മുടി വരണ്ടുപോകുന്നതിലേക്കും പൊട്ടുന്നതിലേക്കും നയിക്കുന്നു. അതുപോലെ, ഉയര്‍ന്ന അളവില്‍ സോഡിയം അടങ്ങിയ ഭക്ഷണങ്ങള്‍ തലയോട്ടിയുടെ ആരോഗ്യത്തെ ബാധിക്കും. മുടിയുടെ ഒപ്റ്റിമല്‍ അവസ്ഥ നിലനിര്‍ത്താന്‍ ഇവ കഴിക്കുമ്പോള്‍ മിതത്വം പ്രധാനമാണ്.
ജലാംശം പ്രധാനമാണ്
മുടി സംരക്ഷണത്തിനും ആരോഗ്യത്തിനും ജലാംശം നിലനിര്‍ത്തുന്നത് വളരെ പ്രധാനമാണ്. കോശങ്ങളിലേക്ക് പോഷകങ്ങള്‍ എത്തിക്കാന്‍ വെള്ളം സഹായിക്കുന്നു, ആരോഗ്യകരമായ വളര്‍ച്ചയെ സഹായിക്കുന്നു. ഒരു ദിവസം കുറഞ്ഞത് എട്ട് ഗ്ലാസ് വെള്ളമെങ്കിലും കുടിച്ചെങ്കിലേ മുടിവളര്‍ച്ചയ്ക്ക് ആവശ്യമായ ജലാംശം ലഭിക്കുകയുള്ളു.
കീമോതെറാപ്പിക്ക് ശേഷം, നിങ്ങളുടെ മുടി സൗമ്യമായി കൈകാര്യം ചെയ്യേണ്ടത് പ്രധാനമാണ്. വീര്യം കുറഞ്ഞ ഷാംപൂകള്‍ ഉപയോഗിക്കുക, ദുര്‍ബലമായ പുതിയ മുടിയിഴകളെ നശിപ്പിക്കുന്ന ഹീറ്റ് സ്റ്റൈലിംഗ് ടൂളുകള്‍ ഒഴിവാക്കുക. പ്രകൃതിദത്ത പരിഹാരങ്ങള്‍ ആണെങ്കില്‍ കൂടിയും ഏതെങ്കിലും പുതിയ ചികിത്സയോ ചിട്ടയോ ആരംഭിക്കുന്നതിന് മുമ്പ് ആരോഗ്യ സംരക്ഷണ വിദഗ്ധരുമായി കൂടിയാലോചിക്കേണ്ടത് അത്യാവശ്യമാണ്.



Click it and Unblock the Notifications