Latest Updates
-
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം -
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത്
കറുകറുത്ത മുടിയുടെ രഹസ്യം അടുക്കളയിലെ നിത്യോപയോഗ വസ്തുക്കളില്‍
മുടിയുടെ നിറം സംബന്ധിച്ച പഴഞ്ചന്‍ ധാരണകളൊക്കെ ഇന്ന് ചവറ്റുകൊട്ടയില്‍ ആയിക്കഴിഞ്ഞു. കാരണം നല്ല കറുത്ത മുടിക്ക് വെളുപ്പും, ചുവപ്പും, നീലയും പച്ചയുമൊക്കെ നിറങ്ങള്‍ നല്കി വര്‍ണ്ണം വിതറുന്ന മുടിയുമായി പാറിപ്പറന്ന് നടക്കുന്നതാണ് ഇന്ന് യുവാക്കള്‍ക്ക് ഇഷ്ടം. പക്ഷേ കറുത്ത മുടിയുടെ അഴകില്‍ വിശ്വസിക്കുന്നവരും കുറവല്ല. അവര്‍ക്ക് വേണ്ടി, മുടിയുടെ കറുപ്പ് നിറം സംരക്ഷിക്കുന്നതിനുള്ള ചില വഴികള്‍ നോക്കാം.

ചില വീട്ടുവൈദ്യങ്ങള്‍ കറുത്ത മുടി ആരോഗ്യകരവും ഊര്‍ജ്ജസ്വലവുമായി നിലനിര്‍ത്താന്‍ സഹായിക്കും. ഈ രീതികള്‍ ലളിതവും ചെലവ് കുറഞ്ഞതും ഇന്ത്യന്‍ വീടുകളില്‍ സാധാരണയായി കാണപ്പെടുന്ന ചേരുവകള്‍ ഉപയോഗിക്കുന്നതുമാണ്. അവ എന്തെല്ലാമാണെന്ന് നോക്കൂ.
വെളിച്ചെണ്ണ
ഇന്ത്യക്കാര്‍ പണ്ടുകാലം മുതല്ക്കേ തലയില്‍ വെളിച്ചെണ്ണ തേക്കുന്നവരാണ്. ചിലര്‍ വെളിച്ചെണ്ണ മരുന്നുകള്‍ ഇട്ട് കാച്ചിയെടുത്ത് തലയില്‍ തേക്കുന്നു. അല്ലാത്തവര്‍ പച്ചവെളിച്ചെണ്ണയും വെന്ത വെളിച്ചെണ്ണയും തലയില്‍ പുരട്ടും. ചെറുചൂടുള്ള വെളിച്ചെണ്ണ ഉപയോഗിച്ച് തലയോട്ടിയില്‍ മസാജ് ചെയ്യുന്നത് മുടിയെ പോഷിപ്പിക്കുകയും വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. ഇത് ഈര്‍പ്പം നിലനിര്‍ത്താന്‍ സഹായിക്കുന്നു, മുടി വരണ്ടുപോകുന്നതും പൊട്ടുന്നതും തടയുന്നു. മികച്ച ഫലം ലഭിക്കുന്നതിന്, രാത്രി മുഴുവന്‍ എണ്ണ പുരട്ടി രാവിലെ കഴുകിക്കളയുക.
നെല്ലിക്ക
വൈറ്റമിന്‍ സിയും ആന്റി ഓക്സിഡന്റുകളും കൊണ്ട് സമ്പന്നമാണ് നെല്ലിക്ക. ഇത് രോമകൂപങ്ങളെ ശക്തിപ്പെടുത്തുകയും അകാല നരയെ തടയുകയും ചെയ്യുന്നു. നെല്ലിക്ക ഉണക്കിപ്പൊടിച്ച പൊടി വെള്ളത്തില്‍ കലര്‍ത്തി പേസ്റ്റ് രൂപത്തിലാക്കുക. ഇത് തലയോട്ടിയിലും മുടിയിലും പുരട്ടുക, ഒരു മണിക്കൂര്‍ അങ്ങനെ വെച്ചതിന് ശേഷം കഴുകിക്കളയുക.
മൈലാഞ്ചി
കറുത്ത മുടിക്ക് തിളക്കം നല്കുന്ന പ്രകൃതിദത്ത കണ്ടീഷണറാണ് ഹെന്ന അഥവാ മൈലാഞ്ചി. രാസവസ്തുക്കള്‍ ഇല്ലാതെ പ്രകൃതിദത്തമായ നിറവും ഇത് നല്കുന്നു. പേസ്റ്റ് ഉണ്ടാക്കാന്‍ മൈലാഞ്ചി പൊടി വെള്ളത്തില്‍ കലര്‍ത്തി പേസ്റ്റ് ആക്കുകയോ മൈലാഞ്ചിയില അരച്ചെടുക്കുകയോ ചെയ്യുക. ഇത് മുടിയില്‍ പുരട്ടി രണ്ട് മണിക്കൂറിന് ശേഷം കഴുകി കളയുക.
ഉള്ളി നീര്
ഉള്ളിനീരില്‍ സള്‍ഫര്‍ അടങ്ങിയിട്ടുണ്ട്. ഇത് കൊളാജന്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നു. മുടി വളരാനും സ്വാഭാവിക നിറം നിലനിര്‍ത്താനും ഉള്ളിനീര് സഹായിക്കുന്നു. ഉള്ളി അരച്ച് നീര് വേര്‍തിരിച്ച് തലയില്‍ പുരട്ടുക. 30 മിനിറ്റിന് ശേഷം ഷാംപൂ ഉപയോഗിച്ച് കഴുകുക.
കട്ടന്‍ചായ
കട്ടന്‍ ചായയില്‍ ടാന്നിനുകള്‍ അടങ്ങിയിട്ടുണ്ട്, ഇത് മുടിയുടെ നിറം വര്‍ദ്ധിപ്പിക്കുകയും തിളക്കം നല്‍കുകയും ചെയ്യുന്നു. കടുപ്പമുള്ള കട്ടന്‍ ചായ ഉണ്ടാക്കുക, അത് തണുപ്പിക്കുക, മുടി ഷാംപൂ ചെയ്തതിന് ശേഷം അവസാനമായി കഴുകുക. മികച്ച ഫലത്തിനായി ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ ഈ രീതി ചെയ്യാം.
ഉലുവ പേസ്റ്റ്
ഉലുവയില്‍ പ്രോട്ടീനും നിക്കോട്ടിനിക് ആസിഡും അടങ്ങിയിട്ടുണ്ട്, ഇത് മുടി വേരുകളെ ശക്തിപ്പെടുത്തുന്നു. ഉലുവ രാത്രി മുഴുവന്‍ കുതിര്‍ത്ത് രാവിലെ അരച്ച് പേസ്റ്റ് രൂപത്തിലാക്കി തലയില്‍ പുരട്ടുക. 30 മിനിറ്റിന് ശേഷം നന്നായി കഴുകുക.
ഈ വീട്ടുവൈദ്യങ്ങള്‍ കറുത്ത മുടിയുടെ ആരോഗ്യവും ഉന്മേഷവും നിലനിര്‍ത്തുന്നതിനുള്ള പ്രകൃതിദത്ത പരിഹാരങ്ങളാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
