Latest Updates
-
രവിപുഷ്യ യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുമോ? തിളക്കം നിലനിർത്താൻ ഈ മുൻകരുതലുകൾ പരീക്ഷിക്കൂ -
സൂര്യ-ശനി നേർക്കുനേർ: ഇന്ന് വൈകുന്നേരം 5:56-ന് ഈ രാശിക്കാർ അതീവ ശ്രദ്ധ പുലർത്തുക -
ശുക്രന്റെ വക്രഗതി 2026: ഈ രാശിക്കാർക്ക് കഷ്ടകാലം, വലിയ തീരുമാനങ്ങൾ എടുക്കും മുൻപ് ശ്രദ്ധിക്കുക! -
ഗജകേസരി രാജയോഗം: ഇന്ന് രാത്രി മുതൽ ഈ രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും ധനനേട്ടത്തിലും വൻ മാറ്റം -
ഗുജറാത്തിലും അസമിലും യുസിസി: ലിവ്-ഇൻ, വിവാഹ രജിസ്ട്രേഷനിൽ മാറ്റം വരുന്നുണ്ടോ? -
ഒക്ടോബർ 4-10: ഈ ആഴ്ച ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ; നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 4 നക്ഷത്രഫലം: പുണർതം നാളിലെ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 ഒക്ടോബർ 3 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ, നേട്ടങ്ങൾ നിങ്ങളെ തേടിയെത്തും! -
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ
മുടി നരച്ചതിനെ ചൊല്ലി വേവലാതി വേണ്ട, പരിഹാരം പ്രകൃതിയില്‍ തന്നെയുണ്ട്
മുടി നരയ്ക്കല്‍ ശരീരത്തിലെ വളരെ സ്വാഭാവികമായ പ്രക്രിയയാണ്. നരച്ച മുടി വാര്‍ദ്ധക്യത്തിന്റെ ഭാഗമായാണ് കണ്ടിരുന്നത്. എന്നാലിന്ന് അകാലത്തിലും മുടി നരയ്ക്കല്‍ സംഭവിക്കുന്നുണ്ട്. മുടി നരച്ചാല്‍ പ്രായമായെന്ന തോന്നല്‍ വരുന്നത് കൊണ്ട് പലരും മുടിയുടെ കറുപ്പ് നിലനിര്‍ത്താന്‍ പരിഹാരങ്ങള്‍ തേടുന്നു. മിക്കവരും കെമിക്കലുകള്‍ ചേര്‍ത്ത ഡൈ ആണ് ഇതിനായി തിരഞ്ഞെടുക്കുന്നത്. എന്നാല്‍ നരച്ച മുടി ഫലപ്രദമായി കൈകാര്യം ചെയ്യാന്‍ വിവിധ പ്രകൃതിദത്ത പരിഹാരങ്ങള്‍ സഹായിക്കും. കെമിക്കല്‍ ഉല്‍പ്പന്നങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ പ്രതിവിധികള്‍ക്ക് പാര്‍ശ്വഫലങ്ങള്‍ ഇല്ലെന്ന് തന്നെ പറയാം.

വെളിച്ചെണ്ണ
മുടി സംരക്ഷണത്തിന് ഏറ്റവുധികം ആളുകള്‍ തിരഞ്ഞെടുക്കുന്ന ഒന്നാണ് വെളിച്ചെണ്ണ. ഇത് തലയോട്ടിക്ക് ആവശ്യമായ പോഷകം നല്‍കുകയും രോമകൂപങ്ങളെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. പതിവായി വെളിച്ചെണ്ണ പുരട്ടുന്നത് മുടിയുടെ സ്വാഭാവിക നിറം നിലനിര്‍ത്താന്‍ സഹായിക്കും. മികച്ച ഫലങ്ങള്‍ക്കായി വെളിച്ചെണ്ണ നിങ്ങളുടെ തലയോട്ടിയില്‍ മസാജ് ചെയ്ത് കഴുകി കളയുക.
നെല്ലിക്ക
നെല്ലിക്ക വിറ്റാമിന്‍ സിയും ആന്റിഓക്സിഡന്റുകളും കൊണ്ട് സമ്പുഷ്ടമാണ്. ഇത് മുടിയുടെ സ്വാഭാവിക നിറം നിലനിര്‍ത്താനും ആരോഗ്യകരമായ മുടി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കാനും സഹായിക്കുന്നു. നിങ്ങള്‍ക്ക് നെല്ലിക്ക ജ്യൂസ് ആയി കഴിക്കാം അല്ലെങ്കില്‍ നെല്ലിക്ക ചേര്‍ത്ത എണ്ണ നേരിട്ട് തലയോട്ടിയില്‍ പുരട്ടാം.
മൈലാഞ്ചി
നരച്ച മുടിക്ക് സ്വാഭാവികമായി നിറം നല്‍കുന്നതിന് കാലങ്ങളായി ആളുകള്‍ ഉപയോഗിക്കുന്ന ഒന്നാണ് മൈലാഞ്ചി. ഇത് ചുവപ്പ് കലര്‍ന്ന തവിട്ട് നിറം മുടിക്ക് നല്‍കുകയും ആരോഗ്യം നല്‍കുകയും ചെയ്യുന്നു. മൈലാഞ്ചി ഇല അരച്ചോ പൊടി വെള്ളത്തില്‍ കലര്‍ത്തി പേസ്റ്റ് രൂപത്തിലാക്കിയോ മുടിയില്‍ പുരട്ടുക, കഴുകുന്നതിന് മുമ്പ് കുറച്ച് മണിക്കൂര്‍ വയ്ക്കുക.
കട്ടന്‍ ചായ
കട്ടന്‍ ചായയ്ക്ക് കാലക്രമേണ ചാരനിറത്തിലുള്ള മുടികള്‍ കറുപ്പുള്ളതാക്കാന് കഴിവുണ്ട്. ഇത് മുടിക്ക് തിളക്കവും മൃദുത്വവും നല്കുന്നു. കടുപ്പം കൂട്ടി കട്ടന്‍ ചായ ഉണ്ടാക്കുക, അത് തണുപ്പിക്കുക, മുടി അതില്‍ കഴുകിയ ശേഷം വെള്ളം കൊണ്ട് കഴുകിക്കളയുക.
ഉള്ളി ജ്യൂസ്
ഉള്ളി ജ്യൂസില്‍ കാറ്റലേസ് എന്ന എന്‍സൈം അടങ്ങിയിട്ടുണ്ട്, ഇത് തലയോട്ടിയില്‍ ഹൈഡ്രജന്‍ പെറോക്സൈഡ് അടിഞ്ഞുകൂടുന്നത് കുറയ്ക്കുന്നു, ഹൈഡ്രജന്‍ പെറോക്സൈഡ് നരയ്ക്ക് കാരണമാകുന്നു. ഉള്ളി നീര് നിങ്ങളുടെ തലയോട്ടിയില്‍ പുരട്ടി 30 മിനിറ്റ് നേരം വയ്ക്കുക. ശേഷം കഴുകുക.
കറിവേപ്പില
രോമകൂപങ്ങളില്‍ മെലാനിന്‍ പിഗ്മെന്റ് പുനഃസ്ഥാപിക്കാന്‍ കറിവേപ്പില ഫലപ്രദമാണ്. കറിവേപ്പില വെളിച്ചെണ്ണയില്‍ കറുത്തതായി മാറുന്നതുവരെ തിളപ്പിച്ച്, എണ്ണ അരിച്ചെടുത്ത്, പതിവായി തലയോട്ടിയില്‍ മസാജ് ചെയ്യുക.
ഈ പ്രകൃതിദത്ത പരിഹാരങ്ങള്‍ കഠിനമായ രാസവസ്തുക്കള്‍ ഇല്ലാതെ നരച്ച മുടി കൈകാര്യം ചെയ്യുന്നതിനുള്ള ഒരു ബദല്‍ ആണ്. സ്ഥിരമായ ഉപയോഗം കാലക്രമേണ നല്ല ഫലങ്ങള്‍ നല്‍കിയേക്കാം.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.
The image used in the story is AI-generated



Click it and Unblock the Notifications
