Latest Updates
-
മെയ് 30-ന് അപൂർവ്വ രവി-സിദ്ധ യോഗം: നിങ്ങളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ ഈ സമയം എങ്ങനെ ഉപയോഗിക്കാം? -
കരീന കപൂറിന്റെ ഫിറ്റ്നസ് രഹസ്യം ഇതാണ്; ആയിരം കലോറി എരിച്ചുകളയാൻ ഈ കളി മതി! -
വെയിൽ കൊള്ളുമ്പോൾ ചർമ്മം മാത്രമല്ല, തലയോട്ടിയും അപകടത്തിലാണ്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
കഠിനമായ വേനൽച്ചൂടിൽ തളരാതിരിക്കാൻ ഈ പാനീയങ്ങൾ മതി; സൂര്യാഘാതത്തെ പ്രതിരോധിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
പുകവലി ഉപേക്ഷിച്ചാൽ ശരീരത്തിൽ സംഭവിക്കുന്നത് അത്ഭുതം! ഈ മാറ്റങ്ങൾ അറിഞ്ഞാൽ നിങ്ങൾ ഇന്ന് തന്നെ സിഗരറ്റ് വലിച്ചെറിയും -
ആർത്തവ വേദനയിൽ വലയുന്ന പെൺകുട്ടികൾക്ക് ഇനി ആശ്വാസം; കേരളത്തിലെ സ്കൂളുകളിൽ ചരിത്രപരമായ അവധി പ്രഖ്യാപനം! -
കടുത്ത ചൂടിലും വയറിലെ കൊഴുപ്പ് കുറയ്ക്കാം; വ്യായാമത്തിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
കാലാവസ്ഥ മാറുന്നു, ചർമ്മവും മുടിയും തകരാതിരിക്കാൻ ഈ 48 മണിക്കൂർ പ്ലാൻ പരീക്ഷിച്ചു നോക്കൂ -
വ്യാഴം കർക്കടകത്തിലേക്ക് മാറുന്നു: കരിയറിലും വിവാഹകാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ ഭാഗ്യകാലം നിങ്ങൾ എങ്ങനെ പ്രയോജനപ്പെടുത്തും? -
മെയ് 30-31: ആകാശത്ത് അപൂർവ്വ ബ്ലൂ മൂൺ; കർമ്മദോഷങ്ങൾ അകറ്റാൻ ഈ രാശിക്കാർക്ക് വൻ ഭാഗ്യം, ചെയ്യേണ്ടത് ഇത്രമാത്രം!
തലയോട്ടിയിലെ ദുര്‍ഗന്ധത്തിന് പെട്ടെന്നുണ്ട് പരിഹാരം
പലപ്പോഴും മുടിയിലെ ദുര്‍ഗന്ധം നമ്മുടെ ആത്മവിശ്വാസത്തെ പോലും ഇല്ലാതാക്കുന്നു. വിയര്‍പ്പ്, മലിനീകരണം, ചില പ്രത്യേക വസ്തുക്കളുടെ ഉപയോഗം എന്നിവയെല്ലാം തന്നെ ഇത്തരം പ്രശ്നങ്ങളെ ഗുരുതരമാക്കുന്നു. ഇതിനെ ഫലപ്രദമായി നേരിടുന്നതിന് വേണ്ടി ശ്രമിക്കുന്നവര്‍ക്ക് പലപ്പോഴും അതിന് സാധിക്കാതെ വരുന്നു. അത് തന്നെയാണ് മുടിയുടെ ആരോഗ്യത്തേയും പ്രതിസന്ധിയിലാക്കുന്നത്.
പലരിലും തലയോട്ടിയിലെ ദുര്‍ഗന്ധം ഒരു സ്ഥിരമായ പ്രശ്നമാണ്. ഈ പ്രശ്നം ഫലപ്രദമായി നേരിടാന്‍ ഏതൊക്കെ തരത്തിലുള്ള ഔഷധങ്ങള്‍ ഉപയോഗിക്കാം എന്നത് ചോദ്യമാണ്. എന്തൊക്കെയാണ് ഇതില്‍ നിന്ന് പരിഹാരം കാണുന്നതിനായി ഉപയോഗിക്കാവുന്ന മാര്‍ഗ്ഗങ്ങള്‍ എന്നതിനെക്കുറിച്ച് നമുക്ക് നോക്കാം. മാത്രല്ല ഇത് തലയോട്ടിയുടെ മൊത്തത്തിലുള്ള ആരോഗ്യത്തിനും അതിനെ മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു.

ആര്യവേപ്പ്
ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ക്ക് പേരുകേട്ടതാണ് വേപ്പ്. ഇത് തലയോട്ടി വൃത്തിയാക്കാനും ദുര്‍ഗന്ധം ഉണ്ടാക്കുന്ന മാലിന്യങ്ങള്‍ നീക്കം ചെയ്യാനും സഹായിക്കുന്നതാണ്. മാത്രമല്ല ആര്യവേപ്പിന്റെ ഇലയല്ലാതെ തന്നെ വേപ്പെണ്ണയോ വേപ്പില ചേര്‍ത്ത ഷാംപൂവോ പതിവായി ഉപയോഗിക്കാവുന്നതാണ്. ഇത് തലയോട്ടിയിലെ ദുര്‍ഗന്ധത്തെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. ഇത്തരം അവസ്ഥകളില്‍ പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് സ്ഥിരമായി ആര്യവേപ്പ് ഉപയോഗിക്കാം.
നെല്ലിക്ക
മുടിയുടെ ആരോഗ്യത്തിനായി നെല്ലിക്ക ഉപയോഗിക്കുമ്പോള്‍ അത് ഗുണപരമായ പല മാറ്റങ്ങളും നല്കുന്നു. വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിരിക്കുന്നു എന്നതാണ് സത്യം. അത് മാത്രമല്ല താരനെ കുറക്കുന്നതിനും സഹായിക്കുന്നു നെല്ലിക്ക. മാത്രമല്ല തലയോട്ടിയിലെ ദുര്‍ഗന്ധത്തെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു എന്നുള്ളതാണ് സത്യം. നെല്ലിക്കപ്പൊടി വെള്ളത്തില്‍ കലക്കി പേസ്റ്റ് രൂപത്തിലാക്കി പുരട്ടുന്നത് മികച്ച ഫലം ലഭിക്കും. ഇത് നിങ്ങളുടെ മുടിയുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു.
സോപ്പ്കായ
സോപ്പ്കായ നിങ്ങളുടെ മുടിയുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നതാണ്. ഇത് തലയിലെ അധിക എണ്ണയും അഴുക്കും ഇല്ലാതാക്കുന്നു. മാത്രമല്ല ഇത് തലയോട്ടിയിലെ അഴുക്കിനെ പൂര്‍ണമായും ഇല്ലാതാക്കുന്നു. നല്ല മികച്ച ക്ലെന്‍സറാണ് എന്ന് മാത്രമല്ല മുടിയുടെ ആരോഗ്യത്തിന് വളരെയധികം മികച്ചതാണ് എന്നതിലും സംശയം വേണ്ട. തലയോട്ടിയെ പുതുമയുള്ളതും ദുര്‍ഗന്ധം ഉണ്ടാക്കുന്ന ഘടകങ്ങളില്‍ നിന്ന് മുക്തമാക്കുന്നു സോപ്പ്കായ.
ബ്രഹ്മി
ബ്രഹ്മി മുടിയുടെ ആരോഗ്യകരമായ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയും തലയോട്ടിയിലെ ചൊറിച്ചില്‍ കുറയ്ക്കുകയും ചെയ്യുന്നു. ഇത് തലയോട്ടിയുടെ ദുര്‍ഗന്ധത്തെ പൂര്‍ണമായും ഇല്ലാതാക്കുന്നു. ദുര്‍ഗന്ധത്തിലേക്ക് നയിക്കുന്ന അണുബാധകള്‍ക്ക് പരിഹാരം കാണുന്നതിനും ഇത് വഴി സാധിക്കുന്നു. തലയോട്ടിയെ ആരോഗ്യകരമായി നിലനിര്‍ത്താന്‍ ബ്രഹ്മി ഓയില്‍ തയ്യാറാക്കി മസ്സാജ് ചെയ്യാവുന്നതാണ്.
ഷിക്കാക്കായ്
മുടിയുടെ ആരോഗ്യത്തെ ഇല്ലാതാക്കുന്ന പല പ്രശ്നങ്ങളേയും പൂര്‍ണമായും ഇല്ലാതാക്കുന്നതിന് വേണ്ടി ഒരു പ്രകൃതിദത്ത കണ്ടീഷണറായി ഷിക്കക്കായ ഉപയോഗിക്കാം. ഇത് തലയോട്ടിയിലെ ഈര്‍പ്പം നിലനിര്‍ത്തുന്നതോടൊപ്പം തന്നെ വരള്‍ച്ചയും ദുര്‍ഗന്ധവും തടയുന്നു. കൂടുതല്‍ ഫലം ലഭിക്കുന്നതിന് വേണ്ടി നിങ്ങള്‍ക്ക് മുടി കഴുകുമ്പോള്‍ ഷിക്കാക്കായ് പൊടി ഹെയര്‍ വാഷായി ഉപയോഗിക്കാം.
ഉലുവ
മുടിയുടെ ആരോഗ്യത്തിന് വേണ്ടി ഉലുവ വളരെയധികം സഹായിക്കുന്നതാണ്. ഇത് ദുര്‍ഗന്ധത്തെ ഇല്ലാതാക്കുന്നതിന് മാത്രമല്ല മുടിയുടെ ആരോഗ്യത്തെ സഹായിക്കുകയും ചെയ്യുന്നു. ഇതിലുള്ള ആന്റിഫംഗല്‍ ഗുണങ്ങളുണ്ട് എന്നത് തന്നെയാണ് പല അസ്വസ്ഥതകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നത്. അത് ദുര്‍ഗന്ധത്തെ നിര്‍വീര്യമാക്കാന്‍ സഹായിക്കുന്നു. ഉലുവ രാത്രി മുഴുവന്‍ കുതിര്‍ത്ത് പേസ്റ്റ് തലയില്‍ പുരട്ടുന്നത് അസുഖകരമായ ദുര്‍ഗന്ധം പൂര്‍ണമായും മാറ്റുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications