Latest Updates
-
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം
മുടി വളര്‍ച്ചയ്ക്കായി ആരും പരീക്ഷിക്കാത്ത ഒരു എണ്ണക്കൂട്ട്, വീട്ടില്‍ തന്നെ തയ്യാറാക്കാം, ഉപയോഗിക്കാന്‍ വളരെ എ
മുടി വളരാന്‍ പല മാര്‍ഗ്ഗങ്ങളും പരീക്ഷിച്ചവര്‍ ഈ എണ്ണയെ കുറിച്ച് അറിഞ്ഞിട്ടുണ്ടാകില്ല. നാരങ്ങ എണ്ണ അഥവാ ലെമണ്‍ ഓയില്‍. സിട്രസ് പഴങ്ങളുടെ (ചെറുനാരങ്ങ, ഓറഞ്ച് പോലെ പുളിരസമുള്ള പഴങ്ങള്‍) തൊലിയില്‍ നിന്നും വേര്‍തിരിച്ചെടുക്കുന്ന എണ്ണയാണ് ലെമണ്‍ ഓയില്‍ ഇത് നേരിട്ട് ചര്‍മ്മത്തില്‍ തേച്ചാല്‍ ചൊറിച്ചിലും മറ്റ് അസ്വസ്ഥതകളും മാറും. പക്ഷേ ഇത് മുടിവളര്ച്ചയെയും പ്രോത്സാഹിപ്പിക്കുമെന്ന കാര്യം അറിയുമോ.

മുടിക്ക് ലെമണ്‍ ഓയില്‍
റോസ്മേരി എണ്ണ, വെളിച്ചെണ്ണ പോലുള്ള എണ്ണകളുമായി ചേര്‍ത്ത് ലെമണ്‍ ഓയില്‍ തലയോട്ടിയിലും തേച്ച് പിടിപ്പിക്കാം. താരന്, ചൊറിച്ചില്‍ പോലുള്ള പ്രശ്നങ്ങള്‍ക്ക് പ്രതിവിധിയായും തലയോട്ടിയിലെ ബാക്ടീരിയകളെയും ഫംഗസിനെയും തുരത്തുന്ന മരുന്നായും ഇത് പ്രവര്‍ത്തിക്കും. ആന്റി-ഇന്‍ഫ്ളമേറ്ററി ഗുണങ്ങള്‍ ഉള്ളതിനാല്‍ ടീ ട്രീ ഓയിലിനൊപ്പം തലയില്‍ തേച്ചാല്‍ ഇത് മുടിക്ക് ഇരട്ടി ഫലങ്ങള്‍ നല്‍കും.
ഗുണങ്ങള്‍
ലെമണ്‍ ഓയില്‍ മുടിക്ക് പലതരത്തില്‍ ഗുണം ചെയ്യുന്നു. ആന്റി ഫംഗല്‍, ആന്റി ബാക്ടീരിയല്‍, ആന്റി മൈക്രോബിയല്‍, ആന്റി ഇന്‍ഫ്ളമേറ്ററി ഗുണങ്ങള്‍ ലെമണ്‍ ഓയിലിനുണ്ട്. നിരവധി ഹെയര്‍ കണ്ടീഷണറുകളിലും ഹെയര്‍ മാസ്കുകളിലും ലെമണ്‍ ഓയില്‍ ചേര്‍ക്കാറുമുണ്ട്. ഒരു ചിലവും ഇല്ലാതെ നാരങ്ങ തൊലിയില്‍ നിന്നും വേര്‍തിരിച്ചെടുക്കാവുന്ന ഈ എണ്ണ അനായാസം വീട്ടില്‍ തന്നെ തയ്യാറാക്കാനും ആഴ്ചയില്‍ ഓന്നോ രണ്ടോ തവണ മുടിയില്‍ ഉപയോഗികകാനും സാധിക്കും.
മുടിവളര്‍ച്ചയ്ക്ക് ഉപയോഗിക്കേണ്ടത് എങ്ങനെ
ആവണക്കെണ്ണ, ഓലിവ് എണ്ണ എന്നിവ മുടിവളര്‍ച്ച പ്രോത്സാഹിപ്പിക്കുന്ന എണ്ണകളാണ്. ഇവയ്ക്കൊപ്പം ലെമണ്‍ ഓയില്‍ കൂടി ചേര്‍ത്താല്‍ ഫലം ഇരട്ടിക്കും. ആന്റി ഓക്സിഡന്റുകള്‍ ധാരാളമുള്ള, ആന്റി ബാക്ടീരിയല്‍ ഗുണങ്ങളുള്ള ലെമണ്‍ ഓയില്‍ രക്തയോട്ടം മെച്ചപ്പെടുത്തുന്ന ആവണക്കെണ്ണയുമായി ചേര്‍ത്ത് ഉപയോഗിച്ചാല്‍ മുടി പൊട്ടല്‍, അറ്റം പിളരല്‍ പോലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുകയും മുടിയുടെ കേടുപാടുകള്‍ അകറ്റി ആരോഗ്യം നല്‍കുകയും ചെയ്യും. ഓലിവ് ഓയിലില്‍ വൈറ്റമിനുകള്‍ ധാരാളം അടങ്ങിയിരിക്കുന്നു. മുടിവേരുകളെയും മുടിയിഴകളെയും ബലപ്പെടുത്തിക്കൊണ്ട് അത് മുടി വളര്‍ച്ച ഉറപ്പ് നല്കുന്നു. രണ്ട് ടേബിള്‍സ്പൂണ്‍ ഓലിവ് ഓയില്‍ ഒരു ടേബിള്‍സ്പൂണ്‍ ആവണക്കെണ്ണ, 45-5 തുള്ളി നാരങ്ങ നീര് എന്നിവ ചേര്‍ത്ത് ഹെയര്‍ മാസ്ക് ആയി തലയിലിടാം.
നാരങ്ങ നീര് മാസ്ക്
ഇതിനൊന്നും സമയമില്ലാത്തവര്‍ വെറുതെ നാരങ്ങ നീര് മുടിയില്‍ തേക്കുക. അല്ലെങ്കില്‍ വെളിച്ചെണ്ണയില്‍ ചേര്‍ത്തും ഉപയോഗിക്കാം. ഈ മിശ്രിതത്തില്‍ ധാരാളം ഫൈബറും വൈറ്റമിന്‍ സിയും അടങ്ങിയിട്ടുണ്ട്. ഇത് മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും ബലപ്പെടുത്തുകയും ചെയ്യും. ആഴ്ചയില്‍ ഒരിക്കല്‍ 1-2 ചെറുനാരങ്ങയുടെ നീര് മുടിയില്‍ തേക്കാം. പത്ത് മിനിട്ട് മുടിയില്‍ വെച്ച് ചെറുചൂടുള്ള വെള്ളം കൊണ്ട് കഴുകിക്കളയുക.



Click it and Unblock the Notifications
