Latest Updates
-
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ
മുടിക്ക് ഉള്ളില്‍ നിന്ന് കരുത്തും ആരെയും മയക്കുന്ന ഭംഗിയും ഉറപ്പ്; ചണവിത്തും പിന്നെ ഈ കൂട്ടും
പലരും നേരിടുന്ന ഒരു സാധാരണ പ്രശ്നമാണ് മുടികൊഴിച്ചില്‍. അമിതമായ സ്റ്റൈലിംഗ്, അനുചിതമായ മുടി സംരക്ഷണം, പോഷകാഹാരക്കുറവ് എന്നിവ സ്ഥിതി കൂടുതല്‍ വഷളാക്കുന്നു. അതിനാല്‍, ആരോഗ്യകരവും ശക്തവുമായ മുടിക്ക് കുറച്ച് അധിക മുന്‍കരുതലുകള്‍ പാലിക്കേണ്ടത് വളരെ പ്രധാനമാണ്. നിങ്ങളുടെ മുടിക്ക് കട്ടിയും കരുത്തും നല്കാന് സഹായിക്കുന്ന ചില വീട്ടുവഴികളുണ്ട്. അതിലൊന്നാണ് ചണവിത്ത്.
ചണവിത്തും കറ്റാര്‍വാഴയും ഉപയോഗിച്ച് മുടിക്ക് കരുത്തു പകരാന്‍ സഹായിക്കുന്ന ഒരു ഹെയര്‍ മാസ്ക് നിങ്ങള്‍ക്ക് എളുപ്പത്തില്‍ തയാറാക്കാവുന്നതാണ്. അതിനുള്ള കൂട്ട് എന്താണെന്ന് ഞങ്ങള്‍ ഇവിടെ നിങ്ങള്‍ക്കായി പങ്കുവയ്ക്കുന്നു.

ചണവിത്തിന്റെ ഗുണങ്ങള്‍
ചണവിത്തില്‍ ധാരാളം അവശ്യ പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഫൈബറും പ്രോട്ടീനും അടങ്ങിയതിനാല്‍ ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്ന പലരും ഈ വിത്തുകള്‍ കഴിക്കാറുണ്ട്. അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുന്ന ഒരു ഹെയര്‍ പാക്ക് തയ്യാറാക്കാനും ചണവിത്ത് ഉപയോഗിക്കാം. ഒമേഗ-3 ഫാറ്റി ആസിഡുകള്‍, വിറ്റാമിന്‍ ഇ, ബി വിറ്റാമിനുകള്‍ എന്നിവയുടെ മികച്ച ഉറവിടമാണ് ചണവിത്ത്. ഈ പോഷകങ്ങളെല്ലാം മുടി വളര്‍ച്ചയെ സഹായിക്കും.
ചണവിത്തും കറ്റാര്‍വാഴയും
ജെല്‍ പോലുള്ള സ്ഥിരത ലഭിക്കാന്‍ നിങ്ങള്‍ ആദ്യം ചണവിത്ത് വെള്ളത്തില്‍ തിളപ്പിക്കുക. ഇത് കറ്റാര്‍ വാഴ ജെല്ലുമായി യോജിപ്പിക്കുക. കറ്റാര്‍ വാഴ ജെല്ലില്‍ വിറ്റാമിന്‍ എ, സി, ഇ എന്നിവയും അടങ്ങിയിട്ടുണ്ട്. ഈ വിറ്റാമിനുകള്‍ കോശങ്ങള്‍ മെച്ചപ്പെടുത്തുന്നു. ആരോഗ്യകരമായ കോശ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നു. ഈ മിശ്രിതം നിങ്ങളുടെ മുടയില്‍ തേക്കുക.
ചണവിത്ത് മുടിക്ക് നല്കുന്ന ഗുണങ്ങള്‍
മുടിയുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നതിന് ഒമേഗ 3 ഫാറ്റി ആസിഡുകള്‍ അടങ്ങിയിരിക്കുന്ന പ്രകൃതിദത്തമായ വഴികളിലൊന്നാണ് ചണവിത്ത്. വിറ്റാമിന്‍ ബി, വിറ്റാമിന്‍ ഇ, പൊട്ടാസ്യം, മഗ്നീഷ്യം, സെലിനിയം, ഇരുമ്പിന്റെ അംശം എന്നിവ തലയോട്ടി, മുടിയിഴകള്‍ എന്നിവ പോഷിപ്പിക്കുന്നു. ഇത് മുടിയുടെ വളര്‍ച്ചയ്ക്ക് ഇത് സഹായിക്കുന്നു. മുടി വളരുന്നതിന് വലിയ ഉത്തേജനമാണ് ചണവിത്ത് നല്‍കുന്നത്.

മുടിയും തലയോട്ടിയും ആരോഗ്യകരമാക്കുന്നു
ചണവിത്തുകളില്‍ ആന്റിഓക്സിഡന്റുകളും വിറ്റാമിന്‍ ഇയും അടങ്ങിയിട്ടുണ്ട്. ഇത് മുടി കോശങ്ങളും തലയോട്ടിയും കേടാക്കുന്ന ഫ്രീ റാഡിക്കലുകളെ ഇല്ലാതാക്കുന്നു. ചണവിത്തിലുള്ള പോഷകങ്ങള്‍ കേടായ മുടി കോശങ്ങള്‍ നന്നാക്കാനും സഹായിക്കുന്നു. അങ്ങനെ മുടിയും തലയോട്ടിയും ആരോഗ്യകരമാക്കി സൂക്ഷിക്കുന്നു. പ്രായമാകല്‍ പ്രക്രിയയെ മന്ദഗതിയിലാക്കാനും മുടി തിളക്കമുള്ളതുമാക്കി മാറ്റാനും ഇത് സഹായിക്കുന്നു.
ഈ അവസ്ഥകളെ നീക്കുന്നു
എക്സിമ, തല ചൊറിച്ചില്‍, താരന് തുടങ്ങിയ അവസ്ഥകളെ ചികിത്സിക്കാന്‍ ചണവിത്തുകള്‍ വളരെ ഫലപ്രദമാണ്. ഇതില്‍ ആന്റിഇന്‍ഫ്ലമേറ്ററി ഗുണങ്ങളുണ്ട്. ഇത് തലയോട്ടിക്ക് ശമനം നല്‍കുകയും തലയോട്ടിയിലെ വീക്കം കുറയ്ക്കുകയും ചെയ്യുന്നതിലൂടെ തല ആരോഗ്യകരവും ശക്തവുമാക്കുന്നു.
തലയിലേക്ക് രക്തിചംക്രമണം കൂട്ടുന്നു
ചണ വിത്തുകളില്‍ ഒമേഗ 3 ഫാറ്റി ആസിഡുകള്‍ അടങ്ങിയിട്ടുണ്ട്, ഇത് മുടിയുടെ വേരുകളെയും മുടിയിഴകളെയും ശക്തവും ആരോഗ്യകരവുമാക്കുന്നു. ഇവയിലെ വിറ്റാമിന്‍ ഇയും മറ്റ് ആന്റിഓക്സിഡന്റുകളും രക്തചംക്രമണം മെച്ചപ്പെടുത്തുന്നതിനും മുടി പൊട്ടുന്നത് തടയുന്നതിനും സഹായിക്കുന്നു.
മുടികൊഴിച്ചിലിന് ചണവിത്ത് ഓയില്‍ ഉപയോഗിക്കുന്നത് വളരെയേറെ ഗുണം ചെയ്യും. ഇതില്‍ അടങ്ങിയിരിക്കുന്ന മാംഗനീസ്, പൊട്ടാസ്യം, ഇരുമ്പ്, സിങ്ക്, കാല്‍സ്യം തുടങ്ങിയ പ്രോട്ടീനുകളും ധാതുക്കളും മുടി കോശങ്ങളെ ശക്തമാക്കുന്നതിനും മുടി പൊട്ടുന്നതും കൊഴിയുന്നതും തടയുകയും ചെയ്യുന്നു.

മുടിക്ക് ചണവിത്ത് ഉപയോഗിക്കേണ്ട മറ്റു വഴികള്‍
ചണവിത്തും വെളിച്ചെണ്ണയും മുടി കൊഴിച്ചിലിനുള്ള പ്രകൃതിദത്ത പരിഹാരങ്ങളിലൊന്നാണ് വെളിച്ചെണ്ണ. ഫാറ്റി ആസിഡുകള്‍, പ്രോട്ടീന്‍, ധാതുക്കള്‍, വെളിച്ചെണ്ണയിലെ വിറ്റാമിനുകള്‍ എന്നിവ തലയോട്ടിയെ പോഷിപ്പിക്കുന്നു. വെളിച്ചെണ്ണയിലെ പ്രോട്ടീനുകള്‍ മുടിയിഴകളെ ശക്തമാക്കുന്ന. അങ്ങനെ മുടി കൊഴിച്ചിലും മുടി പൊട്ടലും തടയുന്നു. മുടികൊഴിച്ചിലിനെ ചെറുക്കുന്നതിന് ചണവിത്തും വെളിച്ചെണ്ണയും ഒരു മികച്ച ഹെയര്‍ മാസ്കാണ്.
തയ്യാറാക്കുന്ന വിധം
കാല് കപ്പ് ചണവിത്ത്, രണ്ട് കപ്പ് വെള്ളം, നാല് ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണ എന്നിവയാണ് നിങ്ങള്‍ക്ക് ആവശ്യം. ഒരു പാത്രത്തില്‍ ചണവിത്തും വെള്ളവും എടുത്ത് വെള്ളം കട്ടിയാകാന്‍ തുടങ്ങുന്നതുവരെ തിളപ്പിക്കുക. ഒരു ജെല്‍ പോലെ ആകുന്നതുവരെ തിളപ്പിക്കുക. ഇത് തണുപ്പിച്ച് അരിച്ചെടുത്ത് ഒരു പാത്രത്തില്‍ ശേഖരിക്കുക. ഇതിലേക്ക് വെളിച്ചെണ്ണ ചേര്‍ത്ത് നന്നായി ഇളക്കുക. ഈ ജെല്‍ മുടിയിലും തലയോട്ടിയിലും നന്നായി പുരട്ടുക. 2 മണിക്കൂറിനു ശേഷം ഷാമ്പൂ ഉപയോഗിച്ച് മുടി കഴുകുക. ആഴ്ചയില്‍ രണ്ടുതവണ ഇത് ചെയ്യാവുന്നതാണ്.



Click it and Unblock the Notifications

