Latest Updates
-
വായുമലിനീകരണം ശ്വാസത്തെ മുട്ടിക്കുന്നുവോ? ഈ വഴികൾ പരീക്ഷിക്കൂ -
കരൾ തകരാറിലാകും; ജിം സപ്ലിമെന്റുകൾ ഉപയോഗിക്കുമ്പോൾ സൂക്ഷിക്കുക! -
അക്ഷയ തൃതീയ വ്രതം: ഗർഭിണികൾ അറിയേണ്ട ഞെട്ടിക്കുന്ന ആരോഗ്യ രഹസ്യങ്ങൾ -
തടി കുറയ്ക്കാൻ ഈ നാടൻ വഴികൾ പരീക്ഷിച്ചാൽ മാറ്റം ഉറപ്പ് -
ശുക്രൻ ഇടവത്തിലേക്ക്: വരാനിരിക്കുന്നത് അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങളുടെ സുവർണ്ണകാലം -
അക്ഷയ തൃതീയ: സ്വർണ്ണ നിക്ഷേപത്തിന് ഇത്തവണ ഭാഗ്യം തുണയ്ക്കുമോ? -
ഏപ്രിൽ 19: ഭാഗ്യം മാറിമറിയും, ഈ 4 രാശിക്കാർക്ക് ഇനി സുവർണ്ണകാലം -
നക്ഷത്രഫലം ഏപ്രിൽ 19: ഭാഗ്യം തേടിയെത്തുന്ന ആ നക്ഷത്രക്കാർ ഇവരൊ? -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ലോട്ടറി അടിച്ചതുപോലെ; ഭാഗ്യം പടിവാതിൽക്കൽ! -
രാശിഫലം: ശനിയാഴ്ച ഈ മാറ്റങ്ങൾ നിങ്ങളുടെ ജീവിതത്തെ മാറ്റിമറിക്കും
വെറും ഏഴ് സ്റ്റെപ്പില്‍ ഹെയര്‍സ്പാ വീട്ടില്‍ ചെയ്യാം: സൂപ്പര്‍, പവ്വര്‍ഫുള്‍ മുടിക്ക്
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യം മാത്രമല്ല കേശസംരക്ഷണത്തിനും അല്പം പ്രാധാന്യം കൂടുതല്‍ നല്‍കേണ്ട സമയമാണ് എന്നതില്‍ സംശയം വേണ്ട. എന്നാല്‍ മുടി സംരക്ഷിക്കാന്‍ എന്താണ് എപ്പോഴാണ് ചെയ്യേണ്ടത് എന്നത് ഒരു വെല്ലുവിളി തന്നെയാണ്. ഇടക്കെങ്കിലും ഒരു ഹെയര്‍ സ്പാ ചെയ്യാന്‍ ആഗ്രഹിക്കുന്നവരാണോ നിങ്ങള്‍? എന്നാല്‍ ബ്യൂട്ടിപാര്‍ലറില്‍ ചിലവാക്കുന്ന പണത്തെക്കുറിച്ച് ആലോചിച്ച് പലപ്പോഴും പലരും ഈ ഉദ്യമത്തില്‍ നിന്ന് പിന്മാറുന്നു. എന്നാല്‍ മുടിയുടെ ആരോഗ്യത്തിന് വേണ്ടി ഇനി വീട്ടില്‍ തന്നെ ഹെയര്‍ സ്പാ ചെയ്യാവുന്നതാണ്.
ബ്യൂട്ടിപാര്‍ലറില്‍ പോകാതെ തന്നെ നിങ്ങളുടെ തലമുടി മികച്ചതാക്കുന്നതിന് വേണ്ടി ഒരു മികച്ച വഴി നമുക്ക് നോക്കാം. അതിനായി വീട്ടില്‍ തന്നെ ഹെയര്‍ സ്പാ ചെയ്യാവുന്നതാണ്. ബ്യൂട്ടി പാര്‍ലറില്‍ ചെയ്യുന്ന അതേഗുണങ്ങള് തന്നെ ഇതിനും ലഭിക്കുന്നു. എങ്ങനെ ഓരോഘട്ടവും മികച്ച രീതിയില്‍ കൈകാര്യം ചെയ്യം എന്ന് നമുക്ക് നോക്കാം. കൂടുതല്‍ അറിയാന്‍ വായിക്കൂ.

ഘട്ടം 1: ശരിയായ ഉല്‍പ്പന്നങ്ങള്‍ തിരഞ്ഞെടുക്കുക
നിങ്ങളുടെ മുടിയുടെ തരത്തിന് അനുയോജ്യമായ ഉല്‍പ്പന്നങ്ങള്‍ തിരഞ്ഞെടുക്കുന്നതിന് ശ്രദ്ധിക്കണം. പലപ്പോഴും വരണ്ട മുടിയുള്ളവര്‍ ജലാംശം നല്കുന്ന ഷാംപൂകളും കണ്ടീഷണറുകളും തിരഞ്ഞെടുക്കുക. നിങ്ങള്‍ക്ക് എണ്ണമയമുള്ള മുടിയുണ്ടെങ്കില്‍, അതനുസരച്ചുള്ള ഉല്‍പ്പന്നങ്ങള്‍ തിരഞ്ഞെടുക്കാം. നിങ്ങള്‍ക്ക് നല്ല നിലവാരമുള്ള ഹെയര്‍ മാസ്ക്കോ ആഴത്തിലുള്ള കണ്ടീഷണറോ ഉറപ്പ് വരുത്തേണ്ടതാണ്.
ഘട്ടം 2: നിങ്ങളുടെ മുടി വൃത്തിയാക്കുക
അടുത്ത ഘട്ടമായി പറയുന്നത് മുടി വൃത്തിയാക്കുക എന്നതാണ്. മുടിയിലെ എണ്ണയും അഴുക്കും എല്ലാം നീക്കം ചെയ്തതിന് ശേഷം വേണം സ്പാ ചെയ്യുന്നതിന്. ശേഷം ഇളം ചൂടുള്ള വെള്ളത്തില്‍ മുടി നല്ല രീതിയില്‍ കഴുകുന്നതിന് ശ്രദ്ധിക്കണം. പിന്നീട് വേണം അടുത്ത ഘട്ടത്തിലേക്ക് പോവുന്നതിന്.
ഘട്ടം 3: ഒരു ഹെയര്‍ മാസ്ക് പ്രയോഗിക്കുക
വൃത്തിയാക്കിയ ശേഷം, ഒരു ഹെയര്‍ മാസ്ക് അല്ലെങ്കില്‍ ഡീപ് കണ്ടീഷണര്‍ പ്രയോഗിക്കുക. നിങ്ങളുടെ മുടിയുടെ മധ്യഭാഗങ്ങളിലും അറ്റങ്ങളിലുംകൂടുതല് ശ്രദ്ധിച്ച് വേണം ഇത്തരം ഹെയര്‍മാസ്കുകള്‍ ഉപയോഗിക്കുന്നതിന്. എന്നാല്‍ തലയോട്ടിയില്‍ ആഴത്തില്‍ ഇത് തേച്ച് പിടിപ്പിക്കാതിരിക്കുന്നതിന് ശ്രദ്ധിക്കണം. ഇത് എണ്ണമയത്തിനെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.
ഘട്ടം 4: നിങ്ങളുടെ മുടി സ്റ്റീം ചെയ്യുക
ശേഷം മുടി നല്ലതുപോലെ സ്റ്റീം ചെയ്യുന്നതിന് ശ്രദ്ധിക്കണം. ഇത് മാസ്കിനെ നല്ലതുപോലെ ആഗിരണം ചെയ്യുന്നതിന് സഹായിക്കുന്നു. ്അതിനായി നിങ്ങള്‍ക്ക് ഒരു സ്റ്റീമര്‍ ഉപയോഗിക്കാം. അതല്ലെങ്കില്‍ ഇളം ചൂടുള്ള ഒരു ടവ്വല്‍ 10-15 മിനിറ്റ് വരെ തലയില്‍ പൊതിഞ്ഞ് വെക്കണം. എന്നാല്‍ നിങ്ങള്‍ക്ക് സ്റ്റീമറിന്റെ അഭാവം കുറക്കുന്നു.
ഘട്ടം 5: കഴുകിക്കളയുക, കണ്ടീഷന്‍ ചെയ്യുക
മുടിയില്‍ നിന്ന് മാസ്ക് നീക്കം ചെയ്യുന്നതിന് വേണ്ടി മുടി തണുത്ത വെള്ളത്തില്‍ കഴുകുന്നതിന് ശ്രദ്ധിക്കുക. കൂടാതെ ഈര്‍പ്പം പൂട്ടാന്‍ ഒരു കണ്ടീഷണര്‍ ഉപയോഗിക്കാവുന്നതാണ്. വീണ്ടും കഴുകുന്നതിന് മുമ്പ് കുറച്ച് മിനിറ്റ് റെസ്റ്റെടുക്കണം. ്അതിന് ശേഷം വേണം വീണ്ടും കഴുകുന്നതിന്.
ഘട്ടം 6: സൌമ്യമായി ഉണക്കുക
നനഞ്ഞ മുടിയില്‍ ഉയര്‍ന്ന ചൂട് ഉപയോഗിക്കുന്നത് ഒഴിവാക്കുക. മൃദുവായ ടവ്വല്‍ ഉപയോഗിച്ച് വേണം ഉണക്കുന്നതിന്. സാധ്യമെങ്കില്‍ സാധാരണ രീതിയില്‍ ഉണങ്ങാന്‍ അനുവദിക്കുക. നിങ്ങള്‍ ഒരു ഡ്രയര്‍ ഉപയോഗിക്കേണ്ടതുണ്ടെങ്കില്‍ ചൂട് കുറച്ച് ഉപയോഗിക്കുന്നതിന് ശ്രദ്ധിക്കണം. അതല്ലെങ്കില്‍ മുടിയുടെ ആരോഗ്യം നഷ്ടപ്പെടുന്നു.
ഘട്ടം 7: സെറം ഉപയോഗിക്കുക
തിളക്കം കൂട്ടാനും ഫ്രിസ് കുറയ്ക്കാനും ചെറിയ അളവില്‍ സെറം അല്ലെങ്കില്‍ ലീവ്-ഇന്‍ കണ്ടീഷണര്‍ പ്രയോഗിക്കുക. മുടിയുടെ അഗ്രഭാഗത്ത് ശ്രദ്ധ കേന്ദ്രീകരിക്കുക. മുടിയുടെ വേരുകള്‍ക്ക് സെറം ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇത്തരം മാര്‍ഗ്ഗങ്ങളിലൂടെ അധികം സമയവും പണവും ചിലവഴിക്കാതെ ആരോഗ്യമുള്ളതും തിളക്കമുള്ളതുമായ മുടി നിലനിര്‍ത്താനുള്ള എളുപ്പവഴിയാണ് വീട്ടില്‍ തന്നെയുള്ള ഹെയര്‍ സ്പാ.



Click it and Unblock the Notifications











