Latest Updates
-
മെയ് 8: ഈ 4 രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും; ധനവും പ്രണയവും തേടിയെത്തും! -
കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ: 2026 മെയ് 8-ലെ സമ്പൂർണ്ണ നക്ഷത്രഫലം, നിങ്ങളുടെ നക്ഷത്രത്തിന് ഇന്ന് എന്ത് സംഭവിക്കും? -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ലോട്ടറി അടിച്ചതുപോലെ; പണവും ഭാഗ്യവും കൂടെയുണ്ടാകും! -
കരിയറിൽ വൻ കുതിച്ചുചാട്ടം, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം: 2026 മെയ് 7 രാശിഫലം -
മെയ് 8-ന് നൈക്കയിൽ വൻ ഓഫറുകൾ; കത്തുന്ന വെയിലിൽ ചർമ്മം സംരക്ഷിക്കാൻ ഈ സ്കിൻകെയർ ഡീലുകൾ മിസ്സാക്കരുത്! -
മെയ് മാസത്തിലെ കഠിനമായ ചൂട്: കഷായങ്ങൾ കുടിക്കുന്നത് അപകടമോ? ഈ പാനീയങ്ങൾ ശീലമാക്കൂ, ഉന്മേഷത്തോടെയിരിക്കാം! -
കഠിനമായ ചൂടിൽ വ്യായാമം ചെയ്യുന്നവരാണോ? ഈ തെറ്റുകൾ വരുത്തിയാൽ ഹൃദയത്തിന് പണി കിട്ടും! -
കോട്ടയിലെ സിസേറിയൻ മരണം: ആശുപത്രിയിലെ ആ അനാസ്ഥ ആരുടെ ജീവനാണ് കവർന്നത്? -
ഉഷ്ണതരംഗം കടുക്കുന്നു! നോമ്പും വ്യായാമവും ഇങ്ങനെ മാറ്റിയാൽ തളർച്ചയില്ലാതെ വേനൽക്കാലം അതിജീവിക്കാം -
കത്തുന്ന വെയിലും മഴയും; ചർമ്മവും മുടിയും കേടാകാതെ കാക്കാൻ ഈ പൊടിക്കൈകൾ അറിഞ്ഞിരിക്കൂ
മുടി വളരാന്‍ എണ്ണയേക്കാള്‍ വേണ്ടത് കൃത്യമായ ഭക്ഷണം, കഴിക്കേണ്ടത് ഇതെല്ലാം
ആരോഗ്യമുള്ള മുടിക്ക് സമീകൃതാഹാരം പാലിക്കേണ്ടത് അത്യാവശ്യമാണ് എന്ന് നമുക്കറിയാം. കാരണം നാം കഴിക്കുന്ന ചില ഭക്ഷണങ്ങള്‍ മുടിയുടെ കനവും തിളക്കവും വര്‍ദ്ധിപ്പിക്കുന്നു. അതോടൊപ്പം തന്നെ നല്ല നിറവും മുടിക്ക് നല്കുന്നു. വിറ്റാമിനുകള്‍, ധാതുക്കള്‍, പ്രോട്ടീനുകള്‍ തുടങ്ങിയ പോഷകങ്ങള്‍ മുടിയുടെ ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്നു. നിങ്ങളുടെ ദൈനംദിന ഭക്ഷണത്തില്‍ ഇവ ഉള്‍പ്പെടുത്തുന്നത് മുടിയുടെ ഗുണം വര്‍ദ്ധിപ്പിക്കുന്നതില്‍ മികച്ചതാണ്.
പലപ്പോഴും മുടി കൊഴിയുന്നു എന്ന് പരാതി പറയുന്നവര്‍ പലപ്പോഴും കഴിക്കുന്ന ഭക്ഷണത്തെക്കുറിച്ച് ആലോചിക്കുന്നില്ല. എന്താണ് കഴിക്കേണ്ടത് എന്താണ് ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ്. പലപ്പോഴും ചില ഭക്ഷണങ്ങള്‍ മുടിക്കും തലയോട്ടിക്കും ഒരുപോലെ ഗുണങ്ങള്‍ നല്കുന്നു. അവ എന്തൊക്കെയെന്നും മുടിയുടെ ആരോഗ്യത്തിന് എത്രത്തോളം സഹായിക്കുന്നു എന്നും നമുക്ക് നോക്കാം.

ഒമേഗ 3ഫാറ്റി ആസിഡ്
മുടിയുടെ വളര്‍ച്ചയ്ക്കും തിളക്കത്തിനും ഒമേഗ-3 ഫാറ്റി ആസിഡുകള്‍ വളരെ നിര്‍ണായകമായ പങ്ക് വഹിക്കുന്നു. സാല്‍മണ്‍, ഫ്ളാക്സ് സീഡുകള്‍, വാല്‍നട്ട് തുടങ്ങിയ ഒമേഗ 3 അടങ്ങിയ ഭക്ഷണങ്ങള്‍ തലയോട്ടിയെ പോഷിപ്പിക്കാനും രോമകൂപങ്ങളെ ശക്തിപ്പെടുത്തുന്നതിനും സഹായിക്കുന്നു. അതോടൊപ്പം തന്നെ ചില ആരോഗ്യ ഗുണങ്ങളും ഇവ നല്കുന്നു. പലപ്പോഴും ഈ പോഷകങ്ങള്‍ ശരീരത്തിലെ വീക്കം കുറയ്ക്കുന്നു, ഇത് മുടി കൊഴിച്ചിലിനെയും പ്രതിരോധിക്കുന്നു.
പ്രോട്ടീന്‍ നിര്‍ബന്ധം
പ്രോട്ടീന്‍ മുടിയുടെ അടിസ്ഥാന നിര്‍മാണ ബ്ലോക്കാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ആവശ്യത്തിന് പ്രോട്ടീന്‍ കഴിക്കുന്നത് നിങ്ങളുടെ മുടി വളര്‍ച്ചക്ക് ആവശ്യമായ പ്രോട്ടീനായ കെരാറ്റിന്‍ ഉല്‍പ്പാദിപ്പിക്കുന്നതിന് സഹായിക്കുന്നു. മുട്ട, മാംസം, പയര്‍വര്‍ഗ്ഗങ്ങള്‍ എന്നിവ ശക്തവും ആരോഗ്യകരവുമായ മുടിയെ പിന്തുണയ്ക്കുന്ന പ്രോട്ടീന്റെ മികച്ച ഉറവിടങ്ങളാണ്. ഇവ സ്ഥിരമാക്കുന്നത് വഴി ആരോഗ്യവും മികച്ചതാവുന്നു. അത്രയധികം ഗുണങ്ങളാണ് ഇതിലുള്ളത്.
ബയോട്ടിന്‍
മുടി വളര്‍ച്ചയെ സഹായിക്കുന്ന കാര്യത്തില്‍ ബയോട്ടിന്‍ വളരെയധികം മികച്ചതാണ്. ബി-വിറ്റാമിന്‍, മുടി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നതില്‍ അതിന്റെ പങ്ക് എടുത്ത് പറയേണ്ടതാണ്. ഇത് പോഷകങ്ങളെ ഊര്‍ജമാക്കി മാറ്റാനും കെരാറ്റിന്‍ ഉല്പാദനത്തെ പിന്തുണയ്ക്കാനും സഹായിക്കുന്നു. മുട്ട, ബദാം, മധുരക്കിഴങ്ങ് തുടങ്ങിയ ഭക്ഷണങ്ങളില്‍ ബയോട്ടിന്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്, ഇത് മുടി കട്ടിയുള്ളതും മുടിയുടെ സ്വാഭാവിക നിറം നിലനിര്‍ത്തുന്നതിനും സഹായിക്കുന്നു.
വിറ്റാമിനുകള്‍
പല വിധത്തിലുള്ള വിറ്റാമിനുകള്‍ മുടിയുടെ ആരോഗ്യത്തിന് മികച്ചതാണ്. അതില്‍ തന്നെ ആരോഗ്യമുള്ള മുടി നിലനിര്‍ത്താന്‍ വിറ്റാമിന്‍ എയും സിയും അത്യാവശ്യമാണ്. തലയോട്ടിയില്‍ ഈര്‍പ്പമുള്ള ഒരു എണ്ണമയമുള്ള പദാര്‍ത്ഥമായ സെബം ഉത്പാദിപ്പിക്കാന്‍ വിറ്റാമിന്‍ എ സഹായിക്കുന്നു. അതിനായി നമുക്ക് കാരറ്റും ചീരയും കഴിക്കാവുന്നതാണ്. അത് മാത്രമല്ല വിറ്റാമിന്‍ സി കൊളാജന്‍ ഉല്പാദനത്തെ സഹായിക്കുകയും ഇരുമ്പ് ആഗിരണം ചെയ്യാന്‍ സഹായിക്കുകയും ചെയ്യുന്നു. ഇവ രണ്ടും തന്നെ മുടിയുടെ ആരോഗ്യത്തിന് വളരെ അനിവാര്യമാണ്.
സിങ്ക്
ആരോഗ്യമുള്ള മുടി വളര്‍ച്ചയ്ക്ക് നിര്‍ണായകമായ മറ്റൊരു ധാതുവാണ് സിങ്ക്. കേടായ ടിഷ്യൂകള്‍ നന്നാക്കുന്നതിലും ഫോളിക്കിളുകള്‍ക്ക് ചുറ്റുമുള്ള എണ്ണ ഗ്രന്ഥികളുടെ ശരിയായ പ്രവര്‍ത്തനം ഉറപ്പാക്കുന്നതിലും സിങ്ക് മികച്ചതാണ്. കക്ക, റെഡ്മീറ്റ്, മത്തങ്ങ വിത്തുകള്‍ എന്നിവയില്‍ ധാരാളം സിങ്ക് അടങ്ങിയിട്ടുണ്ട്. ഇവ സ്ഥിരമായി കഴിക്കാവുന്നതാണ്.
അയേണ്‍
പലപ്പോഴും ശരീരത്തിലെ അയേണിന്റെ കുറവ് തലയോട്ടിയിലെ രക്തചംക്രമണത്തെ ബാധിക്കുന്നതിനാല്‍ മുടി കൊഴിച്ചിലിന് കാരണമാകും. പയര്‍, ചീര, റെഡ്മീറ്റ് തുടങ്ങിയ ഭക്ഷണങ്ങളിലൂടെ ആവശ്യത്തിന് ഇരുമ്പ് കഴിക്കുന്നത് ഉറപ്പാക്കേണ്ടതാണ്. കാരണം ഇത് തലയോട്ടിയിലെ രക്തയോട്ടം മെച്ചപ്പെടുത്തുകയും ആരോഗ്യകരമായ മുടി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും.
വെള്ളം
ഒരു കാരണവശാലും ശരീരത്തില്‍ നിന്ന് വെള്ളത്തെ ഒഴിവാക്കരുത്. കാരണം ഇത് തിളങ്ങുന്ന മുടി നിലനിര്‍ത്താന്‍ അത്യന്താപേക്ഷിതമാണ്. ആവശ്യത്തിന് വെള്ളം കുടിക്കുന്നത് നിങ്ങളുടെ തലയോട്ടിയില്‍ ജലാംശം നിലനിര്‍ത്തുകയും പൊട്ടുന്ന മുടിയുടെ വരള്‍ച്ചയെ ഇല്ലാതാക്കുകയും ചെയ്യുന്നു. അത് മാത്രമല്ല ഇവയൊക്കെ കഴിക്കുന്നുണ്ടെങ്കിലും ആരോഗ്യകരമായ ഭക്ഷണവും ഉറപ്പ് വരുത്തേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കണം.



Click it and Unblock the Notifications