Latest Updates
-
2026 സെപ്റ്റംബർ 25: ഇന്നത്തെ രാശിഫലവും ശുഭമുഹൂർത്തങ്ങളും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ദിവസം അനുകൂലമാക്കാം! -
കേരളത്തിൽ ഇന്ധനവിലയിൽ മാറ്റമുണ്ടോ? പ്രധാന നഗരങ്ങളിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇതാ -
2026 സെപ്റ്റംബർ 25: രവി യോഗവും രാഹുകാലവും; ഇന്ന് ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
വെളുക്കാൻ പാകിസ്താൻ ക്രീം തേക്കുന്നവരാണോ? അപകടകരമായ മെർക്കുറി; ഈ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ നിർത്തൂ -
അടിയന്തര ചികിത്സയിൽ പങ്കാളിയുടെ അനുമതി: ഡൽഹി ഹൈക്കോടതിയുടെ നിർണ്ണായക നീക്കം, അറിയേണ്ടതെല്ലാം -
ഷൂ റാക്ക് എവിടെ വെക്കണം? വാസ്തു പ്രകാരം ഈ ദിശകൾ ഒഴിവാക്കിയാൽ വീട്ടിൽ ഐശ്വര്യം നിറയും -
ബുധൻ തുലാം രാശിയിലേക്ക്: പുതിയ തുടക്കങ്ങൾക്ക് ഈ സമയം അനുകൂലമോ? -
വീട്ടിൽ ഐശ്വര്യം നിറയ്ക്കാം; ഫ്ലിപ്കാർട്ട് സെയിലിൽ 999 രൂപയിൽ താഴെ ലഭിക്കുന്ന ഈ വാസ്തു സാധനങ്ങൾ മറക്കരുത് -
പിതൃപക്ഷം 2026: കേരളത്തിൽ ശ്രാദ്ധം എപ്പോൾ? രാഹുകാലം ഒഴിവാക്കി കൃത്യമായ സമയം അറിയാം! -
ഗണേശ വിസർജൻ 2026: മുംബൈ മുതൽ കേരളം വരെ; യാത്ര തിരിക്കും മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ
കാച്ചെണ്ണ കൊണ്ടൊന്നും ഫലമില്ല: അടിസ്ഥാനം ഭക്ഷണമാണ്, ബീറ്റാകരോട്ടിന്‍ ആണ് മെയിന്‍
മുടി കൊഴിച്ചില്‍ പല വിധത്തിലുള്ള അസ്വസ്ഥതകളും പ്രതിസന്ധികളും നിങ്ങളില്‍ ഉണ്ടാക്കുന്നുണ്ട്. പലപ്പോഴും നിങ്ങളുടെ ജീനുകള്‍, മോശം ഭക്ഷണക്രമം, സമ്മര്‍ദ്ദം, ഗര്‍ഭധാരണം, പ്രസവം, ആര്‍ത്തവവിരാമം, തൈറോയ്ഡ് പ്രശ്നങ്ങള്‍, ഹീറ്റ് സ്റ്റൈലിംഗിന്റെ അമിത ഉപയോഗം എന്നിവയെല്ലാം തന്നെ മുടിയുടെ പ്രതിസന്ധിക്ക് കാരണമാകുന്നുണ്ട്. നിരവധി കാരണങ്ങള്‍ ഉള്ളത് കൊണ്ട് തന്നെ അല്പം ശ്രദ്ധ മുകളില്‍ പറഞ്ഞ കാര്യങ്ങളിലെല്ലാം തന്നെ വേണം. ഇരുമ്പ്, വിറ്റാമിനുകള്‍, അവശ്യ ഫാറ്റി ആസിഡുകള്‍ എന്നിവ അടങ്ങിയ ഭക്ഷണക്രമം മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുമെങ്കിലും, മുടിയുടെ വളര്‍ച്ചയ്ക്ക് ബീറ്റാ കരോട്ടിന്‍ ഭക്ഷണങ്ങള്‍ ചേര്‍ക്കുന്നതില്‍ വിട്ടു വീഴ്ച വേണ്ട.
എന്താണ് ബീറ്റാ കരോട്ടിന്‍? പലര്‍ക്കും അറിയില്ല എന്താണ് ബീറ്റ കരോട്ടിന്‍ എന്ന്. നിരവധി പഴങ്ങളിലും പച്ചക്കറികളിലും, പ്രത്യേകിച്ച് കാരറ്റ്, മധുരക്കിഴങ്ങ്, ചീര എന്നിവയില്‍ കാണപ്പെടുന്ന ചുവന്ന-ഓറഞ്ച് പിഗ്മെന്റാണ് ബീറ്റാ കരോട്ടിന്‍ എന്ന് പറയുന്നത്. ശരീരത്തിലെ വിറ്റാമിന്‍ എ ആയി മാറുന്ന ഒരു ആന്റിഓക്സിഡന്റായി ഇത് പ്രവര്‍ത്തിക്കുന്നുണ്ട്. മുടി വളര്‍ച്ചയുടെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്നതാണ് ബീറ്റ കരോട്ടിന്‍. ഏതൊക്കെ ഭക്ഷണങ്ങളില്‍ ബീറ്റാ കരോട്ടിന്‍ അടങ്ങിയിട്ടുണ്ട് എന്ന് നമുക്ക് നോക്കാം.

മധുര കിഴങ്ങ്
ആരോഗ്യ സംരക്ഷണത്തിന് ബീറ്റ കരോട്ടിന്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇതിലുള്ള വിറ്റാമിന്‍ എ ആയി പരിവര്‍ത്തനം ചെയ്യപ്പെടുന്ന ബീറ്റാ കരോട്ടിന്‍ മധുരക്കിഴങ്ങില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. മധുരക്കിഴങ്ങില്‍ പ്രോട്ടീന്‍, ഇരുമ്പ്, വിറ്റാമിന്‍ സി തുടങ്ങിയ ഗുണകരമായ നിരവധി പോഷകങ്ങള്‍ ഉണ്ട്. തലയോട്ടിയുടെ ആരോഗ്യം നിലനിര്‍ത്തുന്നതിലും മുടി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നതിലും വിറ്റാമിന്‍ എ ഒരു പ്രധാന പങ്ക് വഹിക്കുന്നു എന്ന് നമുക്കറിയാം. അത് മാത്രമല്ല ആന്റിഓക്സിഡന്റുകളാല്‍ സമ്പുഷ്ടമാണ് മധുരക്കിഴങ്ങ്. ഇത് നിങ്ങളുടെ മുടി കൊഴിച്ചിലിനെ പൂര്‍ണമായും ഇല്ലാതാക്കുന്നു.
കാപ്സിക്കം
കാപ്സിക്കം ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ മികച്ചതാണ്. എന്നാല്‍ ഇത് ബീറ്റാകരോട്ടിന്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ തലയോട്ടിയുടെആ ആരോഗ്യത്തിന് സഹായിക്കുന്നതോടൊപ്പം തന്നെ സെബം ഉത്പാദനത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഇത് തലയോട്ടിയെ ഈര്‍പ്പമുള്ളതാക്കുന്നതിനും മുടി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനും സഹായിക്കുന്നു. ഇതില്‍ അടങ്ങിയിട്ടുള്ള വിറ്റാമിന്‍ സി നിങ്ങളുടെ മുടിയുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. ഈര്‍പ്പമുള്ളതാക്കുകയും മുടി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
ചീര
ചീര പോലുള്ള പച്ച ഇലക്കറികള്‍ നിങ്ങളുടെ ദൈനംദിന ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതിലും ഒരിക്കലും തെറ്റ് വരുത്തേണ്ടതില്ല. കാരണം ഇതിലുള്ള ബീറ്റകരോട്ടീന്‍ നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. ഇരുമ്പ്, വിറ്റാമിനുകള്‍ സി, ഇ എന്നിവ പോലുള്ള മറ്റ് അവശ്യ പോഷകങ്ങളും അവയില്‍ നിറഞ്ഞിരിക്കുന്നതിനാല്‍ ഇതെല്ലാം മുടിയുടെ സ്വാഭാവികത വര്‍ദ്ധിപ്പിക്കുന്നു. ചീരയിലെ ബീറ്റാ കരോട്ടിന്‍ തലയോട്ടിയില്‍ സെബം ഉത്പാദനത്തിന് സഹായിക്കുന്നു. കൂടാതെ ഇതിലുള്ള അയേണ്‍ രോമകൂപങ്ങളുടെ ആരോഗ്യത്തിനും അതിന് ഓക്സിജന്‍ ഉത്പാദനം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഇത് മുടിയുടെ ഇഴകളെ ശക്തിപ്പെടുത്തുകയും മുടി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു
കാരറ്റ്
കാരറ്റ് എന്ന് പറയുന്നത് തന്നെ ബീറ്റാകരോട്ടിന്‍ അടങ്ങിയതാണ്. ഇതില്‍ പല വിധത്തിലുള്ള ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട് എന്നത് തന്നെ സത്യമാണ്. തലയോട്ടിയുടെ മൊത്തത്തിലുള്ള ആരോഗ്യത്തിന് മികച്ച മാറ്റങ്ങള്‍ നല്‍കുന്നതാണ് കാരറ്റ്. ബീറ്റാ കരോട്ടിന്‍ തലയോട്ടിയെ ഫ്രീ റാഡിക്കലുകളില്‍ നിന്ന് സംരക്ഷിക്കുന്നതോടൊപ്പം തന്നെ മുടിയുടെ ആരോഗ്യത്തില്‍ മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുകയും ചെയ്യുന്നു. ഇത് കൂടാതെ ഭക്ഷണത്തില്‍ കാരറ്റ് ധാരാളം ഉള്‍പ്പെടുത്തുന്നതും നല്ലതാണ്.
വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണങ്ങള്‍
സ്ട്രോബെറി, ഓറഞ്ച് തുടങ്ങിയ സിട്രസ് പഴങ്ങളില്‍ ഉയര്‍ന്ന അളവില്‍ വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ നല്കുന്നു. ഇതിലുള്ള മഗ്നീഷ്യം, ഫൈബര്‍, ബീറ്റാ കരോട്ടിന്‍, ഫ്ലേവനോയ്ഡുകള്‍, ആന്റിഓക്സിഡന്റുകള്‍ എന്നിവയാണ് ആരോഗ്യത്തിന് സഹായിക്കുന്നത്. മുടിയുടെ ഓരോ ഇഴകളേയും കേടുപാടുകളില്‍ നിന്ന് സംരക്ഷിക്കുന്നതിന് സഹായിക്കുന്നു വിറ്റാമിന്‍ സി. മുടി പൊട്ടുന്നതിന് തടയിടുന്നതിനും സഹായിക്കുന്നു വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണങ്ങള്‍.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്



Click it and Unblock the Notifications
