Latest Updates
-
വിദ്യാരംഭം 2026: കുരുന്നുകളെ എഴുത്തിനിരുത്താൻ ഒരുങ്ങുകയാണോ? ക്ഷേത്രങ്ങളിൽ പോകുമ്പോൾ ഈ കാര്യങ്ങൾ മറക്കരുത് -
ചെന്നൈയിൽ ഇന്ന് കടുത്ത വെയിൽ; പുറത്തിറങ്ങും മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
വിജയദശമിക്ക് സ്വർണം വാങ്ങിയോ? വീട്ടിൽ ലോക്കർ വെക്കാൻ വാസ്തു പറയുന്ന ഈ ദിശ സമ്പത്ത് വർധിപ്പിക്കും -
ഉത്സവകാല യാത്രാത്തിരക്ക്: കേരളത്തിലേക്ക് 100-ലധികം സ്പെഷ്യൽ ട്രെയിനുകൾ; അറിയേണ്ടതെല്ലാം -
വിജയദശമിക്ക് മുൻപ് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും കൂടും! -
മുംബൈയിലെ കനത്ത പുകമഞ്ഞ്; ചർമ്മവും മുടിയും കണ്ണുകളും സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഫൈനൽ പോരാട്ടം: ബെംഗളൂരുവിൽ മഴ ഭീഷണി, ടോസ് നിർണ്ണായകം; ആരാധകർ അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: 12 ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രത പാലിക്കാൻ നിർദേശം -
2026 തുലാം സംക്രാന്തി: പുണ്യകാലം പകൽ തന്നെ; ദാനധർമ്മങ്ങൾക്കും പൂജകൾക്കും ശ്രദ്ധിക്കേണ്ട കൃത്യമായ സമയം ഇതാ -
തുലാം സംക്രാന്തി 2026: പുണ്യകാല മുഹൂർത്തങ്ങൾ അറിയാം, ദാനധർമ്മങ്ങൾക്ക് ഉചിതമായ സമയം ഇതാണ്!
മഞ്ഞുകാലത്ത് എല്ലാവരും നേരിടുന്ന മുടി പ്രശ്നം, പക്ഷേ വീട്ടില്‍ തന്നെയുള്ള ഈ പരിഹാരം ആര്‍ക്കുമറിയില്ല
മഞ്ഞുകാലം കാണാനും ആസ്വദിക്കാനും ഏറെ രസകരമാണെങ്കിലും ചര്‍മ്മത്തിനും മുടിക്ക് അത്ര രസമുള്ള കാലമല്ല ഇത്. പല ചര്‍മ്മാരോഗ്യ പ്രശ്നങ്ങളും കേശാരോഗ്യ പ്രശ്നങ്ങളും ഈ കാലത്ത് ഉണ്ടാകും. തണുപ്പകാലത്തെ വരണ്ട വായു കാരണം മുടിയിലെ ഈര്‍പ്പം നഷ്ടപ്പെട്ട് വരണ്ടുപോകും. ഇത് മുടി പൊട്ടുന്നതിനും ചകിരി പോലെ ആകുന്നതിനും കാരണമാകും. തലയോട്ടിയിലെ ഈര്‍പ്പം നഷ്ടപ്പെടുക മൂലം ചൊറിച്ചിലും അനുഭവപ്പെടും. പക്ഷേ ഇതിന് ചില പരിഹാരങ്ങള്‍ വീട്ടില്‍ തന്നെയുണ്ട്. അവ എന്തെല്ലാമാണെന്ന് നോക്കാം.

വെളിച്ചെണ്ണ
വെളിച്ചെണ്ണയില്‍ ഫാറ്റി ആസിഡുകള്‍ ധാരാളമുണ്ട്, ഇത് മുടിയുടെ വേരിലേക്ക് ആഴ്ന്നിറങ്ങി മുടിക്ക് ഈര്‍പ്പം നല്കുന്നു. ഇതിലൂടെ പ്രോട്ടീന്‍ നഷ്ടപ്പെടുന്നത് കുറയുന്നു, മുടിക്ക് ബലം വരികയും പൊട്ടാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. വെളിച്ചെണ്ണയുടെ പതിവ് ഉപയോഗം മുടിയുടെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തും.
വെളിച്ചെണ്ണ ഉപയോഗിക്കുന്നതിന്, അത് ഉരുകുന്ന പാകത്തില്‍ ചെറുതായി ചൂടാക്കുക. തലയോട്ടി മുതല്‍ മുടിയുടെ അറ്റം വരെ തേക്കുക. കുറഞ്ഞത് 30 മിനിറ്റെങ്കിലും വച്ചതിന് ശേഷം ഷാംപൂ ഇട്ട് കഴുകുക. മഞ്ഞുകാലത്ത് ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ വെളിച്ചെണ്ണ തേക്കല്‍ ദിനചര്യയില്‍ ഉള്‍പ്പെടുത്തുക.
കൂടുതല്‍ ഗുണങ്ങള്‍ക്കായി, തേന്‍ അല്ലെങ്കില്‍ കറ്റാര്‍ വാഴ പോലുള്ള ചേരുവകളുമായി വെളിച്ചെണ്ണ കലര്‍ത്തുക. ഈ കൂട്ടിന് മോയ്സ്ചറൈസിംഗ് പ്രഭാവം വര്‍ദ്ധിപ്പിക്കാനും നിങ്ങളുടെ മുടിക്ക് അധിക പോഷണം നല്‍കാനും കഴിയും. മഞ്ഞുകാലത്ത് മുടി ചകിരി പോലെ ആകുന്നത് തടയാനും വെളിച്ചെണ്ണ സഹായിക്കും. സ്ഥിരമായ ഉപയോഗത്തിലൂടെ, മൃദുവായതും തിളക്കമുള്ളതും ആരോഗ്യമുള്ളതുമായ മുടി നിങ്ങള്‍ക്ക് ലഭിക്കും.
ചൊറിച്ചില്‍ തടയാന്‍
ശൈത്യകാലത്ത് വരണ്ട കാലാവസ്ഥയും വായുവും കാരണം പലര്‍ക്കും തലയോട്ടിയില്‍ ചൊറിച്ചില്‍ അനുഭവപ്പെടാറുണ്ട്. വായുവിലെ ഈര്‍പ്പത്തിന്റെ അഭാവമാണ് ഇതിന് കാരണമാകുന്നത്, ഇത് തലയോട്ടിയുടെ ആരോഗ്യത്തെ ബാധിക്കുന്നു. ഈ പ്രശ്നത്തെ നേരിടാന്‍ മോയ്സ്ചറൈസിംഗ് ഷാംപൂകള്‍ ഉപയോഗിക്കേണ്ടത് ആവശ്യമാണ്.
മോയ്സ്ചറൈസിംഗ് ഷാംപൂകളുടെ പ്രാധാന്യം
മോയ്സ്ചറൈസിംഗ് ഷാംപൂകള്‍ തലയോട്ടിയിലും മുടിയിലും ജലാംശം നിലനിര്‍ത്താന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ഈര്‍പ്പം നിലനിര്‍ത്താനും ചൊറിച്ചിലും വരള്‍ച്ചയും കുറയ്ക്കാനും സഹായിക്കുന്ന ഘടകങ്ങള്‍ അവയില്‍ അടങ്ങിയിട്ടുണ്ട്. ഈ ഷാംപൂകളില്‍ പലപ്പോഴും പ്രകൃതിദത്ത എണ്ണകളും അവയുടെ ജലാംശം നല്കുന്ന ഘടകങ്ങളും ഉള്‍പ്പെടുന്നു
ശരിയായ ഷാംപൂ
ഒരു മോയ്സ്ചറൈസിംഗ് ഷാംപൂ തിരഞ്ഞെടുക്കുമ്പോള്‍, കറ്റാര്‍ വാഴ, വെളിച്ചെണ്ണ അല്ലെങ്കില്‍ ഷിയ ബട്ടര്‍ പോലുള്ള ചേരുവകള്‍ അടങ്ങിയ ഉല്‍പ്പന്നങ്ങള്‍ നോക്കുക. ഈ ഘടകങ്ങള്‍ ഈര്‍പ്പം നല്‍കാനുള്ള കഴിവിന് പേരുകേട്ടതാണ്. നിങ്ങളുടെ തലയോട്ടിയില്‍ നിന്ന് സ്വാഭാവിക എണ്ണകള്‍ നീക്കം ചെയ്യാന്‍ കഴിയുന്ന കഠിനമായ രാസവസ്തുക്കള്‍ അടങ്ങിയ ഷാംപൂ ഒഴിവാക്കുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
