Latest Updates
-
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 സെപ്റ്റംബർ 13: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങിയാൽ നേട്ടം ഉറപ്പ്! -
2026 സെപ്റ്റംബർ 13: ഇന്ന് ഭാഗ്യം കൂടെയുള്ള രാശികൾ ഇവയാണ്, ധനനേട്ടവും കരിയർ പുരോഗതിയും ഉറപ്പ്!
മുടിയുടെ എണ്ണമയത്തെ തുരത്തിയോടിക്കും സ്പെഷ്യല്‍ എണ്ണകള്‍
മുടിയിലെ എണ്ണമയം പലരേയും അസ്വസ്ഥതപ്പെടുത്തുന്നതാണ്. പലപ്പോഴും എന്താണ് ചെയ്യേണ്ടത്, എന്താണ് പരിഹാരം കാണാന്‍ ശ്രദ്ധിക്കേണ്ടത് എന്നതിനെക്കുറിച്ച് പലര്‍ക്കും അറിയില്ല. എണ്ണമയമുള്ള മുടിയെ കൈകാര്യം ചെയ്യുക എന്നത് എപ്പോഴും റിസ്ക് പിടിച്ച ഒന്നാണ്. എന്നാല്‍ ഇത്തരം അവസ്ഥയില്‍ എണ്ണമയമുള്ള മുടിയെ കൈകാര്യം ചെയ്തില്ലെങ്കില്‍ അത് താരന് മുടി കൊഴിച്ചില്‍ പോലുള്ള അസ്വസ്ഥതകളിലേക്ക് എത്തിക്കുന്നു.
ഇത്തരം കാര്യങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും മുടിയുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം. എപ്പോഴും വെല്ലുവിളി ഉയര്‍ത്തുന്ന ഈ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ചില അവശ്യ എണ്ണകള്‍ ഉപയോഗിക്കാം. ഈ എണ്ണകള്‍ തലയോട്ടിയുടെ ആരോഗ്യത്തിനും സഹായിക്കുന്നു. അവ ഏതൊക്കെയെന്ന് നോക്കാം.

ടീ ട്രീ ഓയില്‍
ടീ ട്രീ ഓയില്‍ അതിന്റെ ശുദ്ധീകരണ ഗുണങ്ങള്‍ക്ക് പേരുകേട്ടതാണ്. ഇത് തലയോട്ടിയിലെ അധിക എണ്ണയും അഴുക്കും നീക്കം ചെയ്യാനും കൊഴുപ്പ് കുറയ്ക്കാനും സഹായിക്കുന്നു. മികച്ച ഫലങ്ങള്‍ക്കായി നിങ്ങളുടെ ഷാംപൂവില്‍ കുറച്ച് തുള്ളി ചേര്‍ക്കുക. അതല്ലെങ്കില്‍ കാരിയര്‍ ഓയിലില്‍ മിക്സ് ചെയ്ത് ഇത് തലയോട്ടിയില്‍ പുരട്ടാവുന്നതാണ്. എല്ലാ തരത്തിലുള്ള പ്രതിസന്ധികള്‍ക്കും ഇത് വഴി പരിഹാരം കാണാം. എണ്ണമയമുള്ള മുടി പാടേ ഇല്ലാതാക്കുകയും ചെയ്യാം.
നാരങ്ങ എണ്ണ
എണ്ണമയമുള്ള മുടിക്കുള്ള മറ്റൊരു മികച്ച പരിഹാരമാണ് നാരങ്ങ എണ്ണ. ഇതിന്റെ സിട്രസ് ഗുണങ്ങള്‍ മുടി സുഷിരങ്ങള്‍ ശക്തമാക്കാനും സെബം ഉല്‍പ്പാദനം നിയന്ത്രിക്കാനും സഹായിക്കുന്നു. നന്നായി കഴുകുന്നതിന് മുമ്പ് ഇത് വെള്ളത്തില്‍ കലര്‍ത്തി തലയില്‍ പുരട്ടി ഉപയോഗിക്കാം. ഇത് നിങ്ങളുടെ മുടിയുടെ ആരോഗ്യത്തെ സംരക്ഷിക്കുന്നതോടൊപ്പം തലയോട്ടിയിലെ എണ്ണമയത്തെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു.
പെപ്പര്‍മിന്റ് ഓയില്‍
പെപ്പര്‍മിന്റ് ഓയില്‍ തലയോട്ടിയിലെ എണ്ണകളെ സന്തുലിതമാക്കുമ്പോള്‍ തലയോട്ടിക്കും മുടിക്കും ഉന്മേഷദായകമായ മാറ്റം നല്കുന്നു. കൂടാതെ ഇത് രക്തചംക്രമണം ഉത്തേജിപ്പിക്കുന്നതിലൂടെ മുടിയുടെ ആരോഗ്യത്തിനും സഹായിക്കുന്നു. നിങ്ങളുടെ മുടി സംരക്ഷണ ദിനചര്യയില്‍ ഇത് മിതമായി ഉപയോഗിക്കുന്നതിന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് മുടിക്ക് ദോഷം നല്‍കും. എണ്ണമയം പൂര്‍ണമായും ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു.
ലാവെന്‍ഡര്‍ ഓയില്‍
ലാവെന്‍ഡര്‍ ഓയില്‍ തലയോട്ടിയുടെ ആരോഗ്യത്തെ സുഖപ്പെടുത്തുക മാത്രമല്ല, എണ്ണ ഉല്പാദനത്തെ നിയന്ത്രിക്കുകയും ചെയ്യുന്നു. അതിന്റെ ശാന്തമായ ഗന്ധം നിങ്ങളുടെ മുടി സംരക്ഷണത്തിന് ഒരു മുതല്‍ക്കൂട്ടാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട, പലപ്പോവും കൂടുതല്‍ നേട്ടങ്ങള്‍ക്കായി ഇത് ഒരു കാരിയര്‍ ഓയില്‍ ഉപയോഗിച്ച് യോജിപ്പിക്കാവുന്നതാണ്.
റോസ്മേരി ഓയില്‍
അധിക എണ്ണയും താരനും കുറയ്ക്കാന്‍ റോസ്മേരി ഓയില്‍ ഫലപ്രദമാണ്. ഇത് രോമകൂപങ്ങളെ ശക്തിപ്പെടുത്തുന്നു. മുടിയുടെ ആരോഗ്യത്തിന് മികച്ച മാറ്റങ്ങള്‍ നല്‍കുന്നതിനും മുടിയുടെ കട്ടി വര്‍ദ്ധിപ്പിക്കുന്നതിനും ഈ ഓയില്‍ ഉപയോഗിക്കാം. ശ്രദ്ധേയമായ ഫലങ്ങള്‍ക്കായി ഇത് നിങ്ങളുടെ ആഴ്ച തോറുമുള്ള മുടി സംരക്ഷണത്തിനായി ഉള്‍പ്പെടുത്തുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
