Latest Updates
-
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ? -
ഒക്ടോബർ 6-ന് ആകാശത്ത് അപൂർവ്വ കാഴ്ച: ചന്ദ്രനും വ്യാഴവും ഒന്നിക്കുന്നു, നിങ്ങളുടെ രാശിഫലം അറിയാം -
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം -
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം
വീട്ടിലുണ്ടാക്കാം എളുപ്പത്തില്‍ ഒരു ആയുര്‍വേദ കാച്ചെണ്ണ, ദേവദാരുവിന്റെ രഹസ്യക്കൂട്ട് ഇനി നിങ്ങള്‍ക്കും
നല്ല വണ്ണവും നീളവും ഉള്ള മുടിയുള്ളവരെ കണ്ടാല്‍ ആരും ഒന്ന് ശ്രദ്ധിക്കും. മുടിയഴക് സൗന്ദര്യത്തിന്റെ ഒരു ലക്ഷണമായി കരുതിപ്പോരുന്നു. മുടിയുടെ ആരോഗ്യവും അഴകും ജനിതകമായ ഘടകങ്ങളെയും പോഷകാഹാരത്തെയും കേശസംരക്ഷണത്തെയും ആശ്രയിച്ചിരിക്കുന്നു. മുടി നീളണമെന്ന് ആഗ്രഹിക്കുന്നവര്‍ സാധാരണയായി പലതരത്തിലുള്ള എണ്ണ വാങ്ങി പരീക്ഷിക്കുകയാണ് ചെയ്യാറ്. പണ്ടുകാലങ്ങളില്‍ ഓരോ വീട്ടിലും പലതരത്തിലുള്ള മരുന്നുകള്‍ ചേര്‍ത്ത് സ്വന്തമായി എണ്ണ കാച്ചിയിരുന്നു. പണ്ടുകാലത്തെ ആളുകളുടെ കേശഭംഗിയുടെ ഒരു രഹസ്യം അത്തരം എണ്ണകളായിരുന്നു. പക്ഷേ ഇന്ന് എങ്ങനെയാണ് എണ്ണ കാച്ചേണ്ടതെന്നും എന്തെല്ലാം മരുന്നുകളാണ് എണ്ണ കാച്ചുമ്പോള്‍ ചേര്ക്കേണ്ടതെന്നും അവയുടെ ഗുണങ്ങള്‍ എന്തെല്ലാമാണെന്നുമുള്ള അറിവുകള്‍ നമുക്ക് കൈമോശം വന്നിരിക്കുന്നു.

മുടിവളര്‍ച്ച പ്രോത്സാഹിപ്പിക്കുകയും മുടിയുടെ ആരോഗ്യം ഉറപ്പാക്കുകയും ചെയ്യുന്ന പല എണ്ണകളും ഉണ്ട്. നീലഭ്യംഗാദി, ചെമ്പരത്യാദി, ഭൃംഗരാജ് (കയ്യുണ്ണി) തുടങ്ങിയ എണ്ണകളെല്ലാം മുടി വളര്‍ച്ചയ്ക്കും മുടിയുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും ആയുര്‍വേദ വിധിപ്രകാരം പണ്ടുകാലം മുതല്ക്കേ ഉപയോഗിച്ച് വരുന്ന എണ്ണകളാണ്. ഇവയുടെ ചേരുവകളിലും ഗുണങ്ങളിലും വ്യത്യാസം ഉണ്ട്. എളുപ്പത്തില്‍ ലഭ്യമായ, വളരെ ചുരുങ്ങിയ ചേരുവകള്‍ കൊണ്ട് മുടിവളര്‍ച്ചയ്ക്ക് വേണ്ടിയുള്ള ആയുര്‍വേദ കാച്ചെണ്ണകള്‍ വീട്ടിലും ഉണ്ടാക്കാം.
ദേവദാരു ഹെര്ബല്സിലെ ഓണ്‍ലൈന്‍ കണ്‍സള്‍ട്ടന്റും ആയുര്‍വേദ ഡോക്ടറുമായ ആതിര. കെ. നാരായണന് മുടി തഴച്ചുവളരാന്‍ ആര്‍ക്കും വീട്ടില്‍ വളരെ എളുപ്പത്തില്‍ തയ്യാറാക്കാന്‍ സാധിക്കുന്ന ഒരു ആയുര്‍വേദ എണ്ണയുടെ റെസിപ്പി ബോള്‍ഡ്സ്കൈ വായനക്കാരുമായി പങ്കുവെക്കുന്നു.
ചേരുവകള്‍
1 കറ്റാര്‍വാഴ - മൂന്ന് വലിയ തണ്ടുകള്‍
2 വെറ്റില - അഞ്ചെണ്ണം
3 നെല്ലിക്ക - വലിയ മൂന്നെണ്ണം
4 പൂവാംകുരുന്നില്ല - ഒരു പിടി തണ്ടോടുകൂടി
5 ചെമ്പരത്തിയില - 10-15 എണ്ണം
6 കറിവേപ്പില - 20 ഓളം തണ്ടില്‍ നിന്നുള്ളത്
7 തുളസിയില - ഒരു വലിയ പിടി
8 ചെമ്പരത്തിപ്പൂവ് - മൂന്നെണ്ണം
9 കരിംജീരകം - രണ്ട് ടീസ്പൂണ്‍
10 ഉലുവ - രണ്ട് ടീസ്പൂണ്‍
11 ഇരട്ടി മധുരം - രണ്ട് ടേബിള്‍സ്പൂണ്‍
12 മൈലാഞ്ചിപ്പൊടി - രണ്ട് ടേബിള്‍സ്പൂണ്‍
13 പച്ചക്കര്‍പ്പൂരം - മൂന്ന് ചെറിയ കഷ്ണം
തയ്യാറാക്കുന്ന വിധം
ഒന്ന് മുതല്‍ എട്ട് വരെയുള്ള ചേരുവകള്‍ ആവശ്യമുള്ളവ ചെറുതായി നുറുക്കി മിക്സില്‍ അല്‍പ്പം വെള്ളം കൂടി ചേര്‍ത്തരച്ച് സത്തെടുക്കുക. നന്നായി അരഞ്ഞ ശേഷം ഇത് ഒരു പാത്രത്തിലേക്ക് മാറ്റിവെക്കുക. ഇനി ഒമ്പത്, പത്ത് ചേരുവകളായ ഉലുവയും കരിംജീരകവും മിക്സിയില്‍ പൊടിച്ചെടുക്കുക.
ഒരു അടുപ്പിലോ ഗ്യാസിലോ ഒരു പരന്ന പാത്രമോ, ഉരുളിയോ വെച്ച് അതിലേക്ക് 200 മില്ലി വെളിച്ചെണ്ണ ഒഴിക്കുക. അതിലേക്ക് അരച്ചെടുത്ത ഔഷധക്കൂട്ട് ചേര്‍ത്ത് നല്ലവണ്ണം ഇളക്കി യോജിപ്പിച്ചതിന് ശേഷം അടുപ്പ് കത്തിക്കുക. എണ്ണ-മരുന്നുകൂട്ട് തിളച്ചുവരുമ്പോള്‍ വരുമ്പോള്‍ അതിലേക്ക് കരിംജീരവും ഉലുവയും പൊടിച്ചത് ചേര്‍ത്ത് ഇളക്കുക. ശേഷം ഇരട്ടിമധുരവും മൈലാഞ്ചിപ്പൊടിയും ചേര്‍ക്കുക. ഓരോ ചേരുവയും ചേര്‍ത്തതിന് ശേഷം ഇളക്കി എണ്ണയുമായി യോജിപ്പിക്കണം. പിന്നീട് അതിലേക്ക് 800 മില്ലി വെള്ളം ചേര്‍ത്ത് നന്നായി ഇളക്കുക. വെള്ളം വറ്റി എണ്ണ വശങ്ങളില് തെളിഞ്ഞുവരുമ്പോള്‍ അതിലേക്ക് പച്ചക്കര്‍പ്പൂരം ഇട്ടുകൊടുക്കാം. വീണ്ടും നന്നായി ഇളക്കി കൊടുക്കാം. ഔഷധക്കൂട്ടില്‍ നിന്നും എണ്ണ വിട്ട് തെളിഞ്ഞ്, മണല്‍ പാകമാകുമ്പോള്‍ കാച്ചെണ്ണ പാകമായി. ഇനി തീയില്‍ നിന്നും മാറ്റി മറ്റൊരു പാത്രത്തിലേക്ക് എണ്ണ അരിച്ചൊഴിക്കാം.



Click it and Unblock the Notifications
